Wednesday, August 29, 2012

ശരിക്കും നാം നാണിക്കണം......


ഓണത്തിന്  ഒരു  ആഴ്ച  മുന്‍പ്  ഞാന്‍  ആലപുഴ  വരെ  പോയി . അപ്പോള്‍  ഞാന്‍  കണ്ട  ഒരു  കാഴ്ച  ആണ്  ഇവിടെ  ചിത്രത്തില്‍ . കര്‍ണാടകയില്‍  നിന്നും  വരുന്ന  ഒരു  യാത്ര  ബസ്‌ .... അതിനു  മുകളില്‍  ചാക്ക്  കെട്ടുകള്‍  അടുക്കി  വച്ചിരിക്കുന്നു .... ആ  ചാക്കുകളില്‍ മലയാളിക്ക്  അത്തം  ഇടുവാനുള്ള  പൂക്കള്‍  ആണ് !!!......  ശരിക്കും  നാം  നാണിക്കണം...... നമ്മുടെ  നാട്  ശരിക്കും  ഒരു  ദരിദ്ര  നാടായി  തീര്‍ന്നിരിക്കുന്നു ....... നമ്മുടെ  ആഹാരമായ  ചോറിനുള്ള  അരി  പണ്ട്  നാം  നമ്മുടെ  നാട്ടില്‍  തന്നെ  കൃഷി  ചെയ്തു  ഉണ്ടാകിയിരിന്നു ....... എന്നാല്‍  ഇപ്പോള്‍  എന്താണ്  അവസ്ഥ ?..... നമ്മുടെ  അരിയാഹാരം  തമിള്‍  നാട്ടില്‍  നിന്നും , ബംഗാളില്‍  നിന്നും  ഒക്കെ  വരണം ....... ഇരു പൂവ്  കൃഷി  ചെയ്തിരുന്ന  നമ്മുടെ  നെല്‍  വയലുകളില്‍  ഇപ്പോള്‍  കൃഷി  ഇല്ല ..... പായലും  പോച്ചയും  വളര്‍ന്നു  വയലൊക്കെ  കാട്  പിടിച്ചു ........ അരിമില്ലുകാര്‍ ചാക്കില്‍  കെട്ടി  വച്ചിരിക്കുന്ന  അരി  ചോറ്  വച്ച്  കഴിച്ചു  നമുക്ക്  ശീലം  ആയിരിക്കുന്നു ........ 
                                 
                                      പാലിന്റെ  കാര്യം  പറയേണ്ട .....വെളുത്ത  എന്ത്  ലായനിയും  കവറില്‍  വച്ചാല്‍  അത് പാല്  ആണെന്ന്  കരുതി  മലയാളി  അത്  വാങ്ങി  കുടിക്കും ....... മുട്ടയോ  അതും  നമുക്ക്  അതിര്‍ത്തി  കടന്നു  വരണം .......പച്ചക റി യോ    അതും  പാണ്ടി  നാട്ടില്‍  നിന്നും  വരണം ..... കോഴിയോ  അതും  നമുക്ക്  തമിഴന്‍  തരണം ...... ഇപ്പോള്‍  അത്ത പൂവിടാനുള്ള  പൂവിനു  കൂടി  നാം  അന്യരെ  നോക്കി  കേന്ജുക ആണ് ...... കഷ്ടം ..... കുറെ  പണം  മാത്രം പോക്കറ്റില്‍  ഇട്ടു  കൊണ്ട് ,മറ്റുള്ളവനെ  എല്ലാത്തിനും  ആശ്രയിക്കുന്ന  എനിക്ക്  എന്ത്  അഭിമാന  ബോധം  ആണ്  ഉള്ളത് .....കഷ്ടം  എന്റെ  നാട്  ഇങ്ങനെ  അഭിമാന  ബോധം  ഇല്ലാത്ത  നാടായി  പോയല്ലോ ..... മാവേലി  തമ്പുരാന്‍  ഈ  നാടിന്റെ  ഇന്നത്തെ  അവസ്ഥ കണ്ടാല്‍  ഹൃദയം  പൊട്ടി  മരിച്ചു  പോകും

                                       പ്രവാസികള്‍  എന്നോട്  പൊറുക്കണം ..... പ്രവാസികള്‍  നമ്മുടെ  നാടിനു  വേണ്ടി  ചെയ്യുന്ന  സേവനത്തെ  ഞാന്‍  വില  കുറച്ചു  കാണുക  അല്ല ..... പക്ഷെ  അവരെ  ആശ്രയിച്ചു  കഴിയുന്ന  ഞങ്ങളെ  പോലുള്ളവര്‍ വഴി  തെറ്റി .... പണം  കണ്ടപ്പോള്‍  ഞങ്ങള്‍  പലതും  മറന്നു . ഇന്ന്  നമ്മുടെ  ഈ  നാട്  ഇങ്ങനെ  ആയതിനു  പിന്നില്‍  ഗള്‍ഫ്‌ പണത്തിനും    , അമേരിക്കന്‍  പണത്തിനും     ഒക്കെ  അതിന്റെതായ  ഒരു  പങ്കു  ഉണ്ട് ..... പ്രവാസികള്‍  ചോര  നീരാക്കി  അയക്കുന്ന  പണം  വാങ്ങിയ  അവരുടെ  വീട്ടുകാര്‍  മണ്ണില്‍  നിന്നും  കരക്ക്‌  കയറി .....പശുവിനെ  വിറ്റു....... എരുത്തില്‍  ഇടിച്ചു  പൊളിച്ചു  കളഞ്ഞു .....വയല്‍  നികത്തി ....പത്തായം  വെട്ടി  കീറി  അടുപ്പില്‍  വച്ചു.....പൊങ്ങച്ചം  പറഞ്ഞു  ഇരുന്നു  തുടങ്ങി ......എന്തും  പണം കൊടുത്തു  വാങ്ങാം എന്ന്  പറഞ്ഞു  തുടങ്ങി .......കൃഷി  അവര്‍  മറന്നു ..... നെല്ല് ....പശു .... കോഴി  ...... എല്ലാം  നാം  ഇല്ലാതാക്കി ...... ഓരോ  മാസവും  ബാങ്കില്‍  വരുന്ന  പണം  മാത്രം  എണ്ണി നാം ഇരിപ്പ്  തുടങ്ങി ..... ഷുഗര്‍ .....പ്രഷര്‍ ....കാന്‍സര്‍ .... തുടങ്ങിയ  പുതിയ  കൂട്ടുകാര്‍  നമുക്ക്  ഉണ്ടായി ...... നമ്മുടെ  പണം എല്ലാം  ആശ്പത്രിക്കാരും .... മരുന്ന്  കമ്പനിക്കാരും കൊണ്ട്  പോയി  തുടങ്ങി ....... അങ്ങനെ നാട്  മുടിയുവാന്‍  തുടങ്ങി ..... പീഡനവും , കൊലപാതകവും  സാധാരണം  ആയി ...... ഒന്നും  ചെയ്യുവാന്‍  ഇല്ലാത്ത  പുത്തന്‍  തലമുറ  വേറെ  എന്ത്  ചെയ്യുവാന്‍ ........

                                        ഒരു  മാറ്റം  നമുക്ക്  ആവശ്യം  ഇല്ലേ ..... എന്റെ  വീട്ടു  മുറ്റത്ത്‌ ഞാന്‍ ഒരു  അടുക്കള തോട്ടത്തിന്  ആരംഭം  ഇട്ടു  കഴിഞ്ഞു ...... ഉള്ള  ഇടതു  കുറച്ചു  പൂ  ചെടികള്‍ .... മുല്ല  .... ജമന്തി .... തുടങ്ങിയവ  നട്ട് പിടിപ്പിക്കാന്‍  ശ്രമം  തുടങ്ങി  ..... മതി  ഇങ്ങനെ  അടിമയെപ്പോലെ  പിച്ചക്കാരനെ  പോലെ  ജീവിച്ചത്  ...... തമിഴന്‍ എന്നെ  ഇനി  പറ്റിക്കാന്‍  ഞാന്‍  ഇനി  സമ്മതിക്കുക  ഇല്ല ..... അടുത്ത  ഓണത്തിന്  എന്റെ  പറമ്പില്‍  വിളഞ്ഞ  പച്ചക്കറി  കൊണ്ട്  ഞാന്‍  ഓണ  സദ്യ ഒരുക്കും ..... എന്റെ  മുറ്റത്ത്‌  വിരിഞ്ഞ  പൂക്കള്‍  കൊണ്ട്  ഞാന്‍  അത്ത പൂകളം ഒരുക്കും ......... മാവേലി  അത്  കണ്ടു  സന്തോഷിക്കും .......

                                           പ്രിയ  വായനക്കാരെ  എന്റെ  ചില  അനുഭവങ്ങള്‍  ഞാന്‍  എഴുതി .....നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  എഴുതുമല്ലോ .... നന്ദി  .... നമസ്കാരം ......

Tuesday, August 28, 2012

ഓണം പരാജിതരുടെ ഉത്സവം

ഓണം സവിശേഷം ആയ ഒരു ഉത്സവം ആണ് ....... ഓണം പരാജിതരുടെ ഉത്സവം ആണ് ..... മാവേലി പഴം കഥയിലെ പരാജിതനാണ് ...... പക്ഷെ ഓണത്തിന് മാവേലിയാണ്‌ താരം........പരാജിതര്‍ക്ക് പ്രാധാന്യം ഉള്ള ലോകത്തിലെ ഏക ഉത്സവം ആകണം ഓണം ........ മാവേലി വാമാനനന്റെ കുരുട്ടു ബുദ്ധിക്കു മുന്‍പില്‍ പരാജയം സമ്മതിച്ചു എങ്കിലും യഥാര്‍ത്ഥ വിജയി അദ്ദേഹം ആയിരുന്നു ....... മാവേലി മനസില്‍ നന്മയുണ്ട് ....... മാവേലി മനസ്സില്‍ ലാളിത്യം ഉണ്ട് ......മാവേലി മനസ്സില്‍ സ്നേഹം ഉണ്ട് ....... എല്ലാവരും നടക്കുന്ന വഴിയില്‍ നിന്നും മാറി യാത്ര ചെയ്യുവാന്‍ ....... മനസ്സില്‍ നാട്ടു നന്മ നിറയുവാന്‍ ....... മാവേലി മനസുള്ളവര്‍ ആകുവാന്‍ ....... അഭിനവ വാമനന്മാര്‍ ചവുട്ടി താഴ്തിയാലും , മാവേലിയെപോലെ വീണ്ടും വരുവാന്‍ ......... ഈ ഓണം നമുക്ക് അതിനുള്ള കരുത്തു നല്‍കട്ടെ എന്ന് ആശംസിക്കുന്നു ............ പ്രിയ വായനക്കാര്‍ക്ക്‌ നന്മയുടെ നറുമണം നിറഞ്ഞ ഓണം ആശംസകള്‍ ..... നന്ദി .... നമസ്കാരം .....

Friday, August 24, 2012

ഓണം വിപണന മേള തുടങ്ങി ..

ഓണം  വിപണന  മേള  തുടങ്ങി ......... ഞങ്ങള്‍  ഗ്രാമസേവകന്മാര്‍   എല്ലാ  വര്‍ഷവും  ഓണത്തിന്  കച്ചവടക്കാര്‍  ആയി  മാറാറുണ്ട് !!! ശരിക്കും  നല്ല  ഒത്ത  കച്ചവടക്കാര്‍......... സര്‍കാര്‍  എല്ലാ  വര്‍ഷവും  നടത്തി  വരാറുള്ള  ഐ  ആര്‍  ഡീ പി , sgsy വിപണന  മേളയില്‍  ആണ്  ഞങ്ങള്‍  കച്ചവടക്കാര്‍  ആകുന്നതു . ഈ  പ്രാവശ്യം   മേള  നടക്കുന്നത്  ആലപുഴ  വച്ചാണ് ..... എല്ലാ  ജില്ലയിലും  വിപണന  മേളകള്‍  ഉണ്ട് ...... ഓരോ  ബ്ലോക്കില്‍  നിന്നും  കുടുംബ ശ്രീ , സ്വയം  സഹായ  സംഘം  ഇവര്‍  ഉണ്ടാക്കുന്ന  വിവിധ  സാധനങ്ങള്‍  ഗ്രാമസേവകന്മാര്‍  മുഖേന  ശേഖരിച്ചു  മേളയില്‍ എത്തിക്കും    ഉപ്പേരി  മുതല്‍  ഊന്ജാല് വരെ  മേളയില്‍  കിട്ടും .....ചെട്ടികുളങ്ങര  പഞ്ചായത്തില്‍  നിന്നും14  വനിതാ  ഗ്രൂപുകളാണ്  ഇത്തവണ  മേളയിലേക്ക് വിവിധ  സാധങ്ങള്‍  തന്നിട്ടുള്ളത് . ഒരു  കുടുംബ   ശ്രീ  ക്കാര്‍  നല്ല  നാടന്‍ കോഴിമുട്ട  ആണ്  കൊണ്ടുവന്നത് .... ഓഫീസില്‍  മുട്ടയും  ആയി  വന്നപ്പോള്‍  ഞാന്‍  വിചാരിച്ചു  ദൈവമേ  ഈ  മുട്ട  ഞാന്‍  എങ്ങനെ  ആലപുഴ  എത്തിക്കും ...... കുടുംബ  ശ്രീക്കാര്‍  പറഞ്ഞു .... സാറ്  പേടിക്കേണ്ട .... നല്ല  അറപ്പ് പൊടി ഒക്കെ  ഇട്ടു  നന്നായി  പാക്ക്  ചെയ്ത്  ആണ്  മുട്ട  കൊണ്ട്  വന്നിട്ടുള്ളത് .... അതുകൊണ്ട്  ധൈര്യം  ആയി  കൊണ്ട് പോകാം ...... ഞാന്‍  കൊച്ചു  കുഞ്ഞിനെ  എടുക്കുനത്  പോലെ  ആണ്  മുട്ട  ആലപുഴ  എത്തിച്ചത് ..... നാടന്‍  കോഴിമുട്ട  എന്ന്  ഒരു  കടലാസ്സില്‍  എഴുതി  മുട്ടയുടെ  അടുത്ത്  ഒട്ടിച്ചു  വച്ചു...... ആളുകള്‍  വരുമ്പോള്‍  ഞാന്‍  അവരോടു  പറയും  സാരെ  നല്ല  നാടന്‍ കോഴി  മുട്ടയ ..... ചെട്ടികുലങ്ങരെ  ഉള്ള  നാടന്‍  കോഴി കള്‍ ഇട്ടതു !!! നമ്മുടെ  വാചകം  അടി  എന്തായാലും  വിജയിച്ചു ..... രണ്ടാം  ദിവസം  മുട്ട  മുഴുവന്‍  തീര്‍ന്നു .... ഞങ്ങളുടെ  കൂടെ  ഉള്ള  യദു  എന്ന കുട്ടുകാരന്‍  ആളുകളെ  വാചകം  അടിച്ചു  വീഴ്ത്താന്‍  മിടുക്കന്‍  ആണ് .... വരുന്ന  ആളുകളോട്  നാം  വളരെ  മാന്യം  ആയി  പെരുമാറണം  എന്നാണ്  അദേഹം  പറയുന്നത് .....

                                   എന്തായാലും  അഞ്ചു  ദിവസം  നടക്കുന്ന  വിപണന  മേള  പുതിയ  പുതിയ  അനുഭവങ്ങള്‍  ആണ്  നമുക്ക്  തരുന്നത് ...... നമ്മുടെ  അഹം  ബോധം  നശിക്കുവാന്‍ നല്ല  ഒരു  അവസരം  ആണ്  വിപണന  മേള  തരുന്നത് . ആളുകളെ  സാറേ  ഇങ്ങോട്ട്  വന്നാട്ടെ ...... ദേണ്ടെ  നല്ല  നാടന്‍  സാധനങ്ങള്‍ ..... എന്നൊക്കെ  പറഞ്ഞു  വിളിച്ചു  കയറ്റണം  എങ്കില്‍  അഹം  ബോധം  നശിക്കണം........ എന്റെ  പ്രിയ  വായനക്കാരെ  ഈ  വിപണന  മേളയിലേക്ക്  നിങ്ങളെയും  ഞാന്‍  സ്വാഗതം  ചെയ്യുന്നു ...... നിങ്ങളുടെ  അഭിപ്രായം  പറയണം ..... നന്ദി ... നമസ്കാരം 

Tuesday, August 21, 2012

ഞങ്ങള്‍ അത്ത പൂകളം ഒരുക്കി ...... എല്ലാവര്‍ക്കുമായി .....




                                     ഇന്ന്  അത്തം .......പൂവേ പൊലി  പൂവേ  പൊലി  ...... തുടങ്ങിയ  പൂവിളികള്‍  ഇന്ന്  മുഴങ്ങുന്നില്ല ....... എങ്കിലും  അത്തത്തിനു മരണം ഇല്ല   തലേ  ദിവസം  കിടക്കുംപോഴെ  നോനമോനോടും  കിങ്ങിന  മോളോടും  ഞാന്‍  പറഞ്ഞു ....... മക്കളെ  നാളെ  അ ത്ത മാണ്  .... നമുക്ക്  രാവിലെ  എണീക്കണം..... പൂവ്  തേടി  പോകണം ..... ഒരു  കൊച്ചു  അത്ത പൂകളം ഉണ്ടാക്കണം ......... അവരും  സമ്മതിച്ചു ........


                           രാവിലെ  ഞങ്ങള്‍ എണീറ്റ്‌  ഒരു  പൂകൊട്ടയുമായി  ഞങ്ങളുടെ  വീടിനു  മുന്‍പിലെ  നാട്ടു  പാതയിലേക്ക്  ഇറങ്ങി ..... ഇരു  വശത്തും  മണ്‍  കയി  യാലയില്‍    ധാരാളം  നാട്ടു  പൂക്കള്‍ ....... തൊട്ടാവാടി  നല്ല  പിങ്ക്  നിറമുള്ള  പൂക്കള്‍  വിടര്‍ത്തി  ഞങ്ങളെ  തല  ആട്ടി  വിളിച്ചു ..... മുള്ളിന്റെ  ഇടയില്‍  നിന്നും  സൂക്ഷിച്ചു  പൂകള്‍  പറിച്ചു ..........    പെരുവലം  വെള്ള പൂക്കള്‍  കാട്ടി ചിരിച്ചു ....... ഞങ്ങളുടെ  അയല്കാരായ  രാധംമയുടെയും , വസന്തംമയുടെയും , രഞ്ഞുവിന്റെയും  വീട്ടില്‍  നിന്നും  തെച്ചി ...... കോളാമ്പി  പൂവ് ..... ചെമ്പരത്തി  ഇവ  പറിച്ചു ...... നോനമോനും  കിങ്ങിനയും  മത്സരിച്ചാണ്‌  പൂവ്  പറിച്ചത് ....... പൂവ്  തേടി  നടക്കുമ്പോള്‍  പോച്ച പുറത്തു  മഞ്ഞു  തുള്ളികള്‍ അലങ്കാര  വേലകള്‍  ചെയ്തു  മനോഹരം  ആക്കിയ  ചിലന്തി  വലകള്‍ കണ്ടു ...... തുമ്പികളെയും  ചിത്ര  ശലഭതെയും കണ്ടു ...... കിങ്ങിന  അവകൊക്കെ  ടാറ്റാ  കൊടുത്തു ........... ഞങ്ങള്‍  പൂകള്‍  പറിച്ചു  വീട്ടില്‍  തിരികെ  എത്തി .......

                              വീട്ടില്‍  എത്തിയ  ഞങ്ങള്‍  മുറ്റത്ത്‌ ചരലുകള്‍  മാറ്റി  ഒരു  കളം വരച്ചു ....... പൂകള്‍  ഓരോന്നായി  മാറ്റി  വച്ചു........ കളത്തിനു നടുക്ക്  മണ്ണ്  കൊണ്ട്  ഒരു  ഉരുള  ഉണ്ടാക്കി  വച്ചു ......... പിന്നെ  ഉരുളയോടു  ചേര്‍ന്ന്  തെച്ചി പൂകള്‍  നിരത്തി ...... പിന്നെ തൊട്ടാവാടി  പൂകളുടെ  നിര ....... തുടര്‍ന്ന്  കോളാമ്പി  പൂകള്‍  മഞ്ഞ  പട്ടു  വിരിച്ചു ....... പിന്നെ  വയലറ്റ്  ചെമ്പരത്തി  ചിറകു  വിരിച്ചു ...... വഴിയരുകില്‍  വളര്‍ന്നു  നിന്ന  പച്ച  പായലുകള്‍  അരിഞ്ഞു  പുറത്തു  വിരിച്ചു ....... അങ്ങനെ  ഞങ്ങളുടെ  പൂകളം  ചിരിച്ചു  തുടങ്ങി .......





                                   ഞങ്ങള്‍  എല്ലാവരും  കുളിച്ചു ..... കിങ്ങിന  പട്ടു  പാവാട  ഉടുത്തു....... ഞാന്‍  ഒരു  ചെമ്പരത്തി  പൂവ്  പറിച്ചു  ഈര്കിലില്‍  കോര്‍ത്ത്‌  പൂകളത്തിന് നടുവിലെ  മണ്‍  കൂനയില്‍  ഉറപിച്ചു ......ഒരു  വിളക്ക് കത്തിച്ചു  പൂകളത്തിന്  മുന്‍പില്‍  വച്ചു .....ഒരു കിണ്ടിയില്‍  കിണറ്റില്‍  നിന്നും കോരിയ വെള്ളം  നിറച്ചു  അതും  നില വിളക്കിനു അടുത്തായി  വച്ചു . കിങ്ങിനയുടെ  കൂട്ടുകാരി  ഭാഗ്യയും  വന്നു .  ഞങ്ങള്‍  എല്ലാവരും  അത്തപൂകളത്തിന്  ചുറ്റുമായി  നിന്നു. ഞാന്‍  പറഞ്ഞു  മക്കളെ  ഈ  അത്ത കളം  കാണുന്നത്  തന്നെ  ശുഭകരം ആണ് ..... പല  നിറത്തില്‍  ഉള്ള  പൂകളെ  പോലെ  ആണ്  പല  സ്വഭാവം  ഉള്ള  മനുഷ്യരും..... എല്ലാവരും  ഒത്തു  ചേരുമ്പോള്‍  ആണ്  പൂകളം  സുന്ദരം  ആകുന്നതു .   നാം  എല്ലാം  ഒന്നാണ് .... അത്ത പൂകളം  ഈ  പ്ര പന്ജം ആണ് ....... നാം  അതിലെ  ചെറു പൂകളും .......

                                  അത്ത പൂകളം കുട്ടികളോടൊപ്പം  ഇടുവാന്‍  പറ്റിയത്  ഒരു  ഭാഗ്യം  ആയി  ഞാന്‍  കരുതുന്നു ..... എന്റെ  അനുഭവം  ഞാന്‍  എഴുതി ....പ്രിയ  വായനക്കാര്‍  അഭിപ്രായം പറയണം ..... നന്ദി  ...... നമസ്കാരം ......   

Sunday, August 19, 2012

ഒരു അടുക്കളത്തോട്ടം എളുപ്പം ഉണ്ടാക്കാം ...........

ഒരു  അടുക്കളത്തോട്ടം  എളുപ്പം  ഉണ്ടാക്കാം ...........കൃഷി  ചെയ്യുവാന്‍  ആഗ്രഹം  ഉണ്ടോ ...... സ്ഥലം ഇല്ല  എന്ന പരാതി വേണ്ട ..... കാരണം  ഞാന്‍  ഈ     അടുക്കളത്തോട്ടം  ഉണ്ടാകിയിരികുന്നത്  ഞങ്ങളുടെ  മുറ്റത്തിന്റെ  ഒരു  മൂലക്കാണ്‌ ...... നിലത്തു  മണ്ണില്‍  അല്ല ...... മറിച്ചു പ്ലാസ്റ്റിക്‌  ബാഗില്‍  ആണ്  കൃഷി .... നല്ല  കട്ടിയുള്ള  പ്ലാസ്റ്റിക്‌  ബാഗാണ് ...... ഗ്രോ  ബാഗ്‌  എന്നാണ്  ഓമനപേര്......... ഞാന്‍ പന്തളതുള്ള, ഒരു  കടയില്‍  നിന്നാണ്  ഗ്രോ  ബാഗ്‌  വാങ്ങിയത് .... ഒന്നിന്  പതിനാറു  രൂപ  വില ..... കടക്കാര്‍  പറയുന്നത്  മുന്ന്  നാല്  വര്ഷം  കിടക്കും  എന്നാണ് .......ദേണ്ടെ  ഇതാണ്  ഗ്രോ  ബാഗ്‌ 


ഒരു  കുട്ട മണ്ണ് , കുറച്ചു  എല്ലുപൊടി  അല്ലെങ്കില്‍ ചാണക പൊടി, കുറച്ചു   വേപ്പിന്‍ പി ണാ  ക്ക്  ഇവ  നന്നായി  കലര്‍ത്തുക 



നന്നായി  കലര്‍ത്തിയ  ഈ  മണ്ണ്  ഗ്രോ ബാഗില്‍  നിറക്കുക.... കിങ്ങിന  മോള്‍  മണ്ണ്  നിറക്കാന്‍  എന്നെ  സഹായിച്ചു ....... 




ഇനി  വിത്ത്  ഇടാം .... മുളക്  വെണ്ട എന്നിവ  ആണ്  ഞാന്‍  കൃഷി  ചെയ്തത് .... മുളക്  പാകി  പറിച്ചു  നടണം...... വെണ്ട  വിത്തുകള്‍  നേരിട്ട്  മണ്ണില്‍  നടാം    


മുളകും  വെണ്ടയും  നട്ട് ഒരു  ആഴ്ച്ചകുള്ളില്‍  തന്നെ  മുളച്ചു ..... 




കുറച്ചു  പയര്‍  വിത്തും  കൂടി  നട്ട് , അടുക്കള  തോട്ടം  ദേ ഇങ്ങനെ  ക്രമീകരിച്ചു ....... വണ്ടിയോ  വല്ലതും  മുറ്റത്ത്‌ കേറി  വരണം  എങ്കില്‍  ഗ്രോ  ബാഗ്‌  അങ്ങോട്ടോ  ഇങ്ങോട്ടോ  ഒന്ന്  മാറ്റിയാല്‍  മതി .... ഇനി  മുറ്റം  ഇല്ലാത്തവര്‍ക്ക്  ടെരസിലോ , കയവരിയിലോ ഗ്രോ  ബാഗ്‌  വക്കാം.......സ്ഥലം  ഒരു  പ്രശ്നമേ  അല്ല .... മനസ്  മാത്രം  മതി ....... നഗര വാസികള്‍ക്ക്  പറ്റിയത് ........



ഞങ്ങളുടെ  അടുക്കളത്തോട്ടം  മുന്ന്  ആഴ്ച ആയപ്പോള്‍ ..



  ഞങ്ങളുടെ  അടുക്കള തോട്ടത്തില്‍  ഇപ്പോള്‍  വെണ്ടയും  പയറും  മുളകും  വളരുന്നു ........ വിഷം  അടിക്കാത്ത  നല്ല  പച്ചകറികള്‍  നമ്മുടെ  വീട്ടു  മുറ്റത്ത്‌  നമുക്ക്  വിളയിക്കാം......... മനസ്  മാത്രം  മതി  പ്രിയ  വായനക്കാര്‍  അഭിപ്രായം  പറയുമല്ലോ ......നന്ദി ... നമസ്കാരം ......












Saturday, August 18, 2012

കോട്ടയം കാരത്തി കറിവേപ്പില ........

                                                                               കോട്ടയം കാരത്തി കറിവേപ്പില ........ ഞാന്‍ അടുത്തിടെ കോട്ടയം വരെ ഒന്ന് പോയി .... നമ്മുടെ കോട്ടയം കുഞ്ഞച്ചനെയും ഡ്രൈവിംഗ് സ്കൂളും ..... എല്ലാം ഓര്‍മയില്‍ ഓടികളിച്ചു ...... ബസ്‌ ഇറങ്ങി , റോഡു മുറിച്ചു കടന്നു ഫുട് പാതിലൂടെ നടന്നു ..... ഫുട് പാതിന്റെ ഒരു വശത്ത് ഒരു ചെറ്യ ആള്‍കൂട്ടം ..... വിവരം അറിയാന്‍ ഞാനും അങ്ങോട്ട്‌ ചെന്നു...... അവിടെ അതാ ഒരു അമ്മുമ്മ ഇരുന്നു വിത്തും തൈകളും വില്കുന്നു ..... കുലീന ആയ ഒരു അമ്മുമ്മ ..... വെള്ള സാരിയാണ് വേഷം .... ഓമനത്തം നിറഞ്ഞ മുഖം ......ഞാനും അടുത്ത് ചെന്നു ..... വിത്തുകള്‍ പലയിനം നിരത്തി വച്ചിട്ടുണ്ട് ..... കുറച്ചു തൈകളും...... ആഹ .... അതാ ഇരിക്കുന്നു ഞാന്‍ തിരഞ്ഞു നടന്ന കറിവേപ്പില തയ്കള്‍.......... ചെറിയ തയ്കളാണ്..... എന്റെ തുണി സഞ്ചിയില്‍ ഏകദേശം ഒതുങ്ങും ....രണ്ടു കരിയാപ്പിന്‍ തയി കളും, കുറച്ചു വിത്തും വാങ്ങി ഞാന്‍ എന്റെ തുണി സഞ്ചിയില്‍ വച്ചു....... കരിയാപ്പിന്‍ തയ്കള്‍. സഞ്ചിയുടെ പുറത്തേക്കു തലയിട്ടു ചിരിക്കുന്നുണ്ടായിരുന്നു ......... കറുത്ത സഞ്ചിയുടെ മുകളില്‍ ചെറിയ പച്ചപ് ..... മരുഭൂമിയില്‍ കറുത്ത പാറക്കു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെറിയ മരം പോലെ സഞ്ചിയില്‍ കരിയാപ്പ് കാണപ്പെട്ടു ..... ഞാന്‍ ബസില്‍ കയറി .... സ്ത്രീകള്‍ ചിലര്‍ എന്റെ സഞ്ചിയിലെ കരിയാപ്പ് കണ്ടു ചിരിക്കാന്‍ തുടങ്ങി ,.... ഞാന്‍ മനസ്സില്‍ പറഞ്ഞു ...... നിങ്ങള്‍ എന്താ ചിരിക്കുന്നത് .... കരിയാപ്പ് കണ്ടിട്ടില്ലേ ..... അതെങ്ങന ..... തമിഴ്നാട്ടില്‍ നിന്നും എന്ടോ സ ല്ഫാന്‍ അടിച്ചു വരുന്ന കറിവേപ്പില വാങ്ങി അല്ലെ ശീലം ...... പറഞ്ഞിട്ട് കാരിയം ഇല്ല .... മക്കളെ രക്ഷിക്കണം എങ്കില്‍ ഇന്ന് തന്നെ പറമ്പിലോ , ചട്ടിയിലോ ഒരു കരിയാപ്പ് നടു..... എന്നിട്ട് ചിരിക്കു .....

ഞാന്‍ വീട്ടില്‍ വന്ന ഉടെനെ , കരിയാപ്പിന്‍ തയി കളും എടുത്തു മുറ്റത്തേക്ക് ഇറങ്ങി . നേരത്തെ വാങ്ങി വച്ചിരുന്ന കട്ടിയുള്ള ഗ്രോ ബാഗുകളില്‍ മണ്ണും എല്ലുപൊടിയും കമ്പോസ്റ്റും നിറച്ചു . അതിലേക്കു കോട്ടയംകാരി കരിയാപ്പിനെ നട്ടു...... വെള്ളം ഒഴിച്ചു .... ഇവള്‍ എന്റെ മകള്‍ ആണ് ..... വര്ഷം ഒന്ന് കഴിയട്ടെ ..... എന്നെ പരിഹസിച്ചു ചിരിച്ചവരെ ഞാന്‍ ഇവിടേയ്ക്ക് വിളിക്കുന്നുണ്ട് ...... എന്റെ കോട്ടയം കാരത്തി കരിയാപ്പില്‍ നിന്നും ഇല പറിക്കുന്നത്‌ കാണിക്കാന്‍ .... അല്ല പിന്നെ !!!!........ പ്രിയപ്പെട്ട വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ..... വായിച്ചു നിങ്ങള്‍ അഭിപ്രായം പറയുമല്ലോ ..... നന്ദി നമസ്കാരം ......

Thursday, August 16, 2012

ഞങ്ങള്‍ ഓണ ഉപ്പേരി വറത്തു...........



                                ഞങ്ങള്‍ ഓണ ഉപ്പേരി വറത്തു........... ഇത്തവണ ഓണത്തിന് ഞങ്ങള്‍ ഇത്തിരി നേരത്തെ ഉപ്പേരി വറത്തു ..... രണ്ടു ദിവസം മുന്‍പ് ലീനയുടെ പപ്പയും മമ്മിയും പറന്തലില്‍ നിന്നും വയ്കുന്നേരം വീട്ടില്‍ വന്നിരുന്നു ...... കൂടെ ഒരു സുന്ദരന്‍ ഏത്ത കുലയും കൊണ്ട് വന്നു ...... ലീനയുടെ പപ്പായും മമ്മിയും കൂടി നട്ട് വളര്‍ത്തി വലുതാക്കിയ , സ്വന്തം പറമ്പില്‍ വിളഞ്ഞ കുല ആണിത് ......കാര്‍ഷിക സംസ്കാരം മറന്ന മലയാളി , ഇന്ന് ഓണം ഉപ്പേരിക്ക് പോലും മറു നാടന്‍ കുലകളെ ആണ് ആശ്രിക്കുന്നത് ...... ഉപ്പേരി വറക്കുന്ന ശീലം തന്നെ നമുക്ക് നഷ്ട്ട പെട്ടു.......മമ്മി ലീന ഇവര്‍ ചേര്‍ന്ന് , കാ പൊളിച്ചു ..... കനം കുറച്ചു അരിഞ്ഞു..... ഞാനും പപ്പയും ചേര്‍ന്ന് ന്യൂസ്‌ പേപ്പര്‍ വിരിച്ചു അതില്‍ അരിഞ്ഞ കഷണം നനവ്‌ കുറയ്ക്കാനായി നിരത്തി ...... സ്വര്‍ണ നാണയം നിരന്നു കിടകുന്നത് പോലെ അരിഞ്ഞ കായ പേപ്പറില്‍ കിടന്നു തിളങ്ങി ....... അത് കാണാന്‍ നല്ല രസം ആയിരുന്നു ..... എന്റെ പപ്പാ അടുപതു തീ കൂട്ടി ...... ഉരുളി വച്ച് എണ്ണ ഒഴിച്ചു . .... എണ്ണ തിളച്ചപ്പോള്‍ മമ്മി അരിഞ്ഞു വച്ച കായ അതിലേക്കു ഇട്ടു ..... കുട്ടികള്‍ അത് നോക്കി നിന്നു........ അവര്‍ക്ക് ഇതൊക്കെ കാണുവാന്‍ ഭാഗ്യം ഉണ്ടായല്ലോ ഞാന്‍ വിചാരിച്ചു ....... ആദ്യ ട്രിപ്പ്‌ കായ വറുത്തു കോരി .......... മഞ്ഞ നിറത്തില്‍ തിളങ്ങുന്ന ഉപ്പേരി കഷണം തിന്നു നോക്കി ..... കരു മുറ ..... നല്ല രസം ....... ഓണം വരെ ഈ ഉപ്പേരി തീരാതെ ഇരുന്നാല്‍ മതിയായിരുന്നു !!!

ഉപ്പേരി ഇല്ലാതെ എന്ത് ഓണം ....... ഉപ്പേരി വറകുന്നത് തന്നെ ഒരു കൂട്ടായ്മ ആണ് ........ എല്ലാവരുടെയും സഹകരണം ആവശ്യമായ ഒരു ജോലി ......എന്തായാലും ഈ തവണ ഓണത്തിന് വിപണിയെ ആശ്രയിക്കാതെ ഉപ്പേരി വറ ക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു ..... വായനക്കാര്‍ അഭിപ്രായം പറയുമല്ലോ ..... നന്ദി ..... നമസ്കാരം ......

Wednesday, August 15, 2012

ഇന്ന് ഓഗസ്റ്റ്‌15 നമ്മുടെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചു എറിഞ്ഞ ദിവസം .....

ഇന്ന് ഓഗസ്റ്റ്‌15 നമ്മുടെ അടിമച്ചങ്ങലകള്‍
പൊട്ടിച്ചു എറിഞ്ഞ ദിവസം ..... വര്‍ഷങ്ങളായി നാം അടിമകള്‍ ആയിരുന്നു ..... വര്‍ഷങ്ങളായി നാം ചവുട്ടി മെതിക്കപെട്ടു.......അപ്പോളാണ് ആ മഹാത്മാവ് കടന്നു വന്നത് ..... ഒരു ഒറ്റ മുണ്ടും ഉടുത് കരത്തില്‍ ഒരു വടിയുമായി .......ആരായിരുന്നു ആ മഹാത്മാവ് ...... ഗാന്ധിജി ...... നാം ഉറങ്ങുക ആയിരുന്നു .... ഗാന്ധിജി നമ്മെ ഉണര്‍ത്തി .... സത്യവും അഹിംസയും നമ്മെ പഠിപിച്ചു ....... അങ്ങനെ 1947 ഓഗസ്റ്റ്‌15 നാം നമ്മുടെ അടിമ ചങ്ങലകള്‍ പൊട്ടിച്ചു എറിഞ്ഞു ...... പേര് അറിയാത്ത ആയിര കണക്കിന് സ്വാതന്ത്രിയ സമര സേനാനികളുടെ ചോരയുടെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രിയം ...... ഗാന്ധിജി ഒരു പ്രതീകം ആണ് ..... പേര് അറിയാത്ത വീട് അറിയാത്ത ആയിര കണക്കിന് സ്വാതന്ത്രിയ സമര സേനാനികളുടെ പ്രതീകം ....... ഈ ഓഗസ്റ്റ്‌   15   നു  ഈ സ്വാതന്ത്രിയ സമര സേനാനികളുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു പിടി പൂക്കള്‍ സമര്പികുന്നു ...... നമ്മുടെ പോയ തലമുറ പാട് പെട്ട് നേടി എടുത്ത സ്വാതന്ത്രിയം നഷ്ട്ട പെടുത്തുവാന്‍ വളരെ എളുപ്പമാണ് ...... നമ്മുടെ ജീവിതരീതിയും ശീലവും എല്ലാം ഇന്ന് അന്ധമായ പാശ്ചാത്യ വല്കരണത്തിന്റെ പിടിയില്‍ ആണ് ...... മാനസികമായി നാം ഇന്നും പഴയ അടിമകള്‍ തന്നെ ....... ഇതിനു ഈ ദിവസം മുതല്‍ എങ്കിലും മാറ്റം വരണം ..... നമ്മുടെ സ്വതന്ത്രിയത്തില്‍ നമുക്ക് അഭിമാനിക്കാം ....... അതിന്റെ കാവലാള്‍ ആകാം .....ജയ്‌ ഹിന്ദ്‌ ........
വായനക്കാരെ എന്റെ മകന്‍ നോനമോന്‍ അവന്റെ സ്കൂളില്‍ സ്വാതന്ത്രിയ ദിന പരിപാടിയില്‍ പറഞ്ഞ ഒരു പ്രസംഗം ആണ് ഞാന്‍ നിങ്ങളുമായി പങ്കു വച്ചത് .... നോന മോന് പ്രസംഗത്തിന് രണ്ടാം സ്ഥാനം കിട്ടി ....... നിങ്ങളുടെ അഭിപ്രായം പങ്കു വക്കണം ..... നന്ദി .... നമസ്കാരം .....


Friday, August 10, 2012

ചെട്ടികുളങ്ങര അമ്മയുടെ കഞ്ഞി .........

 




                                                                                                                                                                                                 ചെട്ടികുളങ്ങര  അമ്മയുടെ  കഞ്ഞി ............ ഞാന്‍  ചെട്ടികുളങ്ങര  ഗ്രാമ  പഞ്ചായത്തില്‍  ഒരു  ഗ്രാമ  സേവകനായി  ജോലി  ചെയ്യുന്നു ... ഏകദേശം  ഒന്‍പതു  മാസമായി  ഞാന്‍  ഇവിടെ  വന്നിട്ട് . ചെട്ടികുളങ്ങര  വന്നത്  ഒരു  ഭാഗ്യമായി  ഞാന്‍  കരുതുകയാണ് . ലോക  പ്രസിദ്ധമായ  ചെട്ടികുളങ്ങര  ഭരണി  നടക്കുന്ന  ചെട്ടികുളങ്ങര  ഭഗവതി  ക്ഷേത്രം  എന്റെ  ഓഫീസില്‍  നിന്നും  ഒരു  വിളിപാട്  അകലെ  മാത്രം ..... ഈ  ഗ്രാമത്തിലെ  എല്ലാ  കാര്യങ്ങളും  ചെട്ടികുളങ്ങര  ഭരണിയുമായി  ബന്ധപെട്ടു  കിടക്കുന്നു ..... കല്യാണം ... വീടുമാറ്റം ... വീടുവക്കല്‍.... അങ്ങനെ  എല്ലാം  അടുത്ത  ഭരണിക്ക്  മുന്‍പ് .... ശേഷം  .... എന്നിങ്ങനെ  ആണ്  ഈ  നാട്ടുകാര്‍  പറയുക ..... 
             
                                                  ചെട്ടികുളങ്ങര  ഭരണി  കഴിഞ്ഞാല്‍  , ചെട്ടികുളങ്ങര  അമ്പലത്തിലെ  കഞ്ഞി  ആണ്  ഏറ്റവും  പ്രസിദ്ധം . ഒരു  വര്ഷം  മുഴുവനും  ഒരു  നേരത്തെ  ആഹാരമായി  നൂറുകണക്കിന്  ആളുകള്‍ക്ക്  കഞ്ഞി  നല്‍കുന്ന  മറ്റു  ക്ഷേത്രങ്ങള്‍  കേരളത്തില്‍  ചെട്ടികുളങ്ങര  പോലെ  ഉണ്ടോ  എന്ന്  സംശയം  ആണ് ..... 
                          
                                                ഞാന്‍  മിക്കവാറും  എല്ലാ  ദിവസവും  ഉച്ചക്ക്  ഓഫീസില്‍  നിന്നും  നേരെ  നടന്നു  ചെട്ടികുളങ്ങര  അമ്പലത്തില്‍  ചെല്ലും . അവിടെ  അമ്പലത്തിനു  തെക്കായി  ഒരു  അന്നദാന  മന്ദിരം  ഉണ്ട് . അവിടെ  കഞ്ഞി  കുടികുവാന്‍  വന്നവരുടെ  Q വില്‍   ചേര്ന്ന് നില്കും  . ചൊവ്വ , വെള്ളി  ദിവസങ്ങളില്‍  എഴുനൂറു  പേരെങ്കിലും  കഞ്ഞി  കുടിക്കുവാന്‍  കാണും . ബാകി  ദിവസം  ശരാശരി  ഇരുനൂറു  പേരെങ്കിലും  കഞ്ഞി  കുടിക്കാന്‍  കാണും ..... കഞ്ഞി  വിളമ്പി  തരുവാന്‍  ആളുകള്‍  ഉണ്ട് ... പ്ലേറ്റും, സ്പൂണും  അവിടെ  നിന്നും  കിട്ടും . കഞ്ഞി  വാങ്ങി  , അതുമായി  നിലത്തു  വട്ടം  കൂടി  ഇരുന്നാണ്  കുടിക്കുന്നത് . പണക്കാരനും  പാവപെട്ടവനും ഒരേ  നിലത്തിരുന്നു , ഒരേ  ഭക്ഷണം  കഴിക്കുന്നു . സമഭാവനയുടെ  ഈ  കാഴ്ച  ഒന്ന്  അനുഭവികേണ്ടാതാണ്........ ഒരു മുഷിഞ്ഞ  മുണ്ട്  മാത്രം  ഉടുത്  കഞ്ഞി  കുടിക്കുന്ന  പാവപെട്ട  ഒരു അപ്പൂപനോടൊപ്പം  ഒന്നിച്ചു  ഇരുന്നു  കഞ്ഞി  കുടികുമ്പോള്‍  എന്റെ  അഹം  ഭാവം  നശികുക്കയാണ് ..... നാളെ  എന്റെ  മക്കള്‍  എന്നെ  സംരക്ഷിക്കാതെ  പ്രായമായി  എന്നെ  ഉപേക്ഷിച്ചാലും  ചെട്ടികുളങ്ങര  അമ്മയുടെ  കഞ്ഞി  കുടിച്ചു  ഞാന്‍  ജീവിക്കും  എന്ന്  ഞാന്‍  ഭാര്യയോടു  തമാശയായി  പറയാറുണ്ട് ......... ചെട്ടികുളങ്ങര  അമ്മയെ  അന്നത്തില്‍  ഞാന്‍  കാണുന്നു ..... എന്നോടൊപ്പം  ഇരുന്നു  കഞ്ഞി  കുടിക്കുന്ന  ഓരോ  മനുഷ്യരിലും  ഞാന്‍  ചെട്ടികുളങ്ങര  അമ്മയെ  കണ്ടെത്തുന്നു ......

                                            ഓണാട്ടു  കരയുടെ  കണ്ണായ  ഭാഗമാണ്  ചെട്ടികുളങ്ങര ..... അവിടുത്തെ  കഞ്ഞിയിലും  ഓണാട്ടുകര  പഴമ  കാണാം . കഞ്ഞി , അസ്ത്രം , മുതിര  പുഴുക്ക് , ഉണ്ണി അപ്പം , അവല്‍ , മാങ്ങാ അച്ചാര്‍ , പപ്പടം  , പഴം  എന്നിവയാണ്  കഞ്ഞിയുടെ  വിഭവങ്ങള്‍ ......... നമ്മുടെ  പിതാക്കന്മാരുടെ  അതേ ആഹാരം ................

                                              നന്മകള്‍ ഉറങ്ങുന്ന  ചെട്ടികു ള ങ്ങ ര  യുടെ   നാട്ടു വഴി  കളിലേക്ക്  വായനക്കാരെ  ഒരിക്കല്‍  നിങ്ങളും  എ ത്ത  ണം ....... അമ്പലത്തില്‍  നിന്നും  കഞ്ഞി  വാങ്ങി  നിലത്തിരുന്നു  മറ്റുള്ളവരോടൊപ്പം  കുടിക്കുമ്പോള്‍  നമ്മുടെ  അഹം  ബോധം   നശിച്ചു  പോകുന്നത്  അനുഭവിച്ചു  അറിയണം ..... നാം  ഒന്നാണ്  ..... ഒരേ  സത്തയുടെ  വിവിധ  രൂപങ്ങള്‍  മാത്രം ....... ഒരേ  സമു ദ്ര  ത്തിലെ     വിവിധ  തിരകള്‍  ആണ്  നാം ........ അപ്പോള്‍  ഇനി  ചെട്ടികുങ്ങരയില്‍  വച്ച്  കാണാം ........ നിങ്ങളുടെ  അഭിപ്രായം പറയുമല്ലോ ..... നന്ദി .... നമസ്കാരം ......

Thursday, August 9, 2012

...... ഞാന്‍ അപ്പയെ സുന്ദരി ആക്കി .......

 
                                                         ഞങ്ങള്‍ക്ക്  രണ്ടു  കുഞ്ഞുങ്ങള്‍  ഉണ്ട് ...... നോന..... നേഹ ...... നോന മോന്‍  പടനിലത്തുള്ള  ഒരു  സര്‍കാര്‍  വിദ്യാലയത്തില്‍  മുന്നാം ക്ലാസ്സില്‍  പഠിക്കുന്നു. നേഹ  മോള്‍  ഞങ്ങളുടെ  പഴയ  വീടിനോട്  ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന അംഗന  വാടിയില്‍ പഠിക്കുന്നു ...... എല്ലാ  കൊച്ചു  കുട്ടികളും  മാലാഖ  മാരാണ്..... ഞങ്ങളുടെ  നേഹ  കുഞ്ഞും ....... ഓരോ  പെണ്‍കുട്ടിയിലും  ഒരു  അമ്മ  ഒളിഞ്ഞു  കിടപ്പുണ്ട് ...... നേഹ മോളെ  ഞങ്ങള്‍  കിങ്ങിന  എന്നാണ്  വീട്ടില്‍  വിളികുന്നത് ..... കിങ്ങിന  ചിലപ്പോള്‍  ഒക്കെ  എന്റെ  അടുത്തുവന്നിട്ട് , ഒരു  അമ്മയെ പോലെ  സംസാരിക്കും ..... ഇന്ന്  രാവിലെ  ഞാന്‍  കസേരയില്‍  ഇരികുമ്പോള്‍  അവള്‍  ഒരു  കണ്മഷി  പെന്‍സിലുമായി  എന്റെ  അടുത്ത്  എത്തി ..... എന്നിട്ട്  എന്നോട്  പറഞ്ഞു ...... മോനെ ...... മോനെ .... അമ്മ  മോനെ  സുന്ദരി  ആക്കാം...... ഇത്രയും  പറഞ്ഞു  കൊണ്ട്  അവള്‍  കണ്മഷി  പെന്‍സില്‍  എന്റെ  പുരികത്തിനു  പുറത്തും,  മുഖതുമായി  ഓടിച്ചു ..... പലകുറി  വരച്ചു  ..... ഞാന്‍  ഒന്നും  മിണ്ടാതെ  ചിരിച്ചു ...... എന്റെ  പപ്പാ  ഇത്  കണ്ടുകൊണ്ടു  പറഞ്ഞു ...... കൊള്ളാം....കൊള്ളാം ..... അയട..... ഇപ്പൊ  ശരിക്കും  ഒരു  കുരങ്ങനെ  പോലെ  ഉണ്ട് ........ ആരെങ്കിലും കണ്ടാല്‍  എന്ത്  പരയുമെട...... മൊട്ടേന്നു  വിരിയാത്ത  ഒരു  കൊച്ചിന്റെ  കൂടെ  കളിക്കുകയ....... നാണം  ഇല്ലെട  നിനക്ക് ........ !!!. എന്റെ പപ്പാ  അങ്ങനെ  ആണ്  ..... വാ  കൊണ്ട്  എന്തെങ്കിലും പറയും ...... മനസ്സില്‍  ഒന്നും  ഇല്ല ...... ശുദ്ധന്‍........... ഞാന്‍ പൊട്ടി  ചിരിച്ചു .........കിങ്ങിന  കുറച്ചു  നേരം  കൂടി  വരച്ചു  ..... ഞാന്‍  നിന്ന്  കൊടുത്തു ...... ഞാന്‍  അപ്പയെ  സുന്ദരി  ആക്കി ....... എന്നും  പറഞ്ഞു  അവള്‍  പോയി ...... അങ്ങനെ  കിങ്ങിന  ഒരുക്കിയ  അപ്പയെ  ആണ്  വായനക്കാര്‍  പടത്തില്‍ കാണുന്നത് .......

                                                                       നമ്മുടെ  കുഞ്ഞുങ്ങള്‍  അപാരമായ  ഭാവന  ഉള്ളവരാണ് ........ നൂറു  ചോദ്യങ്ങള്‍  ചോദികുന്നവര്‍ ആണ് ....... പക്ഷെ  നാം  മുതിര്നവര്‍  എന്താണ്  ചെയുന്നത് ...... വേണ്ടതിനും  വേണ്ടാത്തതിനും  എല്ലാം  അവരെ  ആട്ടി  പായിക്കുന്നു.......  മണ്ടന്‍  ചോദ്യങ്ങള്‍  ചോദിച്ചു  പോകര്തു എന്ന്  ഭീഷണി  പെടുത്തുന്നു ...... ക്രിയത്മകമായ്  ഒന്നും  ചെയ്യാന്‍  അവരെ  അനുവദികുന്നില്ല ...... എനിക്ക്  വേണമെങ്കില്‍ എന്റെ  മുഖത്ത്  വരയ്ക്കുവാന്‍  വന്ന  കിങ്ങിന  മോളെ  ആട്ടി  ഓടിക്കാം  ആയിരുന്നു ...... ഞാന്‍  അങ്ങനെ  ചെയ്തിരുന്നു  എങ്കില്‍  അവളുടെ  ക്രിയാത്മകതയെ  കൊല്ലുന്ന  കൊലയാളി  ആയി  ഞാന്‍  മാറിയേനെ ......... നമ്മുടെ കുട്ടികള്‍  ആരെയും  പേടിക്കാതെ ..... എല്ലാവരെയും  സ്നേഹിച്ചു  വളരട്ടെ ......... കിങ്ങിന  നാളെ  വളര്‍ന്നു  ഒരു  നല്ല  അമ്മ  ആയേക്കാം ..... ഒരു  നല്ല  ചിത്രകാരി  ആയേക്കാം ...... ഒരു  നല്ല ബുടീഷ്യന്‍  ആയേക്കാം ........ അതെ  എല്ലാത്തിനും  ഉള്ള  അപാരമായ  സാധ്യത  ഒരു  കൊച്ചു  കുട്ടിയില്‍  ഉണ്ട് ......... ഭിത്തിയില്‍  വരയ്കുന്ന  നിങ്ങളുടെ  കൊച്ചു  മിടുക്കന്‍  കുട്ടി  നാളത്തെ  രാജാ  രവി  വര്മയോ ......ഹുസൈനോ  ..... ഒക്കെ  ആയി  മാറാം...... നമുക്ക്  ആകെ  ചെയ്യാന്‍  കഴിയുന്ന  കാര്യം  അവരെ  ആട്ടി പായിക്കാതെ  പ്രോത്സാഹനം  നല്‍കുക  മാത്രമാണ് ........ പ്രിയ  വായനക്കാരെ  നിങ്ങളുടെ  വിലയേറിയ അഭിപ്രായം  എഴുതുമല്ലോ .... നന്ദി  ..... നമസ്കാരം ........

Wednesday, August 8, 2012

ബോള്‍ പേനയെ ഒരിക്കലും വിശ്വസിക്കരുത് ...........ചതിക്കും .....

                                                                 ഒരു പേന എന്നെ നാണം കെടുത്തിയ കഥ ആണ് ഇന്ന് ഞാന്‍ പറയുന്നത് ..... ഇന്നലെ എനിക്ക് ഒരു ഗ്രാമസഭയില്‍ പോകണമായിരുന്നു . ഗ്രാമസഭ എന്ന് പറഞ്ഞാല്‍ ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു യോഗം ആണ് . ഒരു വാര്‍ഡിലലെ മിക്കവാറും എല്ലാപേരും അവിടെ വരാറുണ്ട് . ഈ ഗ്രാമസഭയുടെ മിനിട്ട്സ് എഴുതുക എന്നതായിരുന്നു എന്റെ ചുമതല .... ഞാന്‍ തലേന്നേ ഭാര്യയോട്‌ പറഞ്ഞു .... നാളെ എനിക്ക് ചെട്ടികുളങ്ങര പത്താം വാര്‍ഡിലെ ഗ്രമാസഭക്ക് പോകണം .... രാവിലെ പോകും ... ഞാന്‍ സാധാരണ മുണ്ടും ഷര്‍ട്ടും തെയ്ക്കാറില്ല ...... തുണികള്‍ തേച്ചു ഉപയോഗികുന്നത് വെറുതെ കരണ്ടും സമയവും കളയുന്ന ഒരു ഇടപാടാണ് എന്നാണ് എന്റെ പക്ഷം ..... എന്റെ ഭാര്യക്ക്‌ ഇത് നന്നായി അറിയാം ..... അതുകൊണ്ട് തന്നെ ഞാന്‍ കുളി കഴിഞ്ഞു വന്നപ്പോള്‍ അവള്‍ പറഞ്ഞു ..... എന്റെ പോന്നു അജിച്ചാ, (എന്റെ വീട്ടിലെ പേര് അജി എന്നാണ് ) ഇന്നന്ഗിലും നാട്ടുകാരെ കൊണ്ട് പറയിക്കല്ലേ ..... നാലുപേര് കൂടുന്ന ഇടമാണെന്ന് ഓര്‍മ വേണം .... മുണ്ടും ഉടുപ്പും ഞാന്‍ തേച്ചു വച്ചിട്ടുണ്ട് അത് ഇട്ടോണ്ട് പോകണം ..........

                                                        ഞാന്‍ മുറിയിലേക്ക് ചെന്നു. കഴിഞ്ഞ ആഴ്ച ഒരു കല്യാണത്തിന് വാങ്ങിയ പുത്തന്‍ നീലയും വെള്ളയും വരകള്‍ ഉള്ള ഷര്‍ട്ടും , നീല കരയുള്ള മുണ്ടും ....... കൊള്ളാം എനിക്ക് പറ്റിയ വേഷം തന്നെ ..... ഭാര്യയെ മനസ്സില്‍ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ ഡ്രസ്സ്‌ ചെയ്തു പുറത്തിറങ്ങി . ഫോണ്‍ വച്ചിരിക്കുന്ന ഇടതു കണ്ട ഒരു ക്യാപ് ഇല്ലാത്ത ബോള്‍ പേന എടുത്തു പോക്കറ്റില്‍ ഇട്ടു . എന്റെ ഹീറോ പേനയും പോക്കറ്റില്‍ ഇട്ടു . ഗ്രാമ സഭയിലെ ആളുകളെകൊണ്ട് ബുക്കില്‍ ഒപ്പ് ഇടീക്കാന്‍ ആണ് ബോള്‍ പേന എടുത്തത്‌ ......

                                                             ഞാന്‍ യാത്ര ചോദിച്ചു ഇറങ്ങി . കിട്ടിയ ബസില്‍ കയറി . ഒരു സീറ്റു തരപെട്ടു . കുറെ നേരം ബസില്‍ പുസ്തകം വായിച്ചു ഇരുന്നു . സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഇറങ്ങി .......പതുക്കെ നടന്നു ... വെറുതെ ഞാന്‍ എന്റെ വലതു കൈത്തണ്ടയില്‍ ഒന്ന് നോക്കി . അവിടെ അതാ കുറച്ചു മഷി പുരണ്ടിരിക്കുന്നു ..... പെട്ടെന്ന് ഞാന്‍ എന്റെ ഉടുപിലേക്ക് നോക്കി അവിടെ അതാ ഒരു കറുത്ത പാട് ....... കണ്ടാല്‍ നമ്മുടെ ശ്രീലങ്കയുടെ മാപ്പ് പോലെ ഉണ്ട് ....... നമ്മുടെ ബോള്‍ പേന പണി പറ്റിച്ചിരിക്കുന്നു . ആളുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു . ഇനി കയില്‍ പറ്റിയ മഷി മുഖത്ത് അറിയാതെ എങ്ങാനും പുരണ്ടു കാണുമോ .......... ഞാന്‍ മുഖം അമര്‍ത്തി തുടച്ചു ...... ഉടുപിലെ മഷി പുരണ്ട പോക്കറ്റിനു താഴെ കൈ കൊണ്ട് മറച്ചു പിടിച്ചു ....... ഞാന്‍ എങ്ങനെ ഇനി ഗ്രാമസഭയില്‍ ചെല്ലും ..... ആളുകള്‍ എന്ത് വിചാരിക്കും .......

                                                                      ഞാന്‍ പതുക്കെ ഗ്രാമസഭ നടക്കുന്ന ഹാളിലേക്ക് ചെന്നു ...... അവിടേക്ക് ആളുകള്‍ വന്നു തുടങ്ങി . വാര്‍ഡ്‌ മെമ്പര്‍ രാജമ്മ സാര്‍ എന്നെ കണ്ടതും ..... അല്ല സാറേ ഇത് എന്നാ പറ്റി..... ഈ ഉടുപ്പില്‍ എവിടുന്നാ മഷിക്ക റ ...... ഇന്ന് വീട്ടു കാരിക്ക് നല്ല ജോലി ആയല്ലോ ...ഹ ഹ ഹ .......പിന്നെ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്ര ലേഖ സാറിന്റെ അവസരം ആയിരുന്നു ..... ജോണേ ഇത് കൊള്ളാം ഇനി ഈ മഷി കഴുകിയാലും പോകത്തില്ല ...... ആ ചെട്ടികുളങ്ങര ഗ്രാമ സഭക്ക് വന്നതിന്റെ ഓര്‍മയ്ക്ക് ഇത് ഇരികട്ടെ ........ ചുരുക്കി പറഞ്ഞാല്‍ അന്ന് ഗ്രാമ സഭക്ക് വന്നവരുടെ എല്ലാം കണ്ണ് എന്റെ ഉടുപ്പില്‍ പുരണ്ട മഷി കറയില്‍ ആയിരുന്നു ...... അവര്‍ ചിന്തിച്ചു കാണും എടാ ഇങ്ങേര്‍ക്ക് വേറെ ഉടുപോന്നും കണ്ടില്ലേ ഇടാന്‍ ...... അങ്ങനെ ഞാന്‍ മഷി പുരണ്ട ആ ഉടുപ്പും ഇട്ടു ആ പുരുഷാരത്തിനു മുന്‍പാകെ മുന്ന് മണിക്കൂര്‍ ഇരുന്നു ..... ആകെ നാണം കെട്ടു...... ആളുകളോട് സമാധാനം പറഞ്ഞു മടുത്തു ...... ഇനി വീട്ടില്‍ ഇത് എങ്ങനെ അവതരിപ്പിക്കും ...... ഒരു കാര്‍ഗില്‍ യുദ്ധം തന്നെ നടക്കും അത് ഉറപ്പാ ............. ഗ്രമാസഭയും തീര്‍ത്തു വീട്ടില്‍ തിരിച്ചു എത്തി ....... ഭാര്യ മടങ്ങി എത്തിയിട്ടില്ല ......ഉടുപ്പ് ഊരി കയില്‍ എടുത്തു അപോലെക്കും അവള്‍ എത്തി ....... ഞാന്‍ വിഷയം അവതരിപിച്ചു . അവള്‍ തോക്ക് കയില്‍ എടുത്തു .......... വെടി....വെടി .... ഞാന്‍ വെള്ള കൊടി വീശി ...... വഴക്ക് അവസാനിച്ചു ..... അവള്‍ ഉടുപ്പ് വാങ്ങി ..... ഷാമ്പുവില്‍ മുക്കി ........കുറച്ചു മഷി കറ പോയി .....ബാക്കി അവിടെ ഉണ്ട് ..... ഒരു ഓര്മ പെടുത്തല്‍ പോലെ ..... ബോള്‍ പേനയെ ഒരിക്കലും വിശ്വസിക്കരുത് ...........ചതിക്കും ..... ... പ്രിയ വായനക്കാരെ നിങ്ങള്‍ അഭിപ്രായം എഴുതുമല്ലോ ...... നന്ദി ..... നമസ്കാരം ......

Friday, August 3, 2012

വല്ലിയവര്‍ മറന്ന പിള്ളേര്‍ ഓണം ......


                                                     വല്ലിയവര്‍ മറന്ന പിള്ളേര്‍ ഓണം ....... ഓഗസ്റ്റ്‌ രണ്ടാം തീയതി പിള്ളേര്‍ ഓണം ആയിരുന്നു . പിള്ളേരുടെ സ്വന്തം ഓണം , പക്ഷെ എത്രെ പിള്ളേരും വലിയവരും അത് തിരിച്ചറിഞ്ഞു എന്ന് എനിക്ക് അറിയുകയില്ല . ഞാന്‍ തലേ ദിവസം ഭാര്യ പറഞ്ഞാണ് അടുത്ത ദിവസം പിള്ളേര്‍ ഓണം ആണ് എന്ന് അറിയുന്നത് . അപ്പോള്‍ അതാ വരുന്നു ഒരു ഹര്‍ത്താല്‍ ആഹ്വാനം ...... ഞാന്‍ ഹര്‍ത്താല്‍ എന്ന ശാപത്തിന് ആദ്യമായി നന്ദി പറഞ്ഞു ..... ഈ പ്രാവശ്യം എങ്കിലും പിള്ളേര്‍ ഓണത്തിന് പിള്ളേരെ സ്കൂളില്‍ വിടണ്ട നന്നായി ..... നേരെ സൈകിളില്‍ പന്തളത്തിന് ...... പച്ചക്കറി , പായസ കിറ്റ് ......... എല്ലാം വാങ്ങി നേരെ വീട്ടിലേക്കു .....അടുത്ത ദിവസത്തെ ഹര്‍ത്താല്‍ ആഘോഷിക്കുവാനുള്ള തിരക്ക് എല്ലായിടത്തും കാണാം .......ബീവരെജസില്‍ ഒഴികെ !! ഒന്നാം തീയതി അത് അടവാണല്ലോ .....കുടിയന്മാര്‍ക്ക് പറ്റിയ ഒരു പറ്റെ ............ നേരെ വീട്ടില്‍ എത്തി ...... അല്ലറ ചില്ലറ സാധനം വാങ്ങി അപ്പോളേക്കും രാത്രി ആയി ..........പിറ്റേന്ന് രാവിലെ എഴുനേറ്റു ...... അടുക്കളയില്‍ അത്യാവശ്യം സഹായിച്ചു .......പെട്ടന്ന് പിള്ളേരുടെ കൂട്ടം വിളി തുടങ്ങി ........ പ റ ന്തലില്‍ നിന്നും ഹാരമോളും വന്നിരുന്നു ....... കിങ്ങിന , നോനമോന്‍ ,ഉണ്ണികുട്ടന്‍ , സുര്യ , പാര്‍വണ , ബിന്‍സി, ഹാരമോള്‍ എന്നിവര്‍ അടങ്ങിയ കുട്ടി പട്ടാളം കളികള്‍ക്ക് തയാര്‍ . സുന്ദരിക്ക് പൊട്ടു തൊടീല്‍ , ഇട്ടുലി , ആനക്ക് വാല് വരക്കല്‍ , ഓട്ടം................. വടം വലി ........ ഇങ്ങനെ നൂറു കളികള്‍ ..... ഞാന്‍ ആണ് അമ്പയര്‍ ....... സമയം പോയത് അറിഞ്ഞില്ല .......... ഉച്ച ആയപ്പോള്‍ കളി നിറുത്തി എല്ലാവരും പിരിഞ്ഞു . ..... ഞങ്ങള്‍ വീട്ടില്‍ എത്തി ..... ഇല മുറിച്ചു ...... ഊണ് വിളമ്പി ......... പരിപ്പ് സാംബാര്‍ പപ്പടം അടക്കമുള്ള സുന്ദരന്‍ ആഹാരം .... കുഞ്ഞുങ്ങള്‍ നിലത്തിരുന്നു ഇലയില്‍ നിന്നും ആഹാരം കഴിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം ...... എല്ലാം മറക്കുന്ന ..... എല്ലാം ഉപേക്ഷിക്കുന്ന ...... ഈ ലോകത്ത് ഒരു പിള്ളേര്‍ ഓണം ആഘോഷിക്കുവാന്‍ പറ്റിയല്ലോ ....... നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ഇതൊക്കെ ഉള്ളല്ലോ .......

                                                   ഇത് വായിക്കുന്ന വല്ലിയവരോട് ഈ ഉള്ളവന് ഒരു കാര്യം പറയാന്‍ ഉണ്ട് ...... തിരക്ക് കാരണം നമ്മള്‍ പിള്ളേര്‍ ഓണം മറന്നു കാണും ..... സാരമില്ല ..... ഇനിയും താമസിച്ചിട്ടില്ല ..... ഒരു ദിവസം .....അത് നാളെ തന്നെ ആയാല്‍ നല്ലത് ....... നമ്മുടെ കുട്ടികള്‍ക്കായി മാറ്റി വക്കു..... ഒരു ദിവസം അവധി എടുക്കു ..... അവരോടൊപ്പം കുറച്ചു നേരം കളിക്കു...... ഒരു പരിപ്പും സാമ്പാറും പായസവും വച്ച് ഇലയില്‍ അവര്‍ക്ക് ഒരു സദ്യ വിളബിയാട്ടെ ........ നമ്മുടെ വയസാന്‍ കാലത്തും നമുക്ക് അവര്‍ ഉറപ്പായും ഒരു ഓണ സദ്യ അവര്‍ വച്ച് തരും ....... ഞാന്‍ ഉറപ്പു തരുന്നു ...... ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് ഒരു പിള്ളേര്‍ ഓണ സദ്യ കൊടുത്താല്‍ മാത്രം !........ അഭിപ്രായം അറിയിക്കുമല്ലോ .... നന്ദി ...... നമസ്കാരം .......  

Thursday, August 2, 2012

ഞങ്ങള്‍ ആദ്യം ..... നിങ്ങള്‍ ആദ്യം .... അല്ല ബുഫെ .......

ഞങ്ങള്‍  ആദ്യം ..... നിങ്ങള്‍  ആദ്യം .... അല്ല  ബുഫെ ....... കഴിഞ്ഞ  ദിവസം  ഞാന്‍  കോട്ടയത്ത്‌  ഒരു  കല്യാണത്തിന്  പോയിരുന്നു . പള്ളിയില്‍  വച്ചായിരുന്നു  കല്യാണം..... കല്യാണം  ഏകദേശം  ഒന്നര  മണിക്കൂര്‍  നീണ്ടു .... നിന്ന്  നിന്ന്  കാലു   ഒടിഞ്ഞു !! കല്യാണം  തീര്നപ്പോള്‍  മണി  ഒന്നര . അവിടെ  നിന്നും  അടുത്തുള്ള   ഓഡിറ്റൊരിയത്തിലേക്ക്   ചെന്നപ്പോള്‍  അവിടെ  ഒരു  പൂരത്തിന്  ഉള്ള  തിരക്ക് . ചെറിയ  ഉന്തും  തള്ളും ഒക്കെ  നടക്കുന്നു .   ചിലര്‍  ചേര്‍ന്ന്  വാക്ക്  തര്‍ക്കവും  നടക്കുന്നു ... ദുരെ  നിന്നും  വന്ന  പെണ്‍ കൂട്ടരാണോ   അതോ  അടുത്തുള്ള  ആണ്‍  കൂട്ടര്‍  ആണോ  ആദ്യം   ഹാളില്‍  കയറേണ്ടത്  എന്നതിനെ  പറ്റി!! ഞാന്‍  പതുക്കെ  അവിടെ  നിന്നും  മാറി  ഓഡിറ്റൊരിയത്തിന്നു   വശത്തേക്ക്   ചെന്നു..... അവിടെ  അതാ  ബുഫെ  നടക്കുന്നു ...... ഒരു  തള്ളും  ഇല്ല  .... ആളുകള്‍   വരി  വരിയായി  നിന്ന്  പ്ലേറ്റില്‍  ആഹാരം  വാങ്ങി  പുറത്തു  നിരത്തി  ഇട്ടിരിക്കുന്ന  കസേരയില്‍  പോയി  ഇരുന്നു  ശാന്തമായി  കഴിക്കുന്നു .... ഒരു  വഴാക്കും  ഇല്ല  വയ്യവേലിയും ഇല്ല ...... ഞാന്‍  ആദ്യം  ആയിട്ടാണ്  ബുഫെ യില്‍  നിന്നും  ആഹാരം  വാങ്ങുന്നത് .... ബുഫെ  എന്ന്  പറഞ്ഞാല്‍  ആളുകള്‍  ഇങ്ങനെ  വരിവരി  യായി  പ്ലേറ്റും പിടിച്ചു   ആഹാരം  വിതരണം  ചെയ്യുന്ന   കവുന്ടരിന്റെ മുന്‍പില്‍  നില്‍ക്കും ....  അരിക്കടക്ക്  മുന്‍പിലും , കള്ള് കടക്കു  മുന്‍പിലും , സപ്ലൈ  കോ  യുടെ  ഓണം  ക്രിസ്മസ്   റംസാന്‍  മേളക്ക്  മുന്‍പിലും  കാണുന്ന  അതെ  വരി ....... ആഹാരം  നമ്മുടെ  പ്ലേറ്റില്‍  കിട്ടിയാല്‍  സാവധാനം  ഒരു  കസേരയില്‍  ഇരുന്നു  അത്  കഴിക്കാം .... ഇത്രയും  ഞാന്‍  പറഞ്ഞത്  ബുഫെ  എന്നാല്‍  എന്താണെന്നു  അറിയാത്തവര്‍ക്ക്  വേണ്ടിയാണു ...... ബുഫെയില്‍   മുന്നോ  നാലോ  കവുണ്ടരുകള്‍ കാണും  . അതുകൊണ്ട്  ഒരു  തിരക്കും  ഇല്ല . ആഹാരവും  കഴിച്ചു   ഞാന്‍  തിരികെ   ഓഡിറ്റൊരിയത്തിലേക്ക്   ചെന്നപ്പോള്‍   അവിടെ  ഒരു   ഗാന്ധിയന്‍  നിരാഹരം  നടക്കുന്നു . ഞങ്ങളുടെ  ഭാഗത്തുനിന്നും  വന്നവര്‍  ആഹാരം  കഴിക്കാതെ  ഹാളിനു  പുറത്തു  കസേരയില്‍  ഇരുക്കുക  ആണ് . ഒന്നാം  പന്തി യില്‍  ഇരിക്കാന്‍  പറ്റാത്തതിന്റെ  പ്രതിഷേധം !........ആ  കൂട്ടത്തിലെ  പ്രധാനിയോടു  ഞാന്‍  പറഞ്ഞു ...... അപ്പുറത്ത്  നല്ല  ഒന്നാതരം  ബുഫെ  ഉള്ളപ്പോള്‍  നിങ്ങള്‍  പട്ടിണി  കിടക്കുന്നത്  എന്തിനു ..... ഞങ്ങള്‍  ആദ്യം ..... നിങ്ങള്‍  ആദ്യം ....എന്നൊരു  ചോദ്യം  ഉദിക്കുന്നതെ     ഇല്ലല്ലോ ..... ഒരു  വരിയില്‍  നില്‍ക്കുമ്പോള്‍  നമ്മള്‍  ഒന്നായി  തീരുന്നു ......... നന്ദി  ബുഫെ  നിനക്ക്  !!
                                            പ്രീയപ്പെട്ട  വായനക്കാരെ  ഒരു  ബുഫെ  കണ്ടപ്പോള്‍  എന്റെ  മനസില്‍  വന്ന  ചില  ചിന്തകള്‍  കുറിച്ചു.......നിങ്ങള്‍  വായിച്ചു  അഭിപ്രായം  പറയണം ..... നന്ദി  നമസ്കാരം .....  

Wednesday, August 1, 2012

ഭവാനിയും തുളസിയും പിന്നെ ഞാനും ...........


ഭവാനിയും  തുളസിയും  പിന്നെ  ഞാനും ........... ഭവാനി  ഞങ്ങളുടെ  അയലത്തുള്ള  അമ്മുംമയാണ് . വയസു  ഏകദേശം  എണ്‍പത്തി അഞ്ചു .  കൂനി  കൂനിയാണ്  നടത്തം . ഒരു  കണ്ണടയും  ഇല്ലാതെ  ഇപ്പോളും  പത്രം  വായിക്കും  . അത്  മാത്രവും  അല്ല  വായിച്ച  വാര്തയെപറ്റി  നന്നായി  സംസാരിക്കും . ഞാന്‍  ചിലപ്പോള്‍  വിചാരിക്കും  ഈ  അമ്മുമ്മ  ജനറല്‍   നോലജില്‍  എന്നെ  തോല്പിക്കും !!. ഭവാനി  അമ്മുമ്മ  രണ്ടോ  മുന്നോ  ദിവസം  കൂടുമ്പോള്‍  വയ്കുന്നേരം  വീട്ടില്‍  വരും  അതിനു  ഒരു  ലക്‌ഷ്യം  ഉണ്ട് ..... ഞങ്ങളുടെ  മുറ്റത്ത്‌, പ്ലാസ്റ്റിക്‌  കവറില്‍  ഞാന്‍  നട്ട് വളര്‍ത്തിയ   തുളസിയുടെ  ഇല   പറിക്കാനാണു  മുപ്പത്തി  വരുന്നത് ....... സത്യം പറഞ്ഞാല്‍  ഞാന്‍  കവറില്‍  തുളസി നട്ട്  വളര്‍ത്തിയിരിക്കുന്നത്  തന്നേ  ഈ  അമ്മുമ്മയെ  ലക്ഷ്യമാക്കി  ആണ് .... അമ്മുമ്മ  എന്നും  വയ്കുന്നേരം  വിളക്ക് കത്തിക്കുമ്പോള്‍  തുളസി  ഇല  കൂടി  വച്ചാണ്  പ്രാര്‍ത്ഥിക്കുന്നത്‌ .  ഞായര്‍  ദിവസം  എന്നും  രാവിലെ  മുന്ന്  കിലോമീറ്റര്‍  നടന്നു  മഹാദേവര്‍  അമ്പലത്തില്‍  പോകും . കൂടെ  തുളസി  ഇലയും  കൊണ്ടുപോകും .. നാട്ടില്‍  എങ്ങും  തുളസി  ഇല  കിട്ടുവാന്‍  ഇല്ല  എന്ന്  പരാതി പറഞ്ഞപ്പോള്‍  ഞാന്‍  അമ്മൂമയോട്  പറഞ്ഞു ..... അമ്മുമ്മ  വിഷമിക്കേണ്ട  ഞാന്‍  ഈ  മുറ്റത്ത്‌  പ്ലാസ്റ്റിക്‌  കവറില്‍  അമ്മുംമക്ക്  വേണ്ടി  അഞ്ചു  മൂട്  തുളസി  നടാം...... അങ്ങനെ  ഞാന്‍  നട്ട  തുളസി  എല്ലാം  വളര്‍ന്നു  വലുതായി . ഒരു  കണ്ടീഷന്‍  മാത്രം .... അമ്മുമ്മ  എന്റെ  വീട്ടില്‍  വന്നു  തുളസി  ഇല  പറിക്കണം !തുളസി  ഇല  പറിക്കാന്‍  വരുന്ന  അമ്മുംമ്ക്ക്  ഞാന്‍  കാപ്പി  ഇട്ടു  കൊടുക്കും . എന്തെങ്കിലും കൊറിക്കാനും കൊടുക്കും . അമ്മുമ്മ  പഴയ  കാലത്തെപറ്റി  ഒത്തിരി  സംസാരിക്കും .... എന്റെ  അമ്മയും  അമ്മുമ്മയുടെ  മകളും  കളി കൂട്ടുകാര്‍  ആയിരുന്നു . അമ്മുമ്മയുടെ  മകള്‍  ഇരുപത്തി  ഒന്ന്  വയസുള്ളപ്പോള്‍   മരിച്ചു  പോയി . ആ  ദുഃഖം  ഇപ്പോളും  അമ്മുംമക്ക്  ഉണ്ട് . നാട്ട്  നന്മയുടെ  ജീവിക്കുന്ന  പ്രതീകം  ആണ്  ഭവാനി  അമ്മുമ്മ . ഇത്തരം  ആളുകള്‍  ഇന്ന്  കുറഞ്ഞു  വരുന്നു . പുതിയ  തലമുറ  ഇവരെ  ഒരു  ഭാരം  ആയി  കണക്കാകുന്നു . അഗതി മന്തിരങ്ങളില്‍  ഇവരെ  വലിച്ചു  എറിയുവനാണ്  പുതിയ  തലമുറക്ക്‌  താല്പരിയം....... എന്തായാലും  ഞാന്‍ പുതിയതായി  അഞ്ചു  തുളസി   തൈ കൂടി   നട്ടു...... ഭവാനി  അമ്മുമ്മയെ  ഇനിയും  വീട്ടിലേക്കു  വരുത്താന്‍  വേണ്ടി .......