Thursday, January 31, 2013

അമ്പലത്തിന്റെയും പള്ളിയുടെയും വീടിന്‍റെയും മുറ്റത്ത്‌ കോണ്‍ക്രീറ്റ് ടയില്‍ വിരിക്കുന്നത്‌ ശരിയാണോ ?
        പള്ളി കാരും അമ്പല കാരും എന്നോട് പിണങ്ങരുത് . ഞാന്‍ ഒരു സത്യം പറയുവാന്‍ പോകുക ആണ് ഈ പോസ്റ്റില്‍
പള്ളിയും അമ്പലവും നമുക്ക് ഒരു പോലെ ആണ് . പൊതു സമൂഹത്തിന്‍റെ പൊതു സ്വത്ത്ആണത് . നമ്മുടെ പിതാമഹന്മാര്‍ ഒത്തിരി ആലോചിച്ചും , കണക്കു കൂട്ടിയും ആണ് അവിടങ്ങളിലെ ഓരോന്നും ആസൂത്രണം ചെയ്തിട്ടുള്ളത് . പണ്ട് നമ്മുടെ വീടിന്‍റെയും, അമ്പലത്തിന്റെയും, പള്ളിയുടെയും ഒക്കെ മുറ്റം മണല്‍ വിരിച്ചത് ആയിരുന്നു . നാം ചെരുപ്പ് ഇടാതെ ആ മണ്ണില്‍ ചവിട്ടി നടന്നു . എന്നാല്‍ പരിഷ്കാരം കൂടിയപ്പോള്‍ മണ്ണ് നമുക്ക് വൃത്തി കേടായി തോന്നി . മണ്ണില്‍ ചവുട്ടി നടകുന്നത് എന്തോ കുറവ് ആണെന്ന് നാം ചിന്തിച്ചു തുടങ്ങി . നമ്മുടെ വീട്ടു മുറ്റത്ത്‌ നാം മണ്ണിനെ മറച്ചുകൊണ്ട്‌ കോണ്‍ക്രീറ്റ് ടയിലുകള്‍ പാകി . ചുവപ്പും കറുപും ഒക്കെ നിറങ്ങളില്‍ ഉള്ള ടയിലുകള്‍ . അതുവരെയും മണ്ണില്‍ ചവുട്ടി നടന്നവര്‍ക്ക് പേരറിയാത്ത ഒരായിരം രോഗങ്ങള്‍ വന്നു തുടങ്ങി . മരുന്നുകള്‍ ഒഴിഞ്ഞു നേരം ഇല്ല എന്ന് ആയി . ഇന്ന് ഇപ്പോള്‍ നമ്മുടെ പള്ളികളെയും, അമ്പലങ്ങളെയും കൂടി നാം വെറുതെ വിടുക ഇല്ലെന്നു തോന്നുന്നു . അവിടെയും നാം കോണ്‍ക്രീറ്റ് ടയിലുകള്‍ നിരത്തുക ആണ് . നമ്മുടെ പൂര്‍വികര്‍ എന്തുകൊണ്ടാണ് പള്ളികള്‍, അമ്പലങ്ങള്‍ ഇവക്കു ചുറ്റും മണ്ണ് വിരിച്ചു അതില്‍ ചവുട്ടി നടക്കുവാന്‍ നമ്മളോട് പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവര്‍ അത് വെറുതെ പറഞ്ഞതല്ല ... നമ്മുടെ ബുദ്ധി വളര്‍ച്ചയുമായി, മാനസിക ആരോഗ്യവുമായി അതിനു ഒത്തിരി ബന്ധം ഉണ്ട് എന്ന് ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട് ... നമ്മുടെ തലച്ചോറിലെ കോശവും , കാല്‍ , കയ് ഇവിടങ്ങളിലെ കോശങ്ങളും സമാനം ആണ് . നമ്മുടെ കാല്‍ വെള്ളയില്‍ അനുഭവപെടുന്ന ഉദ്ധീപനങ്ങള്‍ നേരിട്ടു തലച്ചോറിനെ , അതിന്‍റെ നേരായ പ്രവര്‍ത്തനത്തെ  സഹായിക്കുന്നു ... നാം മണ്ണില്‍ ചവുട്ടി നടക്കുമ്പോള്‍ മാത്രമേ ബുദ്ധി വികാസം ഉണ്ടാവുക ഉള്ളു എന്ന് ചുരുക്കം . മണ്ണില്‍ ചവുട്ടി നടക്കാന്‍ അറക്കുന്ന നമ്മുടെ ഇടയില്‍ മാനസിക രോഗികള്‍ കൂടിയതില്‍ നാം അത്ഭുത പെടേണ്ട ഒരു ആവശ്യവും ഇല്ല 

മുടിയൂര്‍കോണത്തെ പുരാതനം ആയ ഒരു ക്ഷേത്രം ആണ് ശാസ്ത ക്ഷേത്രം .. ഇപ്പോള്‍ അതിന്‍റെ മുറ്റം ആകെ കോണ്‍ക്രീറ്റ് ടയിലുകള്‍ പാകുക ആണ് . മണ്ണില്‍ ചവുട്ടി ഈശ്വര ദര്‍ശനം നടത്തണം എന്ന് കണ്ടെത്തിയ നമ്മുടെ മഹത്തായ പാരമ്പര്യത്തിന് ചേര്‍ന്ന പ്രവൃത്തി ആണോ ഇത് ?ദേവസ്വം ബോര്‍ഡ്‌ ആണ് അവിടം ഭരികുന്നത്
ഇനി പള്ളിയുടെ കാര്യം എടുക്കാം . പന്തളം മാര്‍ത്തോമാ പള്ളിയുടെ മുറ്റം ആകെ ചുവന്ന ടയിലുകള്‍ പാകിയിരിക്കുക ആണ്
അറത്തില്‍ പള്ളിയിലും ടയിലുകള്‍ പാകുവാനുള്ള ആലോചന നടന്നു വരിക ആണ് .  
ശാ സ്ത  ക്ഷേത്രം മുടിയൂര്കോണം  മുറ്റം നിറച്ചു ട യിലുകള്‍ വിരിക്കാന്‍ ഉള്ള തയാര്‍ എടുപ്പ് 


പള്ളിയുടെ കുരിശും മൂട് .. ചുറ്റും ട യിലുകള്‍ മാര്‍ത്തോമ പള്ളി പന്തളം  മുറ്റത്ത്‌  ട യിലുകള്‍ പാകിയിരിക്കുന്നു 

നാം ഇന്ന് കുടിവെള്ളം കിട്ടാതെ നെട്ടോട്ടം ഓടുക ആണ് . നമ്മുടെ കുടിവെള്ളം ഇല്ലാതെ ആക്കുന്നതിനു പിന്നിലും ഈ കോണ്‍ക്രീറ്റ് ടയിലുകള്‍ ആണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മുറ്റത്ത്‌ വീഴുന്ന വെള്ളം അവിടെ തന്നെ താന്നു എങ്കില്‍ മാത്രമേ ഭൂമിക്കു അടിയില്‍ വെള്ളം ഉണ്ടാവുക ഉള്ളു . കോണ്‍ക്രീറ്റ് ടയില്‍ ഇട്ട മുറ്റത്ത്‌ എവിടെ വെള്ളം താഴുവാന്‍ ആണ് . അത് ഒലിച്ചു ഓടയിലുടെ കണ്ടത്തില്‍ എത്തി അവിടെ നിന്ന് പുഴയില്‍ എത്തി കടലില്‍ എത്തുന്നു . നമ്മുടെ മുറ്റത്ത്‌ പെയ്യുന്ന മഴയെ നമ്മുടെ മുറ്റത്ത്‌ തന്നെ താഴ്ത്തി യിരുന്നു എങ്കില്‍ നമ്മുടെ കിണറ്റില്‍ വെള്ളം കണ്ടേനെ .
അതുകൊണ്ട് പ്രകൃതി വിരുദ്ധം ആയ പരിസ്ഥിതി വിരുദ്ധം ആയ മണ്ണിനെ കൊല്ലുന്ന ഈ കോണ്‍ക്രീറ്റ് ട യിലുകള്‍ നാം വെറുക്കുക . നമ്മുടെ വീടും പള്ളിയും അമ്പലവും ഒക്കെ പൊതിഞ്ഞു വച്ചിരിക്കുന്ന ടയിലുകള്‍ നമുക്ക് ഇളക്കി മാറ്റാം. നമ്മുടെ കുട്ടികളെ മന്ദബുദ്ധികളും മാനസിക രോഗികളും ആകാതെ നമുക്ക് രക്ഷിക്കാം . നമ്മുടെ പിതാമഹന്മാര്‍ അത് കണ്ടു സന്തോഷിക്കും . നമ്മുടെ സംസ്കാരവും പാരമ്പര്യവും നമുക്ക് മറക്കാതെ ഇരിക്കാം . പള്ളികാരും അമ്പലക്കാരും എന്നോട് പൊറുക്കണം ... ഞാന്‍ പറഞ്ഞത് തെറ്റ് അല്ല എന്ന് കാലം തെളിയിക്കും 
 

ഈ മുന്ന് പ്രിയപെട്ട ആരാധന ആലയങ്ങളിലെയും പ്രിയപെട്ടവരോട് എനിക്ക് ഇത്രെയേ പറയുവാന്‍ ഉള്ളു .ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു . നമ്മുടെ നാടിനെ , നമ്മുടെ സംസ്കാരത്തെ അപകടത്തില്‍ ആകുന്ന ഈ കോണ്‍ക്രീറ്റ് ടയിലുകള്‍ നമുക്ക് ആവശ്യം ആണോ എന്ന് ദയവായി പുന പരിശോധിക്കണം 
പ്രിയ
പ്രവാസികളെ നിങ്ങളോട് ഒരു അപേക്ഷ ... നാട്ടില്‍ വീട് വക്കുമ്പോള്‍ നമ്മുടെ മണ്ണിനെ കൊല്ലുന്ന മക്കളെ മന്ദ ബുദ്ധികള്‍ ആക്കുന്ന , കുടി വെള്ളം മുട്ടിക്കുന്ന കോണ്‍ക്രീറ്റ് ടയില്‍ നിങ്ങളുടെ മുറ്റത്ത്‌ വിരിക്കരുത് . ചരല്‍ വിരിച്ചാലും സാരം ഇല്ല . നമ്മുടെ കുട്ടികള്‍ മണ്ണില്‍ ചവുട്ടി നടക്കട്ടെ

പ്രിയ വായനക്കാരെ നിങ്ങള്‍ നിങ്ങളുടെ പ്രതികരണം അറിയിക്കുക .. നന്ദി .. നമസ്കാരം

Saturday, January 26, 2013

സൈക്കിള്‍ ചവുട്ടി പമ്പ് പ്രവര്‍ത്തിപിക്കാം , കരണ്ട് വേണ്ട !!!!ഒരു പഴയ സൈക്കിള്‍ , കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത് കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക് പരിചയപെടുത്താം
                    ശ്രീ വിജയകുറുപിന്റെ വീട്ടില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ ഒരു കയ് ലിയും ഷര്‍ട്ടും ഇട്ടു അദ്ദേഹം മുറ്റത്ത്‌ നില്‍കുകയാണ്‌ . വിനയം ഉള്ള ഒരു മനുഷ്യന്‍ . എന്നെ അദ്ദേഹംസ്വീകരിച്ചു ഇരുത്തി . കരണ്ട് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കണ്ടുപിടിച്ചതിനു 2010 ലെ കേരള സര്‍കാരിന്റെ എനര്‍ജി  മാനേജ്‌മെന്‍റ് അവാര്‍ഡ്‌ കിട്ടിയതും ,പല  സ്കൂളിലും വച്ചു നടത്തിയ പ്രദര്‍ശനതെപറ്റിയുള്ള വിവരങ്ങളും പറഞ്ഞു കേള്‍പിച്ചു . പിന്നീട് ഞങ്ങള്‍ രണ്ടു പേരും കൂടി വീടിനു പിറകു വശത്തുള്ള കിണറിന്റെ അടുത്ത് പോയി . അവിടെയാണ് വിജയകുറുപിന്റെ പണിപുര. ഒരു സൈക്കിള്‍ , എടുത്തു പണിഞ്ഞു വച്ച പമ്പ് സെറ്റിന്റെ അടുത്ത് വച്ചു ചവുട്ടിയപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ നിന്നും വെള്ളം കുടുകുടെ ചാടുവാന്‍ തുടങ്ങി .. അതിന്‍റെ വീഡിയോചിത്രങ്ങള്‍ ഇതൊടൊപ്പം ചേര്‍ത്തിട്ടുണ്ട്
    ആക്രി കടയില്‍ നിന്നും വാങ്ങുന്ന പഴയ മോട്ടോര്‍ കോയില്‍ ഒക്കെ എടുത്തു മാറ്റി ചില മിനുക്ക്‌ പണികള്‍ നടത്തുന്നു . അതിന്‍റെ ആര്മെച്ചരിനോട് ചേര്‍ത്ത് സൈക്കിളിന്റെ പിന്‍ ചക്രം വച്ചു സ്റ്റാന്‍ഡില്‍ വച്ചു സൈക്കിള്‍ ചവിട്ടുന്നു . അപ്പോള്‍ പമ്പ് സെറ്റ് കറങ്ങുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്യും . കരണ്ടിനു പകരം ആരെമേച്ചര്‍ കറക്കുന്നത്‌ സൈക്കിള്‍ ചക്രം ആണ് എന്ന് ചുരുക്കം . ചിത്രം കാണുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സില്‍ ആകും
ശ്രീ വിജയകുറുപ്പ് വളരെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യന്‍ ആണ് . അദ്ദേഹം തന്‍റെ കണ്ടു പിടിത്തത്തിന് പേറ്റന്‍റെ എടുത്തിട്ടില്ല . തന്‍റെ കണ്ടു പിടിത്തം സാധാരണക്കാര്‍ക്ക് പ്രയോജന പെടണം എന്നുള്ള ലക്ഷ്യംആണ് ഇതിനു പിന്നില്‍ . ലാളിത്യം ഉള്ള ഈ മനുഷ്യനില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ ഞാന്‍ പഠിച്ചു . അതൊക്കെ അടുത്ത പോസ്റ്റില്‍ പറയാം . എന്‍റെ നാട്ടുകാരിയായ മഞ്ചു ചേച്ചി ആണ് സഹ ധര്‍മിണി. മകന്‍ വിവേക് . bsnl റീ ടയില്‍ മാനേജര്‍ ആയ വിജയകുറുപ്പിന് തന്‍റെ പരീക്ഷണം തുടരുവാന്‍ വേണ്ടത്ര സമയം കിട്ടുനില്ല എന്ന പരാതി മാത്രമേയുള്ളൂ . വന്‍ തുക ശമ്പളം പറ്റുന്ന നമ്മുടെ വന്‍കിട ഗവേഷകന്മാര്‍ക്ക് ഇത് വരെ പറ്റാത്ത കാര്യം ശ്രീ വിജയകുറുപ്പ് ചെയ്തു കാണിച്ചതില്‍ നമുക്ക് സന്തോഷിക്കാം . അദ്ദേഹം കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ

Friday, January 25, 2013

ഞങ്ങള്‍ക്ക് ഈ പ്ലാസ്റ്റിക്‌ ഇല വേണ്ട പകരം വാഴ ഇല മതി
ഞങ്ങള്‍ക്ക് പ്ലാസ്റ്റിക്‌ ഇല വേണ്ട ... ദയാല്‍ സാറും ഗോപാലന്‍ സാറുംപ്ലാസ്റ്റിക്‌ ഇല വേണ്ട എന്ന് പറഞ്ഞപ്പോള്‍ വാഴ ഇല എത്തി


വാഴ ഇലയില്‍ തിന്നുന്നത് ഒരു സന്തോഷം തന്നെയാണെ!!!
സാഹചര്യം ഏതു ആയാലും വിശ്വസിക്കുന്ന ആദര്‍ശത്തില്‍ അടിയുറച്ചു നില്കുന്നവന്‍ ആണ് മഹാന്‍ .... എനിക്ക് ഉണ്ടായ ഒരു അനുഭവം വായനക്കാരോട് പങ്കു വക്കാം. കഴിഞ്ഞ ദിവസം ഹരിപ്പാടുള്ള സമഭാവന എന്ന സംഘടന ജൈവ കൃഷിയില്‍ ഒരു ശില്പശാല സംഘടിപിച്ചിരുന്നു . ഉച്ചക്ക് ഒന്നരക്ക് ഹരിപ്പാട്‌ മിഷന്‍ സെന്‍റെറില്‍ വച്ചു ആയിരുന്നു ശില്പശാല . കേരളത്തില്‍ ജൈവ കൃഷിയുടെ പ്രചാരകരില്‍ ഒരാളായ ദയാല്‍ സാര്‍ ആണ് ക്ലാസ്സ്‌ നയിക്കുന്നത് . ഞാന്‍ ഒരു മണി ആയപ്പോള്‍ അവിടെ ചെന്നു . കരുവാറ്റയില്‍ ഉള്ള ഗോപാലന്‍ സാര്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ നില്കുന്നു . സാര്‍ എന്നോട് പറഞ്ഞു ജോണേ വാ നമുക്ക് ബസ്‌ സ്റ്റാന്‍ഡില്‍ പോയി ദയാല്‍ സാറിനെ കൂട്ടികൊണ്ട് വരാം. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും നടന്നു ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നപോള്‍ ദയാല്‍ സാര്‍ ബസ്‌ ഇറങ്ങി അവിടെ നില്പുണ്ട് .ഞങ്ങള്‍ സാറിനോട് വര്‍ത്തമാനം പറഞ്ഞു നിന്നപ്പോള്‍ , സമഭാവനക്കാര്‍ അയച്ച ഒരു വണ്ടി അവിടെ വന്നു . അതില്‍ ഞങ്ങള്‍ കയറി . അവിടെ അടുത്തുള്ള ഒരു വീട്ടില്‍ കാവടി സദ്യ നടക്കുന്നു . അവിടെ ആണ് ഉച്ച ഊണ് . ഊണ് കഴിക്കുവാന്‍ ഞങ്ങള്‍ എല്ലാവരും ഇരുന്നു . ഞങ്ങള്‍ക്ക് മുന്‍പില്‍ ഇല ഇട്ടു . പ്ലാസ്റ്റിക്‌ ഇല . ദയാല്‍ സാറും , ഗോപാലന്‍ സാറും പെട്ടെന്ന് പറഞ്ഞു ... ഞങ്ങള്‍ക്ക് ഈ ഇല വേണ്ട.... വാഴ ഇല ഉണ്ടെങ്കില്‍ അത് മതി ... ഇല്ലെങ്കില്‍ പ്ലേറ്റ് ആയാലും മതി ... വിളമ്പു കാര്‍ ആകെ പതറി ... ഞാനും വല്ലാതെ ആയി .. പ്ലാസ്റ്റിക്‌ ഇലയില്‍ ആഹാരം കഴിക്കുന്നത് എനിക്ക് ഇഷ്ടം അല്ല . പക്ഷെ ഇത്രയും ആളുകള്‍ ഒന്നിച്ചു കഴിക്കുമ്പോള്‍ വാഴ ഇല വേണം എന്ന് പറയുന്നത് ഇത്തിരി കടന്നു പോയില്ലേ .. ഞാന്‍ ചിന്തിച്ചു . ഒരു ആള്‍ പോയി പെട്ടെന്ന് മൂന്നു വാഴ ഇല എടുത്തു കൊണ്ട് വന്നു ... ഞങ്ങള്‍ക്ക് അതില്‍ ചോറ് വിളമ്പി ... നല്ല ഭക്ഷണം .. അത് കഴിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ദയാല്‍ സാറിനോടും ഗോപാലന്‍ സാറിനോടും ബഹുമാനം കൂടി .. മറ്റൊന്നും അല്ല .. സാഹചര്യം എന്ത് ആയാലും അവര്‍ തങ്ങളുടെ ആദര്‍ശത്തില്‍ ഉറച്ചു നിന്നു... പ്ലാസ്റ്റിക്‌ ഇലയില്‍ ആഹാരം കഴിക്കില്ല എന്ന് ഉറപിച്ചു പറഞ്ഞു . ഇത്തരം ഒരു സാഹചര്യത്തില്‍ ഞാന്‍ മാത്രം ആയിരുന്നു എങ്കില്‍ വാഴ ഇല വേണം എന്ന് ഉറപിച്ചു പറയുവാന്‍ ഞാന്‍ മടിക്കുമായിരുന്നു... എന്തായാലും ഇത് എനിക്ക് ഒരു പാഠം ആണ് . ഒരിക്കലും പ്ലാസ്റ്റിക്‌ ഇലയില്‍ ആഹാരം കഴിക്കരുത് .. ചൂടില്‍ ഉരുകുന്ന പ്ലാസ്റ്റിക്‌ ഇലയില്‍ നിന്നും ആഹാരത്തോട് ഒപ്പം ഉള്ളില്‍ ചെല്ലുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍ ഉണ്ടാക്കും .ഉപ്പും എരിയും ഉള്ള ആഹാരം പ്ലാസ്റ്റിക്‌ ഇലയുമായി പ്രതി പ്രവര്‍ത്തിക്കും . അത് കൊണ്ട് അടുത്ത പ്രാവശ്യം സദ്യ ഉണ്ണുവാന്‍ ഇരികുമ്പോള്‍ പ്ലാസ്റ്റിക്‌ ഇല ആണ് വിളമ്പുന്നത് എങ്കില്‍ ഉറപിച്ചു പറയുക ഞങ്ങള്‍ക്ക് ഈ ഇല പ്ലാസ്റ്റിക്‌ ഇല വേണ്ട പകരം വാഴ ഇല മതി . നമ്മുടെ ആദര്‍ശത്തില്‍ നമുക്ക് ഉറച്ചു നില്‍ക്കാം . അല്പം മിനക്കെടണം എന്ന് മാത്രം
 പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം