Tuesday, August 27, 2013

മാടായി പാറയിലെ പൂക്കാല സഹവാസം              കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ പൂക്കളുടെ പറുദീസാ ആണ് . പാറപ്പുറത്തുള്ള ഇത്തിരി മണ്ണില്‍ വേര് ഉറപിച്ച ഇത്തിരി കുഞ്ഞന്‍ പൂകളുടെ ഒരു കടല്‍ തന്നെ മാടായിപ്പാറയില്‍ കാണാം
 .
              രണ്ടു ദിവസം നീണ്ട ഒരു പൂക്കാലസഹവാസം സീക്ക് ഉം മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി യും ചേര്‍ന്നാണ് ഒരുക്കിയത്
നാല്പതോളം പേര്‍ പങ്കെടുത്തു 

             മൂഷിക രാജ വംശത്തിന്‍റെ തിരു ശേഷിപ്പുകള്‍ , ജൂത കുളം തുടങ്ങിയവയും ഇവിടെ ഉണ്ട്
 .
             വില്യം ലോഗന്‍ , ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവര്‍ പാര്‍ത്ത ഗസ്റ്റ് ഹൗസില്‍ ആണ് ഞങ്ങള്‍ തങ്ങിയത് 

             520 ഓളം പുഷ്പിക്കുന്ന സസ്യങ്ങള്‍ ,അന്‍പതോളം ഇനം തുമ്പികള്‍ , അതിലേറെ പൂമ്പാറ്റകള്‍ , പലതും ഇവിടെ മാത്രം കാണാവുന്നവ
            രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ഒത്തിരി നല്ല കൂട്ടുകാരെ കിട്ടി
             ബാലകൃഷ്ണന്‍ മാഷുക്കും, പത്മനാഭന്‍ മാഷുക്കും നന്ദി
ഇനിയും നോന മോനെയും കൂട്ടി അവിടേക്ക് ഒന്ന് പോകണം . അവിടുത്തെ ചില കാഴ്ചകള്‍ ഒപ്പിയെടുത്തതു വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു 
.
നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം . നന്ദി . നമസ്കാരം
കാക്ക പൂക്കള്‍


നീല കടല്‍ പോലെ കാക്ക പൂക്കള്‍ 


ഒരു കോവില്‍

ജൂത കുളം

ഒരു ഇരപിടിയന്‍ സസ്യം

ചരിത്രംഉറങ്ങുന്ന ഗസ്റ്റ് ഹൗസ്

ഒരു പൂമ്പാറ്റ

ഒരു തവള കുട്ടന്‍

ഞങ്ങള്‍ പ്രകൃതിയുടെ കൂട്ടുകള്‍


Tuesday, August 20, 2013

ഇന്ന് പിള്ളേര്‍ ഓണം, മനസ്സില്‍ കുട്ടിത്തം മരിക്കാത്തവര്‍ക്ക്      
ഇന്ന് പിള്ളേര്‍ ഓണം . ലീനയാണ് എന്നെ അത് ഓര്മിപിച്ചത്. രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു . ഇന്ന് പിള്ളേര്‍ ഓണം ആണ് വയ്കിട്ടു വന്നിട്ട് കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ഒന്ന് വച്ച് കൊടുക്കണം . ഞാന്‍ പറഞ്ഞു . ഇന്ന് വേണ്ട നമുക്ക് വ്യാഴാഴ്ച ഒരുങ്ങാം . അത് വേണ്ട പിള്ളേര്‍ ഓണം ഇന്നാണ് ഇന്ന് തന്നെ ഒരുങ്ങണം
 .
       വയ്കിട്ടു വന്നിട്ട് ലീന ഒരു പച്ചടിയും, പരിപ്പും ഒക്കെ റെഡി ആക്കി . ഞാന്‍ ഇല വെട്ടി കൊണ്ട് വന്നു . കുഞ്ഞുങ്ങളെ നിലത്തു പായ വിരിച്ചു ഇരുത്തി ഊണ് വിളമ്പി . കിങ്ങിണ പച്ചടിയും കൂട്ടി പിന്നെയും പിന്നെയും ചോറ് കഴിച്ചു . അവര്‍ ചോറ് തിന്നുന്നത് കാണുമ്പോള്‍ നമ്മുടെ മനസു നിറയും 

        കുട്ടികളെ ഇന്ന് പലതരത്തിലും നാം അവഗണിക്കുന്നു . ഒരു വ്യക്തി ആണ് അവര്‍ എന്ന് നാം പരിഗണിച്ചു കാണാറില്ല . എന്നാല്‍ നമ്മുടെ പൂര്‍വ സൂരികള്‍ കുട്ടികളെ മാനിച്ചു . അവര്‍ക്കായി ഒരു ഓണം തന്നെ ഒരുക്കി . പിള്ളേര്‍ ഓണം . കഴിഞ്ഞു പോയ കാലം നമുക്ക് തിരികെ കൊണ്ടുവരുവാന്‍ പറ്റുക ഇല്ല പക്ഷേ ഓര്‍മകള്‍ മരിക്കില്ല . ലീനയ്ക്ക് നന്ദി 

       ഈ പിള്ളേര്‍ ഓണം മനസ്സില്‍ കുട്ടിത്തം ഉള്ള എല്ലാവര്‍ക്കും സമര്‍പിക്കുന്നു

      പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Wednesday, August 14, 2013

ഓഫീസിലേക്ക് ആദ്യമായി സൈക്കിളില്‍ പോയപ്പോള്‍ ........       


എനിക്ക് സ്ഥലം മാറ്റം ആയി . ചെട്ടികുളങ്ങര നിന്നും മുളക്കുഴ പഞ്ചായത്തിലേക്ക്. വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരം. എന്നാല്‍ പിന്നെ ഈ ദൂരം എന്തുകൊണ്ട് സൈക്കിളില്‍ പോയിക്കുട എന്നൊരു ചിന്ത. വീട്ടില്‍ പറഞ്ഞപ്പോള്‍ ലീന പറഞ്ഞു, നാട്ടുകാര്‍ എന്ത് പറയും!!! പപ്പാ പറഞ്ഞു, എടാ നിനക്ക് വേറെ ജോലി ഒന്നും ഇല്ലേ!!!. ഞാന്‍ ചിരിച്ചു

      ഇന്ന് രാവിലെ ആദ്യമായി പുതിയ ഓഫിസിലേക്കു പോകുവാന്‍ ഒരുങ്ങി . ഇതിനിടയില്‍  നെറ്റില്‍ നോക്കി ജോലിക്ക് സൈക്കിളില്‍ പോകുന്നതിപറ്റി കുറെ മനസ്സില്‍ ആക്കി . രാവിലെ ഒന്‍പതു മണി ആയപ്പോള്‍ വീട്ടില്‍ നിന്നും സൈക്കിളില്‍ റോഡിലേക്ക് ഇറങ്ങി . പന്തളം വരെ സൈക്കിളില്‍ പോയി അവിടെ നിന്നും ബസിനു പോകാം എന്നാണ് മനസില്‍ കരുതിയത്‌ . എന്നാല്‍ പന്തളത്ത് എത്തിയപ്പോള്‍ വിചാരിച്ചു , എന്തായാലും ഇവിടെ വരെ ആയില്ലേ ഇനി ഏഴു കിലോമീറ്റര്‍ മാത്രം ചവിട്ടുക തന്നെ . പത്തു മിനിട്ടുകൊണ്ട് പന്തളത്ത് നിന്നും കുളനട എത്തി . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മാന്തുക എത്തി. അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് കാരക്കാട് . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മുളക്കുഴ പഞ്ചായത്തിലും എത്തി . ആകെ അമ്പതു മിനിട്ട് കൊണ്ട് ഓഫീസില്‍ എത്തി
 .
    യാത്ര വളരെ സുഖം ആയിരുന്നു . ചെറിയ ചെറിയ കയറ്റങ്ങള്‍ . m c റോഡിന്‍റെ ഓരത്ത് ധാരാളം സ്ഥലം അതുകൊണ്ട് വിസ്തരിച്ചു സൈക്കിള്‍ ഓടിക്കാം . ഇറക്കം വരുമ്പോള്‍ ചവിട്ടാതെ വിശ്രമിക്കാം!!!. കാലിനു യാതൊരു കുഴപ്പവും ഇല്ല 

      ഈ യാത്ര കൊണ്ട് എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ 

1 പരിസ്ഥിതി സ്നേഹം _ കുറെ പുസ്തകം വായിച്ചോ പ്രസംഗം നടത്തിയോ മാത്രം കാണിക്കേണ്ട ഒന്നല്ല പരിസ്ഥിതി സ്നേഹം . നമ്മുടെ പ്രവൃത്തിയിലൂടെ വേണം പരിസ്ഥിതി സ്നേഹം കാണിക്കേണ്ടത് . സൈകിളില്‍ സഞ്ചരിക്കുമ്പോള്‍ നാം പ്രകൃതിയെ മുറിവ് ഏല്‍ പികുന്നില്ല

2 സാമ്പത്തിക നേട്ടം – ഒരു മാസം സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്ക് ചിലവാകുമായിരുന്ന , ആയിരത്തി അഞ്ഞുറു രൂപയോളം എനിക്ക് ലാഭിക്കാം. ഒരു വര്ഷം ഏതാണ്ട് ഇരുപതിനായിരം രൂപയോളം ... ചെറിയ കാര്യം ആണോ !!!!

3 ആരോഗ്യം മെച്ചപ്പെടുന്നു – രാവിലെ വെറുതെ ഒരു മണിക്കൂര്‍ നടക്കുന്നതിലും എത്രെയോ പ്രയോജനം ആണ് സൈക്കിളില്‍ ഓഫീസില്‍ പോകുന്നത് . ശരീരത്തിന് നല്ല വ്യായാമം . അഞ്ചു പയിസ ചിലവില്ല.

4 സ്വാതന്ത്ര്യം – ബസുകാരുടെ കാരുണ്യം കാത്തു നില്‍കേണ്ട . തള്ളലും ബഹളവും ഇല്ല . നമ്മുടെ ഇഷ്ടം പോലെ എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോകാം 

      ഇനിയും ഒത്തിരി പറയാന്‍ ഉണ്ട് . തത്കാലം നിറുത്തുക ആണ് . കൂടുതല്‍ വിശേഷം പുറകാലെ 

      വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി. നമസ്കാരം

Friday, August 9, 2013

മിനോണ്‍ നമ്മുടെ സ്കൂളുകള്‍ നശിപ്പിക്കാത്ത കുട്ടി                  നമ്മുടെ സ്കൂളുകള്‍ക്ക് നശിപ്പിക്കുവാന്‍ കഴിയാത്ത പ്രതിഭയുള്ള ഒരു കുട്ടിയെ കാണുവാന്‍ ഇന്നലെ ഞങ്ങള്‍ പോയി .മിനോണ്‍ എന്നാണ് അവന്‍റെ പേര് . അവന്‍ ഒരിക്കലും സ്കൂളില്‍ പോയി പഠിച്ചിട്ടില്ല.അവന്‍റെ പിതാവായ ജോണ്‍ ബേബി യും മാതാവായ മിനിയും ജാതിയുടെയോ മതത്തിന്റെയോ ഏതെന്ഗിലും കള്ളികളില്‍ അവനെ ഒതുക്കി ഇല്ല . സ്കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ ശേഖരിച്ചു അവന്‍ വളര്‍ന്നു . ചോദ്യങ്ങള്‍ ചോദിച്ചു , പുസ്തകം വായിച്ചു , ധാരാളം യാത്ര ചെയ്തു.ഇപ്പോള്‍ പതിമൂന്നു വയസുള്ള അവനെ കണ്ടാല്‍ അവന്‍റെ വാക്കുകള്‍ കേട്ടാല്‍ കുട്ടിത്തവും പാകതയും ഒരു പോലെ കാണാം
നൂറ്റി ഒന്ന് ചോദ്യങ്ങള്‍ എന്ന സിനിമയില്‍ അഭിനയമികവിന് മിനോനിനു അടുത്തിടെ അവാര്‍ഡുകള്‍ കിട്ടി . അതില്‍ അഭിനന്ദിക്കുവാന്‍ പഴകുളത്തുള്ള കെ വി യു പി സ്കൂള്‍ ഒരു ചടങ്ങ് സംഘടിപിച്ചു . ആ ചടങ്ങില്‍ ഞാനും നോന മോനും പങ്കെടുത്തു . അവിടെ വച്ച് മിനോണ്‍ പറഞ്ഞ ചില കാര്യങ്ങള്‍ 

1 ഞാന്‍ സ്കൂളുകള്‍ക്ക്എതിരല്ല . പക്ഷെ നിങ്ങള്‍ സ്കൂളുകള്‍ക്ക് അപ്പുറം വളരണം 

2 ഒരു കുട്ടിയില്‍ ചോദ്യങ്ങള്‍ വളര്‍ത്തി എടുക്കുക ആണ് ഒരു സ്കൂളിന്റെ കടമ 

3 കാണുന്ന എല്ലാത്തിലും ചോദ്യങ്ങള്‍ കണ്ടെത്തുക

4 ചെറിയ ചെറിയ കാര്യങ്ങളില്‍ സംശയം ഉണ്ടാകണം

5 സ്കൂളിനു പുറത്താണ് നിങ്ങളുടെ വിദ്യാലയം . വീട് , മരങ്ങള്‍ , കിളികള്‍ , വയലുകള്‍ , ആകാശം ഇതൊക്കെ ആണ് നിങ്ങളുടെ ഗുരുക്കന്മാര്‍ 

6 കളിയിലുടെ പഠിക്കുക . പഠനത്തിലൂടെ കളിക്കുക 

7 ഒന്നിനെയും ഗവുരവത്തോടെ കാണാതെ ഇരിക്കുക

8 സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതില്‍ കാര്യം ഇല്ല . അറിവാണ് പ്രധാനം

9 ആരുടേയും ജോലികാരന്‍ ആകാന്‍ ഞാന്‍ ഇഷ്ട്ട പെടുന്നില്ല

10 നമ്മള്‍ നമ്മളിലെ നമ്മളെ വികസിപിക്കാന്‍ ശ്രമിക്കണം

  മിനോണ്‍ പറഞ്ഞ ഈ വാക്കുകള്‍ നമുക്ക് പ്രചോദനം ആകട്ടെ
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം