Tuesday, June 19, 2012

പനി മരുന്ന് കഴിക്കാതെ മാറ്റാം.

പനി മരുന്ന് കഴിക്കാതെ മാറ്റാം. സത്യമാണ് എന്നെ വിശ്വസിക്ക്, എനിക്ക് മുന്‍പ് പനി വരുമ്പോള്‍ ഞാനും ആശുപത്രിയിലേക്ക് ഓടുമായിരുന്നു . പ്രാണന്‍ പോകുന്ന കുത്തി വപ്പു , പല നിറത്തിലുള്ള ഗുളികകള്‍ , രൂപ ഇരുനൂറ്റി അമ്പതു എണ്ണി കൊടുക്കണം . അഞ്ചു ആറു പ്രാവശ്യം ആശുപത്രിയില്‍ പോവണം , എന്നാലെ പനി മാറു. ഇത് പഴയ കഥ . ഇപ്പോള്‍ പനി വന്നാല്‍ ഞാന്‍ ആശുപത്രിയില്‍ പോകാറില്ല .Naturopathy പ്രകൃതി ജീവനം അനുവര്‍ത്തിക്കുന്നത് മുലം ഒരു നാല് ദിവസം വിശ്രമിച്ചു കഴിയുമ്പോള്‍ പനി മാറും ഇനി എനിക്ക് പനി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് പറയാം, ഒരു പക്ഷെ ആര്‍ക്കു എങ്കിലും പ്രയോജന പ്പെട്ടാലോ
ആദ്യം ഞാന്‍ രണ്ടു തോര്‍ത്ത്‌ സംഘടിപ്പിക്കും . രണ്ടും തണുത്ത വെള്ളത്തില്‍ പിഴിഞ്ഞു ഒരു തോര്‍ത്ത്‌ ഉടുക്കും . ഒരു പായയില്‍ നിലത്തു കിടന്നിട്ടു മറ്റേ തോര്‍ത്ത്‌ നെറ്റിയില്‍ ഇടും . നമ്മുടെ ദേഹത്ത് രക്ത സഞ്ചാരം കൂട്ടാന്‍ ആണ് ഇത് . ചൂട് കുറയും തലവേദന കുറയും . ഒരു ബെട്ഷീട്ടു കൊണ്ട് പുതച്ചാല്‍ കാര്യം റെഡി . ഇടക്കെടെ തോര്‍ത്ത്‌ ഒന്ന് നനച്ചു ഉടുക്കുക . കുറച്ചു കഴിയുമ്പോള്‍ വേണമെങ്കില്‍ തോര്‍ത്തു മാറ്റാം
ഇനി ആരു വന്നു വിളിച്ചാലും എഴുന്നെക്കരുത് , ടെലിവിഷന്‍ കാണരുത് . പരിപൂര്‍ണമായി വിശ്രമിക്കുക . ഒരു മുന്ന് നാലു ദിവസം ഒരു ജോലിക്കും പോകരുത്
ഇനി കഴിക്കുന്ന കാര്യം , കട്ടിയാഹാരം ഒന്നും കഴിക്കരുത് . കരിക്കിന്‍ വെള്ളം , നേര്പിച്ച പഴ ചാറ് ഇവ കഴിക്കാം . പനിക്ക് പട്ടിണി എന്നല്ലേ ചൊല്ല് . രണ്ടു ദിവസം ഉപവസിക്കുക . പനി തനിയെ മാറും
പനി ഒരു രോഗമല്ല . പനി ഒരു ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് . നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ ശരീരം നടത്തുന്ന ഒരു അസാധാരണ ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് പനി എന്ന് അറിയുക . ഇതില്‍ നമ്മുടെ ശരീരത്തെ സഹായിക്കുക മാത്രമാണ് നമുക്ക് ചെയുവാന്‍ ഉള്ളത്

തുളസി ഇല ഇട്ടു ആവി പിടിക്കുന്നതും , കുരുമുളക് , ചുക്ക് , ഇഞ്ചി ഇവ ഇട്ടു കരിപ്പോട്ടി കാപ്പി കുടിക്കുന്നതും നല്ലതാണ്. ഒരു മൂന്നു ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ പനി മാറും , മൂകളയും , കഫമായും മാലിന്യം എല്ലാം വെളിയില്‍ പോകും

നിങ്ങള്ക്ക് പനി വന്നാല്‍ അതില്‍ അഭിമാനിക്കണം . കാരണം നിങ്ങളുടെ ശരീരത്തില്‍ നിന്നും ഉള്ള മാലിന്യം മൂക്കള ആയും കഫം ആയും പുറത്തു പോകുമല്ലോ . ഇല്ല എന്ന് വരികില്‍ ഈ മാലിന്യം അവിടെ കിടന്നു കാന്‍സര്‍ , തൊലിപ്പുറത്തെ രോഗങ്ങള്‍ ആയി വേഷം മാറി വന്നേക്കാം . ഇനി പനി വന്നു നിങ്ങള്‍ മരുന്ന് കഴികുമ്പോള്‍ എന്താണ് നടക്കുന്നത് , നിങ്ങള്‍ മാലിന്യം മാറ്റാനുള്ള ശരീരത്തിന്റെ നീക്കം തടസപ്പെടുത്തുന്നു , ഗുളിക മൂകൊലിപ്പ് ഇല്ലാതാക്കും . പക്ഷെ ആ മാലിന്യം നിങ്ങളുടെ ഉള്ളില്‍ കെട്ടി കിടക്കും , നിങ്ങള്‍ ഒരു സെപ്ടി ടാങ്ക് പോലെ ആകും . പുറത്തു നിന്ന് നോക്കിയാല്‍ ഒരു കുഴപ്പവും ഇല്ല പക്ഷെ ഉള്ളില്‍ ............................ മരുന്ന് നിങ്ങളുടെ രോഗ ലക്ഷണം ഇല്ലാതാക്കും .........പക്ഷെ രോഗം അപ്പോളും അവിടെ കിടക്കും ........

എല്ലാം മരുന്ന് ലോബിയുടെ പണിയാണ് ഡെങ്കിപ്പനി , പന്നിപനി , പക്ഷിപ്പനി , എലിപ്പനി , കടുവപനി ......പുലിപനി.......തക്കാളി പനി എന്നെല്ലാം പറഞ്ഞു നമ്മളെ പേടിപ്പിച്ചു അവര്‍ മരുന്ന് തീറ്റിക്കുന്നു . നമ്മുടെ പണം ഡോക്ടര്‍മാര്‍ പിഴിയുന്നു . അതുകൊണ്ട് തിരിച്ചു അറിയുക . പനിക്ക് മരുന്ന് കഴിച്ചാല്‍ ഒരു ആഴ്ച കൊണ്ട് മാറും, മരുന്ന് തിന്നില്ല എങ്കില്‍ ഏഴു ദിവസം കൊണ്ട് മാറും .......... നമുക്ക് നമ്മുടെ ഡോക്ടര്‍ ആവാം . ഒരു ജീവിത കാലം മുഴുവന്‍ നിങ്ങള്ക്ക് നിങ്ങളെ അറിയാം , ഒരു മിനിട്ട് നിങ്ങളെ നോക്കുന്ന ഡോക്ടര്‍ നിങ്ങളെ പറ്റി എന്ത് അറിയാനാണ് . ഞാന്‍ ഡോക്ടര്‍മാരെ അടച്ചു കുറ്റപ്പെടുത്തുക അല്ല , നിങ്ങളുടെ ആരോഗ്യത്തില്‍ അല്ല അവരുടെ കണ്ണ് , മറിച്ചു നിങ്ങളുടെ പോക്കറ്റില്‍ ആണ് . ഇത് തിരിച്ചു അറിയുക . പനിക്ക് പ്രകൃതി ചികിത്സ തന്നെ ഉത്തമം . നിങ്ങളുടെ അഭിപ്രായം പറയണം . പനി വന്നവര്‍ക്ക് ആശംസകള്‍ .......

20 comments:

  1. ethanu sari njanu pani varan prarthikknunnu

    ReplyDelete
  2. നല്ല ചൂടുള്ള കഞ്ഞിയും കുടിച്ച് ,ഒരു അര ഗ്ലാസ്‌ ചുക്ക് കാപ്പിയും കുടിച്ചാല്‍ എന്റെ പനി പോകാറുണ്ട് ..insight പറഞ്ഞപോലെ വെറുതെയാ ഹോസ്പിറ്റലില്‍ പോകുന്നെത് ..ഒരാഴ്ച്ച നോകീട്ടും കുറവില്ലെങ്കില്‍ പോയാല്‍ മതി ,

    ReplyDelete
  3. കഴിയുന്നതും പനി വന്നാല്‍ കഞ്ഞി പോലെ ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കാറാണ് പതിവ്. പക്ഷേ വീട്ടുകാര്‍ സമ്മതിക്കില്ല. ഇന്ന് ലോകത്ത് ഏറ്റവും ചെലവാകുന്ന ഗുളിക ഏതെന്ന് ചോദിച്ചാല്‍ പാരസെറ്റമോള്‍ എന്നായിരിക്കും ഉത്തരം. പനിക്കു മാത്രമല്ല, സകലമാന വേദനകള്‍ക്കും ഡോക്ടറുടെ 'ഒറ്റമൂലി' അതാണ്.
    അതുകണ്ട് പലരും പറയുന്നത് - 'ഡോക്ടറുടെ അടുത്ത് പോയാലും അദ്ദേഹം ഇതുതന്നെയല്ലേ എഴുതുക. അതുകൊണ്ട് മരുന്നുഷോപ്പില്‍ നിന്ന് വാങ്ങിക്കഴിച്ചാല്‍ പോരെ... ഡോക്ടറുടെ ഫീസും സമയവും ലാഭിക്കാം എന്നാണ്.' തോന്നിയപോലെ സ്വയം ചികിത്സയും നടത്തും. ഇന്നത്തെ കാലത്ത് പനിയല്ല പല മരണങ്ങള്‍ക്കും കാരണക്കാരന്‍ മറിച്ച് അതിനു കഴിക്കുന്ന മരുന്നാണെന്ന്് പലപ്പോഴും തോന്നിയിട്ടുണ്ട്.

    ReplyDelete
  4. "ഒരു മുന്ന് നാലു ദിവസം ഒരു ജോലിക്കും പോകരുത് ".....ഇതാണ് പ്രശ്നം .... അതുകൊണ്ടു കിട്ടുന്ന മരുന്ന് കഴിച്ചു പനിക്ക് പോകാനാണ് എല്ലാവരും ശ്രമിക്കുന്നത്...... ടിപ്സ് കൊള്ളാം..... നനഞ്ഞ തോര്‍ത്തുകൊണ്ടുള്ള പരിപാടി ആദ്യമായി കേള്‍ക്കുകയാ...... അറിവിന് നന്ദി....

    ReplyDelete
  5. Very nice post ! visit more useful health information get by my blog of www.healthkerala.blogspot.com

    ReplyDelete
  6. http://indiaheritage.blogspot.in/2007/05/blog-post.html
    രോഗം കൃത്യമായി മനസ്സിലാകുന്നതു വരെ ലക്ഷണങ്ങള്‍ക്കുള്ള ച്കില്‍സ നല്‍കുകയില്ല എന്നതാണ്‌ medical College കളുടെ ഏറ്റവും
    വലിയ മാഹാത്മ്യം. എന്നാല്‍ അതിന്റെ പേരില്‍ ഡോക്റ്റരേ ചീത്ത പറഞ്ഞിട്ട്‌ രോഗിയെ discharge ചെയ്യിച്ച്‌ കച്ചവടസ്ഥാപനങ്ങളില്‍ three star ചികില്‍സക്കു കൊണ്ടു പോകുന്നതും നിത്യനുഭവമാണ്‌.

    ReplyDelete
  7. "ഒന്നുമിരണ്ടും മൂന്നും പട്ടിണി പറ്റും ജ്വരേഷു പെരികൊല്ലാ"

    മൂന്നു ആഹാരകാലങ്ങള്‍ അതായത്‌ ഏറ്റവും കൂടിയാല്‍ ഒന്നര ദിവസം ആണ്‌ പട്ടിണി പറയുന്നത്‌ ആയുര്‍വേദം അതില്‍ കൂടൂതല്‍ പാടില്ല

    ReplyDelete
  8. എനിക്ക് പനിയാണ്, ഇതു വായിച്ചപ്പോള്‍ എന്‍റെ പനി പകുതി കുറഞ്ഞ പോലുണ്ട് .....!!നന്ദി

    ReplyDelete
  9. enikku 2 kuttikal und .avarku epozhum pani varum.enthayalum e puthuya arive onu nokkikitty thanne karyam

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. നല്ല അറിവ് തന്നെ. നാട്ടിലാണെങ്കില്‍ ഇതൊക്കെ നടക്കും. പ്രവാസിയുടെ കാര്യം പോക്കാ. പെനഡോള്‍ തന്നെ ആശ്രയം.

    ReplyDelete
  12. നല്ല അറിവ് തന്നെ. നാട്ടിലാണെങ്കില്‍ ഇതൊക്കെ നടക്കും. പ്രവാസിയുടെ കാര്യം പോക്കാ. പെനഡോള്‍ തന്നെ ആശ്രയം.

    ReplyDelete
  13. നല്ല അറിവ് തന്നെ. നാട്ടിലാണെങ്കില്‍ ഇതൊക്കെ നടക്കും. പ്രവാസിയുടെ കാര്യം പോക്കാ. പെനഡോള്‍ തന്നെ ആശ്രയം.

    ReplyDelete
    Replies
    1. Ss.പണിക്ക് പോവരുത് എന്ന് പറയരുത്...പോയേ തീരു...

      Delete
    2. Ss.പണിക്ക് പോവരുത് എന്ന് പറയരുത്...പോയേ തീരു...

      Delete
  14. എനിക് പനി മാത്രമല്ല ടോണ്സിൽസ് ഉം ഉണ്ട് ഞാൻ എന്ത് ചര്യയും ഇപ്പോനല്ല പണി ആണ്

    ReplyDelete