വല്ലിയവര്‍ മറന്ന പിള്ളേര്‍ ഓണം ....... ഓഗസ്റ്റ് രണ്ടാം തീയതി പിള്ളേര്‍ ഓണം ആയിരുന്നു . പിള്ളേരുടെ സ്വന്തം ഓണം , പക്ഷെ എത്രെ പിള്ളേരും വലിയവരും അത് തിരിച്ചറിഞ്ഞു എന്ന് എനിക്ക് അറിയുകയില്ല . ഞാന്‍ തലേ ദിവസം ഭാര്യ പറഞ്ഞാണ് അടുത്ത ദിവസം പിള്ളേര്‍ ഓണം ആണ് എന്ന് അറിയുന്നത് . അപ്പോള്‍ അതാ വരുന്നു ഒരു ഹര്‍ത്താല്‍ ആഹ്വാനം ...... ഞാന്‍ ഹര്‍ത്താല്‍ എന്ന ശാപത്തിന് ആദ്യമായി നന്ദി പറഞ്ഞു ..... ഈ പ്രാവശ്യം എങ്കിലും പിള്ളേര്‍ ഓണത്തിന് പിള്ളേരെ സ്കൂളില്‍ വിടണ്ട നന്നായി ..... നേരെ സൈകിളില്‍ പന്തളത്തിന് ...... പച്ചക്കറി , പായസ കിറ്റ് ......... എല്ലാം വാങ്ങി നേരെ വീട്ടിലേക്കു .....അടുത്ത ദിവസത്തെ ഹര്‍ത്താല്‍ ആഘോഷിക്കുവാനുള്ള തിരക്ക് എല്ലായിടത്തും കാണാം .......ബീവരെജസില്‍ ഒഴികെ !! ഒന്നാം തീയതി അത് അടവാണല്ലോ .....കുടിയന്മാര്‍ക്ക് പറ്റിയ ഒരു പറ്റെ ............ നേരെ വീട്ടില്‍ എത്തി ...... അല്ലറ ചില്ലറ സാധനം വാങ്ങി അപ്പോളേക്കും രാത്രി ആയി ..........പിറ്റേന്ന് രാവിലെ എഴുനേറ്റു ...... അടുക്കളയില്‍ അത്യാവശ്യം സഹായിച്ചു .......പെട്ടന്ന് പിള്ളേരുടെ കൂട്ടം വിളി തുടങ്ങി ........ പ റ ന്തലില്‍ നിന്നും ഹാരമോളും വന്നിരുന്നു ....... കിങ്ങിന , നോനമോന്‍ ,ഉണ്ണികുട്ടന്‍ , സുര്യ , പാര്‍വണ , ബിന്‍സി, ഹാരമോള്‍ എന്നിവര്‍ അടങ്ങിയ കുട്ടി പട്ടാളം കളികള്‍ക്ക് തയാര്‍ . സുന്ദരിക്ക് പൊട്ടു തൊടീല്‍ , ഇട്ടുലി , ആനക്ക് വാല് വരക്കല്‍ , ഓട്ടം................. വടം വലി ........ ഇങ്ങനെ നൂറു കളികള്‍ ..... ഞാന്‍ ആണ് അമ്പയര്‍ ....... സമയം പോയത് അറിഞ്ഞില്ല .......... ഉച്ച ആയപ്പോള്‍ കളി നിറുത്തി എല്ലാവരും പിരിഞ്ഞു . ..... ഞങ്ങള്‍ വീട്ടില്‍ എത്തി ..... ഇല മുറിച്ചു ...... ഊണ് വിളമ്പി ......... പരിപ്പ് സാംബാര്‍ പപ്പടം അടക്കമുള്ള സുന്ദരന്‍ ആഹാരം .... കുഞ്ഞുങ്ങള്‍ നിലത്തിരുന്നു ഇലയില്‍ നിന്നും ആഹാരം കഴിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം ...... എല്ലാം മറക്കുന്ന ..... എല്ലാം ഉപേക്ഷിക്കുന്ന ...... ഈ ലോകത്ത് ഒരു പിള്ളേര്‍ ഓണം ആഘോഷിക്കുവാന്‍ പറ്റിയല്ലോ ....... നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ഇതൊക്കെ ഉള്ളല്ലോ .......
ഇത് വായിക്കുന്ന വല്ലിയവരോട് ഈ ഉള്ളവന് ഒരു കാര്യം പറയാന്‍ ഉണ്ട് ...... തിരക്ക് കാരണം നമ്മള്‍ പിള്ളേര്‍ ഓണം മറന്നു കാണും ..... സാരമില്ല ..... ഇനിയും താമസിച്ചിട്ടില്ല ..... ഒരു ദിവസം .....അത് നാളെ തന്നെ ആയാല്‍ നല്ലത് ....... നമ്മുടെ കുട്ടികള്‍ക്കായി മാറ്റി വക്കു..... ഒരു ദിവസം അവധി എടുക്കു ..... അവരോടൊപ്പം കുറച്ചു നേരം കളിക്കു...... ഒരു പരിപ്പും സാമ്പാറും പായസവും വച്ച് ഇലയില്‍ അവര്‍ക്ക് ഒരു സദ്യ വിളബിയാട്ടെ ........ നമ്മുടെ വയസാന്‍ കാലത്തും നമുക്ക് അവര്‍ ഉറപ്പായും ഒരു ഓണ സദ്യ അവര്‍ വച്ച് തരും ....... ഞാന്‍ ഉറപ്പു തരുന്നു ...... ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് ഒരു പിള്ളേര്‍ ഓണ സദ്യ കൊടുത്താല്‍ മാത്രം !........ അഭിപ്രായം അറിയിക്കുമല്ലോ .... നന്ദി ...... നമസ്കാരം .......
ഹായ് പിള്ളേരോണം
ReplyDeleteമറന്നുപോയിരുന്നു
ഈ പിള്ളേരോണത്തെ കുറിച്ചൊന്നു വിശദീകരിക്കാമോ..
ReplyDeletejefu paranjapole onnu koodi vishadeekarichu tharanam . ithu puthiya arivaanu
ReplyDelete