Wednesday, August 8, 2012

ബോള്‍ പേനയെ ഒരിക്കലും വിശ്വസിക്കരുത് ...........ചതിക്കും .....

                                                                 ഒരു പേന എന്നെ നാണം കെടുത്തിയ കഥ ആണ് ഇന്ന് ഞാന്‍ പറയുന്നത് ..... ഇന്നലെ എനിക്ക് ഒരു ഗ്രാമസഭയില്‍ പോകണമായിരുന്നു . ഗ്രാമസഭ എന്ന് പറഞ്ഞാല്‍ ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു യോഗം ആണ് . ഒരു വാര്‍ഡിലലെ മിക്കവാറും എല്ലാപേരും അവിടെ വരാറുണ്ട് . ഈ ഗ്രാമസഭയുടെ മിനിട്ട്സ് എഴുതുക എന്നതായിരുന്നു എന്റെ ചുമതല .... ഞാന്‍ തലേന്നേ ഭാര്യയോട്‌ പറഞ്ഞു .... നാളെ എനിക്ക് ചെട്ടികുളങ്ങര പത്താം വാര്‍ഡിലെ ഗ്രമാസഭക്ക് പോകണം .... രാവിലെ പോകും ... ഞാന്‍ സാധാരണ മുണ്ടും ഷര്‍ട്ടും തെയ്ക്കാറില്ല ...... തുണികള്‍ തേച്ചു ഉപയോഗികുന്നത് വെറുതെ കരണ്ടും സമയവും കളയുന്ന ഒരു ഇടപാടാണ് എന്നാണ് എന്റെ പക്ഷം ..... എന്റെ ഭാര്യക്ക്‌ ഇത് നന്നായി അറിയാം ..... അതുകൊണ്ട് തന്നെ ഞാന്‍ കുളി കഴിഞ്ഞു വന്നപ്പോള്‍ അവള്‍ പറഞ്ഞു ..... എന്റെ പോന്നു അജിച്ചാ, (എന്റെ വീട്ടിലെ പേര് അജി എന്നാണ് ) ഇന്നന്ഗിലും നാട്ടുകാരെ കൊണ്ട് പറയിക്കല്ലേ ..... നാലുപേര് കൂടുന്ന ഇടമാണെന്ന് ഓര്‍മ വേണം .... മുണ്ടും ഉടുപ്പും ഞാന്‍ തേച്ചു വച്ചിട്ടുണ്ട് അത് ഇട്ടോണ്ട് പോകണം ..........

                                                        ഞാന്‍ മുറിയിലേക്ക് ചെന്നു. കഴിഞ്ഞ ആഴ്ച ഒരു കല്യാണത്തിന് വാങ്ങിയ പുത്തന്‍ നീലയും വെള്ളയും വരകള്‍ ഉള്ള ഷര്‍ട്ടും , നീല കരയുള്ള മുണ്ടും ....... കൊള്ളാം എനിക്ക് പറ്റിയ വേഷം തന്നെ ..... ഭാര്യയെ മനസ്സില്‍ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ ഡ്രസ്സ്‌ ചെയ്തു പുറത്തിറങ്ങി . ഫോണ്‍ വച്ചിരിക്കുന്ന ഇടതു കണ്ട ഒരു ക്യാപ് ഇല്ലാത്ത ബോള്‍ പേന എടുത്തു പോക്കറ്റില്‍ ഇട്ടു . എന്റെ ഹീറോ പേനയും പോക്കറ്റില്‍ ഇട്ടു . ഗ്രാമ സഭയിലെ ആളുകളെകൊണ്ട് ബുക്കില്‍ ഒപ്പ് ഇടീക്കാന്‍ ആണ് ബോള്‍ പേന എടുത്തത്‌ ......

                                                             ഞാന്‍ യാത്ര ചോദിച്ചു ഇറങ്ങി . കിട്ടിയ ബസില്‍ കയറി . ഒരു സീറ്റു തരപെട്ടു . കുറെ നേരം ബസില്‍ പുസ്തകം വായിച്ചു ഇരുന്നു . സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഇറങ്ങി .......പതുക്കെ നടന്നു ... വെറുതെ ഞാന്‍ എന്റെ വലതു കൈത്തണ്ടയില്‍ ഒന്ന് നോക്കി . അവിടെ അതാ കുറച്ചു മഷി പുരണ്ടിരിക്കുന്നു ..... പെട്ടെന്ന് ഞാന്‍ എന്റെ ഉടുപിലേക്ക് നോക്കി അവിടെ അതാ ഒരു കറുത്ത പാട് ....... കണ്ടാല്‍ നമ്മുടെ ശ്രീലങ്കയുടെ മാപ്പ് പോലെ ഉണ്ട് ....... നമ്മുടെ ബോള്‍ പേന പണി പറ്റിച്ചിരിക്കുന്നു . ആളുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു . ഇനി കയില്‍ പറ്റിയ മഷി മുഖത്ത് അറിയാതെ എങ്ങാനും പുരണ്ടു കാണുമോ .......... ഞാന്‍ മുഖം അമര്‍ത്തി തുടച്ചു ...... ഉടുപിലെ മഷി പുരണ്ട പോക്കറ്റിനു താഴെ കൈ കൊണ്ട് മറച്ചു പിടിച്ചു ....... ഞാന്‍ എങ്ങനെ ഇനി ഗ്രാമസഭയില്‍ ചെല്ലും ..... ആളുകള്‍ എന്ത് വിചാരിക്കും .......

                                                                      ഞാന്‍ പതുക്കെ ഗ്രാമസഭ നടക്കുന്ന ഹാളിലേക്ക് ചെന്നു ...... അവിടേക്ക് ആളുകള്‍ വന്നു തുടങ്ങി . വാര്‍ഡ്‌ മെമ്പര്‍ രാജമ്മ സാര്‍ എന്നെ കണ്ടതും ..... അല്ല സാറേ ഇത് എന്നാ പറ്റി..... ഈ ഉടുപ്പില്‍ എവിടുന്നാ മഷിക്ക റ ...... ഇന്ന് വീട്ടു കാരിക്ക് നല്ല ജോലി ആയല്ലോ ...ഹ ഹ ഹ .......പിന്നെ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്ര ലേഖ സാറിന്റെ അവസരം ആയിരുന്നു ..... ജോണേ ഇത് കൊള്ളാം ഇനി ഈ മഷി കഴുകിയാലും പോകത്തില്ല ...... ആ ചെട്ടികുളങ്ങര ഗ്രാമ സഭക്ക് വന്നതിന്റെ ഓര്‍മയ്ക്ക് ഇത് ഇരികട്ടെ ........ ചുരുക്കി പറഞ്ഞാല്‍ അന്ന് ഗ്രാമ സഭക്ക് വന്നവരുടെ എല്ലാം കണ്ണ് എന്റെ ഉടുപ്പില്‍ പുരണ്ട മഷി കറയില്‍ ആയിരുന്നു ...... അവര്‍ ചിന്തിച്ചു കാണും എടാ ഇങ്ങേര്‍ക്ക് വേറെ ഉടുപോന്നും കണ്ടില്ലേ ഇടാന്‍ ...... അങ്ങനെ ഞാന്‍ മഷി പുരണ്ട ആ ഉടുപ്പും ഇട്ടു ആ പുരുഷാരത്തിനു മുന്‍പാകെ മുന്ന് മണിക്കൂര്‍ ഇരുന്നു ..... ആകെ നാണം കെട്ടു...... ആളുകളോട് സമാധാനം പറഞ്ഞു മടുത്തു ...... ഇനി വീട്ടില്‍ ഇത് എങ്ങനെ അവതരിപ്പിക്കും ...... ഒരു കാര്‍ഗില്‍ യുദ്ധം തന്നെ നടക്കും അത് ഉറപ്പാ ............. ഗ്രമാസഭയും തീര്‍ത്തു വീട്ടില്‍ തിരിച്ചു എത്തി ....... ഭാര്യ മടങ്ങി എത്തിയിട്ടില്ല ......ഉടുപ്പ് ഊരി കയില്‍ എടുത്തു അപോലെക്കും അവള്‍ എത്തി ....... ഞാന്‍ വിഷയം അവതരിപിച്ചു . അവള്‍ തോക്ക് കയില്‍ എടുത്തു .......... വെടി....വെടി .... ഞാന്‍ വെള്ള കൊടി വീശി ...... വഴക്ക് അവസാനിച്ചു ..... അവള്‍ ഉടുപ്പ് വാങ്ങി ..... ഷാമ്പുവില്‍ മുക്കി ........കുറച്ചു മഷി കറ പോയി .....ബാക്കി അവിടെ ഉണ്ട് ..... ഒരു ഓര്മ പെടുത്തല്‍ പോലെ ..... ബോള്‍ പേനയെ ഒരിക്കലും വിശ്വസിക്കരുത് ...........ചതിക്കും ..... ... പ്രിയ വായനക്കാരെ നിങ്ങള്‍ അഭിപ്രായം എഴുതുമല്ലോ ...... നന്ദി ..... നമസ്കാരം ......

12 comments:

 1. ബോള്‍ പോയിന്റ്‌ പെനയ്ക്കും പരാതികള്‍ കാണുമല്ലോ ?

  ReplyDelete
 2. athu ball penintae kuzhappam aano atho cap illatha ball pen shirt pocketil itta aalintae kuzhappam aano ennu ethra aalochichittum manasillakunnilla........

  ReplyDelete
 3. ക്യാപ്പ് ഇല്ലാത്ത ബോള്‍ പേന പോക്കറ്റില്‍ കുത്തിയിട്ട് പേനയെ കുറ്റം പറയുന്നുവോ? എല്ലായിപ്പോഴും ഇങ്ങനെ തന്നെയാ നമ്മുടെ തെറ്റുകള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നത് പാവം നിരപരാധികളാ .....

  ReplyDelete
 4. എന്നാലും അത് എന്നെ ചതിച്ചില്ലേ !!!!!

  ReplyDelete
  Replies
  1. പക്ഷെ പാവത്തിനെ ചതിയന്‍ എന്ന് വിളിയ്കരുത് !!!!

   Delete
 5. ബോള്‍ പേനയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല മാഷേ,

  ഹീറോ പേനയും ചതിക്കുന്ന കൂട്ടത്തിലാ, ഓഫീസിലെ ഇങ്ക് പേന ഉപയോഗിക്കുന്ന ഏക വ്യക്തി

  തിരക്കിനിടയില്‍ ഒരിക്കല്‍ പേനയുടെ ക്യാപ് അടക്കാതെ പോക്കറ്റില്‍ തിരുകി എം ഡി യുടെ മുന്നില്‍ മാന്യനായി നിന്ന എന്നെ എം ഡി യുള്‍പ്പെടെ എല്ലാവരും പരിഹസിച്ച കഥ യാണ് പെട്ടന്ന് ഓര്‍മ്മയില്‍ വന്നത്. പെനയെതായലെന്താ മാഷേ, അതുപയോഗിക്കുന്നവരുടെ അശ്രദ്ധ എന്നല്ലേ ഇതിനെ പറയേണ്ടത്, പാവം പേനകള്‍ എന്ത് പിഴച്ചു, കഥയോ ഭാവനയോ അതോ അനുഭവമോ? ലേബല്‍ കണ്ടില്ല. എന്തായാലും കൊള്ളാം വീണ്ടും കാണാം .

  ReplyDelete
 6. ഒരിയ്ക്കല്‍ നടുക്കടലില്‍ വച്ച് എന്നെയും പറ്റിച്ചതാ ഒരു ബാള്‍ പെന്‍

  ReplyDelete
 7. paavam sir bol peana pani pattichallo

  ReplyDelete
 8. You had better remove the ball of the pen, call it a non-ball pen and reuse it.... Haaaaaahahahahahahaha

  ReplyDelete
 9. എല്ലാ പേനയും ചതിക്കും.പക്ഷെ നനഞ്ഞാല്‍ അക്ഷരങ്ങളെ ചതിക്കാത്ത ബോള്‍ പേനയെ അങ്ങനെ അങ്ങ് കുറ്റപ്പെടുത്താതെ

  ReplyDelete
 10. ഏതായാലും നല്ലൊരു പാഠമായി.
  ആ ഓര്‍മ്മയില്‍ ഇനി സൂക്ഷിച്ച്,ശ്രദ്ധിച്ച് കൈകാര്യം ചെയ്യും!!!
  ആശംസകള്‍

  ReplyDelete