Friday, June 29, 2012

ദൈവത്തിനു ഒരു തുറന്ന കത്ത്

                               ദൈവത്തിനു ഒരു തുറന്ന കത്ത് . പ്രിയപ്പെട്ട ദൈവം വായിച്ചു അറിയുന്നതിന് . കേരളത്തില്‍ പന്തളം എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ഒരു പാവം മലയാളി മുഴുവന്‍ മലയാളി കള്‍ക്ക് വേണ്ടിയും ദൈവത്തിനു എഴുതുന്ന തുറന്ന കത്ത് . ഇടവം കഴിഞ്ഞു മിഥുനം ആയിട്ടും അങ്ങ് എന്താണ് ഇടവപ്പാതി അയക്കാത്തത് .അങ്ങ് ആഗ്രഹിക്കാത്ത പലതും ഞങ്ങള്‍ ചെയ്യുന്നു . എന്ന് അങ്ങ് പരാതി പറഞ്ഞതായി ഞങ്ങള്‍ മലയാളികള്‍ അറിഞ്ഞു വയലുകള്‍ നികത്തുന്നു , അത് പക്ഷെ വികസനത്തിന് വേണ്ടിയല്ലേ . വയല് നികത്തി വിമാന താവളം പണിതാലെ ഞങ്ങള്‍ക്ക് ഉറക്കം വരൂ . അത് ഒരു വലിയ തെറ്റായി അങ്ങ് കരുതരുത് .

      പിന്നെ കൃഷി ഉപേക്ഷിച്ച കാര്യം . ഞങ്ങള്‍ മലയാളികള്‍ക്ക് കൃഷി ഇപ്പോള്‍ മാന്യമായ ഒരു തൊഴില്‍ അല്ല . പാടത്തെ ചെളിയില്‍ ഇറങ്ങി പണി എടുക്കുന്നത് കുറച്ചില്‍ അല്ലിയോ . ഞങ്ങള്‍ എല്ലാടത്തും റബ്ബര്‍ വച്ച് , അത് വെട്ടി പണം വാരുന്നുണ്ട് . കപ്പയും , ചേനയും , കാച്ചിലും , ഒക്കെ വളര്‍ന്നിരുന്ന ഞങ്ങളുടെ പറമ്പില്‍ ഇന്ന് റബ്ബര്‍ മാത്രമേ കാണുവാന്‍ കിട്ടു . നാറ്റ കേസ് ആണെങ്കിലും റബ്ബര്‍ പണം തരും . നമുക്ക് പണം അല്ലെ പ്രധാനം .പിന്നെ അമ്പലത്തിലും പള്ളിയിലും ഒക്കെ ഞങ്ങള്‍ ഇതിന്റെ വീതം കൊടുക്കുന്നുണ്ട് . അപ്പോള്‍ അങ്ങേക്കും പരാതി ഇല്ലല്ലോ .


                                     പിന്നെ പോന്നു ദൈവമേ ഞങ്ങള്‍ മലയാളികള്‍ക്ക് ഇപ്പൊ പ്രായമായ അപ്പൂപ്പനെയും അമ്മൂമ്മയെയും ഒന്നും നോക്കാന്‍ വയ്യ . നാല് പയിസയുടെ പ്രയോജനം ഇല്ല അവരെക്കൊണ്ടു . ഞങ്ങള്‍ പണിപ്പെട്ടു ഉണ്ടാക്കിയ മാര്‍ബിളും ടയിലും ഒക്കെ ഇവര്‍ ചവുട്ടി തേച്ചു വൃത്തികെട് ആക്കും ദൈവമേ . ഞങ്ങള്ക്കാനെന്ഗില്‍ , ടെലി വിഷന്‍ സീരിയല്‍ ഒഴിഞ്ഞു ഇവരുടെ കാര്യം നോക്കാന്‍ നേരവും ഇല്ല . അതുകൊണ്ട് അങ്ങ് കാലനെ കാണുക ആണെങ്ങില്‍ ഈ വയസന്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്ന് എടുക്കുവാന്‍ പറയണേ . ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ .                                        റബ്ബര്‍ വിറ്റു കിട്ടുന്ന പണവും , ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒക്കെ പിള്ളാര്‌ അയക്കുന്ന പണവും കൊണ്ട് ഞങ്ങള്‍ തമിഴന്‍ ഉണ്ടാക്കുന്ന പച്ചക്കറി വാങ്ങിച്ചു തിന്നുന്നു . ഇച്ചിരെ ഫുരടാനും, എന്ടോ സല്ഫാനും ഒക്കെ ചേര്‍ത്താല്‍ എന്താ എന്ത് ഭംഗി ആണെന്നോ . കോഴി, കാള, മുട്ട എല്ലാം തമിഴന്‍ കൊണ്ടുവരും . ഇത്തിരെ ഹോര്‍മോണും മരുന്നും ഒക്കെ ചേര്‍ത്ത ത ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ


                             ദൈവമേ ഈ പൈയിസ ഒക്കെ ഉപയോഗിക്കാന്‍ ഉള്ളതല്ലേ . അങ്ങയുടെ കാരുണ്യം കൊണ്ട് പില്ലാര്കെല്ലാം , അമേരിക്ക ഗള്‍ഫ്‌ ലണ്ടന്‍ ഇവിടങ്ങളില്‍ നല്ല ജോലി ഉണ്ട് . വയല് നികത്തി രണ്ടു പേര്‍ക്ക് താമസിക്കാന്‍ പന്ത്രണ്ടു മുറിയോള്ള, കൊട്ടാരം പോലെത്തെ ഒരു കൊച്ചു രണ്ടു നില വീട് വച്ചതില്‍ എന്താ ദൈവമേ ഇത്ര കൊഴപ്പം . നാട് ഓടുമ്പോള്‍ നടുവേ ഓടെന്ടയോ . പിന്നെ ബാങ്ക് മുഖേന വായ്പ്പ വെറുതെ തരാം എന്ന് പറഞ്ഞപ്പോള്‍ രണ്ടു വിദേശ കാര്‍ വാങ്ങി ഇട്ടു . ഓടിക്കാന്‍ ആളില്ല എങ്കിലും അത് കാര്‍പോര്‍ച്ചില്‍ കിടന്നോട്ടെ . വായ്പ്പ ഒക്കെ ഇന്ന് അല്ലെങ്കില്‍ നാളെ സര്‍കാര്‍ അങ്ങ് എഴുതി തള്ളും എന്നേ!!


                                           ഒരു രൂപയ്ക്കു അരി കിട്ടുന്നത് കൊണ്ട് ഞങ്ങള്‍ മലയാളികളുടെ കള്ളുകുടി നന്നായി നടക്കുന്നു . പണിക്കു പോയി കിട്ടുന്ന കാശ് മുഴുവന്‍ ഞങ്ങള്‍ ബീവരെജസില്‍ കൊടുക്കും . കുടി തീരുമ്പോള്‍ ഒഴിയുന്ന കുപ്പി തമിഴന് കൊടുത്തു ഒരു രൂപ വാങ്ങും. ആ ഒരു രൂപ കൊണ്ട് റേ ഷന്‍ കടയില്‍ നിന്നും ഒരു രൂപയ്ക്കു അരി വാങ്ങി പിള്ളാര്‍ക്കും , പെന്നുംബിള്ളക്കും കൊടുക്കും . ഇത് ഒരു തെറ്റാണോ ദൈവമേ നീ പറ                                         അത് കൊണ്ട് ദൈവമേ അങ്ങ് മലയാളികളായ ഞങ്ങളെ തെറ്റി ധരിക്കല്ലേ . മര്യാദക്ക് മഴ തരണം . മഴ കിട്ടി ആറും കുളവും ഒക്കെ ഒന്ന് നിറഞ്ഞിട്ടു വേണം ഇവിടെ പ്ലാസ്റ്റിക്‌ കവറില്‍ കെട്ടി വച്ചിരിക്കുന്ന മാലിന്യം എല്ലാം കൂടി അവിടെ ഒഴുക്കാന്‍. പിന്നെ രണ്ടു ദിവസത്തിന് അകം മഴ തനില്ല എങ്കില്‍ ദൈവമേ നിനക്ക് മലയാളിയുടെ സ്വഭാവം അറിയാമല്ലോ . കൊടി സുനി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങും . ദൈവം ആണ് എന്നൊന്നും ഞങ്ങള്‍ നോക്കത്തില്ല . കൊട്ടെശന്‍ കൊടുക്കും പറഞ്ഞേക്കാം ആ...... അപ്പൊ കത്ത് ചുരുക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ അടുത്ത കത്തില്‍ ......സ്വന്തം മലയാളി


എന്റെ കത്തിനെപ്പറ്റി നിങ്ങള്‍ അഭിപ്രായം പറയണേ പ്രിയ വായനക്കാരെ നന്ദി ശുഭ ദിനം  

5 comments:

 1. ദൈവം:

  എന്റെ പൊന്നു മലയാളികളേ, ദൈവത്തെയോര്‍ത്ത് എന്നെ വെറുതെ വിടണേ. പിശാചിനെ പിന്നേം സഹിക്കാം എന്നാലും ഈ മല്ലൂസിനെ.....

  ReplyDelete
 2. എന്തായാലും ഇടവപ്പാതി വരാത്തതുകൊണ്ട് റബ്ബര്‍ വെട്ടു നടക്കുന്നുണ്ടല്ലോ.കൃഷിയോന്നുമില്ലാത്തതിനാല്‍ മഴ എപ്പോഴെന്കിലും പെയ്താല്‍ പോരെ. ഇതൊക്കെ ചിന്തിച്ചാവും പാവം ദൈവം. :)

  മാറിപ്പോയ മലയാളിയുടെ മുഖത്തിനു നേരെ ഒരു കണ്ണാടി. ആരോഗ്യമുണ്ടെങ്കില്‍ തനിയെ കൃഷി ചെയ്യാം,അയല്‍പക്കക്കാര്‍ റബ്ബര്‍ വയ്ക്കുന്നതുവരെ . കുറച്ചെങ്കിലും ആളുകളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകള്‍ കത്തില്‍ കണ്ടു.

  (പന്തളത്തു മാത്രമല്ല , പത്തനാപുരത്തും ഇടവപ്പാതി വന്നില്ല :( )

  ReplyDelete
 3. മടുത്തു!തകര്‍പ്പന്‍ മഴയെ തന്നെയങ്ങ് അയക്കാം.പെട്ടകം തയ്യാറാക്കിക്കോളു!
  ആശംസകള്‍

  ReplyDelete
 4. ദൈവത്തേയും വെറുതെ വിടരുത്, ഇതിന്ന് റിപ്ലേ ദൈവം ഒരു ബ്ലോഗ് തുടങ്ങി അതിൽ പോസ്റ്റുന്നതായിരിക്കും

  ReplyDelete
 5. വായിച്ചു.ദൈവത്തില്‍ നിന്നും വല്ല മറുപടിയും വന്നാല്‍ ഉടന്‍ പ്രസിദ്ധീകരിക്കണം,
  ഒരു രൂപയ്ക്കു അരി കിട്ടുന്നത് കൊണ്ട് ഞങ്ങള്‍ മലയാളികളുടെ കള്ളുകുടി നന്നായി നടക്കുന്നു . പണിക്കു പോയി കിട്ടുന്ന കാശ് മുഴുവന്‍ ഞങ്ങള്‍ ബീവരെജസില്‍ കൊടുക്കും . കുടി തീരുമ്പോള്‍ ഒഴിയുന്ന കുപ്പി തമിഴന് കൊടുത്തു ഒരു രൂപ വാങ്ങും. ആ ഒരു രൂപ കൊണ്ട് റേ ഷന്‍ കടയില്‍ നിന്നും ഒരു രൂപയ്ക്കു അരി വാങ്ങി പിള്ളാര്‍ക്കും , പെന്നുംബിള്ളക്കും കൊടുക്കും . ഇത് ഒരു തെറ്റാണോ ദൈവമേ നീ പറ [ഇത് ഞാനൊരു കാര്‍ട്ടൂണ്‍ ആക്കും നിങ്ങള്‍ക്ക് വിരോതമില്ലെങ്കില്‍[[

  ReplyDelete