Tuesday, April 30, 2013

തടിചക്കിലാട്ടിയ കരിമ്പിന്‍ നീര് കുടിക്കണോ ?




തടി ചക്കില്‍ കരിമ്പ്‌ ചതച്ചു എടുക്കുന്ന കരിമ്പിന്‍ നീര് കുടിക്കണോ മുംബൈ വരെ പോകേണ്ടി വരും . അവിടുത്തെ ചലിക്കുന്ന കരിമ്പിന്‍ ചക്കിന്റെ വിശേഷം ആണ് ഇന്ന് പറയുന്നത് 


തടി ചക്രമുള്ള ഒരു മുച്ചക്ക്ര വണ്ടി . അതിന്‍റെ നടുവില്‍ തിരിയുന്ന രണ്ടു ഉരുളന്‍ തടികള്‍ . തടി കഷണം തിരിക്കാന്‍ മറ്റൊരു നീണ്ട തടി . അവ തിരികുന്നത് രണ്ടു മനുഷ്യര്‍ . അവരുടെ അമ്മ തിരിയുന്ന തടി യുടെ നടുവിലേക്ക് കരിമ്പ്‌ വച്ച് കൊടുക്കും . കരിമ്പ്‌ ചതഞ്ഞു നീര് പുറത്തു വരും
അടുത്തിടെ മുംബയില്‍ പോയപ്പോള്‍ കണ്ടതാണ് കരിമ്പിന്‍ നീര്‍ ഉണ്ടാകുന്ന ഈ വിചിത്രമായ ചക്ക്
ചക്ക് തിരിക്കുന്ന മനുഷ്യര്‍..... അവരുടെ ശാരീരിക പ്രയത്നം കാണുമ്പോള്‍ കരിമ്പിന്‍ നീരിനു കണ്ണുനീരിന്റെ ചവര്‍പ്പ് തോന്നും
പെട്രോള്‍ ഡീസല്‍ തുടങ്ങിയവയുടെ ചവര്‍പ്പോ , പുക മണമോ ഇല്ലാത്ത ശുദ്ധമായ കരിമ്പിന്‍ നീരിനു ഒരു ഗ്ലാസിനു പത്തു രൂപ ആണ് വില 


മനുഷ്യനും അവന്‍റെ ശാരീരിക പരിശ്രമത്തിനും പ്രാധാന്യം ഉള്ള വികസനം മാത്രമേ സുസ്ഥിരം എന്ന് പറയുവാന്‍ കഴിയു . പെട്രോള്‍ ഇല്ല എങ്കിലും , കരണ്ട് ഇല്ല എങ്കിലും ഈ തടി ചക്ക് ഉണ്ടെങ്കില്‍ കരിമ്പിന്‍ നീര് കുടിക്കാം . പരിസ്ഥിതിക്ക് ഇണങ്ങിയ ഒരു നല്ല മാതൃക ആണിത് .
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Thursday, April 25, 2013

മിട്ടു എന്ന തത്ത





വളര്‍ത്തു പക്ഷികള്‍ മൃഗങ്ങള്‍ തുടങ്ങിയവ വിരസമായ ജീവിതത്തില്‍ സന്തോഷത്തിന്‍റെ കുളിര്‍ മഴ പെയികുന്നവ ആണ് . അടുത്തിടെ മുംബൈയില്‍ പോയപ്പോള്‍ അവിടെ ഞങ്ങളുടെ വലിയ പപ്പയുടെ വീട്ടില്‍ വളര്‍ത്തുന്ന മിട്ടു എന്ന തത്തയെ കാണുവാന്‍ ഇടയായി . അവന്‍റെ വിശേഷങ്ങള്‍ ആണ് ഇവിടെ പങ്കു വക്കുന്നത്  
വലിയ മമ്മി ആണ് മിട്ടുവിന്റെ ജീവന്‍ . കുഞ്ഞിലെ അടുത്തുള്ള ഗ്രാമത്തില്‍ നിന്നും മിട്ടുവിനെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അവനു നനുത്ത രോമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇപ്പോള്‍ അവനു രണ്ടു വയസു ഉണ്ട് . കഴുത്തിനു ചുറ്റും കറുത്ത വലയം . വളഞ്ഞ ചുവന്ന ചുണ്ടുകള്‍ . പച്ച ചിറകുകള്‍
ഹിന്ദിയിലാണ് സംസാരം
മിട്ടു അച്ഛാ ഹേ, ഡാന്‍സ് കരനാ .. എന്നിങ്ങനെ ഒത്തിരി ഒത്തിരി സംസാരിക്കും . നമ്മള്‍ അവനെ നോക്കി പറയുന്നത് എല്ലാം വളരെ ശ്രദ്ധയോടെ കേള്‍ക്കും .  പിന്നീട് അത് പറയും
പപ്പയും ജിമ്മിയും ജോലിക്ക് പോയാല്‍ മമ്മിയുടെ കൂട്ട് മിട്ടു എന്നാ ഈ തത്ത മാത്രം ആണ്
മക്കള്‍ എല്ലാം ജോലിക്ക് പോയി .. വീട്ടില്‍ തനിച്ചു ആകുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്ക് ദയവായി ഇതുപോലെ ഒരു തത്തയെ വാങ്ങി കൊടുക്കണം .... അവര്‍ അതിനെ സ്നേഹികട്ടെ .. അവര്‍ അതിനോട് കാര്യം പറയട്ടെ ... മക്കള്‍ക്ക്‌ കൊടുക്കുവാന്‍ വയാത്ത സ്നേഹം ഈ വളര്‍ത്തു പക്ഷികള്‍ നമുക്ക് നല്കും തീര്‍ച്ച
നമ്മളോട് ഇണങ്ങിയ കൂടുകളുടെ അഴികളില്‍ നിന്നും സ്വതന്ത്രനായി പറന്നു നടക്കുന്ന മിട്ടുവിനെ ആണ് എനിക്ക് ഇഷ്ടം
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം

Saturday, April 13, 2013

മുറ്റത്തെ കൊച്ചു പാടത്തെ കൊയ്ത്ത് ഇന്ന് നടന്നു









ഇന്ന് നെല്ല് കൊയ്തു. ഞങ്ങളുടെ വീട്ടു മുറ്റത്ത്‌ ഒരു ചെറിയ പാടം ഒരുക്കി അതില്‍ നട്ട നെല്ല് ഇന്ന് കൊയ്തു . പപ്പാ കൊയ്ത്തിനു നേതൃത്വം കൊടുത്തു . അരിവാള്‍ കൊണ്ട് അറുത്ത നെല്ല് പപ്പാ കിങ്ങിനായിക്കും നോനമോനും കയി മാറി . അവര്‍ അത് കൊണ്ടുപോയി മുറത്തില്‍ വച്ചു . നെല്ലും നെല്‍കൃഷിയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ് . നമ്മുടെ നാട്ടില്‍ നിന്നും അത് അന്യമായി പോകുന്നു . നാം കഴിക്കുന്ന ചോറ് എവിടെ നിന്നും ഉണ്ടാകുന്നു എന്ന് കുട്ടികളെ കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയാണു ഞാന്‍ ഈ സംരംഭം തുടങ്ങിയത് . ഇന്ന് അതിന്‍റെ പരിസമാപ്തി ആയി . കുട്ടികള്‍ വളര്‍ന്നാലും അവരുടെ മനസിന്‍റെ ഒരു കോണില്‍ ഇതെല്ലാം കിടക്കും . കൃഷിയെ സ്നേഹിക്കുന്ന , പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നു വരണം എങ്കില്‍ ഇങ്ങനെ ചില അനുഭവങ്ങള്‍ ബോധപൂര്‍വം നാം അവര്‍ക്ക് നല്‍കേണ്ടി വരും
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി . നമസ്കാരം