Friday, June 28, 2013

വരൂ നമുക്ക് ഇടവപാതി മഴ അളക്കാം !!!!


നോനമോന്‍ മഴ അളക്കുന്നു

ഒരു ഗ്ലാസും ഒരു പ്ലാസ്റ്റിക്‌ സ്കെയില്‍ ഇത്രയുംമതി മഴ അളക്കാന്‍

പെയ്ത മഴ ഗ്ലാസില്‍
ഇടവപാതി മഴ ഇപ്പോള്‍ കേരളത്തില്‍ തിമിര്‍ത്തു പെയുന്നു . ഓരോ ദിവസവും എത്ര മഴ പെയ്തു എന്ന് നാം എങ്ങനെ ആണ് അറിയുന്നത് . പത്രത്തിലൂടെ അല്ലെങ്കില്‍ വാര്‍ത്ത യിലൂടെ അല്ലെ . എന്നാല്‍ നമ്മുടെ നാട്ടില്‍ പെയുന്ന മഴ നമ്മുടെ വീട്ടില്‍ ഇരുന്നു നമുക്ക് അളക്കാം .. ഇന്ന് അതിനെപറ്റി യാണ് പറയുന്നത് .
മഴ അളക്കുവാന്‍ വളരെ എളുപ്പം ആണ് .താഴെ പറയുന്ന സാമഗ്രികള്‍ സംഘടിപ്പിക്കുക
1 ഒരു ഗ്ലാസ്‌ . മുകള്‍ മുതല്‍ അടിവരെ ഒരേ വലിപ്പവും . ഡിസൈന്‍ ഒന്നും ഇല്ലാത്തതുമായ ഗ്ലാസ്‌
2 ഒരു സ്കെയില്‍
ഇത്രയും മതി മഴ അളക്കുവാന്‍
ഗ്ലാസ്സ് മരച്ചില്ലകള്‍ ഒന്നും ഇല്ലാത്ത തുറസായ ഒരു സ്ഥലത്ത് വക്കുക . മഴ പെയുമ്പോള്‍ അത് ഗ്ലാസിലും വീഴും . സ്കെയില്‍ ഉപയോഗിച്ച് അത് മില്ലിമീറ്ററില്‍ അളക്കുക . ഇത്രമാത്രം
നോന മോന്‍ ആണ് വീട്ടില്‍ മഴ അളക്കുന്നത് . എന്നും രാവിലെയും വയ്കിട്ടും മഴ അളക്കും. ഒരു ബുക്കില്‍ കോളം വരച്ചു ഓരോ ദിവസവും പെയുന്ന മഴ രേഖ പെടുത്തി വക്കുന്നു .
കുട്ടികളില്‍ നിരീക്ഷണ പാടവം വളര്‍ത്തുവാനും , ഒരു കാര്യം ശാസ്ത്രീയമായി  ചെയുവാനും ഉള്ള കഴിവ് ഇത്തരം പ്രവര്‍ത്തികളില്‍ കൂടി കുട്ടികള്‍ നേടുന്നു .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളും മഴ അളക്കണം. കുട്ടികള്‍ക്ക് ചെയുവാന്‍ ഒരു നല്ല പ്രവര്‍ത്തനം ആണിത് ഒപ്പം നാമും പങ്കു ചേരണം . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം

Thursday, June 20, 2013

ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ ചെയ്യുന്ന അത്ഭുതം !!!!
                 

ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ ചെയുന്ന അത്ഭുതത്തെ പറ്റി ആണ് ഇന്ന് ഞാന്‍ പറയുന്നത് . കിങ്ങിണക്കും നോനക്കും എഴുതി പഠിക്കുവാന്‍ വേണ്ടി ഞങ്ങള്‍ ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ തയാര്‍ ചെയ്ത കാര്യം വായനക്കാര്‍ മുന്‍പ് ഈ പോസ്റ്റില്‍ വായിച്ചിരിക്കുമല്ലോhttp://insight4us.blogspot.in/2012/10/blog-post_31.html . ഇപ്പോള്‍ ഞങ്ങള്‍ ആ ബോര്‍ഡ്‌ വീട്ടിലെ മുന്‍പിലെ മുറിയില്‍ ആണ് വച്ചിട്ടുള്ളത് കുട്ടികള്‍ ഇപ്പോള്‍ അതില്‍ എഴുതി പഠിക്കുന്നുണ്ട്. ഈയിടെ ഞങ്ങള്‍ക്ക് പുതിയ ഒരു ആശയം തോന്നി . എന്തുകൊണ്ട് കുട്ടികളിലേക്ക് പുതിയ ആശയം കൊടുക്കുന്നതിനു ഈ ബോര്‍ഡ്‌ ഉപയോഗിച്ച് കൂടാ . ഉടനെ തന്നെ ഒരു ചോക്ക് എടുത്തു അതില്‍ എഴുതി ഇന്നത്തെ ചിന്താവിഷയം . എന്നിട്ട് അതിനു അടിയില്‍ വരച്ചു . എന്നിട്ട് ചിന്തയെ ഉണര്‍ത്തുന്ന ചെറു വാക്യങ്ങള്‍ അതില്‍ എഴുതി . ഉദാഹരണം ആയി വായിച്ചു വളരുക , കൃഷി ഒരു പഞ്ച മഹാ യജ്ഞം ആണ് തുടങ്ങിയവ . എന്നിട്ട് നോന മോനെയും കൊണ്ട് അത് വായിപിക്കും. കിങ്ങിണ അത് കേള്‍ക്കും
എല്ലാ ദിവസവും രാവിലെ ആണ് ഞങ്ങള്‍ ബോര്‍ഡില്‍ ചിന്താ വിഷയം എഴുതുന്നത്
നോന മോന് മലയാളം വായിക്കുന്നതിനുള്ള ഒരു നല്ല പരിശീലനം ആണ് ഈ വായന
ഒരു നല്ല ആശയം മനസില്‍ വിതക്കാന്‍ ഈ ബോര്‍ഡിലെ ഈ എഴുത്ത് ഞങ്ങളെ വളരെ സഹായിക്കുന്നു
കുട്ടികളുടെ മനസ് കന്നി മണ്ണ് ആണ് അവിടെ വീഴുന്ന വിത്ത് നല്ലത് ആണെങ്കില്‍ നൂറു മേനി ആയി നമുക്ക് വിളവു കിട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു. നന്ദി നമസ്കാരം

Friday, June 14, 2013

ഞങ്ങളുടെ മുറ്റത്ത്‌ വീണ്ടും നെല്‍കൃഷി ഇറക്കി !!!
ഞങ്ങളുടെ മുറ്റത്ത്‌ ടാര്‍പോളിന്‍ വിരിച്ചു തയാര്‍ ചെയ്ത ഒരു കൊച്ചു പാടം ഉണ്ടെന്നു വായനക്കാര്‍ക്ക് അറിയാമല്ലോ . അവിടെ ഞങ്ങള്‍ രണ്ടു ആഴ്ച മുന്‍പ് രണ്ടാം തവണയും നെല്‍ കൃഷി ഇറക്കി . പാലക്കാടു പോയപ്പോള്‍ അവിടെ പൊടി വിത കാണുവാന്‍ ഇടയായി . അങ്ങനെ എങ്കില്‍ നമ്മുടെ കൊച്ചു പാടത്തും അത് എന്തുകൊണ്ട് ആയിക്കൂടാ . ആദ്യം കൃഷി ഇറക്കിയപോള്‍ കിട്ടിയ വിത്ത് ഉണ്ടായിരുന്നു ... പിന്നെ ഒട്ടും താമസിച്ചില്ല , കിങ്ങിനയും നോനമോനും കൂടി പുല്ലു പിടിച്ചു കിടന്ന പാടം വൃത്തി ആക്കി . കൊച്ചു തൂമ്പ കലപ്പ ആക്കി അവര്‍ ഉഴുതു . മുറത്തില്‍ കൊണ്ടുവന്ന വിത്ത് അവര്‍ വിതച്ചു . കുട്ടികള്‍ വളരെ സന്തോഷത്തോടെ ആണ് ഇത് ചെയ്തത്

ഇപ്പോള്‍ രണ്ടു ആഴ്ച കഴിഞ്ഞു . പച്ച നാമ്പുകള്‍ തലപൊക്കി . അടുത്ത ഓണം ഞങ്ങള്‍ക്ക് വിളവെടുപ്പിന്റെ ആഘോഷം തന്നെ ആയിരിക്കും 

കുട്ടികളുടെ മനസിന്‍റെ മൂലയില്‍ കൃഷി മരിക്കാതെ ഇരിക്കണം എങ്കില്‍ ഇത്തരം അനുഭവങ്ങള്‍ അവര്‍ക്ക് കൊടുത്തെ പറ്റു.
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം 
എന്ടാമ്മോ ഇതോക്കെ വൃത്തി ആക്കണം !!

കിങ്ങിനയും നോനമോനും കൊച്ചു പാടം വൃത്തി ആക്കുന്നു

കൊച്ചു തൂമ്പ കലപ്പ ആയി മാറുന്നു

എല്ലാം ഒന്ന് ശരിആക്കട്ടെ

നോന മോന്‍റെ പൊടി വിത

ജീവനുള്ള വിത്ത് 

ഒരു ആഴ്ച കഴിഞ്ഞപ്പോള്‍

Friday, June 7, 2013

ചുക്ക് കാപ്പിയും രണ്ടു തോര്‍ത്തും ഉണ്ടെങ്കില്‍ ഏതു പനിയും വന്നോട്ടെ!!!..ചുക്ക് കാപ്പിയും രണ്ടു തോര്‍ത്തും ഉണ്ടെങ്കില്‍ ഏതു പനിയും വന്നോട്ടെ!!!.. ഇത് ഞാന്‍ വെറുതെ പറയുന്നത് അല്ല . ഏതു പനി വന്നാലും ഇപ്പോള്‍ ഞാന്‍ ചെയുന്നത് ഇത്ര മാത്രം 

1.      രണ്ടു ദിവസം അവധി എടുക്കുന്നു

2.      രണ്ടു തോര്‍ത്ത്‌ എടുത്തു വെള്ളത്തില്‍ മുക്കി പിഴിഞ്ഞു ഒന്ന് വയറിനു മുകളില്‍ വരത്തക്ക വിധം ഉടുക്കുന്നു . മറ്റേ തോര്‍ത്ത്‌ നെറ്റിയില്‍ ഇടുന്നു 

3.      ഒരു പാത്രത്തില്‍ വെള്ളം വച്ച് അതില്‍ അല്പം ചുക്ക് , അല്പം കുരുമുളക് അല്പം തുളസി ഇല അല്പം കരിപ്പോട്ടി ഇത്രയും ഇട്ടു തിളപിച്ചു ചുക്ക് കാപ്പി ഉണ്ടാക്കുന്നു

4.      ഒരു പായ വിരിച്ചു അതില്‍ അനങ്ങാതെ കിടക്കുന്നു . ഇടയ്ക്കിടെ ഫ്ലാസ്കില്‍ നിറച്ച ചുക്ക് കാപ്പി കുടിക്കുന്നു 
.
5.      ആദ്യ ദിവസം ഒന്നും കഴിക്കില്ല . രണ്ടാം ദിവസം അല്പം പൊടിയരി കഞ്ഞി കുടിക്കുന്നു 

6.      രണ്ടു ദിവസം കഴിയുമ്പോള്‍ പനി വന്നു തനിയെ മാറുന്നു


രണ്ടു വര്‍ഷം മുമ്പ് വരെ ഞാന്‍ ഇങ്ങനെ അല്ലായിരുന്നു . ഒന്ന് തുമ്മിയാല്‍ മതി ഉടനെ ഡോക്ടറെ കണ്ടു കണ്ട മരുന്ന് എല്ലാം വാങ്ങി കഴിക്കുമായിരുന്നു

പ്രകൃതി ജീവനം എന്ന ജീവിത രീതിയെപറ്റി കേട്ട് കഴിഞ്ഞപ്പോള്‍ , പനി ഒരു രോഗം അല്ലെന്നും നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യുവാന്‍ ശരീരം നടത്തുന്ന ഒരു ശുദ്ധീകരണ പ്രക്രീയ ആണെന്ന് തിരിച്ചു അറിഞ്ഞു . ഇപ്പോള്‍ ഞാന്‍ പനി ആസ്വദിക്കുക ആണ് . വര്‍ഷംതോറും ഒന്ന് രണ്ടു തവണ പനി വരണം എന്ന് ആഗ്രഹിക്കുക ആണ് . അത്രയും മാലിന്യം ശരീരത്തില്‍ നിന്നും മൂക്കള ആയും കഫം ആയും ഒക്കെ പുറത്തേക്കു പോകുമല്ലോ
പനിയെപ്പറ്റി ദിവസവും കേള്‍കുന്ന പത്ര വാര്‍ത്തകള്‍ കേള്‍കുമ്പോള്‍ എനിക്ക് ചിരിയും കരച്ചിലും വരും . പുര വേവുമ്പോള്‍ വാഴ വെട്ടുന്ന , രോഗി മരിക്കാന്‍ കിടകുമ്പോള്‍ സമരം നടത്തുന്ന , അവനു മരുന്ന് എന്ന വിഷം നല്‍കി കീശ വീര്പികുന്ന ഡോക്ടര്‍ സാറന്മാരെ പറ്റിവായിച്ചു കരച്ചില്‍ വരും . പാവം കൊതുകിനെ എല്ലാവരും ചേര്‍ന്ന് കുറ്റം പറയുന്നത് കേള്‍കുമ്പോള്‍ ചിരി വരും
ഈ ലോകത്തിലെ ഏറ്റവും വലിയ ഡോക്ടര്‍ നമ്മുടെ ഉള്ളില്‍ ആണ് ഉള്ളത് .. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന പ്രാണന്‍ അല്ലെങ്കില്‍ ജീവ ശക്തി ആണത് . നാം അതിനെ വിശ്വസിക്കുക . ശരീരത്തിന് അല്പം സാവകാശം കൊടുക്കുക . രണ്ടു ദിവസം വിശ്രമിക്കുക . ജീവശക്തി എല്ലാം ശരിയാക്കും

ഇത് ഞാന്‍ വെറുതെ പറയുന്നത് അല്ല . കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പറയുന്നതാണ് . നിങ്ങള്‍ ഇത് വിശ്വസിക്കണം എന്ന് ഞാന്‍ പറയില്ല സ്വയം അനുഭവിച്ചു അറിയൂ . എന്‍റെ വീട്ടുകാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു . കാരണം ഇത് പരീക്ഷിച്ചു ശരി ആണ് എന്ന് തിരിച്ചു അറിയുവാന്‍ ഒരു അവസരവും പിന്തുണയും അവര്‍ എനിക്ക് നല്‍കുന്നു . നാം സാധാരണക്കാര്‍ ആണ് . നമ്മുടെ ആരോഗ്യം നമ്മുടെ കയ്കളില്‍ ആണ് . പ്രാണ ശക്തിയാണ് വലിയ ഡോക്ടര്‍ . അടുക്കള ആണ് ആശുപത്രി .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി  നമസ്കാരം