Thursday, March 29, 2012

insight: ഒന്നായതിനെ നാം പലതായി കാണുന്നു

insight: ഒന്നായതിനെ നാം പലതായി കാണുന്നു: ഒന്നായതിനെ    നാം    പലതായി   കാണുന്നു . ഞാനും  നിങ്ങളും  നമുക്ക്  ചുറ്റുമുള്ള  പ്രപഞ്ചവും  എല്ലാം  ഒന്നാണ് . ഒരു  സത്തയുടെ പല  രൂപങ്ങള്‍ ....

ഒന്നായതിനെ നാം പലതായി കാണുന്നു

ഒന്നായതിനെ    നാം    പലതായി   കാണുന്നു . ഞാനും  നിങ്ങളും  നമുക്ക്  ചുറ്റുമുള്ള  പ്രപഞ്ചവും  എല്ലാം  ഒന്നാണ് . ഒരു  സത്തയുടെ പല  രൂപങ്ങള്‍ . ബലൂണ്‍  പല  നിറത്തില്‍  കാണപെടുന്നു എങ്കിലും  അതിനുള്ളിലെ  വായു ഒന്ന്  തന്നെ . അതു പോലെ  നാം പലതായി  കാണപെടുന്നു  എങ്കിലും  ഒരു  ആത്മാവാണ്  നമ്മില്‍  ഉള്ളത് . അതുകൊണ്ട്  നാം  രണ്ടല്ല  ഒന്നാണ് .

Tuesday, March 27, 2012

മിഴി എത്തുന്നിടത്ത് മനം എത്തണം

മിഴി എത്തുന്നിടത്ത്  മനം  എത്തണം .മനസിനെ  അടിമയാക്കാന്‍  പറ്റിയ  രീതിയാണിത് . കണ്ണിനു  മുന്നിലുള്ള  വസ്തുവിലേക്ക്  മിഴി അടക്കാതെ  സുക്ഷിച്ചു  നോക്കുക . എന്‍റെ ദൈവമാണിത്  എന്ന്  മനസ്സില്‍  പറയുക . കണ്ണ്  മറ്റൊന്നിലേക്കു  തിരിക്കുക . അതിനെപ്പറ്റിയും  ഇങ്ങനെ പറയുക . ഇതു  ആവര്‍ത്തിക്കുമ്പോള്‍  മനസ് നമ്മുടെ  കൈപ്പിടിയില്‍  ഒതുങ്ങും . നാം ബുദ്ധനാകും .ഉണര്‍ന്ന മനസോടെ  നമുക്ക്  ജീവിക്കാം . ആശംസകള്‍ 

Monday, March 26, 2012

മറ്റുള്ളവരില്‍ ദൈവത്തെ കാണുക

മറ്റുള്ളവരില്‍   ദൈവത്തെ   കാണുന്നത്തിനു  എന്താണ്  വഴി ?.  ആരെയെന്ഗിലും  കാണുമ്പോള്‍  മനസ്സില്‍   ഇങ്ങനെ  പറയുക    എന്‍റെ ദൈവമാണിത് , എന്‍റെ   ദൈവത്തിന്റെ    കണ്ണുകള്‍  ആണിത് . ഇങ്ങനെ  ആവര്‍ത്തിച്ചു   പറയുമ്പോള്‍   മനസ്  അത്  അനുസരിക്കുകയും   ദൈവത്തെ  കാണുമ്പോലെ   ആ ആളെ  നമുക്ക്  കാണുവാന്‍   കഴിയുന്നു  .മനസ്  നമ്മുടെ   അടിമയകട്ടെ .  നാം  അതിന്‍റെ  അടിമയകരുത്  

Sunday, March 25, 2012

മുറ്റത്ത്‌ കോണ്‍ക്രീറ്റ് ടയീല്‍ വിരിക്കുന്നത്‌ നല്ലതാണോ ?

സ്വാഭാവികതയെ  കൊല്ലുന്നവനായി  മലയാളി  മാറിക്കഴിഞ്ഞു മുറ്റത്ത്‌  ടൈല്‍ പാകുന്നത്  വരും  തലമുറയോടും ഭൂമിയോടും  ചെയുന്ന ക്രൂരതയാണ് . വെള്ളം  ഭൂമിയിലേക്ക്‌  ഇറങ്ങാതെ  ഒഴുകി  നഷടപ്പെടുന്നു  മണല്‍  വിരിച്ച  മുറ്റത്ത്‌ നടക്കുന്നത്  പാദത്തിലെ  വിവിധ  ഭാഗങ്ങളെ  ഉത്തേജിപ്പിക്കുന്നു . കാലില്‍  അമരുന്ന  മണല്‍തരികള്‍  രക്ത പ്രവാഹം  കൂട്ടുന്നു . ബുദ്ദി വികാസം  ഉണ്ടാകുന്നു . ഇതൊക്കെ  അറിഞ്ഞതുകൊണ്ടാണ്  നമ്മുടെ പിതാക്കന്മാര്‍  പള്ളി, അമ്പലം  ഇവക്കു  ചുറ്റും  മണല്‍  വിരിച്ച  മുറ്റം  ഉണ്ടാക്കിയത് . പരിഷ്കാരം  പറഞ്ഞു കൊണ്ട്  ഇതിനൊക്കെ മാറ്റം  വരുത്തിയാല്‍  അവരുടെ  ആത്മാവ് നമ്മോടെ  പൊറുക്കില്ല  തീര്‍ച്ച . നമ്മുടെ  പള്ളി , അമ്പലം , വീട് , ഇവയുടെ  മുറ്റം മണല്‍  വിരിച്ചു  തന്നെ  കിടക്കട്ടെ . നമുക്ക്  മണ്ണില്‍  ചവുട്ടി  നടക്കാം , കാരണം  നമ്മളൊക്കെ  മണ്ണാണ് .

Saturday, March 24, 2012

ബോധോദയം

ബോധോദയം  എന്നത്  ശരീരം  എന്നതിലപ്പു മായി  നാം  ആത്മാവ് ആണ് എന്ന അറിവിലെക്കുള്ള  ഉയര്‍ച്ച ആണ് . ഓരോ  നിമിഷവും ഈ  സ്മരണ  നമുക്ക്  വേണം . മുന്‍വിധികള്‍  മരിക്കുമ്പോള്‍   ബോധോദയം ജനിക്കുന്നു 

Friday, March 23, 2012

മറ്റുള്ളവര്‍ എന്തു വിചാരിക്കും

മറ്റുള്ളവര്‍  എന്തു  വിചാരിക്കും . നമ്മുടെ  നന്മയെ  തടസപ്പെടുത്തുന്ന  ചിന്തയാണിത് . മറ്റുള്ളവരെ  ബോധിപ്പിക്കുവാന്‍  വേണ്ടി  നാം  എന്തെല്ലാം  കാണിക്കുന്നു , അഭിനയിക്കുന്നു . നിര്‍ത്തുക , മറ്റുള്ളവരെ  ഇങ്ങനെ പേടിച്ചത്  മതി . മറ്റുള്ളവര്‍  എന്നെപ്പറ്റി  എന്ത് പറയുമെന്ന്  ചിന്തിക്കാതിരിക്കുക. പൊതു സമൂഹത്തെ  പേടിക്കരുത് . അവരെ  ആദരിക്കുക . അവരെ സ്നേഹിക്കുക . അഭിനയം  നിര്‍ത്തി  ജീവിക്കുവാന്‍  ആരംഭിക്കുക. ആശംസകള്‍  

നിങ്ങള്‍ എങ്ങനെ കാണപ്പെട ണം കേള്‍ക്കപെട ണം അനുഭവപ്പെട ണം

ഒരു  പുഞ്ചിരിയായി  നിങ്ങള്‍ ലോകത്തിനു  കാണപെട ണം  . ഒരു നല്ല വാക്കായി  കേള്‍ക്കപെടണം . ഒരു  ആശ്വാസമായി  അനുഭവപ്പെട ണം

Thursday, March 22, 2012

എല്ലാത്തിനും സാക്ഷി ആയിരിക്കുക അഞ്ചാം തത്വം

എല്ലാത്തിനും   സാക്ഷി   ആയിരിക്കുക  . സുഖം , ദുഖം ഇവയെ  ഒന്നായി  കാണുക . ശരിയും , തെറ്റും  എന്ന്  വേര്‍തിരിക്കാതെ  ജീവിതത്തെ  സമഗ്രമായി  കാണുക . എല്ലാത്തിനെയും  പുഞ്ചിരിയോടെ  നേരിടുക . മനസിനെ  ഒരു വെള്ളിത്തിര  പോലെ  സുക്ഷിക്കുക . മനസിനെ  ഒരു ചേമ്പില പോലെ  സുക്ഷിക്കുക. എത്ര  വെള്ളം  വീണാലും  നനയാതെ .യാതൊന്നും  നിങ്ങളെ  ബാധിക്കുനില്ല .എല്ലാവരും  നിങ്ങളുടെ  ശരീരത്തെ  നോക്കി  ചിരിക്കുന്നു , കരയുന്നു , വഴക്ക് പറയുന്നു ,!!!. അവര്‍  അറിയുന്നില്ല  നിങ്ങള്‍  ഈ   ശരീരമല്ല , അതിലെ  ആത്മാവാണെന്നു . അതിനാല്‍  എല്ലാത്തിനും   സാക്ഷി   ആയിരിക്കുക

Wednesday, March 21, 2012

ഉള്ളിലേക്ക് നോക്കുക പുറത്തേക്കു നല്‍കുക നാലാം തത്വം

ഉള്ളിലേക്ക്   നോക്കുക     പുറത്തേക്കു നല്‍കുക. നിങ്ങള്‍ക്ക്  ഒരു  തെറ്റ്  പറ്റിയാല്‍  ആ ശ്വാസത്തിനായ് പുറത്തേക്കു നോക്കരുത് . കാരണം  അവര്‍ നിങ്ങളെ  കുറ്റപ്പെടുത്തും !മറ്റുള്ളവരെ  നോകുന്നതിനു  പകരം  നിങ്ങള്‍  നിങ്ങളുടെ  ഉള്ളിലേക്ക്  നോക്കുക . സാരമില്ല  എന്ന്  മനസ്സില്‍  പറയുക . എല്ലാം  ശരിയാകും  എന്ന് മനസ്സില്‍  പറയുക . നിങ്ങള്‍ ആശ്വാസം  കണ്ടെത്തും , ഉറപ്പ്. പുറത്തേക്കു  നോക്കി  ചിരിക്കുക . ചിരിയും  , നല്ല  വാക്കും  പുറത്തേക്കു  നല്‍കുക .     

ഈ നിമിഷം ജീവിക്കുക മൂ ന്നാം തത്വം

ഈ നിമിഷം  ഇവിടെ ജീവിക്കുക . ഭൂത  കാലം, ഭാവി  കാലം  ഇവ  നമ്മുടെ  നിയന്ത്രണത്തില്‍  അല്ല. ഈ നിമിഷം  മാത്രമാണ്  നമുക്ക്  ഉള്ളത് . ആനന്ദത്തോടെ  ഈ നിമിഷം  ജീവിക്കുക .   

Tuesday, March 20, 2012

സഹജ ഭാവം സന്തോഷം രണ്ടാം തത്വം

സന്തോഷം  നമ്മുടെ അവകാശം  ആണ് .നിങ്ങളുടെ  ഉള്ളില്‍  നിന്നാണ്  സന്തോഷം  വരേണ്ടത് . നിങ്ങള്‍  ഒരു പുഞ്ചിരിയായി  ലോകത്തിനു  കാണപ്പെടട്ടെ. ഒന്ന്  പുഞ്ചിരിക്ക്  പ്രശ്നങ്ങള്‍  ആവിയാകും.  

Monday, March 19, 2012

സര്‍വതും ഈശ്വര മയം ഒന്നാം തത്വം

എല്ലാം ഈശ്വര മയമാണ് .  സകല  ചരാചരങ്ങളിലും  അടങ്ങിയിരിക്കുന്ന  ഈശ്വര ചൈതന്യം  തിരിച്ചറിഞ്ഞു  അതിനെ  നമിക്കുക . നിന്നിലും  എന്നിലും അടങ്ങിയിരിക്കുന്നത്   ഒരു  ചൈതന്യം ആണ് . അതിനാല്‍  നാം  രണ്ടല്ല  ഒന്നാണ് . ഞാന്‍  നിന്നെ  എന്‍റെ ദൈവമായി  കാണുന്നു . അഥവാ  നിന്നിലാണ്  ഞാന്‍  എന്‍റെ  ദൈവത്തെ  കണ്ടെത്തുന്നത്. മറ്റുള്ളവരില്‍  നീ  ഈശ്വരനെ  കാണുക . നീയും ഈശ്വര നാണെന്ന്  തിരിച്ചറിയുക 

Sunday, March 18, 2012

പഞ്ച തത്വങ്ങള്‍ ജീവിത വിജയത്തിന്

ജീവിതം  തത്വങ്ങളെ  അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചാല്‍  ശാന്തിയും  ആനന്ദവും  നേടാം . ജീവിതത്തിലെ  വെല്ലുവിളികളില്‍  നിന്നും  ഒഴിഞ്ഞു  മാറാതെ  തത്വങ്ങള്‍  ഉപയോഗിച്ച്  അവയെ  നേരിടു . നിങ്ങള്‍ വിജയം  കണ്ടെത്തും . 

ഈശ്വരന്‍ എവിടെയാണ്

ഈശ്വരന്‍  നമ്മുടെ  ഉള്ളില്‍ ഉണ്ട്      നമുക്ക് ചുറ്റും  ഉണ്ട്     പക്ഷെ  നാം  അത് തിരിച്ചറിയുന്നില്ല .ഈശ്വരെനെ   പള്ളിയിലും  അമ്പലത്തിലും   മാത്രം  ഒതുക്കി   നിര്തുവനാണ്   നമുക്ക്  ഇഷ്ടം  .മറ്റുള്ളവരില്‍   ഈശ്വരനെ  കാണുക . പ്രകൃതിയില്‍   ഈശ്വരനെ കാണുക. സര്‍വതും  ഈശ്വര  മയം   

Thursday, March 15, 2012

ആനന്ദം തേടി അലയുന്നത് എന്തിന്

ആനന്ദം   തേടി   അലയുന്നത്  എന്തിന്   അത്   നിങ്ങളുടെ   ഉള്ളിലാണ്   പുറത്തല്ല. വെറുതെ  എന്തിനു നിങ്ങള്‍   ചുറ്റും   നോക്കുന്നു  . അത്   അവിടെ  അല്ല നിങ്ങളുടെ  ഉള്ളില്‍  നിന്നാണ്   ആനന്ദം  പോട്ടിയോഴുകേണ്ടത് .    ആനന്ദം  ഒരു പുഞ്ചിരിയായി   വെളിപെടടെ .  എല്ലാവരും  അറിയട്ടെ   നിങ്ങള്‍   ആനന്ദം   കണ്ടെത്തിയെന്നു  

Wednesday, March 14, 2012

നാം ആരാണെന്നു കണ്ടെത്തുക

  നാം   ആരാണെന്നു   കണ്ടെത്തുക   ജീവിത വിജയത്തിന്   പ്രധാനമാണ് . ശാന്തമായി   സ്വയം   ചോദിക്കുക .    ഞാന്‍  ഈ    ശരീരം   മാത്രമാണോ  .  അല്ല  . ശരീരം   വെറും   ഒരു   പുതപ്പു   മാത്രമാണ് . അതിനുള്ളിലെ   ആത്മാവിനാണ് പരിഗണന   നല്‍കേണ്ടത്  അതായതു   നിങ്ങള്‍  ഒരാളെ   കാണുമ്പോള്‍  അയാളെ   വെറും  ശരീരമയിട്ടല്ല  മറിച്ചു   ആത്മാവായി   തിരിച്ചറിയുക . അതായതു  അയാള്‍  ആത്മാവാണ്  ഞാനും  ആത്മാവാണ്  അതായതു  നമ്മള്‍ ഒന്നാണ് 

Tuesday, March 13, 2012

സാരമില്ല എന്ന മാന്ത്രിക വാക്ക്

    സാരമില്ല            എന്നതു   ഒരു      മാന്ത്രിക      വാക്ക്  ആകുന്നു . അപാരമായ  ശക്തിയുള്ള  ഒരു വാക്കാണിത് . പ്രയോഗത്തില്‍ വരുത്തിയാലെ  ഈ  വാക്ക് അത്ഭുതം  കാണിക്കു . ഉദാഹരണമായി  അടുത്ത  തവണ  ആരെങ്കിലും വേദനയോടെ  നിങ്ങളുടെ  അടുതെത്തി തന്‍റെ ദുരനുഭവം  പങ്കു വക്കുന്നു  എന്ന് കരുതുക  എല്ലാം കേട്ട  ശേഷം  നിങ്ങള്‍  സാരമില്ല എല്ലാം ശരിയാകും  എന്ന് പറയുക . നിങ്ങളുടെ കുട്ടുകാരന്  വളരെ  ആശ്വാസം  കിട്ടും  ഒന്ന്  പരീക്ഷിച്ചു  നോക്കുക .   ഭാര്യ   ഭര്‍ത്താവ്   കുട്ടികള്‍   തുടങ്ങിയവരോട്  സാരമില്ല  എന്ന് പറഞ്ഞു തുടങ്ങുക  നിങ്ങള്‍ ഒരു  ആശ്വാസ  കേന്ദ്രമായിതീരും എല്ലാവരും നിങ്ങളെ  ഇഷ്ടപ്പെടും  

Monday, March 12, 2012

മനസ്സിനെ വരുതിയില്‍ ആക്കുക

മനസ്സിനെ  നമ്മുടെ വരുതിയില്‍ കൊണ്ടുവരണം . മനസ്സ് ഒരു കുരങ്ങനേപോലെയാണ്  കൈവിട്ടു  ചാടിനടക്കും വേണ്ടതും വേണ്ടാത്തതും  ചിന്തിച്ചു  നമ്മെ  കുഴപ്പത്തില്‍ ചാടിക്കും . മനസ്സിനെ  നമ്മുടെ  അടിമയാക്കുക . ചിന്തകളെ  വരുതിയില്‍  നിറുത്തുക . ചിന്തകള്‍  നിലക്കുമ്പോള്‍  ശാന്തി  കൈവരുന്നു . എന്തിനു കഴിഞ്ഞതിനെപ്പറ്റി  വെറുതെ  ചിന്തിച്ചു  ശാന്തി  കളയുന്നു .  എന്തിനു  ഭാവിയെപ്പറ്റി  ആലോചിക്കുന്നു . ഭാവിയും  ഭൂതവും  നമ്മുടെ നിയന്ത്രണത്തിന്  അതീതമാണ് ഈ  നിമിഷം മാത്രമാണ്  നമുക്കുള്ളത് . അതില്‍  സന്തോഷത്തോടെ  ജീവിക്കുക .    

Sunday, March 11, 2012

ഉള്ളിലേക്ക് നോക്കുക

പ്രചോദനം ,   ആശ്വാസം      ഇവ   എല്ലാവരും   ആഗ്രഹിക്കുന്നു   നല്ലത് ,മിടുക്കന്‍  , സാരമില്ല  എന്നി   വാക്കുകള്‍  കേള്‍ക്കാന്‍   നാമെല്ലാം  ആഗ്രഹിക്കുന്നു .പക്ഷെ  ആരും  ഒന്നും  മിണ്ടുന്നില്ല  .ഒരു   തെറ്റ്  പറ്റിയാല്‍    വിമര്‍ശിക്കുവാന്‍  എല്ലാവരുമുണ്ട്‌   സാരമില്ല എന്ന് പറയുവാന്‍  ആരും   ഇല്ല     പ്രചോദനം , ആശ്വാസം  ഇവ  മറ്റുള്ളവര്‍  നല്‍കും   എന്ന്കരുതിയാല്‍    തെറ്റി  , പുറത്തേക്കു  നോക്കുന്നതിനു   പകരം   നിങ്ങള്‍  ഉള്ളിലേക്ക്   നോക്ക്  . മനസ്സില്‍     പറയൂ  ഞാന്‍   മിടുക്കനാണ്  ഞാന്‍   സുന്ദരനാണ്   എല്ലാം    
എനിക്ക്   കഴിയും   സാരമില്ല  എല്ലാം  ശരിയാകും   എന്നിങ്ങനൈ   .ആത്മവിശ്വാസം   നിങ്ങളില്‍ നിറയും   അതുകൊണ്ട്
you  look  inside  and  work  outside

എന്താണ് നമുക്ക് വേണ്ടത്

  നമുക്ക് വേണ്ടത് തിരിച്ചറിവാണ്             നാം ആരാണെന്ന  തിരിച്ചറിവ്        നമുക്ക് വേണ്ടത് പതറാത്ത  മനസ്സാണ്  സന്തോഷവും  സന്താപവും  ഒരുപോലെ  കാണുന്ന  ശക്തമായ മനസ്സ്