Monday, February 25, 2013

ഇന്ന് ഞാന്‍ കുഭ ചേന നട്ടു .നിങ്ങളോ ?



ഇന്ന് കുംഭാമാസത്തെ വെളുത്ത വാവ് ദിവസം .. പരമ്പരാഗതമായി നമ്മുടെ പൂര്‍വികര്‍ ഇന്നാണ് ചേന നട്ടിരുന്നത് .. കുംഭ ചേന കുടത്തോളം എന്നൊരു ചൊല്ല് തന്നെ ഉണ്ടല്ലോ .. കുംഭ മാസത്തിലെ വെളുത്ത വാവിന്‍ ദിവസം ചേന നട്ടാല്‍ പൂര്‍ണ ചന്ദ്രനോളം വലിപ്പം ഉള്ള ചേന കിട്ടും എന്നാണ് വിശ്വാസം .. ഇന്ന് ഞാന്‍ കുഭ ചേന നട്ടു . പറമ്പില്‍ റബ്ബര്‍ ആയതു കൊണ്ട് ചാക്കില്‍ മണ്ണ് നിറച്ചു , വീട്ടു മുറ്റത്ത്‌ ആണ് ചേന നട്ടത് . ഇതിനുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുന്‍പേ തുടങ്ങി . ചാക്ക് വാങ്ങി .. കരിയില നിറച്ചു അതിനു മുകളില്‍ ചാണകം ഇട്ടു അതിനു മുകളില്‍ പിന്നെ മണ്ണ് നിറച്ചു . അതിനു മുകളില്‍ ചേന നട്ടു . അതിനു മുകളില്‍ ചാണകവും ചവറും വച്ചു .
മുറ്റത്ത്‌ പത്തു ചാക്കുകളില്‍ ആണ് ചേന നട്ടത് . വിത്ത് ചേന ചെട്ടികുളങ്ങര യില്‍ നിന്നും പന്തളത്ത് നിന്നും വാങ്ങി . എന്‍റെ പപ്പാ ആണ് പൂള് മുറിച്ചത് . ഒരു വലിയ ചേന മുന്ന് കഷണം ആക്കി . ചാണകം കുഴംപ്  പരുവത്തില്‍ ആകി അതില്‍ മുക്കി മൂന്നു ദിവസം തണലില്‍ ഉണക്കി . ഇന്ന് രാവിലെ പത്തു മൂട് ചേനയും നട്ടു .
പപ്പാ ചേന പൂള് വെട്ടുന്നു 

കൃഷി ചെയുന്നതിന് എന്നെ പള്ള്  പറയുന്ന പപ്പാ തന്നെ എനിക്ക് ചേന പൂള് വെട്ടി തരുന്നു !!!

പൂള് വെട്ടിയ ചേന 

ചാണക  പാലില്‍ മുക്കി തണലത്തു മൂന്നു ദിവസം ഉണങ്ങിയ ചേന 

ചാക്കില്‍ മണ്ണ് നിറച്ചിരിക്കുന്നു 

ഒരു കരണ്ടി കൊണ്ട് ചെറിയ കുഴി കുഴിക്കുന്നു 

ചെറിയ  കുഴി 

ചേന വക്കുന്നു 

മണ്ണിട്ട്‌ മൂടുന്നു 


ചാണകം ഇടുന്നു 

കരിയില കൊണ്ട് പുത ഇടുന്നു 
എന്തും ഏതും വില കൊടുത്തു വാങ്ങുന്ന ചന്ത സംസ്കാരം മലയാളിയെ ഇന്ന് ആവേശിചിരിക്കുക ആണ് . ആ ചന്ത സംസ്കാരത്തിന് എതിരെ ഉള്ള ഒരു ചെറിയ പോരാട്ടം ആണ് വീട്ടു മുറ്റത്തെ ഈ ചേന നടീല്‍ .. ഒരു പരിചരണവും ഇല്ലാതെ തന്നെ പത്തു മാസം കഴിയുമ്പോള്‍ ഒരു നല്ല ചേന നമുക്ക് കിട്ടും .. അപ്പോള്‍ നമുക്ക് ഉണ്ടാവുന്ന ആനന്ദം  ഒരു ചന്തയില്‍ പോയി വില കൊടുത്തു വാങ്ങുവാന്‍ കഴിയുക ഇല്ല . ചാക്കില്‍ ചേന നട്ടതിന്‍റെ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍കുന്നു.. വായനക്കാര്‍ കണ്ടു വിലയേറിയ അഭിപ്രായം പറയണം .. നന്ദി ... നമസ്കാരം ...

Saturday, February 23, 2013

ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും ആരുടെതാണ് ?





ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും ആരുടെതാണ് ? ഇത് നിങ്ങളുടെതാണോ ? എന്‍റെതാണോ? അല്ല ഇത് നമ്മുടേതല്ല .. ഇത് നമ്മള്‍ കടം വാങ്ങിയതാണ് ... ആരുടെ കൈയില്‍ നിന്നും ... നമ്മുടെ മക്കളുടെ കൈയില്‍ നിന്നും ... ആരുടെ കൈയില്‍ നിന്നും എങ്കിലും കടം വാങ്ങിയ സാധനം നമ്മള്‍ എങ്ങനെ കയ്കാര്യം ചെയ്യും ... വളരെ സൂക്ഷിച്ചു അല്ലെ ... അതുപോലെ നാളത്തെ തലമുറയില്‍ നിന്നും നാം കടം വാങ്ങിയ ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും എല്ലാം ഒരു പോറല്‍ പോലും വരുത്താതെ നമുക്ക് അവര്‍ക്ക് തിരികെ കൊടുത്തെ പറ്റുകയുള്ളൂ ...
നാം ഇന്ന് എന്താണ് ചെയുന്നത് ... കുന്നുകള്‍ ഇടിച്ചു വയലുകള്‍ നികത്തുന്നു ... കിണറുകള്‍ മണ്ണിട്ട്‌ നികത്തുന്നു ... പ്ലാസ്റ്റിക്‌ മാലിന്യം എല്ലായിടത്തും തള്ളുന്നു .. ആണവ മാലിന്യം കൊണ്ട് കടലില്‍ തള്ളുന്നു .. നാളെ നമ്മുടെ മക്കള്‍ക്ക്‌ കുന്നുകള്‍ കാണണ്ടേ ... വയലുകള്‍ കാണണ്ടേ ... കുന്നും വയലും എല്ലാം നാടിന്‍റെ പൊതു സമ്പത്ത് ആണ് .. നദികളും കുളവും നാടിന്‍റെ ജല സംഭരണികള്‍ ആണ് ... നമ്മുടെ മക്കള്‍ നാളെ വെള്ളം കിട്ടാതെ മരിക്കണം എന്നോ വായു കിട്ടാതെ മരികണം എന്നോ നാം ആഗ്രഹികുക ഇല്ലലോ...
നാം ഈ മണ്ണിന്റെയും ജലത്തിന്റെയും എല്ലാം കാവല്‍ക്കാര്‍ മാത്രം ... എല്ലാം ഉപയോഗിച്ചു തീര്‍ത്തു മാലിന്യം മാത്രം മക്കള്‍ക്ക്‌ നല്‍കുന്നത് സംസ്കാരം ഉള്ളവര്‍ക്ക് ചേര്‍ന്നതു ആണോ ... നമുക്ക് വികസനം വേണം .. പക്ഷെ അത് മുറിവ് ഉണ്ടാകുന്ന ... മണ്ണിനെയും ജലത്തെയും ജൈവ സമ്പത്തിനെയും നശിപികുന്ന വികസനം ആകരുത് ...
എല്ലാ നല്ല കാര്യവും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങണം .. ഇപ്പോള്‍ വേനല്‍ ആണ് .. രണ്ടു മാസം കഴിയുമ്പോള്‍ മഴക്കാലം വരും .. അപ്പോള്‍ പെയുന്ന മഴയെ മണ്ണില്‍ ഇറക്കിയാല്‍ നമുക്ക് അടുത്ത വേനല്‍ കാലത്ത് വെള്ളം കുടിച്ചു കഴിയാം . അതിനു വേണ്ടി ഞങ്ങളുടെ വീട്ടില്‍ ചില ജോലികള്‍ ചെയ്തു തുടങ്ങിയിട്ട് ഉണ്ട് അതിനെപറ്റി അടുത്ത പോസ്റ്റില്‍ പറയാം ...
പ്രിയ വായനക്കാര്‍ വായിച്ചു അഭിപ്രായം പറയണം .. നന്ദി ... നമസ്കാരം ...

Tuesday, February 19, 2013

വീട്ടു മുറ്റത്ത്‌ ചാക്കില്‍ കാച്ചിലും ചേനയും



ഇന്ന് ചാക്കില്‍  ചേന കാച്ചില്‍ ഇവ നടുന്നത് എങ്ങനെ ആണ് എന്നതിനെപറ്റി ആണ് പറയുന്നത് . ഒന്നു മനസുവച്ചാല്‍ വളരെ എളുപ്പം ഇത് നടക്കും .നമ്മുടെ നാട്ടില്‍ നെല്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്ന ഈ കാലത്ത് ഭക്ഷ്യ സുരക്ഷയ്ക്ക് നമ്മുടെ വീട്ടു മുറ്റത്ത്‌ തന്നെ ചാക്കില്‍ ചേന ചേമ്പ് കാച്ചില്‍ തുടങ്ങിയവ ഒക്കെ കൃഷി ചെയുന്നത്‌ നല്ലതായിരിക്കും
1)ആദ്യം ഒരു ചാക്ക് എടുത്തു അതിന്‍റെ മൂലകള്‍ രണ്ടും ഉള്ളിലേക്ക് മടക്കി വക്കുക . മണ്ണ് നിറക്കുമ്പോള്‍ ചാക്കിന്റെ മൂലകള്‍ കീറി പോകാതെ ഇരിക്കാന്‍ ആണിത് . ചാക്ക് പകുതി വച്ചു മടക്കുക .
2) അല്പം കരിയില ഏറ്റവും അടിയില്‍ ഇടുക
3) അതിനു മുകളില്‍ അല്പം ചാണകം, അല്ലെങ്കില്‍ കമ്പോസ്റ്റ് അല്ലെങ്കില്‍ എല്ലുപൊടി ഇടുക
4) ഇനി രണ്ടു കൊട്ട മണ്ണ് നിറക്കാം
     തീര്‍ന്നു ... ഇനി ഇതില്‍ ചേന , ചേമ്പ്, അതുമല്ലെങ്ങില്‍ കാച്ചില്‍ ഇവ നടാം ... നട്ടശേഷം അതിനു മുകളില്‍ ചാണകം ഇട്ടു കരിയില കൊണ്ട് പുത ഇടണം ... ഒരു പത്തു മാസം കഴിഞ്ഞു നല്ല വിളവു ഉറപ്പ്!!!
എന്‍റെ അറിവില്‍ പെട്ട ഒരു കാര്യം പ്രിയ വായനക്കാരോട് പങ്കു വക്കുക ആണ് ചെയ്തത് . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുമല്ലോ .. നന്ദി .. നമസ്കാരം ...

Friday, February 15, 2013

ചെട്ടികുളങ്ങരയിലെ കുതിരമൂട്ടില്‍ കഞ്ഞി


എല്ലാവരും നിലത്തു മണ്ണില്‍ ഇരിക്കുന്നു 


കഞ്ഞി കൊണ്ട് വരുന്നു 

ഓല തട 

ഓല തട 

ഓല തടയുടെ  മുകളില്‍ വാഴ ഇല വക്കുന്നു 

കഞ്ഞി വിളമ്പുന്നു 

മുതിര പുഴുക്ക് , ആസ് ത്രം  പപ്പടം പഴം ഉണ്ണിയപ്പം എല്ലാം ഉണ്ട് 

നാളെ ചെട്ടികുളങ്ങര കുംഭ ഭരണി ... ചെട്ടികുളങ്ങര എന്ന പ്രദേശം അതിന്‍റെ മഹത്തായ സംസ്കാരം ഒരു സമൂഹം എങ്ങനെ നില നിര്‍ത്തുന്നു എന്നതിന് ഒരു നല്ല ഉദാഹരണം ആണ് . ചെട്ടികുളങ്ങരയിലെ കുംഭ ഭരണിക്ക് അവിടുത്തെ പതിമൂന്നു കരകളില്‍ നിന്നും കുതിരകളെ അമ്പലത്തിലേക്ക് കൊണ്ടുവരുന്നു . ഈ കെട്ടുഉരുപടികള് ഓരോ കരക്കാരും ഒത്തു ചേര്‍ന്ന് ആണ് നിര്മികുന്നത് . കെട്ടു ഉരുപടികള്‍ നിര്‍മിക്കുന്ന ഇടതു കഞ്ഞി വിതരണം നടത്തുന്നു . കുതിരമൂട്ടില്‍ കഞ്ഞി എന്നാണ് ഇതിനെ വിളികുന്നത് . മറ്റു ഒരിടത്തും കാണുവാന്‍ കഴിയാത്ത മഹത്തായ ചില രീതികള്‍ ഈ കഞ്ഞി വിളമ്പില്‍ ഉണ്ട് .
1)നിലത്തു ഇരുന്നു ആണ് ഇവിടെ കഞ്ഞി കുടികുന്നത് . ഒരേ സമയം പത്തു അഞ്ഞൂറ് ആളുകള്‍ വെറും മണ്ണില്‍ ചമ്രം പടഞ്ഞു ഇരുന്നു കഞ്ഞി കുടിക്കുന്നു
2)കഞ്ഞി വിളമ്പുവാന്‍ പാത്രം ഉപയോഗികുന്നില്ല .. നിലത്തു ആദ്യം ഒരു തട ഇടുന്നു .. തെങ്ങിന്‍റെ ഒരു ഓല വട്ടത്തില്‍ കുത്തി എടുകുന്നതാണ് തട
3)ഈ തടയില്‍ ഒരു ഇല വക്കുന്നു. അതിലേക്കു കഞ്ഞി ഒഴിക്കുന്നു . പ്ലാവില ഉയോഗിച്ചു കഞ്ഞി കുടിക്കാം
4)കഞ്ഞിക്കു ഒപ്പം എന്തൊക്കെ ആണ് എന്ന് അറിയേണ്ടേ മുതിര പുഴുക്ക് പപ്പടം പഴം , അസ്ത്രം , അവല്‍, ഉണ്ണി അപ്പം , കടുമാങ്ങാ ... പോരെ !!
ഞാന്‍ ഇന്ന് ഈരെഴാ വടക്ക് ഭാഗത്തെ കുതിരമൂട്ടില്‍ കഞ്ഞി യില്‍ ആണ് പങ്കെടുത്തത് . ആദ്യം താലപോലിയുമായി കരക്കാരെ സ്വീകരിക്കുന്ന ഒരു ചടങ്ങ് ഉണ്ട് . കുത്തിയോട്ട പാട്ടുകള്‍ പാടികൊണ്ട് കഞ്ഞി വിളമ്പുന്ന ഇടത്തേക്ക് ആളുകള്‍ വരുന്നു . തുടര്‍ന്ന് നിലത്തു എല്ലാവരും ഇരികുന്നു . തട ഇട്ടു അതിന്മേല്‍ ഇലയും വച്ചു അതില്‍ കഞ്ഞി വിളമ്പുന്നു . എല്ലാ നാട്ടുകാരും നിലത്തു ഇരുന്നു ഒരുപോലെ ആഹാരം കഴികുമ്പോള്‍ നമ്മുടെ അഹം ബോധം എവിടെയോ പോയി മറയുന്നു . കൊച്ചു കുട്ടികള്‍ ആണ് കടുമാങ്ങ , പപ്പടം തുടങ്ങിയവ വിളമ്പുന്നത് എന്തായാലും ഓനാട്ടുകരയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നല്ല ഒരു വെളിപാടാണ് കുതിരമൂട്ടില്‍ കഞ്ഞി .. അത് കുടിച്ചാല്‍ മാത്രമേ അതിന്‍റെ മഹത്വം അറിയുവാന്‍ കഴിയൂ .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ... നന്ദി... നമസ്കാരം ...