Saturday, November 16, 2013

ഒരു സൈക്കിള്‍ യാത്രക്കാരന്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് എന്തിനെ ?

                                            


                                 
ആരെയാണ്  അല്ലെങ്കില്‍  എന്തിനെ ആണ് ഒരു സൈക്കിള്‍ യാത്രക്കാരന്‍  ഏ റ്റവും  കൂടുതല്‍ പേടിക്കേണ്ടത് ..... ഒറ്റ  ഉത്തരം  മാത്രം ... റോഡിന്‍റെ  ഇടതു വശം ചേര്‍ത്ത്  പാര്‍ക്ക്  ചെയ്തിരിക്കുന്ന  വാഹനങ്ങളെ...... കാരണം  ഏ തു  നിമിഷവും  ഇത്തരം വാഹനങ്ങളില്‍ നിന്നും  ആരെങ്കിലും  ഡോര്‍  തുറന്നു  പുറത്തു ഇറങ്ങാം , ആ  ഡോര്‍ നിങ്ങളുടെ  സൈക്കിളില്‍  മുട്ടാം.... നിങ്ങള്‍  തല അടിച്ചു  വാഹനങ്ങള്‍ വരുന്ന റോഡില്‍  വീഴാം .... ഞാന്‍  ഇങ്ങനെ പറയുവാന്‍ കാരണം  എനിക്കുണ്ടായ ഒരു അനുഭവം ആണ് . ഞാന്‍ ജോലി ചെയുന്ന  മുളക്കുഴ  ഗ്രാമ  പഞ്ചായത്തിലേക്ക്  സൈക്കിളില്‍  ആണ് പോകുന്നത് . അത് ഞാന്‍ ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്  http://insight4us.blogspot.in/2013/08/blog-post_14.html കഴിഞ്ഞ ദിവസം  ഓഫീസില്‍ നിന്നും തിരികെ  സൈക്കിളില്‍  വീട്ടിലേക്കു വരിക ആയിരുന്നു . കുളനട  എത്തിയപ്പോള്‍  ഒരു കാറ്  റോഡിന്‍റെ ഇടതു വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്തത് കണ്ടു , അതിന്‍റെ അടുത്ത് എത്തിയതും , യാതൊരു മുന്നറിയിപ്പോ  സൂചനയോ  തരാതെ മുന്‍ വശത്തെ ഡോര്‍ തുറന്നതും  ഒരുമിച്ചു . ഞാന്‍ ഡോറില്‍ മുട്ടി സൈകിളുമായി നേരെ റോഡില്‍ വീണു . മുഖം  ഹാണ്ടിലില്‍ കൊണ്ട് അല്പം മുറിഞ്ഞു . അടുത്തുള്ള ആശുപത്രിയില്‍  അവര്‍ കൊണ്ടുപോയി  മൂന്നു കുത്തിക്കെട്ട്  ഇടേണ്ടി വന്നു . മറ്റു കുഴപ്പങ്ങള്‍  ഒന്നും  ഇല്ല . വീണ സമയത്ത്  റോഡില്‍ കൂടി മറ്റു വാഹനം ഒന്നും വരാതിരുന്നത്  ഭാഗ്യം      

                                                 സൈക്കിള്‍  ഭൂതകാലത്തിന്റെ  ഏറ്റവും വലിയ നന്മ ആണ് . പ്രകൃതിയെ  ദ്രോഹിക്കാതെ, പെട്രോള്‍ കത്തിക്കാതെ  യാത്ര ചെയുന്ന  സൈക്കിള്‍ യാത്രികന്‍  സമൂഹത്തിനു വലിയ സേവനം ആണ്  ചെയുന്നത് . മറ്റു വാഹനം ഓടികുന്നവരുടെ  അല്പം ശ്രദ്ധയും , സഹകരണവും  മാത്രം ആണ് ഒരു സൈക്കിള്‍ യാത്രികന്‍  ആഗ്രഹികുന്നത് ... ഇന്നലെന്ഗില്‍ നാളെ  എല്ലാവരും സൈക്കിള്‍ തേടി ഇറങ്ങും തീര്‍ച്ച

                                              
                                                      മറ്റൊരാളുടെ വീഴ്ച കൊണ്ട് ഉണ്ടായ ഒരു അപകടവും  എന്നിലെ സൈക്കിള്‍ പ്രേമിയുടെ  ഉത്സാഹം നശിപിക്കില്ല !!!!!!

                                                     പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

2 comments:

  1. കേരളത്തിലെ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ദൈവത്തിന്റെ പ്രത്യേക കരുണാകടാക്ഷമില്ലെങ്കില്‍ യാത്രികരുടെ കഷ്ടകാലം!

    ReplyDelete
  2. സൈക്കിള്‍ യാത്രക്കാരന്‍...
    ഗൌനിക്കുന്നേയില്ല ആരും!
    ആശംസകള്‍

    ReplyDelete