Thursday, June 25, 2015

പറമ്പിലും മുറ്റത്തും കരനെല്ല് വളര്‍ന്നു







പറമ്പിലും മുറ്റത്തെ ടാര്പലിന്‍ പാടത്തും നട്ട കരനെല്ല് വളര്‍ന്നു . ഇരുപതു ദിവസം പ്രായമായി .ഇടയ്ക്കു ജീവാമൃതം തളിച്ചു. മണ്ണില്‍ ധാരാളം മണ്ണിരകള്‍ ഉണ്ട് .പറമ്പില്‍ ഇട കൊത്തി കളകള്‍ അവിടെ തന്നെ മണ്ണില്‍ ചേര്‍ത്തു കൊടുത്തു . രാവിലെയും സന്ധ്യക്കും അല്പനേരം നെല്ചെടികള്‍ക്ക് ഇടയിലൂടെ നടക്കുമ്പോള്‍ എന്ത് എന്ന് പറയുവാന്‍ കഴിയാത്ത ഒരു സംതൃപ്തി .പച്ചപ്പിന്റെ ആ കാഴ്ചകള്‍ ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .... അഭിപ്രായം പറയുമല്ലോ ...നന്ദി ...നമസ്കാരം 

Thursday, June 18, 2015

പ്രേമം നിരാശപ്പെടുത്തി!!!!

വളരെഏറെ പ്രതീക്ഷകളോടെ കുടുംബ  സമേതം പ്രേമം സിനിമ കാണുവാന്‍ പോയ എന്നെ പോലുള്ള ഒരു സാധാരണ പ്രേഷകനെ  പ്രേമം എന്ന സിനിമ നിരാശപ്പെടുത്തിക്കളഞ്ഞു.ഇടവേളയ്ക്കു ശേഷം സിനിമ മതിയാക്കി പോയാലോ എന്ന് വരെ ചിന്തിച്ചു ..... ന്യൂ ജനറേഷന്‍ സിനിമ എന്ന് പറയുമ്പോള്‍ ഈ കള്ള് കുടിയും സിഗരറ്റ് വലിയും മാത്രമേ ഉള്ളു എന്ന് മനസ്സില്‍ ആയി .... കഥയില്ല .... നല്ല ഗാനങ്ങള്‍ ഇല്ല .... പണം മുടക്കുന്ന പ്രേഷകനോട്  അല്പമെങ്കിലും നീതി പുലര്‍ത്താന്‍  ഈ സിനിമയ്ക്കു കഴിഞ്ഞില്ല എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം .....

Monday, June 8, 2015

റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് പച്ച വിരിച്ചു

വിത്ത് മുളച്ചപ്പോള്‍

പച്ച പീലി വിടര്ത്തിയപ്പോള്‍

മുറ്റത്തെ ടാര്‍പോളിന്‍ ഷീറ്റില്‍ വിത്ത് മുളച്ച്പ്പോള്‍

നെല്‍ച്ചെടി കുഞ്ഞുങ്ങള്‍ 
റബ്ബര്‍ തോട്ടത്തില്‍ വിതച്ച  കരനെല്ല് മുളച്ചു .പച്ച തലപ്പുകള്‍  വീശി . വിതച്ചു ഒരു ആഴ്ച്ചക്കകം മുളച്ചു . മഴ നന്നായി കിട്ടുന്നു .നല്ലവണ്ണം വളരുന്നു.ഇനി രണ്ടു മുന്ന് ദിവസം കഴിഞ്ഞു അല്പം ജീവാമൃതം തളിക്കണം . മുറ്റത്ത് ഒരു ടാര്പാല്‍ വിരിച്ചു അതില്‍ മണ്ണിട്ട്‌ അതിലും കുറച്ചു വിത്ത് വിതച്ചിരുന്നു . അതും കിളിര്‍ത്തു .ഇത് ഒരു പരീക്ഷണം മാത്രമാണ് . ഭക്ഷ്യ സുരക്ഷക്ക് വേണ്ടിയുള്ള ഒരു പരീക്ഷണം .

Friday, June 5, 2015

ഭൂമി തന്‍ ഭാവി ഈ കുരുന്നു കരങ്ങളില്‍ സുരക്ഷിതം

ലോക പരിസ്ഥിതി ദിനത്തില്‍  ആലപുഴ നഗരത്തിലുടെ യാത്ര ചെയ്യുമ്പോളാണ് ആ കുട്ടികളെ കണ്ടത് . സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുവാന്‍ ബസ്‌ കാത്തു നില്കുകയാണ് അവര്‍ . അവരുടെ കയവശം ആന്നു സ്കൂളില്‍ നിന്നും വിതരണം ചെയ്ത മരത്തിന്റെ തയുകള്‍ ഉണ്ടായിരുന്നു .അവരെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു , ഇവരുടെ കരങ്ങളില്‍ ആണ് നാളത്തെ ഭൂമിയുടെ ഭാവി . പരിസ്ഥിതി ബോധം ഉള്ള ഒരു തലമുറ ആണ് വളര്‍ന്നു വരുന്നത് .പക്ഷെ അവര്‍ ഒന്ന് വളര്‍ന്നു വരുന്നത് വരെ ഈ തലമുറ ഭൂമിയെ ബാക്കി വച്ചാല്‍ മതിയായിരുന്നു .......