Wednesday, August 15, 2012

ഇന്ന് ഓഗസ്റ്റ്‌15 നമ്മുടെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചു എറിഞ്ഞ ദിവസം .....

ഇന്ന് ഓഗസ്റ്റ്‌15 നമ്മുടെ അടിമച്ചങ്ങലകള്‍
പൊട്ടിച്ചു എറിഞ്ഞ ദിവസം ..... വര്‍ഷങ്ങളായി നാം അടിമകള്‍ ആയിരുന്നു ..... വര്‍ഷങ്ങളായി നാം ചവുട്ടി മെതിക്കപെട്ടു.......അപ്പോളാണ് ആ മഹാത്മാവ് കടന്നു വന്നത് ..... ഒരു ഒറ്റ മുണ്ടും ഉടുത് കരത്തില്‍ ഒരു വടിയുമായി .......ആരായിരുന്നു ആ മഹാത്മാവ് ...... ഗാന്ധിജി ...... നാം ഉറങ്ങുക ആയിരുന്നു .... ഗാന്ധിജി നമ്മെ ഉണര്‍ത്തി .... സത്യവും അഹിംസയും നമ്മെ പഠിപിച്ചു ....... അങ്ങനെ 1947 ഓഗസ്റ്റ്‌15 നാം നമ്മുടെ അടിമ ചങ്ങലകള്‍ പൊട്ടിച്ചു എറിഞ്ഞു ...... പേര് അറിയാത്ത ആയിര കണക്കിന് സ്വാതന്ത്രിയ സമര സേനാനികളുടെ ചോരയുടെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രിയം ...... ഗാന്ധിജി ഒരു പ്രതീകം ആണ് ..... പേര് അറിയാത്ത വീട് അറിയാത്ത ആയിര കണക്കിന് സ്വാതന്ത്രിയ സമര സേനാനികളുടെ പ്രതീകം ....... ഈ ഓഗസ്റ്റ്‌   15   നു  ഈ സ്വാതന്ത്രിയ സമര സേനാനികളുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു പിടി പൂക്കള്‍ സമര്പികുന്നു ...... നമ്മുടെ പോയ തലമുറ പാട് പെട്ട് നേടി എടുത്ത സ്വാതന്ത്രിയം നഷ്ട്ട പെടുത്തുവാന്‍ വളരെ എളുപ്പമാണ് ...... നമ്മുടെ ജീവിതരീതിയും ശീലവും എല്ലാം ഇന്ന് അന്ധമായ പാശ്ചാത്യ വല്കരണത്തിന്റെ പിടിയില്‍ ആണ് ...... മാനസികമായി നാം ഇന്നും പഴയ അടിമകള്‍ തന്നെ ....... ഇതിനു ഈ ദിവസം മുതല്‍ എങ്കിലും മാറ്റം വരണം ..... നമ്മുടെ സ്വതന്ത്രിയത്തില്‍ നമുക്ക് അഭിമാനിക്കാം ....... അതിന്റെ കാവലാള്‍ ആകാം .....ജയ്‌ ഹിന്ദ്‌ ........
വായനക്കാരെ എന്റെ മകന്‍ നോനമോന്‍ അവന്റെ സ്കൂളില്‍ സ്വാതന്ത്രിയ ദിന പരിപാടിയില്‍ പറഞ്ഞ ഒരു പ്രസംഗം ആണ് ഞാന്‍ നിങ്ങളുമായി പങ്കു വച്ചത് .... നോന മോന് പ്രസംഗത്തിന് രണ്ടാം സ്ഥാനം കിട്ടി ....... നിങ്ങളുടെ അഭിപ്രായം പങ്കു വക്കണം ..... നന്ദി .... നമസ്കാരം .....


6 comments:

  1. ആരെടാ ജഡ്ജ്?? ഒന്നാം സ്ഥാനം കൊടുക്കാത്ത അവനെ പിടിച്ചടിക്ക്...

    ReplyDelete
    Replies
    1. നാലാം ക്ലാസിലെ കുട്ടിയോട് മത്സരിച്ചാണ്‌ മുന്നാം ക്ലാസ്സുകാരനായ നോനമോന് രണ്ടാം സ്ഥാനം കിട്ടിയത് !!!!!

      Delete
  2. കുഞ്ഞു മനസ്സുകളില്‍ സ്വാതന്ത്ര ബോധം ഉണര്‍ത്തുന്ന മനോഹരമായ പ്രസംഗം, പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നമ്മുക്ക് ഇനിയും സ്വാതന്ത്രത്തിന്റെ മാധുര്യം നുണയേണ്ടതുണ്ടന്ന്‍ അവനോടു പറയണം .

    ReplyDelete
  3. നോനമോന് എന്‍റെ അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍!
    എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കണം.
    നോനമോന്‍ മിടുക്കനായി വളരാന്‍ എന്‍റെ പ്രാര്‍ത്ഥനകള്‍..........]....
    ആശംസകളോടെ

    ReplyDelete
  4. 1947 ബ്രിട്ടീഷുകാര് ആരെയൊക്കെയോ നമ്മളെ ഭരിക്കാനായി ഏൽപ്പിച്ചിട്ടു പോയപോലെയാണ് എനിക്ക് തോനിയത്.
    എന്റെ അഭിപ്രായം പറഞ്ഞുവെന്നെഉള്ളൂ.

    ReplyDelete