Thursday, September 26, 2013

കമ്പ്യൂട്ടറും നെറ്റും ഫേസ് ബുക്കും ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം !!!!!


ഞാന്‍ ഒരു പുതിയ തീരുമാനംഎടുത്തു
കമ്പ്യൂട്ടറിന്  മുന്‍പില്‍  ചടഞ്ഞു ഇരിക്കുന്നത്  ഇനി ആഴ്ചയില്‍ ഒരിക്കല്‍  മാത്രം
ബ്ലോഗില്‍ പോസ്റ്റിങ്ങ്‌  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ഫേസ് ബുക്കും  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം

ബാക്കി ഉള്ള സമയം  പുസ്തകം വായിക്കാനും , കുട്ടികളെ പഠനത്തില്‍ സഹായിക്കാനും , പത്രം ശരിക്ക് വായിക്കാനും ,  ആണ് തീരുമാനം
ഇപ്പോള്‍ നമ്മുടെ സമയത്തിന്‍റെ നല്ലൊരു പങ്കും കമ്പ്യൂട്ടര്‍ അപഹരിക്കുക ആണ് എന്ന് പറയാം
പണ്ടൊക്കെ നമ്മള്‍ വീട്ടുകാരും ഒത്തു വര്‍ത്തമാനം പറഞ്ഞിരുന്ന സമയം ഇപ്പോള്‍ കംപ്യൂട്ടര്‍ ടീവി  തുടങ്ങിയവ അപഹരിക്കുന്നു
മനുഷ്യന്  വേണ്ടി ഉള്ളതാണ് സാങ്കേതിക വിദ്യ , അല്ലാതെ സാങ്കേതിക വിദ്യക്ക് വേണ്ടി  ഉള്ളതല്ല മനുഷ്യന്‍
എന്തായാലും  ഞാന്‍  പുതിയ  ഒരു  പരീക്ഷണം നടത്തുവാന്‍ പോകുക ആണ്
തുറന്ന മനസോടെ
ആദ്യം ഒക്കെ ഇത്തിരി  പ്രയാസം ആയിരിക്കും  നോക്കാം അല്ലെ .....
വായനക്കാരുടെ  അഭിപ്രായം പറയണം . നന്ദി ..നമസ്കാരം

Sunday, September 15, 2013

സൂപ്പര്‍ ഓണഉപ്പേരിക്ക് പിന്നിലെ രഹസ്യം!!!



കിങ്ങിണ ഓണ ഉപ്പേരി ക്ക് മുന്‍പില്‍


കായ

തൊലി കളഞ്ഞപ്പോള്‍

ഈ കട്ടര്‍ കൊണ്ട് എളുപ്പം കനം കുറച്ചു കായ അരിയാം

കായ അരിഞ്ഞപ്പോള്‍

വെള്ള മയം മാറുവാന്‍ കടലാസ്സില്‍ അടുക്കുന്നു

വിറകു അടുപ്പില്‍ ഉപ്പേരി മമ്മി വറുക്കുന്നു

സൂപ്പര്‍ ഉപ്പേരി
ഇന്ന് ഞങ്ങള്‍ ഓണഉപ്പേരി വറുത്ത ദിവസം ആയിരുന്നു 

നല്ല സൂപ്പര്‍ ഓണം ഉപ്പേരി 

അതിനു പിന്നിലെ രഹസ്യം ആണ് ഇന്ന് പറയുന്നത് 

          പറന്തല്‍ ലീനയുടെ വീട്ടില്‍ നിന്നും ആണ് വറുക്കാന്‍ ഉള്ള നാടന്‍ കുല കൊണ്ട് വന്നത് . ലീനയുടെ അമ്മ വന്നാണ് വറുത്തു തന്നത് 

ഉപ്പേരി നന്നാവണം എന്ന് ഉണ്ടെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി എന്നാണ് പറന്തലെ അമ്മ പറഞ്ഞത് 

മനസ് അര്‍പികുക. അപ്പോള്‍ എല്ലാം ശരി ആകും 

നല്ല മനസോടെ ഏതു കാര്യം ചെയ്താലും അത് നന്നാവും

ഉപ്പേരി വറുക്കല്‍ ഒരു കൂട്ടായ്മ ആണ് 


ഒരാള്‍ മാത്രം അല്ല ഒരു കുടുംബത്തിലെ എല്ലാവരും അവിടെ പങ്കാളികള്‍ ആകുന്നു 

ഒരാള്‍ കായ പൊളിക്കുന്നു . ഒരാള്‍ കഴുകുന്നു . ഒരാള്‍ അത് അറിയുന്നു . ഒരാള്‍ അത് നിരത്തുന്നു . ഒരാള്‍ അത് വറുക്കുന്നു 

എല്ലാവരും ഒരേ മനസോടെ ചെയുമ്പോള്‍ നല്ല ഒന്നാം തരം ഓണഉപ്പേരി രൂപം കൊള്ളുന്നു 

ഇതാണ് ഓണത്തിന്‍റെ കാതല്‍ .ഇതാണ് ഓണഉപ്പേരിക്ക് പിന്നിലെ രഹസ്യം
ഒത്തു ചേരല്‍ പങ്കു വക്കല്‍

സ്നേഹം ആണ് കുലയുടെ രൂപത്തില്‍ , ഉപ്പേരിയുടെ രൂപത്തില്‍ ഇവിടെ പങ്കു വക്കപെടുന്നത്

ഓണഉപ്പേരി കറുമുറെ തിന്നുമ്പോള്‍ ആ കുല നട്ട ആളേ നാം നന്ദിയോടെ സ്മരിക്കുന്നു 

ആ വാഴക്ക് വളരുവാന്‍ എല്ലാം കൊടുത്ത മണ്ണിനെ , മഴയെ , പൂമ്പാറ്റയെ , തേന്‍ ഉണ്ണാന്‍ വന്ന കുരുവിയെ , അണ്ണാറ കണ്ണനെ  നാം  എല്ലാം നാം നന്ദിയോടെ ഓര്‍ക്കുന്നു 

അവിടെയാണ് ഓണം മനുഷ്യനും പ്രകൃതിയും തമ്മില്‍ ഉള്ള ബന്ധത്തിന്‍റെ പ്രതീകം ആകുന്നതു 

               എല്ലാവര്‍ക്കും നന്ദി . വാഴ നട്ട പറന്തലേ പപ്പക്കും , ഉപ്പേരി അടുക്കിയ പന്തളത്തെ പപ്പക്കും , ലീനക്കും , ഉപ്പേരി വറുത്ത പറന്തലേ മമ്മിക്കും , എല്ലാം കറുമുറെ തിന്നുന്ന കിങ്ങിണക്കും നോനക്കും ഇത് വായിച്ചഎല്ലാ മാന്യ വായനക്കാര്‍ക്കും . എല്ലാവര്‍ക്കും നന്ദി . എല്ലാവര്‍ക്കും പൊന്നോണം 

അഭിപ്രായത്തിനായി കാതോര്‍ത്തു .... നന്ദി

Friday, September 6, 2013

വരൂ നമുക്ക് ഒരു ചേന തണ്ട് തോരന്‍ വക്കാം, ആഗോള വല്‍കരണത്തെ തോല്‍പ്പിക്കാം



            തമിഴ്നാട്ടിലെ വിഷം തുപ്പുന്ന കാബേജും കോളിഫ്ലൊവേരും തിന്നു മടുത്തവര്‍ ഇതിലെ വരിക . നമുക്ക് ഒരു നാടന്‍ തോരന്‍ ഉണ്ടാക്കാം .

           കഴിച്ചാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും . അത്രക്ക് രുചി ഉള്ള തോരന്‍ ആണ് അത് . മറ്റൊന്നും അല്ല നമ്മള്‍ വെറുതെ കളയുന്ന ചേന തണ്ട് കൊണ്ട് ഉള്ള ഒരു തോരന്‍ 

                ആദ്യം ഒരു ചേന തണ്ട് സംഘടിപിക്കുക. വളരെ എളുപ്പം കിട്ടും . കുംഭ ചേന വിളവു എടുക്കുന്ന സമയം ആയതു കൊണ്ട് കിട്ടുവാന്‍ വളരെ എളുപ്പം ഞങ്ങളുടെ വീട്ടില്‍ ചാക്കില്‍ പത്തു ചേന നട്ടത് കൊണ്ട് ചേന തണ്ട് കിട്ടുവാന്‍ വളരെ എളുപ്പം 

             ഇനി എങ്ങനെ ചേന തണ്ട് തോരന്‍ വക്കാം എന്ന് പറയാം . വളരെ എളുപ്പം ആണത്
കിങ്ങിനയും നോന മോനും ചേന തണ്ടുമായി

ഇല മുറിച്ചു കളയുക

ചെറുതായി മുറിക്കുക

പുറത്തെ കട്ടിയുള്ള തൊലി ചീകി കളയുക

തൊലി കളഞ്ഞ ചേന തണ്ട്
ചെറുതായി കൊത്തി അരിയുക

അല്പം ഉപ്പു ചേര്‍ക്കുക

അല്പം വെള്ളം ഒഴിക്കുക

നന്നായി പിഴിഞ്ഞു വെള്ളം കളയുക

ഒരു പിടി തേങ്ങ , മൂന്നു പച്ച മുളക് , ഒരു പിടി ചുവന്ന ഉള്ളി , അല്പം ജീരകം അല്പം മഞ്ഞള്‍പൊടി ഇത്രയും കല്ലില്‍ ഒന്ന് ചതച്ചു എടുക്കുക

ഇതാണ് അരപ്പ്

ഒരു പിടി ചെറു പയര്‍ കുക്കറില്‍ ഇട്ടു രണ്ടു വിസില്‍ അടിപിക്കുക
ചേന തണ്ട്കൊത്തി അരിഞ്ഞതും, അരപ്പും , ചെറുപയര്‍ പാതി വേവിച്ചതും ഇളക്കി ഒരു ചീന ചട്ടിയില്‍ ചെറു തീയില്‍ അടച്ചു വക്കുക

അല്‍പ സമയം കഴിഞ്ഞു , പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി വാങ്ങുക . ചേന തണ്ട് തോരന്‍ തയാര്‍ 

 പ്രിയ വായനക്കാരെ നമ്മള്‍ ആഗോള വല്‍കരണത്തെ എതിര്‍ത്ത് തോല്പികേണ്ടത് മുദ്രവാക്യം വിളിച്ചല്ല ചേന തണ്ട് തോരന്‍ വച്ച് വേണം എന്നാണ് എന്‍റെ അഭിപ്രായം

ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം







Monday, September 2, 2013

പൂവിനുള്ളില്‍ പ്രാവ് !!!



           




            ഞങ്ങളുടെ മുറ്റത്തെ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ട ഒരു ചെടി ഈ വര്‍ഷവും പുഷ്പിച്ചു . ഓരോ വെള്ള പൂവിലും ഓരോ വെളുത്ത പ്രാവ്. വെറുതെ തോന്നിക്കുക അല്ല , ചിറകു വിടര്‍ത്തി നില്‍കുന്ന വെള്ള പ്രാവ്

             ഈ പൂവിനുള്ളില്‍ പ്രാവിനെ വരുത്തിയത് ആരാണ് ? എന്തിനാണ് ?എങ്ങനെ ആണ് ? 

             ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല . സകല പ്രപഞ്ചവും ഉണ്ടാക്കപെട്ട ആ ശക്തിക്ക് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു
എനിക്ക് ചോദ്യങ്ങള്‍ ഇല്ല . പൂവിന്‍റെ ഭംഗി ഞാന്‍ ആസ്വദിക്കുന്നു.

              പ്രിയ വായനക്കാരും കാണുക . പ്രകൃതി അമ്മയെ നമസ്കരിക്കുക 

. പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം