Sunday, May 31, 2015

വിത്തെടുത്താലും ഉറുമ്പേ ഞങ്ങള്ക്ക് നിന്നോട് ദേഷ്യം ഇല്ല !!!

റബര്‍ തോട്ടത്തില്‍ ഇന്നും ഒരിക്കല്‍ കൂടി കരനെല്ല് വിത്ത് ഇടേണ്ടി വന്നു . ഇത് മൂന്നാം തവണ ആണ് വിത്ത് ഇടുന്നത് .ആദ്യ രണ്ടു തവണ ഇട്ടതും ഒരു രാത്രി കഴിഞ്ഞപോളെക്കും കാട്ടു ഉറുമ്പുകള്‍ കൊണ്ട് പോയി .അല്പം മഞ്ഞള്‍ പോടി ഇട്ടു നോക്കി എങ്കിലും എല്ലാം കൊണ്ടുപോയിരുന്നു , ഇന്ന് മൂന്നാം തവണ വിത്ത് ഇടുന്നതിനു മുന്‍പ് ഇരുപത്തി നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരുന്നു . വേഗം മുളക്കാന്‍ വേണ്ടി , വിത്ത് മുള പൊട്ടിയാല്‍ പിന്നെ ഉറുമ്പ് കൊണ്ടുപോകില്ല എന്ന് കേട്ടിടുണ്ട് .നമ്മുടെ വിത്ത് ഉറുമ്പിനെ സംബന്ധിച്ച് ആഹാരം ആണ് .മഴ തുടങ്ങുന്നതിനു മുന്‍പ് ആവോളം ആഹാരം സംഭരികേണ്ടത് അതിന്‍റെ ധര്‍മം ആണ് . അതിനാല്‍ ഞങ്ങള്‍ക്ക് ഉറുമ്പിനോട് ഒരു ദേഷ്യവും ഇല്ല . അത് അതിന്‍റെ ധര്‍മം ചെയ്തു . നാം നമ്മുടെ ധര്‍മം ചെയണം .അത്ര മാത്രം . നേരത്തെ വിതച്ച വിത്തില്‍ ഉറുമ്പ് കൊണ്ട് പോകാത്തത് അവിടെയും ഇവിടെയുമായി മുളച്ചു വന്നിട്ടുണ്ട് .മഴ കുറഞ്ഞതും ഉറുമ്പിനെ സഹായിച്ചു ...നന്ദി ...നമസ്കാരം 

Tuesday, May 26, 2015

റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് വിതച്ചു

റബര്‍ തോട്ടത്തിനു നടുവില്‍ നിലം കിളച്ചു പരുവപെടുത്തി ആട്ടിന്‍ കാഷ്ടം ഇട്ടു ഒരുക്കിയ ശേഷം അടൂര്‍ മുന്നാളം എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സീഡ്‌ ഫാമില്‍ നിന്നും കിലോഗ്രാമിന് മുപ്പതു രൂപ കൊടുത്തു വാങ്ങിയ ഉമ നെല്‍വിത്ത്‌ ആണ് വിതച്ചത് . കൂന്താലി കൊണ്ട്  ചാലു കീറി അതിലേക്കു ഒരു നുള്ള് നെല്‍വിത്ത്‌ ഇട്ടു .അര അടി അകലം വിട്ടു വീണ്ടും ഇട്ടു .ചാലു മുഴുവനും ഇട്ടു കഴിയുമ്പോള്‍ , കൂന്താലി കൊണ്ട് തന്നെ മണ്ണിട്ട്‌ മൂടി .വിതക്കുന്നതിനു മുന്‍പ് ചാരവുമായി വിത്ത് കൂട്ടി കലര്‍ത്തി .കുട്ടികള്‍ രണ്ടു പേരും വളരെ താല്പര്യത്തോടെ വിത്ത് വിതക്കുന്നതില്‍ പങ്കെടുത്തു .വിത്ത് വിതച്ചു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി ....
ഉമ നെല്‍വിത്ത്‌ 

നെല്‍വിത്ത്‌ ചാരവുമായി കലര്‍ത്തി

കൂന്താലി ഉപയോഗിച്ചു ചാല്‍ കീറുന്നു 
നോനമോന്‍ ചാലില്‍ വിത്ത് ഇടുന്നു 

കിങ്ങിണ മോള്‍ വിത്തുമായി 


ചാല്‍ മൂടിയപ്പോള്‍ 

Sunday, May 24, 2015

റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് .....നിലം ഒരുക്കി





പറമ്പ് മുഴുവന്‍ റബ്ബര്‍ മരങ്ങളാണ് ..പത്തു വര്ഷം പ്രായം വരും . എല്ലാം ഒന്നോടെ വെട്ടി  ആ ഭൂമിയില്‍ കൃഷി ഇറക്കണം എന്നാണ് ആഗ്രഹം . പല കാരണങ്ങള്‍ കൊണ്ട് അത് നടക്കുന്നില്ല . അങ്ങനെ ഇരിക്കുമ്പോള്‍ മുന്ന് മാസം മുന്‍പ് ഒരു വലിയ കാറ്റില്‍ ആറ്‌  റബ്ബര്‍ മരങ്ങള്‍ നിലം പൊത്തി. കുറച്ചു മണ്ണ് കൃഷി ചെയുവാന്‍ കിട്ടി .... ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷ സീസണില്‍ അവിടെ അല്പം കരനെല്ല് കൃഷി ഇറക്കണം എന്ന് മനസില്‍ വലിയ ആഗ്രഹം . അതിനുള്ള ശ്രമം പാതി വഴിയില്‍ എത്തി .മണ്ണ് ഇളക്കി കൃഷി ചെയ്ന്നതിനോട് താല്പര്യം ഇല്ല എങ്കിലും , ആദ്യം കൃഷി ഇറക്കുന്നതിനാല്‍ ,നിലം കിളക്കേണ്ടി വന്നു .ജോലിക്ക് പോകുന്നതിനു മുന്‍പും അതിനു ശേഷവും കിട്ടിയ സമയം കൊണ്ടാണ് കിള നടത്തിയത് . കിങ്ങിനയും നോനമോനും ഒപ്പം കൂടി .മണ്ണില്‍ ഉണങ്ങിയ ആട്ടിന്‍ കാഷ്ടം വിതറി ....ഇന്നോ നാളയോ വിത്ത് ഇറക്കണം ... റബ്ബര്‍ മരത്തിന്‍റെ വേരുകള്‍ ആണ് വലിയ വെല്ലുവിളി .... അവ ഒന്നും വളരുവാന്‍ സമ്മതിക്കില്ല....ഒരു പരീക്ഷണം നടത്തുകയാണ് .... ഭക്ഷ്യ സുരക്ഷക്കും ... സുരക്ഷിത ഭക്ഷണത്തിനും വേണ്ടിയുള്ള ഒരു പരീക്ഷണം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം 

Thursday, May 21, 2015

മാഗി കൊടുക്കു കുട്ടികളെ മന്ദ ബുദ്ധികള്‍ ആക്കു !!!!

കുട്ടികളുടെ കരളും വൃക്കയും ഒക്കെതകര്‍ത്തു , അവരെ മന്ദ ബുദ്ധികള്‍  ആക്കി മാറ്റുവാന്‍ ഒരു എളുപ്പ വഴി .... അവര്‍ക്ക് മാഗി നൂടില്‍സ് കൊടുത്താല്‍ മതി .....മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ലഡ് കൂടിയ അളവില്‍  മാഗി നൂടില്‍സില്‍ കണ്ടെത്തി .അജിനോമോട്ടോയും ഇതില്‍ കൂടിയ അളവില്‍ കാണുന്നു . രണ്ടും ഒന്നാം തരം വിഷം തന്നെ . അതുകൊണ്ട് മക്കളെ സ്നേഹിക്കുന്ന ആരും ഇനി മുതല്‍ ഇത്തരം കമ്പനി പാക്കറ്റ്‌  വിഷത്തിന് പുറകെ പോകരുത് .നമ്മുടെ കായ വറത്തതും , ചേമ്പ് വറത്തതും,കപ്പ പുഴുങ്ങിയതുമൊക്കെ പകരം കൊടുത്തു ശീലിപ്പിക്കാം ....മക്കളെ രക്ഷിക്കാം .....

Thursday, May 14, 2015

പഴങ്ങള്‍ പറിക്കാന്‍ ഒരു നാടന്‍ തോട്ടി






പപ്പായ പോലുള്ള പഴങ്ങള്‍  ചതഞ്ഞു പോകാതെ പറിക്കുന്നതിനു  ഇതാ ഒരു നാടന്‍ തോട്ടി ...ഒരു ടിന്‍ ... മുന്ന് ആണി .... നീളമുള്ള ഒരു തടി കഷ്ണം ഇത്രയും മതി തോട്ടി ഉണ്ടാക്കുവാന്‍ . ടിന്‍ ആണി ഉപയോഗിച്ചു തടി കഷ്ണത്തില്‍ ഉറപ്പിക്കുക . ഇനി ഈ തോട്ടി ഉപയോഗിച്ച് ആവോളം പഴങ്ങള്‍ യാതൊരു കേടും പറ്റാതെ പറിച്ച് എടുത്തു ആവോളം കഴിച്ചോളൂ......നന്ദി ... നമസ്കാരം