Wednesday, December 25, 2013

ക്രിസ്തുമസ് പുതു വല്‍ സരം സന്തോഷ പ്രദം ആകുന്നതു എങ്ങനെ ?

പങ്കു വക്കുക .... നിങ്ങള്‍ക്ക് ഉള്ളത്  മറ്റുള്ളവരുമായി  പങ്കു വക്കുക

അപ്പോള്‍ ക്രിസ്തുമസ്  സന്തോഷം ഉള്ളതായി തീരും

അപ്പോള്‍ പുതുവത്സരം  സന്തോഷം ഉള്ളതായി തീരും

പങ്കു  വക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്

ഇന്ന് ഞങ്ങള്‍ക്ക് ഒരു അനുഭവം ഉണ്ടായി

                    രാവിലെ ക്രിസ് തുമസ് പ്രമാണിച്ചു  വീട്ടില്‍  അപ്പവും കറിയും ഉണ്ടാക്കി . കിങ്ങിനയോടും നോനമോനോടും അവരുടെ അടുത്ത കൂട്ടുകാരെ വിളിച്ചു കൊണ്ട് വരുവാന്‍ പറഞ്ഞു . കിങ്ങിണ പോയി അവളുടെ എല്ലാ കൂട്ട് കാരെയും വിളിച്ചു കൊണ്ട് വന്നു !!!!!. ഞങ്ങള്‍  ഒരു ഇരുപത്തി അഞ്ചു അപ്പം ഉണ്ടാക്കിയിരുന്നു . കിങ്ങിനയുടെയും നോനമോന്റെയും കൂട്ടുകാര്‍ തന്നെ എട്ടു പേര്‍ ഉണ്ടായിരുന്നു ....... ഞങ്ങള്‍  അത്രയും പേരെ പ്രതീക്ഷിച്ചില്ല ....ലീന  എന്നെ ഒന്ന് നോക്കി .... ഞാന്‍ പറഞ്ഞു  നമുക്ക് ഇന്ന്  കഴിചില്ല  എങ്കിലും സാരം ഇല്ല .. കുട്ടികള്‍ കഴിക്കട്ടെ ....
ഞങ്ങള്‍ അവരെ ഇരുത്തി .... ആവശ്യം പോലെ വിളമ്പി .... കുട്ടികള്‍ എല്ലാവരും  നല്ലതുപോലെ കഴിച്ചു ...... അത്  കണ്ടു നിന്ന ഞങ്ങളുടെ  വയര്‍ നിറഞ്ഞു ..... നമുക്ക് ഉള്ളത് നല്ല മനസോടെ  പങ്കു വക്കുമ്പോള്‍ ആണ് നമ്മുടെ ആഘോഷങ്ങള്‍  അര്‍ഥം ഉള്ളതായി തീരുന്നത് .പണം  കൊടുത്താല്‍ ആളുകള്‍ മതി എന്ന് പറയുക ഇല്ല .... പക്ഷെ  ആഹാരം കൊടുത്താലോ ... നിറഞ്ഞു കഴിഞ്ഞാല്‍  എല്ലാവരും മതി എന്ന് പറയും .... അന്നം ബ്രഹ്മം  ആകുന്നു .... അന്ന ദാനം  പോലെ  മഹത്തരം ആയ ഒരു പ്രവര്‍ത്തി  ഇല്ല .  നമ്മുടെ അയല്‍ കാരോടുള്ള നമ്മുടെ ബന്ധം മെച്ചപെടുത്താന്‍  നമ്മുടെ ആഘോഷ വേളകള്‍ ഉപയോഗപെടുത്തുക
എല്ലാ വായനക്കാര്‍ക്കും  സന്തോഷ പ്രദം ആയ  ഒരു പുതുവത്സരം  നേര്‍ന്നു കൊണ്ട്  ഞങ്ങളുടെ അനുഭവം ഇവിടെ പങ്കു വച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം

Sunday, December 22, 2013

കുഴിമാടങ്ങളില്‍ ജീവന്‍ തളിര്‍കുമ്പോള്‍ !!!!

ഇന്ന് ഞാന്‍ ഒരു സഞ്ചയനതിനു  പോയി . ആദ്യമായാണ്  അതിന്‍റെ കര്‍മങ്ങള്‍ ഒക്കെ കാണുന്നത് .


കുഴിമാടത്തില്‍  മരിച്ച ആളുടെ മകന്‍ ഒരു വാഴയും, ഒരു  തെങ്ങും  ഒരു ചേമ്പും നടുന്നത്   കണ്ടു

. അത്  മരണാന്തര  ചടങ്ങുകളുടെ ഭാഗം ആയിരുന്നു . അതിനു പിന്നില്‍ ഉള്ള  തത്വം ഒന്നും എനിക്ക്
അറിയില്ല എങ്കിലും വളരെ മഹത്തായ ഒരു ആദര്‍ശം ആണ് ഇത്  എന്ന് എനിക്ക് തോന്നുന്നു

നമ്മുടെ ദേഹം മരിച്ചാലും അത്  ആര്‍ക്കു എങ്കിലും പ്രയോജന പെടണം

കുഴി മാടത്തില്‍ നട്ട  ആ തെങ്ങും വാഴയും  ചേമ്പും  വളര്‍ന്നു വലുതാകും

അപ്പോളും  ദേഹം വിട്ട  ആത്മാവ്  നശിക്കാതെ ജീവിക്കും

പ്രകൃതിയോട്  എത്രെ മാത്രം ഇണങ്ങിയ  ശവ സംസ്കകാര രീതിയാണ്‌  നമ്മുടെ ഭാരതത്തിലേത്

വാഴയും , തെങ്ങും , ചേമ്പും  ഒന്നും നമ്മില്‍ നിന്നും ഭിന്നമല്ല .... നാം അതിന്‍റെ ഒക്കെ ഭാഗം മാത്രം
കുഴിമാടങ്ങളില്‍  ജീവന്‍ തളിര്കുന്നു

നമ്മുടെ  കുഴിമാടങ്ങളില്‍  വളരുന്ന  മരങ്ങളിളുടെ  നാം വീണ്ടും  ജീവിക്കുന്നു .... മരണം ഇല്ലാതെ .... നാം  ഈ  പ്രകൃതിയുടെ  ഭാഗം തന്നെ  എന്ന്  ഈ  മരണാന്തര  കര്‍മങ്ങള്‍  നമ്മെ ഓര്‍മ  പെടുത്തുന്നു
പ്രിയ  വായനക്കാര്‍ അഭിപ്രായം പറയണം .....നന്ദി .... നമസ്കാരം



Saturday, December 14, 2013

തങ്കച്ചായന്‍ ഒരുക്കിയ പുല്‍ക്കുട്

                  



കഴിഞ്ഞ ദിവസം പറന്തല്‍ വരെ പോയി .. അവിടെ ഞങ്ങളുടെബന്ധു വായ  തങ്കചായന്റെ വീട്ടിലും ഒന്ന് പോയി .. വളരെ മനോഹരമായ ഒരു പുല്‍കൂട് അവിടെ കണ്ടു . വിപണിയില്‍  നിന്നും വാങ്ങുന്ന  റഡിമെയ്‌ട് പുല്‍കൂട്  ആയിരുന്നില്ല . വളരെയേറെ  മിനകെട്ടു ഉണ്ടാക്കിയ ഒരു സുന്ദരന്‍ പുല്‍കൂട് . വളരെ കാലം പ്രവാസി  ആയി ജീവിച്ച തങ്കച്ചയന്റെ ഒത്തിരി  ക്രിസ്തുമസ് കാലം നാട്ടില്‍ നഷ്ട്ട പെട്ടു... ആ നഷ്ട്ട പെട്ട ക്രിസ്തുമസ് കാലത്തെ തിരിച്ചു  പിടിക്കുവാന്‍ ആണ്  താന്‍ ഇത്രയും മിന കെട്ട്  ഈ  പുല്‍കൂട് ഉണ്ടാക്കിയതെന്ന്   തങ്കചായന്‍  പറഞ്ഞു

                        ഒരു ചിത്രകാരന്‍ കൂടിയാണ് തങ്കചായാന്‍ . കല്ല്‌ , പാറ  തുടങ്ങിയവ ഉരച്ചു ഉണ്ടാക്കുന്ന  പൊടി ആണ് അദേഹം  തന്‍റെ ചിത്രത്തില്‍ ഉപയോഗിചിരികുന്നത് .പ്രകൃതി  തരുന്ന  വര്‍ണങ്ങള്‍  തന്‍റെ ഗ്രാമത്തിന്‍റെ പഴയ മുഖവും , ബൈബിള്‍  കഥകളും , അനുഭവങ്ങളും എല്ലാം ചിത്രങ്ങള്‍ ആയി മാറിയിരിക്കുന്നു . വരച്ച ചിത്രങ്ങള്‍  നന്നായി ഫ്രയിം ചെയ്തു വീടിന്‍റെ ഉള്ളില്‍  നന്നായി  ക്രിമീകരിച്ചിട്ടുണ്ട്
                              ജീവിതത്തില്‍  എപ്പോളും മനസ് കൊണ്ട് യുവാവ്‌ ആയിരിക്കുക . നമ്മുടെ നാട്ടു നന്മകളെ പുതിയ യുഗത്തില്‍ പ്രാവര്‍ത്തികമാക്കുക . എല്ലാത്തിനും വിപണിയെ ആശ്രയിക്കാതെ നമുക്ക് ചുറ്റും ഉള്ള ത് എങ്ങനെ സൃഷ്ടി പരമായി പ്രയോജന പെടുത്താം എന്ന് ചിന്തിക്കുക . എപ്പോളും ആശയങ്ങള്‍ ഉള്ളവന്‍ ആയിരിക്കുക  എന്നിങ്ങനെ ഉള്ള ആശയങ്ങള്‍ ആണ്  ഈ പുല്‍കൂട് നമുക്ക് നല്‍കുന്നത്
എല്ലാ വായനക്കാര്‍ക്കും  ക്രിസ്തുമാസ്‌  പുതുവല്‍സര  ആശംസകള്‍  .... അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം


Tuesday, December 3, 2013

ഒരു തേന്‍ കിളി വീട്ടില്‍ കൂട് വച്ചാല്‍ എന്ത് ചെയണം !!!!!


                                        
ഇവനാണ്  ആണ്‍  ഒരുത്തന്‍








ഇവളാണ്  പെണ്ണ് ഒരുത്തി
ഒരു തേന്‍ കിളി നമ്മുടെ വീടിന്‍റെ ജനാലയോട്  ചേര്‍ന്ന് ഒരു കൂട് വച്ചാല്‍  നാം എന്ത് ചെയണം !!!! ഒന്നും ചെയ്യണ്ട .... ശബ്ദം ഉണ്ടാക്കാതെ  അത്  നോക്കി  ഇരിക്കണം .... അത്ര തന്നെ !!!!


                    ഞങ്ങളുടെ  വീടിന്‍റെ ഒരു  മൂലക്ക്  തൂങ്ങി കിടന്ന  ഒരു കയറില്‍ ഒരു തേന്‍ കിളി  കൂട്  കൂട്ടി
ഇലയും , മരത്തിന്‍റെ ഉണങ്ങിയ തൊലിയും , ചകിരിയും ഒക്കെ കൊണ്ടൊരു  കൊച്ചു കൂട് .
ഞാനും കിങ്ങിനയും നോന മോനും എല്ലാ ദിവസവും  ഈ തേന്‍ കിളിയുടെ  കൂടും നോക്കി ഇരിക്കാറുണ്ട്

                    
     ഒരു  വീട് അല്ലെങ്കില്‍ ഒരു കൂട് എങ്ങനെ ആണ് രൂപപെടുന്നത്
        
      ഒരു കുടുംബം എങ്ങനെ ആണ് ഉണ്ടാകുന്നതു

      മക്കളെ വളര്‍ത്താന്‍  മാതാപിതാക്കള്‍  എത്രെ മാത്രം പാട് പെടുന്നു

ഇതൊക്കെ കുട്ടികളെ കാണിക്കുവാന്‍ പറ്റിയ ഒരു അവസരം ആണിത്
പ്രകൃതി തന്ന അവസരം

തേന്‍ കിളിയെ  സൂചി മുഖി എന്നും വിളിക്കാറുണ്ട്
ആണ്‍ കിളിക്ക് മരതക പച്ച നിറം ആണ്
പെണ്‍ കിളിക്ക് മങ്ങിയ തവിട്ടു നിറം ആണ്
കൂട് ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നത് പെണ്‍ കിളി ആണ്
ആണ്‍ കിളി  ദൂരെ മാറി നിന്ന് എല്ലാം കാണുകയെ ഉള്ളു .

ഒരു സൂചി മുഖി യുടെ  കൂട് നിര്‍മാണം വായനക്കാര്‍ക്ക്  സമര്‍പ്പിക്കുന്നു എന്‍റെ അറിവ് പരിമിതം
പക്ഷി നിരീക്ഷകര്‍ കൂടുതല്‍ വിവരം നല്കുമല്ലോ
നന്ദി .... നമസ്കാരം ....

Saturday, November 23, 2013

മരുന്ന് ഇല്ലാതെയും നമുക്ക് ജീവിക്കാം !!!!!!



ഇത്  മരുന്നുകള്‍ക്കോ ചികിത്സകര്‍ക്കോ  എതിരെ  ഉള്ള ഒരു  പോസ്റ്റ്‌  ആണ്  എന്ന്  തെറ്റി ധരിക്കരുത്  എന്ന് അപേക്ഷ

ഇത്  എന്‍റെ അനുഭവം ആണ്

                                        ഒരു ആഴ്ച മുന്‍പ്  ഒരു ചെറിയ അപകടത്തില്‍ എന്‍റെ താടിക്ക് ഒരു ചെറിയ മുറിവ് ഉണ്ടായതായും , അതിനു  മൂന്ന് കുത്തികെട്ടുകള്‍ ഇട്ടതായും  ഞാന്‍  ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു http://insight4us.blogspot.in/2013/11/blog-post_16.html ആശുപത്രിയില്‍  നിന്നും പോരുമ്പോള്‍ അവര്‍ രണ്ടു മുന്ന്  പൊതി നിറയെ വലിപ്പമുള്ള  കുറെ ഗുളികകളും തന്നു  ആന്‍റി ബയോടികുകള്‍ ആണത്രേ . അവ  കഴിചാലേ  മുറിവ്  ഉണങ്ങുക  ഉള്ളത്രേ
ഞാന്‍  വീട്ടില്‍ എത്തി . എല്ലാവരുടെയും  മുന്‍പില്‍ വച്ച്  മൂന്നു  ഗുളിക എടുത്തു കഴിച്ചു . ഗുളിക  കഴിച്ചു കഴിഞ്ഞപ്പോള്‍  ഒരു ചിന്ത ..... ഇത് ശരി ആണോ .... എന്‍റെ ശരീരത്തിലേ ഒരു മുറിവ് ഉണക്കുവാന്‍  എന്‍റെ ശരീരത്തിന് തനിയെ അറിയാം . എന്‍റെ ഉള്ളിലെ പ്രാണന്‍  കുടികൊള്ളുന്ന ഇരിപ്പിടം ആണ് എന്‍റെ ശരീരം . ശരീരത്തിന് എന്ത് സംഭവിച്ചാലും  നാം അതിനു അല്പം സമയവും  സാവകാശവും കൊടുത്താല്‍ അത് സ്വയം പരിഹരിക്കും . ഞാന്‍ പ്രകൃതി ജീവന ക്ലാസുകളില്‍  പഠിച്ച  പാഠങ്ങള്‍ എനിക്ക് ഓര്‍മ വന്നു ...... ഞാന്‍ ഒരു തീരുമാനം എടുത്തു ... ഇനി ഞാന്‍ ഈ മരുന്ന് കഴിക്കുക ഇല്ല ...... പക്ഷെ  വീട്ടില്‍  ഉള്ള മറ്റുള്ളവര്‍  ഇതിനോട് എങ്ങനെ പ്രതികരിക്കും ... ഒരു കൊച്ചു കള്ളത്തരം എനിക്ക് ചെയേണ്ടി  വന്നു . എല്ലാവരും കാണ്കെ പൊതി അഴിച്ചു ഞാന്‍ മരുന്ന് എടുക്കും . ആരും കാണാതെ മരുന്ന്  എടുത്തു പുറത്തേക്കു ഏറിയും ... ഈ കള്ളത്തരം കാണിച്ചതിന്  എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു !!!!!. അഞ്ചു ദിവസം കഴിഞ്ഞു  . എന്‍റെ മുറിവ് പൂര്‍ണമായും ഉണങ്ങി , കുത്തി കെട്ടു എടുത്തു . ഇപ്പോള്‍ സുഖം ആയി ഇരിക്കുന്നു . ഇത്തരത്തില്‍  ഒരു  പ്രതിസന്ധി  ഘട്ടത്തില്‍  മരുന്ന് ഒഴിവാക്കുവാന്‍ ഉള്ള ഒരു തീരുമാനം  എടുകുന്നതിനു  ഒരു ഇത്തിരി  ധീരത ആവശ്യം ഉണ്ട് . എന്തായാലും  ഈ  അനുഭവം  എനിക്ക് പ്രകൃതി ജീവനത്തിലുള്ള  വിശ്വാസം  കൂട്ടിയിരിക്കുന്നു . മരുന്ന് ഇല്ലാതെയും നമുക്ക്  ജീവിക്കാം !!!!

                                            പ്രിയ  വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .. നിങ്ങള്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

Saturday, November 16, 2013

ഒരു സൈക്കിള്‍ യാത്രക്കാരന്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് എന്തിനെ ?

                                            


                                 
ആരെയാണ്  അല്ലെങ്കില്‍  എന്തിനെ ആണ് ഒരു സൈക്കിള്‍ യാത്രക്കാരന്‍  ഏ റ്റവും  കൂടുതല്‍ പേടിക്കേണ്ടത് ..... ഒറ്റ  ഉത്തരം  മാത്രം ... റോഡിന്‍റെ  ഇടതു വശം ചേര്‍ത്ത്  പാര്‍ക്ക്  ചെയ്തിരിക്കുന്ന  വാഹനങ്ങളെ...... കാരണം  ഏ തു  നിമിഷവും  ഇത്തരം വാഹനങ്ങളില്‍ നിന്നും  ആരെങ്കിലും  ഡോര്‍  തുറന്നു  പുറത്തു ഇറങ്ങാം , ആ  ഡോര്‍ നിങ്ങളുടെ  സൈക്കിളില്‍  മുട്ടാം.... നിങ്ങള്‍  തല അടിച്ചു  വാഹനങ്ങള്‍ വരുന്ന റോഡില്‍  വീഴാം .... ഞാന്‍  ഇങ്ങനെ പറയുവാന്‍ കാരണം  എനിക്കുണ്ടായ ഒരു അനുഭവം ആണ് . ഞാന്‍ ജോലി ചെയുന്ന  മുളക്കുഴ  ഗ്രാമ  പഞ്ചായത്തിലേക്ക്  സൈക്കിളില്‍  ആണ് പോകുന്നത് . അത് ഞാന്‍ ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്  http://insight4us.blogspot.in/2013/08/blog-post_14.html കഴിഞ്ഞ ദിവസം  ഓഫീസില്‍ നിന്നും തിരികെ  സൈക്കിളില്‍  വീട്ടിലേക്കു വരിക ആയിരുന്നു . കുളനട  എത്തിയപ്പോള്‍  ഒരു കാറ്  റോഡിന്‍റെ ഇടതു വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്തത് കണ്ടു , അതിന്‍റെ അടുത്ത് എത്തിയതും , യാതൊരു മുന്നറിയിപ്പോ  സൂചനയോ  തരാതെ മുന്‍ വശത്തെ ഡോര്‍ തുറന്നതും  ഒരുമിച്ചു . ഞാന്‍ ഡോറില്‍ മുട്ടി സൈകിളുമായി നേരെ റോഡില്‍ വീണു . മുഖം  ഹാണ്ടിലില്‍ കൊണ്ട് അല്പം മുറിഞ്ഞു . അടുത്തുള്ള ആശുപത്രിയില്‍  അവര്‍ കൊണ്ടുപോയി  മൂന്നു കുത്തിക്കെട്ട്  ഇടേണ്ടി വന്നു . മറ്റു കുഴപ്പങ്ങള്‍  ഒന്നും  ഇല്ല . വീണ സമയത്ത്  റോഡില്‍ കൂടി മറ്റു വാഹനം ഒന്നും വരാതിരുന്നത്  ഭാഗ്യം      

                                                 സൈക്കിള്‍  ഭൂതകാലത്തിന്റെ  ഏറ്റവും വലിയ നന്മ ആണ് . പ്രകൃതിയെ  ദ്രോഹിക്കാതെ, പെട്രോള്‍ കത്തിക്കാതെ  യാത്ര ചെയുന്ന  സൈക്കിള്‍ യാത്രികന്‍  സമൂഹത്തിനു വലിയ സേവനം ആണ്  ചെയുന്നത് . മറ്റു വാഹനം ഓടികുന്നവരുടെ  അല്പം ശ്രദ്ധയും , സഹകരണവും  മാത്രം ആണ് ഒരു സൈക്കിള്‍ യാത്രികന്‍  ആഗ്രഹികുന്നത് ... ഇന്നലെന്ഗില്‍ നാളെ  എല്ലാവരും സൈക്കിള്‍ തേടി ഇറങ്ങും തീര്‍ച്ച

                                              
                                                      മറ്റൊരാളുടെ വീഴ്ച കൊണ്ട് ഉണ്ടായ ഒരു അപകടവും  എന്നിലെ സൈക്കിള്‍ പ്രേമിയുടെ  ഉത്സാഹം നശിപിക്കില്ല !!!!!!

                                                     പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Wednesday, November 6, 2013

ആരോഗ്യം തരുന്ന കുഞ്ഞന്‍ മേശ !!!!!!



ഇന്ന്  ഒരു കുഞ്ഞന്‍ മേശയെപറ്റി  ആണ്  പറയുന്നത് .സേവാഗ്രാം ആശ്രമത്തിനു  അടുത്ത്  ഒരു  ഹോട്ടല്‍ ഉണ്ട് . പ്രകൃതി  ആഹാര്‍ കേന്ദ്ര . ജൈവ രീതിയില്‍ ഉണ്ടാക്കിയ  ആഹാരം  ആണ് അവിടെ കിട്ടുന്നത് . വാര്‍ധ യിലെ  2500 കര്‍ഷകര്‍  അവര്‍ ജൈവ രീതിയില്‍ ഉണ്ടാക്കുന്ന അരി , ഗോതമ്പ് , ശര്‍ക്കര തുടങ്ങിയവ  ഇവിടെ കൊടുക്കുന്നു . ഈ ഹോട്ടലിന്റെ  ഏ റ്റവും വലിയ  പ്രത്യേകത അവിടുത്തെ കുഞ്ഞന്‍ മേശ ആണ് . കഷ്ടിച്ചു ഒരു അടി ഉയരം മാത്രമുള്ള കുഞ്ഞന്‍ മേശ , അതിനു പുറത്തു ഒരു കൂജയില്‍ തണുത്ത വെള്ളം , ആ മേശയില്‍ ആഹാരം വച്ച് നിലത്തു ഇരുന്നു  ആഹാരം കഴിക്കുന്നത്  ഒരു  മറക്കുവാന്‍ ആവാത്ത അനുഭവം ആണ് സമ്മാനിക്കുന്നത് .
നിലത്തിരുന്നു  ആഹാരം കഴിക്കുന്ന കാര്യം എന്നേ മറന്നു പോയ  മലയാളിക്ക്  ഇന്ന് രോഗങ്ങള്‍ കൂട്ടാണ്
ഈ  മേശയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ലീന പറഞ്ഞു നമുക്ക് ഇത്  പോലെ ഒരെണ്ണം ഉണ്ടാക്കണം !!!!
നമ്മുടെ പൂര്‍വികര്‍  നിലത്തു ഇരുന്നാണ് ആഹാരം കഴിച്ചിരുന്നത് ..... ആഹാരം നല്ലവണ്ണം  ദഹിക്കുവാന്‍  അത് സഹായിക്കും . ഇത്തരം ഒരു കുഞ്ഞന്‍ മേശയും , അതിനു പുറത്തു ഒരു കൊച്ചു മണ്‍ കുടവും  ഉണ്ടെങ്കില്‍  ആഹാരം കഴിക്കുന്നത്  ഒരു  സന്തോഷം നിറഞ്ഞ അനുഭവം ആകും . ഒന്നിച്ചു ഇരുന്നു ആഹാരം കഴിക്കുന്നത്‌  കുടുംബ അംഗങ്ങള്‍  തമ്മില്‍ ഉള്ള കരുതലും  അടുപ്പവും കൂട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം ...

Monday, October 28, 2013

വാര്‍ധയില്‍ വച്ച് ഗാന്ധിജിയെ കണ്ടപ്പോള്‍ !!!!!!!!

വാര്‍ധയില്‍  വച്ച്  ഞങ്ങള്‍  ഗാന്ധിജിയെ  കണ്ടു - ഞങ്ങളുടെ  അക കണ്ണുകളില്‍

ആ  മഹാത്മാവ്  വടിയും ഊന്നി  നടന്ന വഴികളില്‍ ഞങ്ങളും നടന്നു

ആ മഹാത്മാവ്  താമസിച്ച  കുടിലില്‍  ഞങ്ങള്‍  കൂപ്പു കയ്കളോടെ  കയറി

അദ്ദേഹം  ഉപയോഗിച്ച  വിവിധ വസ്തുകള്‍  ഞങ്ങള്‍  ആരാധനയോടെ  കണ്ടു

ശാന്തമായ  സായം സന്ധ്യയില്‍  , കത്തിച്ചു വച്ച  ആ പഴയ റാന്തല്‍ വിളക്കിന്‍റെ പ്രകാശത്തില്‍ ,
വാര്‍ധയിലെ  ബാപ്പു വിന്‍റെ  കുടിലിന്റെ  മുറ്റത്തെ ചരല്‍ വിരിച്ച മുറ്റത്തിരുന്ന്  ഞങ്ങള്‍  പ്രാര്‍ത്ഥന യില്‍  പങ്കെടുത്തു . രണ്ടു ദിവസം അവിടെ താമസിച്ചു മടങ്ങുമ്പോള്‍  ഗാന്ധിജി  ഞങ്ങളുടെ മനസില്‍  പിറവി എടുത്തിരുന്നു

മഹാരാഷ്ട്രയിലെ  വാര്‍ധയിലെ  സേവാഗ്രാമിലെ ബാപ്പു വിന്‍റെ  ആശ്രമത്തില്‍  ഞങ്ങളുടെ  ക്യാമറ ഒപ്പി എടുത്ത കാഴ്ചകള്‍ വായനക്കാര്‍ക്ക്  സമര്‍പിക്കുന്നു ..... അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...
ഇതാണ്  സേവ ഗ്രാം  റെയില്‍വേ  സ്റ്റേഷന്‍  ഇവിടെ ഇറങ്ങി  ഒരു  ഓട്ടോ പിടിച്ചാല്‍  ബാപ്പു വിന്‍റെ ആശ്രമത്തില്‍ എത്താം

ആശ്രമത്തിന്‍റെ  വാതില്‍

ബാപ്പുവിന്റെ കുടിലിലേക്ക് ഉള്ള വഴി


1936ല്‍ ഗാന്ധ്ജി ഉണ്ടാക്കിയ  ആദ്യ കുടില്‍

കുളിക്കുവാന്‍ ഉപയോഗിച്ച ടബ്ബ്

നാട്ടു  തടികളും , ഈറയും ഓടും  ഉപയോഗിച്ചു കൊണ്ടുള്ള  കുടില്‍

കുടിലിന്റെ മറ്റൊരു വശം

ബാപ്പുവിന്റെ  പത്നി  കസ്തുര്ബ താമസിച്ച കുടില്‍

ബാപ്പുവിന്റെ  പുതപ്പു

ഗാന്ധിജി ഉപയോഗിച്ച  റാന്തല്‍

ഗാന്ധിജി  ഭാരംനോക്കിയിരുന്ന  യന്ത്രം

ഇവിടെ ഗാന്ധിജി  സൂര്യ സ്നാനം നടത്തിയിരുന്നു

ഗന്ധ്ജിയുടെ പില്‍കാല വസതി

ഗാന്ധിജിയുടെ വീടിന്‍റെ ഒരു വശം

ഗാന്ധിജി  ഉപയോഗിച്ച  പാത്രങ്ങള്‍

പാത്രവും കുടവും

ഗാന്ധിജി ഉപയോഗിച്ച പല വിധ വസ്തുക്കള്‍

ഗാന്ധിജിയുടെ  ടെലിഫോണ്‍

ഈ മുറ്റത്ത്‌ ഇരുന്നാണ് ഗാന്ധിജി  പ്രാര്‍ത്ഥന നടത്തിയത്




















Wednesday, October 16, 2013

ചേമ്പില തോരന്‍ കഴിക്കു നാട്ടു നന്മയെ തിരികെ പിടിക്കു!!!!

ഭക്ഷണം ഒരു ആയുധം ആയി മാറിയിരിക്കുന്നു
നമ്മുടെ രുചികള്‍   ബഹുരാഷ്ട്ര കുത്തകകള്‍  തീരു മാനിക്കുന്നു
നമ്മുടെ കുട്ടികളെ  രുചി കളെയും അവര്‍ നിയന്ത്രിക്കുന്നു
ഇത്  മാറണം
നമ്മുടെ നാട്ടു രുചികള്‍ നാം വീണ്ടെടുക്കണം
ഇന്ന്  ഞാന്‍ ചെയ്തു നോക്കിയ ഒരു നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുക ആണ്
ചേമ്പില തോരന്‍ ..... അസ്ത്രകെട്ടു തോരന്‍  എന്നും പറയാറുണ്ട്
എന്തൊരു രുചി ആണെന്നോ ....  വളരെ എളുപ്പം ....
ഈ തോരന്‍ ഉണ്ടാക്കുന്ന രീതി പടങ്ങളുടെ സഹായത്തോടെ ഇവിടെ വിവരിച്ചിരിക്കുന്നു
വായിക്കുന്ന്‍ ആരെങ്കിലും ഇത് ഉണ്ടാക്കുമ്പോള്‍ .... ഈ  ശ്രമം വിജയിക്കും
പ്രിയ വായനക്കാര്‍ വായിക്കു .... അഭിപ്രായം പറയു
നന്ദി ..... നമസ്കാരം .....
മുന്ന്  ചെമ്പില  എടുക്കുക

നന്നായി തുടച്ചു മിനുക്കുക

ഒരു കത്രിക എടുത്തു ,ചേമ്പില വീതി കുറച്ചു നീളത്തില്‍ മുറിക്കുക

ദ..... ഇത് പോലെ

ബീഡി തെറുക്കും പോലെ ചേമ്പില തെറുക്കുക

ദ.... ഇത് പോലെ

ഇത് പോലെ ഒരു കെട്ടു കെട്ടുക 

ഇത് പോലെ

ഇല എല്ലാ കെട്ടിതീരുമ്പോള്‍ ....ഇതാണ് ആസ്ത്ര  കെട്ടു

അല്പം വാളന്‍ പുളി വെള്ളം ഇതിലേക്ക് ഒഴിക്കുക

ഒരു മുറി തേങ്ങ , അല്പം കാന്താരി മുളക് , അല്പം കൊച്ചു ഉള്ളി , അല്പം ജീരകം , അല്പം മഞ്ഞള്‍ പൊടിഇത്രയും എടുക്കുക

നല്ലവണ്ണം ചതക്കുക

ചീന ചട്ടിയില്‍ ഒരു സ്പൂണ്‍വെളിച്ചെണ്ണ ഒഴിച്ചു  കടുക് , കറിവേപ്പില , അല്പം ഉഴുന്നു  ഇവ ഇടുക

മുന്‍പ് തയാര്‍ ചെയ്ത  അസ്ത്രകെട്ടു ഇതിലേക്ക് ഇടുക

അല്പം പുളി വെള്ളം തളിക്കുക

തേങ്ങ മറ്റു അന്‍സാരികള്‍ ഇവ ചതച്ച്‌ വച്ചിരികുന്നത് ഇതിലേക്ക് ഇടുക

തീ കുറച്ചു പാത്രം അടച്ചു വക്കുക

ഉപ്പു ചേര്‍ത്ത് ഇളക്കുക

രുചികരം ആയ ചേമ്പില തോരന്‍ തയാര്‍ !!!!!