Thursday, June 21, 2012

ചെറുപ്പക്കാരി ആക്കാനുള്ള മരുന്ന് വിപണിയില്‍


ചെറുപ്പക്കാരി  ആക്കാനുള്ള  മരുന്ന്  വിപണിയില്‍  എന്ന്  പരസ്യം  ചെയ്തുകൊണ്ട്  പാഷാണം  കവറില്‍  ആക്കി  വിറ്റാലും നമ്മള്‍  മലയാളികള്‍  അത്  വാങ്ങും, കഴിക്കുകയും  ചെയ്യും . ഗുളികയോടും  മരുന്നുകളോടും  നമുക്ക്  അത്രയ്ക്ക്  വിധേയത്വം  ആയിരിക്കുകയാണ് . തിരക്കുള്ള  രണ്ടു  കടകള്‍  മദ്യ ഷാപ്പും , മരുന്ന്  ഷാപ്പും  ആണ് . രോഗം  വന്നാല്‍  ഗുളിക  വിഴുങ്ങണം  എന്ന്  ആരൊക്കെയോ  ചേര്‍ന്ന്  മലയാളിയെ  കണ്ടിഷെന്‍  ചെയ്തിരിക്കുകയാണ് . രോഗത്തെ  നാം  ഇന്ന്  ഒരു  വലിയ  ശത്രു  ആയി  കാണുന്നു . അലോപ്പതി  അഥവാ  ഇംഗ്ലീഷ്  മരുന്ന്  മാത്രമാണ്  ഏക രോഗ  ശമന  മാര്‍ഗം  എന്ന്  നാം  തെറ്റി ധരിചിരിക്കുക യാണ് . ഇംഗ്ലീഷ്  കാരന്‍  ഇന്ത്യ  വിട്ടു  പോയെന്ഗിലും, അവന്റെ  സമ്പ്രദായങ്ങളെ  , ഉപേക്ഷിക്കുവാന്‍  ഇന്ത്യക്കാരന്‍  ഇന്നും  തയ്യാര്‍  ആയിട്ടില്ല . ഇന്നും  നാം  അടിമകളാണ് .

                                                    ഒരു  വലിയ  രസം  ഇതാണ് , നമ്മുടെ  സായിപ്പു  അഥവാ  ഇംഗ്ലീഷ് കാരന്‍  അലോപതി  ഉപേക്ഷിക്കാന്‍  തുടങ്ങുകയാണ് , മരുന്നുകള്‍  ഉണ്ടാക്കുന്ന  ദുരന്തം  മനസിലാക്കിയ  ഇംഗ്ലീഷ് കാരന്‍  , മരുന്നുകള്‍  ഉപയോഗിക്കാത്ത  മറ്റു  രീതികളിലേക്ക് , മാറുകയാണ് . പ്രകൃതി  ചികിത്സ   ഇത്തരത്തില്‍  മരുന്നുകള്‍  ഉപയോഗിക്കാത്ത  ഒരു രീതി  ആണ് .  പ്രകൃതി  ചികിത്സ   ഒരു ചികിത്സ  മാര്‍ഗം എന്നതിന്  അപ്പുറമായി, പ്രകൃതിയോടു  ഇണങ്ങിയ  ഒരു ജീവിത രീതി  ആണ് . പ്രകൃതി  ജീവനം  എന്നാണ്  ഈ  ജീവിത രീതി  അറിയപ്പെടുന്നത് .
                                                        
                                                      സാധാരണക്കാരായ  നമ്മുടെ  ഒരു സാധാരണ  കുടുംബത്തിലെ  കാര്യം നോക്കുക . പ്രഷര്‍  എന്നും  ഷുഗര്‍  എന്നും  ഓമന  പേരില്‍  ഡോക്ടര്‍മാര്‍  അടിച്ചേല്‍പ്പിച്ച  രണ്ടു  രോഗികള്‍  എങ്കിലും  അവിടെ കാണും . ഒരു മാസം  ആയിരക്കണക്കിന്  രൂപ  ആണ്  മരുന്ന് കടക്കാരും  ആശുപത്രിക്കാരും  ചേര്‍ന്ന്  നിങ്ങളുടെ   വീട്ടില്‍  നിന്നും  അടിച്ചു  മാറ്റുന്നത് . അവര്‍  പുതിയ പുതിയ  കെട്ടിടങ്ങള്‍  ഉണ്ടാക്കുന്നു , പുതിയ കടകള്‍  തുടങ്ങുന്നു , പുതിയ  കാറുകള്‍  വാങ്ങുന്നു . രോഗിക്ക്  എന്ത്  സംഭവിക്കുന്നു , അവന്‍  പിച്ചകാരന്‍  ആയി മാറി  ഇതേ  ആശുപത്രിയില്‍  കിടന്നു  മരിക്കുന്നു . അവന്റെ  രോഗം  ഒരിക്കലും  മാറുന്നില്ല. ഒരു  മരുന്ന്  ,  വേറെ  മരുന്ന്  , ആ  ഓപ്പറേഷന്‍  , ഈ    ഓപ്പറേഷന്‍ എന്ന് പറഞ്ഞു , മൂകിലും  വായിലും  ട്യൂബ്  ഇട്ടു  ഒന്ന് കാണുവാന്‍  കൂടി  അനുവദിക്കാതെ , ഐ  സീ യു  വില്‍  ഇട്ടു  നരകിപ്പിച്ചു  കൊല്ലുന്നു.  ഇങ്ങനെ  മരിച്ച  നിങ്ങളുടെ  പ്രിയ പ്പെട്ടവരുടെ  മുഖം  ഒന്ന്  ഓര്‍ത്തു  നോക്കു. നമുക്ക്  ഇതിനൊരു  മാറ്റം  വേണ്ടേ . ഈ ചൂഷണം   അവസനികേണ്ടേ.  ഡോക്ടര്‍മാരും  ആശുപത്രികളും  മരുന്നും   ചേര്‍ന്ന്  നമ്മെ  കൊന്നുകൊണ്ട്  ഇരിക്കുകയാണ് . മരുന്ന് ലോബിയുടെ അടിമകളായി നമ്മുടെ ഡോക്ടര്‍മാര്‍ മാറിയിരിക്കുന്നു . ഡോക്ടര്‍മാരെ അടച്ചു ആക്ഷേപിക്കുക അല്ല . അപൂര്‍വ്വം നല്ലവര്‍ ഉണ്ട് . മരുന്ന് കുറച്ചു കൊടുക്കുന്ന അവരെ ജനത്തിന് ഇഷ്ടം അല്ല . ഇത് എന്ത് ഡോക്ടര്‍ എന്ന് ജനംചോദിക്കും . രോഗം വന്നാല്‍ ഗുളിക എന്ന് കൊച്ചു പ്രായം മുതലേ സമൂഹവും , മാധ്യമങ്ങളും നമ്മെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു . ഷുഗര്‍  പ്രഷര്‍  എന്നൊക്കെ  വിളിക്കുന്ന  രോഗങ്ങള്‍  യാതൊരു  മരുന്നും കൂടാതെ , ജീവിത രീതിയിലെ  ചില  മാറ്റങ്ങള്‍  വരുത്തി , പൂര്‍ണമായും  മാറ്റുന്ന  പ്രകൃതി ജീവനം ഉള്ളപ്പോള്‍  നമ്മെ പോലെ  ഉള്ള  സാധാരണക്കാര്‍  എന്തിനു  ഇല്ലാത്ത  കാശും  മുടക്കി  ഡോക്ടര്‍മാര്‍ക്കും  മരുന്നിനും  ആശുപത്രിക്കും  പിന്നാലെ  പായണം 
                                                       നമുക്ക്  ചില അബദ്ധങ്ങള്‍  പറ്റി,  ഇനിയും  നാം  മറ്റുള്ളവരുടെ  കരങ്ങളിലെ  പാവകള്‍  ആകരുത് . നമുക്ക്  സ്വാതന്ത്രിയം  ഉണ്ട് . അത് നാം ആര്‍കും  അടിയറ  വക്കരുത് . ഇനിയം  മരുന്ന്  വേണോ എന്ന്  നിങ്ങള്‍  തന്നെ  തീരുമാനിക്കുക . നമുക്ക്  മറ്റു വഴികള്‍  ഉണ്ട് . ലാഭം  മാത്രം  നോക്കുന്ന  സമൂഹം  ഒരിക്കലും  രോഗ ശമാനതിനുള്ള  ബദല്‍  വഴികളെ  പറ്റി  നിങ്ങളോട്  പറയുകയില്ല . എന്റെ  അനുഭവത്തില്‍  ഞാന്‍  കണ്ടത്  പ്രകൃതിജീവനം  ആരോഗ്യതിലെക്കുള്ള  ഒരു  ബദല്‍  വഴി  ആണ് . ഞാന്‍  മനസ്സില്‍  ആകിയ  വിവരങ്ങള്‍  വരും പോസ്റ്റുകളില്‍  നിങ്ങളുമായി  പങ്കു  വയ്ക്കാം. അറിവ്  സ്വതന്ത്രമാകണം . ആശംസകള്‍ . അഭിപ്രായം  പറയുമല്ലോ 

4 comments:

  1. പ്രകൃതിയെല്ലാം വിഷമയം

    ReplyDelete
  2. രോഗാതുര സമൂഹം എന്നും പറയാം അല്ലേ..

    ReplyDelete
  3. പറഞ്ഞതൊക്കെ ശെരിയാണ് .ഇതു പാഷാണം കവറില്‍ ആക്കി അത് മരുന്നാണ് എന്ന് പറഞ്ഞാല്‍ മലയാളികള്‍ വാങ്ങും..പ്രകൃതി മരുന്ന് ഉപയോഗിക്കുന്നത് ഇന്നെത്തെ തലമുറയ്ക്ക് പലര്‍ക്കും അറിയില്ല .അതൊക്കെ മുത്തശ്ശി മ്മാര്കല്ലേ അറിയൂ

    ReplyDelete
  4. നല്ല ചിന്തകള്‍

    മരുന്നിനടിമപ്പെട്ട ഒരു സമൂഹം ആണ്‌ ഇന്നുള്ളത്‌

    ആയുര്‍വേദത്തിലെ സ്വസ്ഥവൃത്തം എന്ന ഒരു ഭാഗം ഉണ്ട്‌ അത്‌ പാഠ്യപദ്ധതിയില്‍ ചെറിയ ക്ലാസുകളില്‍ ഉള്‍പ്പെടൂത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
    പക്ഷെ അതു വല്ലതും പറയാന്‍ പറ്റുമോ
    സംസ്കൃതം അല്ലെ അപ്പോള്‍ അതു കാവിയായി
    കാവികണ്ടാല്‍ വിരളുന്ന ഒരു വര്‍ഗ്ഗമാണല്ലൊ ഇന്നു നാം

    ReplyDelete