Wednesday, December 25, 2013

ക്രിസ്തുമസ് പുതു വല്‍ സരം സന്തോഷ പ്രദം ആകുന്നതു എങ്ങനെ ?

പങ്കു വക്കുക .... നിങ്ങള്‍ക്ക് ഉള്ളത്  മറ്റുള്ളവരുമായി  പങ്കു വക്കുക

അപ്പോള്‍ ക്രിസ്തുമസ്  സന്തോഷം ഉള്ളതായി തീരും

അപ്പോള്‍ പുതുവത്സരം  സന്തോഷം ഉള്ളതായി തീരും

പങ്കു  വക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്

ഇന്ന് ഞങ്ങള്‍ക്ക് ഒരു അനുഭവം ഉണ്ടായി

                    രാവിലെ ക്രിസ് തുമസ് പ്രമാണിച്ചു  വീട്ടില്‍  അപ്പവും കറിയും ഉണ്ടാക്കി . കിങ്ങിനയോടും നോനമോനോടും അവരുടെ അടുത്ത കൂട്ടുകാരെ വിളിച്ചു കൊണ്ട് വരുവാന്‍ പറഞ്ഞു . കിങ്ങിണ പോയി അവളുടെ എല്ലാ കൂട്ട് കാരെയും വിളിച്ചു കൊണ്ട് വന്നു !!!!!. ഞങ്ങള്‍  ഒരു ഇരുപത്തി അഞ്ചു അപ്പം ഉണ്ടാക്കിയിരുന്നു . കിങ്ങിനയുടെയും നോനമോന്റെയും കൂട്ടുകാര്‍ തന്നെ എട്ടു പേര്‍ ഉണ്ടായിരുന്നു ....... ഞങ്ങള്‍  അത്രയും പേരെ പ്രതീക്ഷിച്ചില്ല ....ലീന  എന്നെ ഒന്ന് നോക്കി .... ഞാന്‍ പറഞ്ഞു  നമുക്ക് ഇന്ന്  കഴിചില്ല  എങ്കിലും സാരം ഇല്ല .. കുട്ടികള്‍ കഴിക്കട്ടെ ....
ഞങ്ങള്‍ അവരെ ഇരുത്തി .... ആവശ്യം പോലെ വിളമ്പി .... കുട്ടികള്‍ എല്ലാവരും  നല്ലതുപോലെ കഴിച്ചു ...... അത്  കണ്ടു നിന്ന ഞങ്ങളുടെ  വയര്‍ നിറഞ്ഞു ..... നമുക്ക് ഉള്ളത് നല്ല മനസോടെ  പങ്കു വക്കുമ്പോള്‍ ആണ് നമ്മുടെ ആഘോഷങ്ങള്‍  അര്‍ഥം ഉള്ളതായി തീരുന്നത് .പണം  കൊടുത്താല്‍ ആളുകള്‍ മതി എന്ന് പറയുക ഇല്ല .... പക്ഷെ  ആഹാരം കൊടുത്താലോ ... നിറഞ്ഞു കഴിഞ്ഞാല്‍  എല്ലാവരും മതി എന്ന് പറയും .... അന്നം ബ്രഹ്മം  ആകുന്നു .... അന്ന ദാനം  പോലെ  മഹത്തരം ആയ ഒരു പ്രവര്‍ത്തി  ഇല്ല .  നമ്മുടെ അയല്‍ കാരോടുള്ള നമ്മുടെ ബന്ധം മെച്ചപെടുത്താന്‍  നമ്മുടെ ആഘോഷ വേളകള്‍ ഉപയോഗപെടുത്തുക
എല്ലാ വായനക്കാര്‍ക്കും  സന്തോഷ പ്രദം ആയ  ഒരു പുതുവത്സരം  നേര്‍ന്നു കൊണ്ട്  ഞങ്ങളുടെ അനുഭവം ഇവിടെ പങ്കു വച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം

Sunday, December 22, 2013

കുഴിമാടങ്ങളില്‍ ജീവന്‍ തളിര്‍കുമ്പോള്‍ !!!!

ഇന്ന് ഞാന്‍ ഒരു സഞ്ചയനതിനു  പോയി . ആദ്യമായാണ്  അതിന്‍റെ കര്‍മങ്ങള്‍ ഒക്കെ കാണുന്നത് .


കുഴിമാടത്തില്‍  മരിച്ച ആളുടെ മകന്‍ ഒരു വാഴയും, ഒരു  തെങ്ങും  ഒരു ചേമ്പും നടുന്നത്   കണ്ടു

. അത്  മരണാന്തര  ചടങ്ങുകളുടെ ഭാഗം ആയിരുന്നു . അതിനു പിന്നില്‍ ഉള്ള  തത്വം ഒന്നും എനിക്ക്
അറിയില്ല എങ്കിലും വളരെ മഹത്തായ ഒരു ആദര്‍ശം ആണ് ഇത്  എന്ന് എനിക്ക് തോന്നുന്നു

നമ്മുടെ ദേഹം മരിച്ചാലും അത്  ആര്‍ക്കു എങ്കിലും പ്രയോജന പെടണം

കുഴി മാടത്തില്‍ നട്ട  ആ തെങ്ങും വാഴയും  ചേമ്പും  വളര്‍ന്നു വലുതാകും

അപ്പോളും  ദേഹം വിട്ട  ആത്മാവ്  നശിക്കാതെ ജീവിക്കും

പ്രകൃതിയോട്  എത്രെ മാത്രം ഇണങ്ങിയ  ശവ സംസ്കകാര രീതിയാണ്‌  നമ്മുടെ ഭാരതത്തിലേത്

വാഴയും , തെങ്ങും , ചേമ്പും  ഒന്നും നമ്മില്‍ നിന്നും ഭിന്നമല്ല .... നാം അതിന്‍റെ ഒക്കെ ഭാഗം മാത്രം
കുഴിമാടങ്ങളില്‍  ജീവന്‍ തളിര്കുന്നു

നമ്മുടെ  കുഴിമാടങ്ങളില്‍  വളരുന്ന  മരങ്ങളിളുടെ  നാം വീണ്ടും  ജീവിക്കുന്നു .... മരണം ഇല്ലാതെ .... നാം  ഈ  പ്രകൃതിയുടെ  ഭാഗം തന്നെ  എന്ന്  ഈ  മരണാന്തര  കര്‍മങ്ങള്‍  നമ്മെ ഓര്‍മ  പെടുത്തുന്നു
പ്രിയ  വായനക്കാര്‍ അഭിപ്രായം പറയണം .....നന്ദി .... നമസ്കാരംSaturday, December 14, 2013

തങ്കച്ചായന്‍ ഒരുക്കിയ പുല്‍ക്കുട്

                  കഴിഞ്ഞ ദിവസം പറന്തല്‍ വരെ പോയി .. അവിടെ ഞങ്ങളുടെബന്ധു വായ  തങ്കചായന്റെ വീട്ടിലും ഒന്ന് പോയി .. വളരെ മനോഹരമായ ഒരു പുല്‍കൂട് അവിടെ കണ്ടു . വിപണിയില്‍  നിന്നും വാങ്ങുന്ന  റഡിമെയ്‌ട് പുല്‍കൂട്  ആയിരുന്നില്ല . വളരെയേറെ  മിനകെട്ടു ഉണ്ടാക്കിയ ഒരു സുന്ദരന്‍ പുല്‍കൂട് . വളരെ കാലം പ്രവാസി  ആയി ജീവിച്ച തങ്കച്ചയന്റെ ഒത്തിരി  ക്രിസ്തുമസ് കാലം നാട്ടില്‍ നഷ്ട്ട പെട്ടു... ആ നഷ്ട്ട പെട്ട ക്രിസ്തുമസ് കാലത്തെ തിരിച്ചു  പിടിക്കുവാന്‍ ആണ്  താന്‍ ഇത്രയും മിന കെട്ട്  ഈ  പുല്‍കൂട് ഉണ്ടാക്കിയതെന്ന്   തങ്കചായന്‍  പറഞ്ഞു

                        ഒരു ചിത്രകാരന്‍ കൂടിയാണ് തങ്കചായാന്‍ . കല്ല്‌ , പാറ  തുടങ്ങിയവ ഉരച്ചു ഉണ്ടാക്കുന്ന  പൊടി ആണ് അദേഹം  തന്‍റെ ചിത്രത്തില്‍ ഉപയോഗിചിരികുന്നത് .പ്രകൃതി  തരുന്ന  വര്‍ണങ്ങള്‍  തന്‍റെ ഗ്രാമത്തിന്‍റെ പഴയ മുഖവും , ബൈബിള്‍  കഥകളും , അനുഭവങ്ങളും എല്ലാം ചിത്രങ്ങള്‍ ആയി മാറിയിരിക്കുന്നു . വരച്ച ചിത്രങ്ങള്‍  നന്നായി ഫ്രയിം ചെയ്തു വീടിന്‍റെ ഉള്ളില്‍  നന്നായി  ക്രിമീകരിച്ചിട്ടുണ്ട്
                              ജീവിതത്തില്‍  എപ്പോളും മനസ് കൊണ്ട് യുവാവ്‌ ആയിരിക്കുക . നമ്മുടെ നാട്ടു നന്മകളെ പുതിയ യുഗത്തില്‍ പ്രാവര്‍ത്തികമാക്കുക . എല്ലാത്തിനും വിപണിയെ ആശ്രയിക്കാതെ നമുക്ക് ചുറ്റും ഉള്ള ത് എങ്ങനെ സൃഷ്ടി പരമായി പ്രയോജന പെടുത്താം എന്ന് ചിന്തിക്കുക . എപ്പോളും ആശയങ്ങള്‍ ഉള്ളവന്‍ ആയിരിക്കുക  എന്നിങ്ങനെ ഉള്ള ആശയങ്ങള്‍ ആണ്  ഈ പുല്‍കൂട് നമുക്ക് നല്‍കുന്നത്
എല്ലാ വായനക്കാര്‍ക്കും  ക്രിസ്തുമാസ്‌  പുതുവല്‍സര  ആശംസകള്‍  .... അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം


Tuesday, December 3, 2013

ഒരു തേന്‍ കിളി വീട്ടില്‍ കൂട് വച്ചാല്‍ എന്ത് ചെയണം !!!!!


                                        
ഇവനാണ്  ആണ്‍  ഒരുത്തന്‍
ഇവളാണ്  പെണ്ണ് ഒരുത്തി
ഒരു തേന്‍ കിളി നമ്മുടെ വീടിന്‍റെ ജനാലയോട്  ചേര്‍ന്ന് ഒരു കൂട് വച്ചാല്‍  നാം എന്ത് ചെയണം !!!! ഒന്നും ചെയ്യണ്ട .... ശബ്ദം ഉണ്ടാക്കാതെ  അത്  നോക്കി  ഇരിക്കണം .... അത്ര തന്നെ !!!!


                    ഞങ്ങളുടെ  വീടിന്‍റെ ഒരു  മൂലക്ക്  തൂങ്ങി കിടന്ന  ഒരു കയറില്‍ ഒരു തേന്‍ കിളി  കൂട്  കൂട്ടി
ഇലയും , മരത്തിന്‍റെ ഉണങ്ങിയ തൊലിയും , ചകിരിയും ഒക്കെ കൊണ്ടൊരു  കൊച്ചു കൂട് .
ഞാനും കിങ്ങിനയും നോന മോനും എല്ലാ ദിവസവും  ഈ തേന്‍ കിളിയുടെ  കൂടും നോക്കി ഇരിക്കാറുണ്ട്

                    
     ഒരു  വീട് അല്ലെങ്കില്‍ ഒരു കൂട് എങ്ങനെ ആണ് രൂപപെടുന്നത്
        
      ഒരു കുടുംബം എങ്ങനെ ആണ് ഉണ്ടാകുന്നതു

      മക്കളെ വളര്‍ത്താന്‍  മാതാപിതാക്കള്‍  എത്രെ മാത്രം പാട് പെടുന്നു

ഇതൊക്കെ കുട്ടികളെ കാണിക്കുവാന്‍ പറ്റിയ ഒരു അവസരം ആണിത്
പ്രകൃതി തന്ന അവസരം

തേന്‍ കിളിയെ  സൂചി മുഖി എന്നും വിളിക്കാറുണ്ട്
ആണ്‍ കിളിക്ക് മരതക പച്ച നിറം ആണ്
പെണ്‍ കിളിക്ക് മങ്ങിയ തവിട്ടു നിറം ആണ്
കൂട് ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നത് പെണ്‍ കിളി ആണ്
ആണ്‍ കിളി  ദൂരെ മാറി നിന്ന് എല്ലാം കാണുകയെ ഉള്ളു .

ഒരു സൂചി മുഖി യുടെ  കൂട് നിര്‍മാണം വായനക്കാര്‍ക്ക്  സമര്‍പ്പിക്കുന്നു എന്‍റെ അറിവ് പരിമിതം
പക്ഷി നിരീക്ഷകര്‍ കൂടുതല്‍ വിവരം നല്കുമല്ലോ
നന്ദി .... നമസ്കാരം ....