Monday, April 30, 2012

സൈലന്റ് വാലീ

സൈലന്റ് വാലീ   കേരളത്തിന്‍റെ ജൈവ  പറുദീസാ  ആണ് . വനവും  അതിലെ  ജീവികളും  എന്നില്‍  നിന്നും  അന്യരല്ല . ഞങ്ങള്‍  ഒരേ   ആത്മാവിന്റെ  പല  രൂപങ്ങള്‍  മാത്രമാണ് . എല്ലാം  ഞാന്‍  തന്നെയാണ് . ഒരുപോലെ  ചിന്തിക്കുന്ന  ഒരു പറ്റം കൂട്ടുകാരെ കിട്ടിയതാണ്  ഈ  യാത്രയുടെ ഏറ്റവും  വല്ല്യ  നേട്ടം. ആശംസകള്‍ 

Wednesday, April 25, 2012

അവബോധവും ജാഗ്രതയും ഉള്ളവരാകുക

നാം  ആരാണ്  എന്നതിനെക്കുറിച്ച്  അവബോധം  ഉള്ളവരാകുക . ഞാന്‍  ഈ  ശരീരം മാത്രമല്ല . മറ്റുള്ളവരും  ഈ  ശരീരം മാത്രമല്ല മറിച്ച്  അതിനുള്ളിലെ  ആത്മാവാണ് , ചെതന്യം  ആണ്  എന്ന തിരിച്ചറിവാണ്  അവബോധം . ജാഗ്രത  എന്നത്  ഓരോ  നിമിഷത്തിലും  ഉള്ള  നമ്മുടെ  ജീവിതമാണ്‌ . ഈ നിമിഷത്തില്‍  ജീവിക്കുക  അപ്പോള്‍  നമുക്ക്  ജാഗ്രത  ഉണ്ടാകും  ആശംസകള്‍ 

ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

Friday, April 20, 2012

my weekend blue pen: അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....

my weekend blue pen: അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....: അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....?   ഓരോ ദിവസവും പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയരുന്നു... ...

ഭാര്യയെ എങ്ങനെ കാണണം ?

ഭാര്യയെ  വെറും  ശരീരമായി  മാത്രം  കാണാതെ  ആത്മാവായി  കാണുക . ഒരു  പുഞ്ചിരിയോടെ  അവളെ  കണ്ണ്  ചിമ്മാതെ  നോക്കുക . അവളുടെ  കണ്ണുകളില്‍  നിങ്ങള്‍ക്ക് ദൈവത്തിന്റെ   കണ്ണുകള്‍  കാണാം . അവളിലും  നിങ്ങളിലും  അടങ്ങിയിരിക്കുന്ന  സത്ത ഒന്ന്  തന്നെയാണ് . അതായതു  അവള്‍  നിങ്ങള്‍  തന്നെയാണ് . നിങ്ങള്‍  ഒന്നാണ്  . ആശംസകള്‍ 

ജോലിയിലെ ടെന്‍ഷന് ‍ ഇല്ലാതാക്കാന്‍

ജോലിയിലെ   ടെന്‍ഷന്   ‍ ഇല്ലാതാക്കാന്‍, നല്ല  വഴി  ജോലിയോടുള്ള  നമ്മുടെ  കാഴ്ചപ്പാട്  മാറ്റുകയാണ് .  ജോലിയെ  ഈശ്വര സേവയായി  കാണുക . നിങ്ങളുടെ  മുന്നില്‍  വരുന്നയാളെ  ദൈവമായി  കാണുക . അയാളോട് പുന്ജിരിയോടും ആദരവോടും  പെരുമാറുക . കാരണം  അയാള്‍  നിങ്ങള്‍  തന്നെ  ആകുന്നു.

Thursday, April 12, 2012

മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോള്‍ എങ്ങനെ പ്രതികരിക്കണം

മറ്റുള്ളവര്‍   ദേഷ്യപ്പെടുമ്പോള്‍  എങ്ങനെ  പ്രതികരിക്കണം , വളരെ  ലളിതം , പൊട്ടിച്ചിരിക്കുക , മനസ്സില്‍  ഇങ്ങനെ  പറയുക, നീ  എന്‍റെ ദൈവമാണ് , ഞാന്‍  നിന്നെ  സ്നേഹിക്കുന്നു . ഇതു ആവര്‍ത്തിക്കുക . എല്ലാത്തിനും  സാക്ഷി  ആയിരിക്കുക . ഒന്നും  മറുത്തു പറയരുത് . കാരണം  അത്  നിങ്ങള്‍ തന്നെയാണ് !. നിങ്ങളുടെ  ശരീരത്തെ  മാത്രമേ   മറ്റുള്ളവര്‍ക്ക്  അപമാനിക്കുവാന്‍  കഴിയു . ആത്മാവായ  നിങ്ങളെ  അപമാനിക്കുവാന്‍  അവര്‍ക്ക്  കഴിയുകയില്ല . ആത്മാവ്  നിങ്ങളുടെ  കണ്ണുകളിലുടെ  എല്ലാത്തിനും  സാക്ഷിയായി  ചിരിക്കുന്നു . ആശംസകള്‍  

Tuesday, April 10, 2012

നമസ്കാരം

നമസ്കാരം  എന്ന  വാക്കിന്‍റെ  അര്‍ത്ഥം എന്താണ് ? നിന്നില്‍  അടങ്ങിയിരിക്കുന്ന  ഈശ്വര  തേജസിനെ  ഞാന്‍  നമിക്കുന്നു  എന്നാണ്  നമസ്കാരത്തിന്റെ  അര്‍ത്ഥം . എല്ലാവരെയും  നമസ്കരിക്കുന്നു ,  നമസ്കാരം 

Monday, April 9, 2012

ചത്തു പോയി

ചത്തു      പോയി, ഇതു  നാം  സ്ഥിരമായി  കേള്‍കുന്നതാണ്.  സത്ത പോയി  എന്നത്  ലോപിച്ചാണ്    ചത്തു      പോയി  എന്ന പ്രയോഗം  ഉണ്ടായത്.  നമ്മിലെ  സത്ത  പോകുമ്പോഴാണ് നാം  മരിക്കുന്നത് . അതായതു  സത്ത  അഥവാ  ആത്മാവ്  ശരീരം  വിട്ടു  പോകുന്നതാണ് മരണം. ആളുകളെ  വെറും  ശരീരം  ആയിട്ട്  മാത്രമല്ല  സത്ത  ആയി  ആത്മാവ്  ആയി   തിരിച്ചറിയുക . ആശംസകള്‍ 

Saturday, April 7, 2012

എനിക്ക് ഗ്രീന്‍ ഈസ്ടെര്‍ നിങ്ങള്‍ക്കോ ?

എനിക്ക്  ഗ്രീന്‍  ഈസ്ടെര്‍  നിങ്ങള്‍ക്കോ ?.കോഴിക്കറി   ഒഴിവാക്കി   ഈ  തവണ  ഉരുളക്കിഴാങ്ങു  കറി ആണ്  അപ്പത്തിന്‍റെ ഒപ്പം . ഹോര്‍മ്മോണ്‍  കുത്തി  വച്ച  തമിളന്‍ കോഴികളെ  ഇത്തവണ  ഒഴിവാക്കി . ഈസ്ടെര്‍ സമാധാനത്തിന്‍റെ  ദിവസം  ആണ് , കോഴിയെ  കൊന്നു  എന്തിനു  അതിനെ  ചോര  മണക്കുന്ന  ദിവസം  ആക്കണം ? പോണ്ന തടിയും  രോഗങ്ങളും  എന്തിനു  വിലക്കു വാങ്ങണം .  ഉരുളകിഴന്ഗോ  സോയബീണോ  കറിവച്ചു   ഗ്രീന്‍ ഈസ്ടെര്‍  ആഘോഷിക്കു ,കോഴിയും  നമ്മെപ്പോലെ  ഒരു ജീവി  അല്ലെ . കൊല്ലാന്‍ നമുക്ക്  എന്ത്  അവകാശം ???

Thursday, April 5, 2012

എല്ലാത്തിലും വിശുദ്ധി കാണുക

എല്ലാത്തിനെയും  വിശുദ്ധമായി  കാണുക . കാണുന്ന  ഓരോന്നും  ഈശ്വരനാണെന്ന്  തിരിച്ചറിയുക . നല്ലത്  എന്നും  ചീത്ത  എന്നും വേര്‍തിരിവ്  ഇല്ല. എല്ലാം  നല്ലത്  ആകുന്നു . തെറ്റ്  എന്നും ശരി  എന്നും രണ്ടു  ഇല്ല . എല്ലാം  ശരി  തന്നെ . എല്ലാത്തിനോടും  യേസ് എന്ന് പറയുക . 

Tuesday, April 3, 2012

Kuweight 64: BENEFITS OF WALKING BAREFOOT ON SAND

Kuweight 64: BENEFITS OF WALKING BAREFOOT ON SAND: With the modern lifestyle, it's mostly children who walk or run around barefoot only to be reminded by parents or older siblings to pu...

Kuweight 64: BENEFITS OF WALKING BAREFOOT ON SAND

Kuweight 64: BENEFITS OF WALKING BAREFOOT ON SAND: With the modern lifestyle, it's mostly children who walk or run around barefoot only to be reminded by parents or older siblings to pu...

പ്രശ്നങ്ങളെ എങ്ങനെ ഇല്ലാതാക്കാം

പ്രശ്നങ്ങളെ   എങ്ങനെ   ഇല്ലാതാക്കാം .  ഒറ്റ  ഉത്തരം  മാത്രം   പുഞ്ചിരിക്കുക . ചിരിക്കുമ്പോള്‍  നിങ്ങളുടെ  മനസ്  ശാന്തമാകും . ചിരിക്കുമ്പോള്‍  ഉത്തരം  മനസ്സില് തെളിഞ്ഞു  വരും . ചിരിക്കുമ്പോള്‍ നിങ്ങള്‍  ദൈവമായി  തീരുന്നു .