Saturday, June 1, 2013

മഴക്കാല പച്ചക്കറി കൃഷിക്ക് വീട്ടു മുറ്റത്ത്‌ ഒരു മഴ മറ




  
മഴക്കാലം പൊതുവേ പച്ചക്കറി കൃഷിക്ക് അത്ര നല്ല സമയം അല്ല . സൂര്യ പ്രകാശം കുറവായതു കാരണം ഉത്പാദനം കുറവ് ആയിരിക്കും . കുത്തി വീഴുന്ന മഴത്തുള്ളികള്‍ മറ്റൊരു പ്രശ്നം . ചെടി ചുവട്ടില്‍ കെട്ടി നില്‍കുന്ന വെള്ളം മറ്റൊരു പ്രശ്നം . മഴ പെയ്യുമ്പോള്‍ നനഞ്ഞു കൊണ്ട് പുറത്തു ഇറങ്ങുന്ന കാര്യം പ്രയാസം തന്നെ
ഈ ബുദ്ധി മുട്ടുകള്‍ എല്ലാം ഒഴിവാക്കി മഴക്കാലത്ത് പച്ചക്കറി നന്നായി കൃഷി ചെയ്യുവാന്‍ ഒരു മാര്‍ഗം ഉണ്ട് . അതാണ് മഴ മറ-RAIN SHELTER. ഇത്തവണ ഞങ്ങളുടെ മുറ്റത്ത്‌ ഞാന്‍ ഒരു മഴ മറ തീര്‍ത്തു ആ വിശേഷം ആണ് ഈ പോസ്റ്റില്‍ പങ്കു വക്കുന്നത്
ഒന്ന് മിനക്കെട്ടാല്‍ ഒരു മഴ മറ നമുക്കും വീട്ടു മുറ്റത്ത്‌ ഉണ്ടാക്കാം 

വേണ്ട സാധനങ്ങള്‍ 

1 uv stablised sheet, പേര് കേട്ട് പേടിക്കരുത് . നമ്മുടെ ടാര്പാല്‍ പോലെ ഒരു കട്ടി ഉള്ള ഒരു ഷീറ്റ് ആണ് . ഞാന്‍ raidco ഉടെ ഹരിപ്പാട്‌ ഷോ റൂമില്‍ നിന്നും വാങ്ങി 40 square meter നു നാലായിരം രൂപ


2 വാര്‍ക്ക കമ്പി മുറിച്ചത് 12 എണ്ണം . ഒരു മീറ്റര്‍ നീളം വേണം


3 20 mm pvc പൈപ്പ് 12 എണ്ണം , വയറിങ്ങിനു ഉപയോഗിക്കുന്നത് 


4 22 mm pvc പൈപ്പ് 2 എണ്ണം 


5 connector 10 എണ്ണം


ഇത്രയും മതി

ഒരു മീറ്റര്‍ അകലത്തില്‍ 6 വാര്‍ക്ക കമ്പികള്‍ ഒരു വശത്തും , 6 വാര്‍ക്ക കമ്പികള്‍ മറുവശത്തും ആയി നിലത്തു ചുറ്റിക കൊണ്ട് അടിച്ചു ഉറപിക്കുന്നു . രണ്ടു വരികള്‍ക്കും ഇടയിലായി 3 മീറ്റര്‍ അകലം കൊടുക്കാം 


ഇനി 20 mm ന്‍റെ രണ്ടു പൈപ്പ് തമ്മില്‍ യോജിപ്പിക്കുക. ഒരു പൈപ്പിന്റെ ഒരു വശം അല്പം ചൂടാക്കി മറ്റേ പൈപ്പ് അതിലേക്കു കടത്തി യോജിപ്പിക്കാം 

ഈ പൈപ്പ് ഒരു വശം ഒരു വരിയിലെ വാര്‍ക്ക കമ്പിക്കു മുകളിലും മറ്റേ അറ്റം അടുത്ത വരിയിലെ വാര്‍ക്ക കമ്പിക്കു മുകളിലും കയറ്റുക
ഇപ്പോള്‍ ഒരു പൈപ്പ് ആര്‍ച്ച്‌ നമുക്ക് കിട്ടുന്നു . ഇത് പോലെ ആറു ആര്‍ച്ചുകള്‍ ഉണ്ടാക്കുക



 22 mm pvc പൈപ്പ് ഒരു മീറ്റര്‍ നീളത്തില്‍ ആറു കഷണം ആയി മുറിക്കുക . വാര്‍ക്ക കമ്പിയില്‍ ഉറപിച്ച പൈപ്പ് ഇല്‍ connector കയറ്റുക .അതില്‍ ഈ പൈപ്പ് ഉറപിച്ചാല്‍ നമുക്ക് ആര്‍ച്ച് കളെ പരസ്പരം യോജിപ്പിക്കാം . ഇത് കൂടുതല്‍ ബലം കൊടുക്കും






ഈ ആര്‍ച്ചിനു മുകളില്‍ നമ്മുടെ  uv stabilized sheet വിരിച്ചാല്‍ നമ്മുടെ മഴ മറ തയാര്‍




ഞാന്‍ മഴ മറക്ക് ഉള്ളില്‍ നാല്‍പതു മണ്ണ് നിറച്ച ഗ്രോ ബാഗുകള്‍ തയാര്‍ ആക്കിയിട്ടുണ്ട് . വെണ്ട, ചീര  എന്നിവ കൃഷി ചെയ്യാന്‍ ആണ് പ്ലാന്‍



പ്രിയ വായനക്കാരെ ഞാന്‍ എന്‍റെഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം നന്ദി... നമസ്കാരം  

21 comments:

  1. ശരിക്കും insight തന്നെ....നന്ദി...

    ReplyDelete
  2. നല്ല ഫലം തരട്ടെ
    കിങ്ങിനമോള്‍ക്ക് കളിയ്ക്കാന്‍ ഒരു കൂടാരവുമായി

    ReplyDelete
    Replies
    1. ശരിയാണ് ഇപ്പോള്‍ തന്നെ മക്കള്‍ രണ്ടുപേരും അതിനകത്ത് ഓടി കളിക്കുക ആണ് . നന്ദി

      Delete
  3. നല്ല ഫലം തരട്ടെ

    ReplyDelete
    Replies
    1. സന്തോഷം വളരെ നന്ദി

      Delete
  4. ശരിക്കും വിജ്ഞാന പ്രദമായ മറ്റൊരു പോസ്റ്റ്.
    ഹരിപ്പാട്ട് എവിടെയാണ് പ്രസ്തുത കട ..?

    ReplyDelete
    Replies
    1. നന്ദി ... ഹരിപാട് ട്രാന്‍സ് പോര്‍ട്ട്‌ ഓഫീസ്നുഇന്‍റെ വടക്ക് അര കിലോ മീറ്റര്‍ പോയാല്‍ റോഡ്‌ സൈഡില്‍ തന്നെ യാണ് കട

      Delete
  5. വെള്ളം ഒട്ടും ഉള്ളില്‍ കടക്കില്ലേ? നനക്കേണ്ടി വരുമോ? sunlight?

    ReplyDelete
    Replies
    1. ഇല്ല വെള്ളം ഒട്ടും കടക്കില്ല . നനക്കണം . പുറത്തു ഉള്ളതിനേക്കാള്‍ ചൂട് കൂടുതല്‍ ആണ് . ഗ്രീന്‍ ഹൗസ് എഫ്ഫക്റ്റ്‌ കാരണം ആണത് . കൂടുതല്‍ co2 തങ്ങി നിക്കുന്നതിനാല്‍ സസ്യം നന്നായി വളരും

      Delete
  6. Good work but ithinte coast kooduthal alle?

    ReplyDelete
  7. ഉപകാരപ്രദമായ വിവരങ്ങൾ. പച്ചക്കറി ക്ര്‌ഷി നടന്നില്ലെങ്കിലും കൂടാരം ഉണ്ടാക്കാനുള്ള ഒരെളുപ്പവഴി തെളിഞ്ഞു കിട്ടി. നന്ദി.

    ReplyDelete
  8. nannayiriykkunnu innovative idea

    ReplyDelete
  9. ശക്തമായ മഴയും കാറ്റും വരുമ്പോൾ ഇത് തകർന്നു പോകില്ലേ ??

    ReplyDelete
  10. കിങ്ങിണി മോള്‍ ഉണ്ടല്ലേ സഹായത്തിനു
    ,,,,ശുഭം

    ReplyDelete
  11. ഷീറ്റ് എത്ര നാൾ ഈടു നിൽക്കും?

    ReplyDelete
  12. ഷീറ്റ് എത്ര നാൾ ഈടു നിൽക്കും?

    ReplyDelete