Tuesday, August 26, 2014

അച്ചന്‍കോവില്‍ ആറില്‍ രൂപപ്പെട്ട പ്ലാസ്റ്റിക്‌ ദ്വീപ്‌

                                             ഇന്ന് ജോലി കഴിഞ്ഞു വെണ്മണി  ചാമക്കാവിനു അടുത്തുള്ള ഒരു ചെറിയ പാലം വഴിയാണ്  വീട്ടിലേക്കു വന്നത്. അവിടെ  അത്ഭുതകരമായ ഒരു കാഴ്ച് കണ്ടു. നദിയുടെ ഒത്ത നടുക്ക് പാലത്തോട് ചേര്‍ന്ന് ഒരു ദ്വീപ്‌ രൂപം കൊണ്ടിരിക്കുന്നു . വെറും ദ്വീപ്‌ അല്ല ... ഒരു പ്ലാസ്റ്റിക്‌ കുപ്പി കൊണ്ട് രൂപപ്പെട്ട ദ്വീപ്‌ . ആറില്‍  കൂടി ഒഴുകി വന്ന ലക്ഷക്കണക്കിനു പ്ലാസ്റ്റിക്‌ കുപ്പികള്‍ ചേര്‍ന്ന് ഒരു ചെറു ദ്വീപ്. രണ്ടു മുന്ന് പേര്‍ അതില്‍ ഇറങ്ങി ചവിട്ടി നിന്ന്  വിറകും ചുള്ളി കമ്പുകളും പെറുക്കുന്നു. 

                                            നദിയെ നശിപ്പിക്കുന്ന , മണ്ണിനെ നശിപ്പിക്കുന്ന  ഈ പ്ലാസ്റ്റിക്‌ ദ്വീപ് ഇവിടെ രൂപം കൊണ്ടതില്‍ എന്തും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന  നമ്മുടെ ശീലത്തിനു ഒരു പങ്കില്ലേ .... ഈ പാപ ഭാരം നാം എവിടെ ഉപേക്ഷിക്കും .... മനുഷ്യന്‍ കണ്ടു പിടിച്ച പ്ലാസ്റ്റിക്‌ അവസാനം അവന്റെ  അന്തകന്‍ ആകുമോ എന്നാണ്  ഇനി കാണേണ്ടത് .... 
                                           നദികള്‍ സംസ്കാരത്തിന്‍റെ ഈറ്റില്ലമാണ് ... നമ്മുടെ അമ്മയാണ് നമുക്ക് കുടിവെള്ളം തരുന്നത് അവരാണ് ... ആ  അമ്മയോട് മക്കള്‍ എന്താണ് ചെയുന്നത് ... ആരെങ്കിലും സ്വന്തം എച്ചില്‍ അമ്മക്ക് നേരെ വലിച്ചു എറിയുമോ....മനുഷ്യന്‍ ഒഴികെ ആരും അത് ചെയില്ല ......അമ്മെ മാപ്പ് ....
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം 

Tuesday, August 19, 2014

iwmp- പിരളശേരി നീര്‍ത്തട കമ്മറ്റി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു

മണ്ണ് , ജലം ജൈവ സമ്പത്ത് ഇവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതി ആണ്  സംയോജിത നീര്‍ത്തട പരിപാലന പരിപാടി   എന്ന IWMP.  നീര്‍ത്തട കമ്മറ്റികള്‍ മുഖേനയാണ് പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് . പഞ്ചായത്ത്  പ്രസിഡണ്ട്‌  ചെയര്‍ മാനും ,  വീ ഈ ഓ  സെക്രട്ടറിയുമായ നീര്‍ത്തട കമ്മറ്റിയില്‍ , പരിസ്ഥിതി സംരക്ഷണ താല്പര്യമുള്ള അംഗങ്ങളും ഉണ്ടായിരിക്കും

ഞങ്ങളുടെ മുളകുഴ പഞ്ചായത്തിലെ  പിരള ശേരി നീര്‍ത്തട കമ്മറ്റി ഒന്ന് രണ്ടു വാര്‍ഡുകള്‍ കേന്ദ്രമാക്കി ആണ് പ്രവത്തിക്കുന്നത്

ഈ നീര്‍ത്തട കമ്മറ്റി നീര്‍ത്തട പ്രദേശത്തെ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

23/8/2014 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക്  പിരലശ്ശേരി  എല്‍ പി  സ്കൂളില്‍ വച്ചാണ് മത്സരം

പ്രകൃതി മനോഹരി എന്നതാണ് ചിന്താ വിഷയം

കുട്ടികളില്‍ പ്രകൃതി സംരക്ഷണം സംബന്ധിച്ചു അവബോധം  വളര്‍ത്തുകയാണ്  ലക്‌ഷ്യം

പ്രകൃതി  എന്നാല്‍ വെറും കാടല്ല എന്നും  ഞാന്‍ കൂടി ഉള്‍പ്പെട്ട ഒന്നാണ് പ്രകൃതി എന്ന ബോധം കുട്ടികളില്‍ ഉണ്ടായാല്‍  എല്ലാ കുഴപ്പവും അവസാനിക്കും

വര  കുട്ടികളിലേക്ക് ഇറങ്ങി ചെല്ലാന്‍ നല്ലൊരു മാധ്യമം ആണ്

കുട്ടികള്‍ വരക്കട്ടെ  പ്രകൃതിയെ  സ്നേഹികട്ടെ IWMP  അതിനൊരു നിമിത്തം ആകട്ടെ .... നന്ദി .... നമസ്കാരം
IWMP യെ പറ്റി കൂടുതല്‍ ഇവിടെ ഉണ്ട് http://watershedkerala.blogspot.in/

Saturday, August 16, 2014

ഓമയ്ക്ക അഥവാ കപ്ല്ങ്ങ കൊണ്ട് നമുക്ക് ഒരു നാടന്‍ സാമ്പാര്‍ വച്ചാലോ !!!!

                                         നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യവും പഴ ങ്ങളും വേണം നമുക്ക് ആഹാരം ആകുവാന്‍ , അതിനു പകരം നാം അവയെ അവഗണിച്ച്, വിഷം പുരട്ടിയ മറുനാടന്‍ പച്ചക്കറികള്‍ പുറത്തു നിന്നും വരുത്തുന്നു .... നമ്മുടെ ചുറ്റും ധാരാളം കാണുന്ന ഒരു പോഷക നിറഞ്ഞ ഫലം ആണ് ഓമയ്ക്ക അഥവാ കപ്ല്ങ്ങ . തോരന്‍ വക്കാന്‍ ആണ് നാം ഇന്ന് ഇതിനെ ഉപയോഗികുന്നത് . ഇത് കൊണ്ട് ഒരു സാമ്പാര്‍ വച്ചാലോ . എനിക്ക് സാമ്പാര്‍ വളരെ ഇഷ്ടം ആണ് , പക്ഷെ അത് വക്കാന്‍ വേണ്ടി വാങ്ങേണ്ട പച്ചക്കറികളുടെ എണ്ണവും, അവയിലെ വിഷവും ഓര്‍ക്കുമ്പോള്‍ വിഷമം വരും . ഇവിടെ ഇതാ ഒരു ചിലവും ഇല്ലാത്ത , ഒരു വിഷവും ഇല്ലാത്ത ഒരു സാമ്പാര്‍ വക്കാനുള്ള മാര്‍ഗം ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ..... വായിക്കുക .... സാമ്പാര്‍ വക്കുക .... കുട്ടികള്‍ക്ക് വിളമ്പുക ...... പ്രകൃതിയോട് ഇണങ്ങിയ ജീവിതം നയിക്കുക ...... അഭിപ്രായം പറയുക .... നന്ദി നമസ്കാരം
ഒരു ഓമയ്ക്ക  ചെറിയ കഷണം ആക്കുക 
ഒരു പിടി തൊമര എടുത്തു പത്തു മിനിട്ട് വെള്ളത്തില്‍ കുതിര്‍ക്കുക 

അല്പം മഞ്ഞള്‍ പൊടി ഇട്ടു  ഓമക്കയും , തൊമരയും കുക്കറില്‍  അടുപതു വക്കുക  മുന്ന് വിസില്‍ അടിക്കട്ടെ 

മുന്ന് സ്പൂണ്‍ തേങ്ങ നന്നായി വറുത്തു എടുക്കുക 

ഒന്നര സ്പൂണ്‍ മല്ലിപൊടി , രണ്ടു നുള്ള്  ഉലുവ , മുന്ന് വറ്റല്‍ മുളക്  ഇവ വറക്കുക

വെള്ളം തൊടാതെ തേങ്ങയും , മല്ലിയും , ഉലുവയും , മുളകും  അരച്ചു എടുക്കുക 
ഒരു നെല്ലിക വലുപത്തില്‍ പിഴു പുളി വെള്ളത്തില്‍ കുതിര്‍ക്കുക 

കുക്കരിലേക്ക്  പുളി വെള്ളം ഒഴിക്കുക . തിളപ്പിക്കുക

അല്പം കായം 

നന്നായി അരച്ച തേങ്ങ കൂട്ട് 

നമ്മുടെ സാമ്പാര്‍ റെഡി , ഒന്ന് കടുകു വറത്ത് ഇട്ടാല്‍  ആഹ ..... എന്താ .... രുചി ....