Thursday, August 16, 2012

ഞങ്ങള്‍ ഓണ ഉപ്പേരി വറത്തു...........                                ഞങ്ങള്‍ ഓണ ഉപ്പേരി വറത്തു........... ഇത്തവണ ഓണത്തിന് ഞങ്ങള്‍ ഇത്തിരി നേരത്തെ ഉപ്പേരി വറത്തു ..... രണ്ടു ദിവസം മുന്‍പ് ലീനയുടെ പപ്പയും മമ്മിയും പറന്തലില്‍ നിന്നും വയ്കുന്നേരം വീട്ടില്‍ വന്നിരുന്നു ...... കൂടെ ഒരു സുന്ദരന്‍ ഏത്ത കുലയും കൊണ്ട് വന്നു ...... ലീനയുടെ പപ്പായും മമ്മിയും കൂടി നട്ട് വളര്‍ത്തി വലുതാക്കിയ , സ്വന്തം പറമ്പില്‍ വിളഞ്ഞ കുല ആണിത് ......കാര്‍ഷിക സംസ്കാരം മറന്ന മലയാളി , ഇന്ന് ഓണം ഉപ്പേരിക്ക് പോലും മറു നാടന്‍ കുലകളെ ആണ് ആശ്രിക്കുന്നത് ...... ഉപ്പേരി വറക്കുന്ന ശീലം തന്നെ നമുക്ക് നഷ്ട്ട പെട്ടു.......മമ്മി ലീന ഇവര്‍ ചേര്‍ന്ന് , കാ പൊളിച്ചു ..... കനം കുറച്ചു അരിഞ്ഞു..... ഞാനും പപ്പയും ചേര്‍ന്ന് ന്യൂസ്‌ പേപ്പര്‍ വിരിച്ചു അതില്‍ അരിഞ്ഞ കഷണം നനവ്‌ കുറയ്ക്കാനായി നിരത്തി ...... സ്വര്‍ണ നാണയം നിരന്നു കിടകുന്നത് പോലെ അരിഞ്ഞ കായ പേപ്പറില്‍ കിടന്നു തിളങ്ങി ....... അത് കാണാന്‍ നല്ല രസം ആയിരുന്നു ..... എന്റെ പപ്പാ അടുപതു തീ കൂട്ടി ...... ഉരുളി വച്ച് എണ്ണ ഒഴിച്ചു . .... എണ്ണ തിളച്ചപ്പോള്‍ മമ്മി അരിഞ്ഞു വച്ച കായ അതിലേക്കു ഇട്ടു ..... കുട്ടികള്‍ അത് നോക്കി നിന്നു........ അവര്‍ക്ക് ഇതൊക്കെ കാണുവാന്‍ ഭാഗ്യം ഉണ്ടായല്ലോ ഞാന്‍ വിചാരിച്ചു ....... ആദ്യ ട്രിപ്പ്‌ കായ വറുത്തു കോരി .......... മഞ്ഞ നിറത്തില്‍ തിളങ്ങുന്ന ഉപ്പേരി കഷണം തിന്നു നോക്കി ..... കരു മുറ ..... നല്ല രസം ....... ഓണം വരെ ഈ ഉപ്പേരി തീരാതെ ഇരുന്നാല്‍ മതിയായിരുന്നു !!!

ഉപ്പേരി ഇല്ലാതെ എന്ത് ഓണം ....... ഉപ്പേരി വറകുന്നത് തന്നെ ഒരു കൂട്ടായ്മ ആണ് ........ എല്ലാവരുടെയും സഹകരണം ആവശ്യമായ ഒരു ജോലി ......എന്തായാലും ഈ തവണ ഓണത്തിന് വിപണിയെ ആശ്രയിക്കാതെ ഉപ്പേരി വറ ക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു ..... വായനക്കാര്‍ അഭിപ്രായം പറയുമല്ലോ ..... നന്ദി ..... നമസ്കാരം ......

6 comments:

 1. ഒക്കെ ഓണത്തിന് മുമ്പെ തിന്ന് തീര്‍ക്കണം!

  ReplyDelete
 2. ഓണം ആശംസകള്‍

  ReplyDelete
 3. വാങ്ങുന്നതാണെളുപ്പമെന്ന് വീട്ടമ്മയും വീട്ടപ്പനും

  ReplyDelete
 4. നന്നായി.. ഉപ്പേരി മാത്രം പോര ..ശര്‍ക്കര പുരട്ടിയും .. കളിയോടയ്ക്കയും .. അങ്ങനെ ഒരു ലിസ്റ്റ് ഉണ്ട് ..
  ഒക്കെ ഉണ്ടാക്കി അയച്ചു തരണം ട്ടോ :)

  ReplyDelete
 5. ഒരു കിലോ ഉപ്പേരി മെയില്‍ അയക്കോ കേട്ടോ .

  ReplyDelete
 6. താങ്കളുടെ പോസ്റ്റുകൾക്ക് മറുപടി പറയാൻ തുടങ്ങിയാൽ എല്ലാത്തിനും നല്ലത് നല്ലത് എന്നലെ പറയുവാൻ കഴിയൂ ഒരവസരം വീണുകിട്ടുമെന്ന് കരുതിയില്.
  എന്റെ അനുഭവം കായ വറുക്കൽ
  ഞാൻ താങ്കൾ ചെയ്തപോലെ പത്ര കടലാസിൽ ചെയ്തില്ല കാരണം അതിൽ തറുത്തീയം ഉണ്ടെന്നല്ലെ പറയുന്നത്.അതുകൊണ്ട് ഞാൻ പ്ലസ്റ്റിക്ക് ഷീറ്റിൽ പരത്തി ഞാനും മോളും കൂടിയാണ് അത് ചെയ്തത്. പെട്ടെന്ന് വലിയാനായി ഫാനിട്ടിരുന്നു പോരാതെ ആയപ്പോൾ ടേബിൾ ഫാനും ഇട്ടു..പക്ഷെ വലിഞ്ഞില്ല.
  റൈസ്ബ്രാൻ ഓയിൽ പാകമായപ്പോൾ കായകഷണങ്ങൾ എടുക്കുവാൻ കഴിയുന്നില്ല. അവസാനം എല്ലാം കൂടി ഒരുമിച്ചിട്ട് വംനേതപ്പോൾ ഒരു കട്ടയായി ഒറ്റ കോരലിൽ കിട്ടി.
  അടുത്തത് നേരിട്ട് എണ്ണയിലേക്ക് അരിഞ്ഞിട്ടു.സംഗതി ശരിയായി.അടുത്ത വീട്ടിലെ തൊഴുത്തിനു സമീപത്തെ വാഴയിൽനിന്ന് കിട്ചിയതാണ് 28 കിലോ വരുന്ന കായ. നല്ല രുചിയാണെന്ന് പറലരും പറഞ്ഞപ്പോൾ ഒരു കുല കൂടി വാങ്ങിച്ചു മുകളിലെ പടല പഴുപ്പിക്കാനും എടുത്തു.
  70 രൂപ ഉള്ള സമയത്താണ് കായ വാങ്ങിച്ചത്.
  50 വാഴ കന്ന് മേട്ടപാളയം ഈ തവണ വെച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ പണം കൊടുത്ത് വാങ്ങിക്കേണ്ടി വരില്ല എന്ന് കരുതുന്നു.
  കായ വറവിലെ പരത്തി ഇട്ട്് വറക്കുന്ന രീതി എളുപ്പമായി തോനിയില്ല. മറ്റുള്ളവരുചെ അഭിപ്രയം എന്താണ്.7012218126. വാട്സാപ്പ് 9995979272.

  ReplyDelete