Wednesday, August 19, 2015

ചെറു തേനീച്ച വളര്‍ത്തല്‍ പരിശീലനം
ചെറു തേനീച്ച വളര്‍ത്തലില്‍ പരിശീലനം നേടുക എന്നത് ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു . കഴിഞ്ഞ രണ്ടു ദിവസമായി മാവേലിക്കരയിലെ കല്ലിമേല്‍ ഉള്ള സംസ്ഥാന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ പങ്കു കൊണ്ടതോടെ ആ ആഗ്രഹം നടന്നു . നല്ല പരിശീലനം ആയിരുന്നു . ആദ്യ ദിവസം പ്രൊഫസര്‍ സാജന്‍ ജോസ് ക്ലാസ്സ്‌ നയിച്ചു . രണ്ടാം ദിവസം പരിശീലന കേന്ദ്രത്തിലെ ബെന്നി സാറും മധു സാറും ക്ലാസ്സ്‌ എടുത്തു .ഉച്ചക്ക് ശേഷം പ്രായോഗിക പരിശീലനം കിട്ടി . അത്ഭുതം നിറഞ്ഞ ജീവിത രീതിയാണ്‌ ചെറു തെനീച്ചകളുടെത് . അവയെ കുറിച്ച് അടുത്ത പോസ്റ്റില്‍ പറയാം . എന്തായാലും ഇത് വരെ അറിവില്ലാതിരുന്ന ഒരു പുതിയ മേഖലയില്‍ ഒരു പുതിയ വെളിച്ചം കിട്ടുന്നതിനു ഈ പരിശീലനം സഹായിച്ചു . ഹോര്ടികോര്പ് ആണ് സംഘാടകര്‍ . ജീവനക്കാരുടെ ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതായിരുന്നു . വിവിധ ജീവിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നുറ്റി അന്‍പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു . നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പരിശുദ്ധമായ തേന്‍ കൊടുക്കണം എങ്കില്‍ വീട്ടു വളപ്പില്‍ ഒന്നോ രണ്ടോ തേനിച്ച കൂട് വച്ചാല്‍ മതി ....പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം  

Sunday, August 16, 2015

പൊട്ടി ചിരിക്കുന്ന യേശുവിനെ കാണണോ!!!!

                                                         
യേശുവിന്‍റെ ഒത്തിരി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് .ക്രുശില്‍ കിട്‌ക്കുന്ന ചിത്രങ്ങളാണ്‌ ഭുരി ഭാഗവും . അല്ലെങ്കില്‍ അമ്മയോട് ഒപ്പം ഉള്ള ഉണ്ണി യേശുവിന്‍റെ ചിത്രങ്ങള്‍ .അവിടെയെല്ലാം ഒരു വല്ലാത്ത ഗവുരവം യേശുവിന്‍റെ മുഖത്ത് കാണാം . ഇതില്‍ നിന്നും വിഭിന്നമായി പൊട്ടി ചിരിക്കുന്ന യേശുവിന്‍റെ രൂപം ഒരു ആശ്രമത്തില്‍ അടുത്തിടെ കാണുവാന്‍ കഴിഞ്ഞു . ചങ്ങനാശ്ശേരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറി കൂനംതാനത് ഉള്ള സങ്കേതം ആശ്രമത്തില്‍ ആണിത് . യേശുവിന്‍റെ ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമേ ഇവിടെ ഉള്ളു

                                                                  കത്തോലിക്കാ സഭയിലെ cmc sisters നമീന , ജയിസി എന്നിവര്‍ ആണ് ഇവിടെ ഉള്ളത് . പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന 70 കുടുംബങ്ങളെ സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ പുനരധിവസിപ്പിച്ചിട്ടുണ്ട് . ജൈവ കൃഷി ., പ്രകൃതി ജീവനം ഇവയുമായി ബന്ധപെട്ടു വിവിധ ക്ലാസ്സുകള്‍ ഇവിടെ നടക്കുന്നു . ഒന്നര ഏക്കര്‍ ഇടത്ത് ജൈവ കൃഷിയും ചെയ്യുന്നു . മറ്റു ആശ്രമങ്ങളില്‍ നിന്നും വ്യതസ്തമായി ചിരിക്കുന്ന യേശുവിനെ പറ്റി സാക്ഷിക്കുന്ന ഈ ആശ്രമത്തിന്റെ ഇടപെടലുകള്‍ മാതൃകാപരം തന്നെ . .....

                                                                       പ്രിയ വായനക്ക്കാര്‍ക്ക് അഭിപ്രായം പറയാം ...നന്ദി .... നമസ്കാരം 

Thursday, August 13, 2015

ചേനയില പഴുക്കുമ്പോള്‍ നാം എന്ത് ചെയണം !!!


ചേനഇല പഴുകുമ്പോള്‍  നാം സന്തോഷിക്കണം ..കാരണം ഒരു ഉഗ്രന്‍ തോരന്‍ വക്കുവാന്‍ ഉള്ള വക നമുക്ക് കിട്ടുവാന്‍ പോകുന്നു ... ചേനയുടെ തണ്ട് .... ചേന തണ്ട് കൊത്തി അരിഞ്ഞു .ഉപ്പിട്ട് പിഴിഞ്ഞു പയറും ചേര്‍ത്ത തോരന്‍ വച്ച് ഒന്ന് കഴിച്ചു നോക്കുക . മറ്റൊരു കൂട്ടാനും ഇല്ലെങ്കിലും ഒരു പാത്രം ചോറ് ഇത് മാത്രം കൂട്ടി നമുക്ക് കഴിക്കാം . ചേന തണ്ട് തോരന്‍ വക്കേണ്ട രീതി വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്‌ http://insight4us.blogspot.in/2013/09/blog-post_6.htmlനാട്ടിന്‍ പുറത്തിന്റെ നന്മയാണ് നമ്മുടെ നാടന്‍ രുചികള്‍ . നമ്മുടെ വരുന്ന തലമുറ ഇത്തരം നാടന്‍ രുചികളുമായി പരിചയപെടട്ടെ .... നന്ദി .... നമസ്കാരം