Thursday, May 31, 2012

ഇരുപത്തെട്ടു കെട്ടിന്റെ ഗുട്ടന്‍സ് എന്തെന്ന് അറിയാമോ

ഇരുപത്തെട്ടു  കെട്ടിന്റെ  ഗുട്ടന്‍സ്  എന്തെന്ന് അറിയാമോ . എന്റെ  അനന്തിരവന്റെ   ഇരുപത്തെട്ടു കെട്ടായിരുന്നു  കഴിഞ്ഞ  ദിവസം  . അതിനെപറ്റി  ചില  കാരിയങ്ങള്‍
ഒന്ന്  -  ജനിച്ചു  വീഴുന്ന  ഒരു കുട്ടി  സമൂഹത്തിന്റെ  ആദരം  ഏറ്റു വാങ്ങുന്ന  ആദ്യ  ചടങ്ങ്  ആണ് ഇരുപത്തെട്ടു  കെട്ട്
രണ്ടു -  കുട്ടിക്ക്  വേണ്ടി  സമൂഹം  ഒത്തു  ചേരുകയാണ് 
മുന്ന്   - കുട്ടിക്ക്  സമ്മാനങ്ങള്‍  നല്‍കി  സമൂഹം അതിനെ  സ്വാഗതം  ചെയയ്ന്നു
നാല് -  നമുക്ക്  സ്വന്തം  അല്ലാത്ത  ഒന്നാണ്  നമ്മുടെ  പേര് . അത്  മറ്റുള്ളവര്‍  നല്‍കുന്നത് ആണ് . കുട്ടിക്ക്  സമൂഹം  ഒരു പേര് നല്‍കുന്നത്  ഇരുപത്തെട്ടു കെട്ടിനാണ്
ഇതാണ്  ഇരുപത്തെട്ടു  കെട്ടിന്റെ  ഗുട്ടന്‍സ്  മനസ്സില്‍  ആയോ , നന്ദി ,ആശംസകള്‍  

Wednesday, May 30, 2012

പൂവ് കായ ആകുന്നതു കാണണോ ഇങ്ങോട്ട് നോക്ക്


പൂവ് കായ ആകുന്നതു കാണണോ ഇങ്ങോട്ട് നോക്ക്, ഒരു നാലു മാസം മുമ്പ് പറമ്പില്‍ ഞാന്‍ ഒരു ഓമ നട്ടു. ഇപ്പോള്‍ അത് വലുതായി പൂകളും കായകളും വന്നുതുടങ്ങി . ഇതാ ഞങ്ങളുടെ ഓമയില്‍ ഞാന്‍ കണ്ട പൂകളില്‍ നിന്നും കായയെലെക്കുള്ള രൂപന്തരമ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു 

insight4us.blogspot.comഎന്നാ നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ സന്ദര്സകര്‍ നാലായിരം കവിഞ്ഞു , നിങ്ങള്‍ ആണ് എന്റെ പ്രചോദനം നന്ദി നമസ്കാരം സ്വാഗതം insight4us.blogspot.comഎന്നാ നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ സന്ദര്സകര്‍ നാലായിരം കവിഞ്ഞു , നിങ്ങള്‍ ആണ് എന്റെ പ്രചോദനം നന്ദി നമസ്കാരം സ്വാഗതം യുവാക്കളില്‍ ജീവിതത്തെപ്പറ്റി അവബോധം , ജാഗ്രത ഇവ വളര്‍ത്തുക , ഒരു പുതിയ ബദല്‍ ജീവിത ശൈലി യെ പറ്റി ഉള്കാഴച നല്‍കുക എന്നിവയാണ് ഈ ബ്ലോഗിന്റെ ലകഷ്യം. നമുക്ക് ഒന്നായി മുന്നേറാം. നിങ്ങള്‍ ആണ് എന്റെ ദൈവം . ആശംസകള്‍

insight4us.blogspot.comഎന്നാ  നിങ്ങളുടെ  സ്വന്തം  ബ്ലോഗില്‍  സന്ദര്സകര്‍ നാലായിരം  കവിഞ്ഞു , നിങ്ങള്‍  ആണ്  എന്റെ  പ്രചോദനം  നന്ദി  നമസ്കാരം  സ്വാഗതം യുവാക്കളില്‍  ജീവിതത്തെപ്പറ്റി  അവബോധം , ജാഗ്രത  ഇവ വളര്‍ത്തുക , ഒരു പുതിയ ബദല്‍  ജീവിത  ശൈലി  യെ പറ്റി ഉള്കാഴച  നല്‍കുക  എന്നിവയാണ്  ഈ  ബ്ലോഗിന്റെ  ലകഷ്യം. നമുക്ക്  ഒന്നായി  മുന്നേറാം. നിങ്ങള്‍ ആണ് എന്റെ ദൈവം . ആശംസകള്‍   

Tuesday, May 29, 2012

കരിമീന്‍ കാണുന്നവരും കഴിക്കുന്നവരും ഇതൊന്നു വായിക്കണം .


കരിമീന്‍  കാണുന്നവരും  കഴിക്കുന്നവരും  ഇതൊന്നു  വായിക്കണം . കരിമീനില്‍  നിന്നും  മനുഷ്യന്‍  പകര്ത്തേണ്ട  ചില  വലിയ   മുല്യങ്ങള്‍  താഴെ  പറയുന്നു

ഒന്ന് - കരിമീന്‍  ജീവിത  കാലത്ത്  ഒരു  ഒറ്റ  ഇണയെ  മാത്രമേ  സ്വീകരിക്കു . എന്ന്  വച്ചാല്‍  കരിമീന്‍  ഒരു ഏക  പത്നി  വ്രതക്കാരന്‍  ആണെന്ന്  സാരം .

രണ്ട് -  കരിമീന്‍  വളെരെ  ശുദ്ധമായ  പരിസരങ്ങളില്‍  നിന്ന്  മാത്രമേ  ആഹാരം  തേടു . മുടിപായല്‍  ആണ്  ഇതിന്റെ  പ്രധാന  ഭക്ഷണം 

മൂന്നു -പെണ്‍  കരിമീന്‍  മുട്ട  മരക്കുറ്റിയില്‍  പറ്റിച്ചു  വച്ച്  ബീജസങ്കലനം  നടത്താന്‍  ആണ്‍  കരിമീനിനെ  നോകി  ക്ഷണിക്കുന്നു വളരെ  വിചിത്രമായ  ഒരു  നടപടി ആണിത് .
 
നാല്  -കരിമീന്‍ , മുട്ട  വിരിയുന്നത്  വരെ  അതിനു കാവല്‍  നില്കുന്നു . കുഞ്ഞുങ്ങള്‍  ഒരു ഉറുമ്പ്  പൊലിരിക്കും . കുഞ്ഞുങ്ങളെ  ഇവ  പൊന്നുപോലെ  പരിപാലിക്കുന്നു . അവയ്ക്ക്  വേണ്ട  ആഹാരം  സ്വന്തം  ശരീരതുനിന്നും  ശ്രവിപ്പിക്കുന്നു 

ഒരു  നല്ല  ഭര്‍ത്താവും  അച്ഛനും  അമ്മയും  ഭാര്യയും  ഒക്കെ  ആണ്  നമ്മുടെ  മുന്നിലുള്ള  കരിമീന്‍  എന്ന്  തിരിച്ചു അറിയുക 

Monday, May 28, 2012

കുട്ടിക്കൊരു മടല് വണ്ടി സമ്മാനിക്കു ആശാനെ


കുട്ടിക്കൊരു മടല് വണ്ടി സമ്മാനിക്കു ആശാനെ , അത് എളുപ്പമാണ് . ഒരു ഓലമടല്‍ ഒപ്പികുക . അതിലെ ഓലക്കാല്‍ ഓരോന്നായി മാറ്റുക . ആവസ്യതെനു നീളത്തില്‍ മുറിക്കുക . വണ്ടി റെഡി . ഈ മടല് വണ്ടി നിങ്ങളുടെ കുട്ടിയെ ഏല്പിക്കു . നിമിഷത്തിനുള്ളില്‍ അത് ഒരു പാണ്ടിലോറി , ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌ , ഓയില്‍ ടാന്കേര്‍ , ടിപെര്‍ ലോറി ഇതൊക്കെ ആയ്യി മാറുന്നത് നിങ്ങള്ക്ക് കാണാം . കുട്ടിഉടെ ഭാവന ഉണരട്ടെ . മടല് വണ്ടി കൊണ്ട് അവന്‍ പറമ്പ് മുഴുവന്‍ ചുറ്റട്ടെ. പ്രകൃതി എന്തെന്നു കുട്ടി അറിയട്ടെ . അവനെ തടയരുത് . അവന്റെ ബാല്യം നഷ്ട്ടമാക്കരുത് .കുട്ടിയെ ടെലിവിഷന്‍ ടെ മുമ്പില്‍ നിന്നും പ്രകൃതി യിലേക്ക് പറിച്ചു നടുവാന്‍ ഓല മടല്‍ വണ്ടി സഹായിക്കും . അത് പഴമയുടെ നന്മ ആണ് . ആശംസകള്‍ 

Sunday, May 27, 2012

കുട്ടിയെ ടെലിവിഷന്‍ അടിമ ആക്കല്ലേ . നമുക്ക് അവനെ മോചിപ്പിക്കാന്‍ പ്രയാസമാകും

കുട്ടിയെ   ടെലിവിഷന്‍   അടിമ  ആക്കല്ലേ . നമുക്ക്  അവനെ  മോചിപ്പിക്കാന്‍  പ്രയാസമാകും . ഒരു  അവധി  കിട്ടിയാല്‍  കുട്ടികളെ  നാം  ടെലിവിഷന്‍  നു  വിട്ടു  കൊടുത്തു  തല  ഊരും . സ്റ്റാര്‍ , പോഗോ , കാര്‍ട്ടൂണ്‍ , തുടങ്ങിയ  നൂറു  ചാനെല്‍ കല്‍  കാണിക്കുന്ന  വികൃതങ്ങള്‍   കണ്ടു  കുട്ടി  മരവിക്കുന്നു . ഒടുവില്‍  അവന്‍  ഒരു  മന്ദ  ബുദ്ധിയോ , അക്രമിയോ  ആയി  തീര്‍നാല്‍  ആരെയും  കുറ്റം  പറയേണ്ട . രംബോ  യെ  കടത്തി  വെട്ടുന്ന  കൊച്ചു  രംബോ  മാര്‍  കഴുത്തു  അറക്കുന്ന കാലമാണിത് . നല്ല  ചാനല്‍  മാത്രം , അനിമല്‍  പ്ലാനെറ്റ് , ദിസ്കവേരി,  തുടങ്ങിയവ  അരമണിക്കൂര്‍  കാണിക്കുക . അല്ലാത്തപ്പോള്‍  അവനെ പറമ്പിലേക്ക് വിടുക  അവന്‍ സ്വതന്ത്രനായി  കളിക്കട്ടെ . ആശംസകള്‍  

Saturday, May 26, 2012

നമുക്ക് വേഗത കുറയ്ക്കാം , ജീവിതം ആസ്വദിക്കാം

എല്ലാം  പതുക്കെ  ചെയ്തു  നോക്കു. നടക്കുന്നത് , ഇരിക്കുന്നത്  അങ്ങനെ  എല്ലാം .  പതുക്കെ  ചെയുമ്പോള്‍  മനസ്  ഇരുത്തി  ആസ്വദിച്ചു  ചെയ്യാന്‍  കഴിയും . മനസിന്‌  ശാന്തി  ഉണ്ടാകും . ഓര്‍മ  ശക്തി   കൂടും . സഹന  ശക്തി   കൂടും .  എല്ലാം  എത്ര  വിലപെട്ടതാണെന്ന്  നാം  തിരിച്ചരിയം .  നമുക്ക്  വേഗത  കുറയ്ക്കാം , ജീവിതം ആസ്വദിക്കാം 

Thursday, May 24, 2012

ഓം ഹ്രീം മത്തന്‍ ഇല വരട്ടെ


ആശാനെ  നമ്മുടെ  അയ്യത്തു  വെറുതെ  വളര്‍ന്നു  നിക്കുന്ന  മത്തന്‍  ഇല  അരിഞ്ഞു തോരന്‍  വക്കാന്‍  സൂപ്പര്‍  ആണ് .  മത്തന്റെ  അടുത്ത്  ചെന്ന്  ഓടി  നടന്നു  ഒരു  പത്തു  തളിര്‍  ഇല  പറിക്കണം .  മണ്ണും  പൊടിയും  കളയാന്‍  വെറുതെ  ഒന്ന്  കഴുകണം .  ചീര  അരിയുന്നത്  പോലെ   പൊടിയായി  ഒന്ന്  അരിയണം, വളരെ  എളുപ്പമാണ് .  അരിഞ്ഞ ഇല ഒന്ന് കൂടി  വെള്ളത്തില്‍  ഒന്ന്  കഴുകി  വെള്ളം  പിഴിഞ്ഞു  കളയണം . ഇതില്‍  ഇത്തിരി  ജീരകം  ഇത്തിരി  വെളുത്തുള്ളി  ഇത്തിരി  തേങ്ങ  ഇത്രയും  അരച്ച്  ചേര്‍ത്ത്   വെള്ളം  ഒഴിക്കാതെ  ചെറു  തീയില്‍  വേവിക്കുക ,  പോഷക  ഗുണമുള്ള  സൂപ്പര്‍  മത്തന്‍  ഇല  തോരന്‍  തൈയ്യാര്‍.    വച്ച്  കഴിച്ചിട്ടു  വിവരം  പറയണം . നമ്മുടെ  പിതാക്കന്മാര്‍  പരമ്പരഗതമായി   വച്ച്  കഴിച്ചു  വരുന്ന  ഒരു തോരന്‍  ആണിത്  ആശംസകള്‍ 

Tuesday, May 22, 2012

ഒരു ദുരന്തത്തെ എങ്ങനെ നേരിടണം

ഒരു  ദുരന്തത്തെ  എങ്ങനെ  നേരിടണം , നിങ്ങള്‍ എല്ലാത്തിനും  സാക്ഷി  ആകുന്നു . ദുരന്തം  എന്നത്  ഒരു മരണം  ആകാം , ഒരു ചീത്ത  വിളി ആകാം , അപമാനം  ആകാം , സാമ്പത്തിക  നഷ്ടം  ആകാം .നിങ്ങള്‍  ഒരു കാര്യം  മനസിലാക്കുക ,നിങ്ങള്‍ ഇതിനെല്ലാം  സാക്ഷി  ആണ് . വികാരപരമായി  ഒന്നിനെയും  സമീപിക്കരുത് . അപമാനിക്കപെടുന്നത്  നിങ്ങളുടെ ശരീരം  മാത്രമാണ് . നിങ്ങള്‍ സത്തയാണ്  ആത്മാവാണ് . നിങ്ങളുടെ കണ്ണുകളിലുടെ  എല്ലാത്തിനും സാക്ഷി ആയിരിക്കുകയാണ് . അപരെന്റെ  വിഡ്ഢിത്തം  ഓര്‍ത്തു  പൊട്ടിച്ചിരിക്കുക  മാത്രം  ചെയ്യുക .

Monday, May 21, 2012

സന്ദര്സകര്‍ മുവായിരം കവിഞ്ഞു , നന്ദി , നിങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു .

സന്ദര്സകര്‍  മുവായിരം  കവിഞ്ഞു , നന്ദി , നിങ്ങളില്‍  ഞാന്‍  ദൈവത്തെ  കാണുന്നു .  യുവാക്കളില്‍  അവബോധവും  ജാഗ്രതയും  വളര്‍ത്തുക  എന്ന ലക്ഷ്യം  ആണ്  ഈ ബ്ലോഗനു  ഉള്ളത് . ഇതിലെ  ഓരോ  ചിന്തകളും  ഓരോ തീപോരിയാണ്‌ . അതിനെ  ഊതി  കത്തികെണ്ട്ടത്  നിങ്ങള്‍  ഓരോരുത്തരും  ആണ് . ഇനിയും  വരണം  ഈ  വഴിയെ , ഒരായിരം  നന്ദി   

ചിരികുമ്പോള്‍ നിങ്ങള്‍ വാതില്‍ ആയിത്തീരുന്നു

ചിരികുമ്പോള്‍   നിങ്ങള്‍  വാതില്‍  ആയിത്തീരുന്നു  മുഖം  വീര്‍തിരിക്കുമ്പോള്‍ നിങ്ങള്‍  ഒരു  മതില്‍  ആയി  തീരുകയാണ് . എല്ലാവരും  മതിലില്‍  തട്ടി  വീഴുന്നു . ആരും  നിങ്ങളിലുടെ  കടന്നു  പോകുകയില്ല , അതിനാല്‍  എല്ലാവരോടും  പുഞ്ചിരിക്കുക  നിങ്ങള്‍  വാതില്‍  ആയി  മാറും . എല്ലാവരും നിങ്ങളിലുടെ  കടന്നു  പോകും . ഒന്നും  നിങ്ങളെ   ബാ  ധിക്കുകയില്ല .  ആശംസകള്‍ 

Sunday, May 20, 2012

ചക്ക തിന്നാല്‍ ചാവുമോ ?

ചക്ക  തിന്നാല്‍  ചാവുമോ ? മലയാളിയുടെ  ചക്കയോടുള്ള  പെരുമാറ്റം  കണ്ടാല്‍  അങ്ങനെ  തോന്നും . ആര്‍കും  ചക്ക  വേണ്ട .  ഇതിനു  മാറ്റം  വരണം . ഒരു പഴുത്ത  ചക്ക ചുലക്ക്  ഡല്‍ഹിയില്‍  രണ്ടു  രൂപ  വിലയുണ്ട്‌ . ഒരു ചക്ക പോലും  പാഴാക്കി  കളയരുത് . ആഴ്ചയില്‍  ഒരു  ദിവസം  എങ്കിലും , അര  മണിക്കൂര്‍  മിനക്കെടുക . ഒരു ചക്ക അയല്‍ പക്കവുമായി  പങ്കിടുക . അല്പം  അരക്കൊക്കെ പറ്റുമായിരിക്കും  സാരമില്ല   കുറച്ചു  ചുള  വറത്ത്  കുട്ടികള്‍ക്ക്  കൊടുക്കുക . ചക്ക  പഴുത്തു  തിന്നുവാനും  നല്ല  രുചിയാണ് .  നമ്മുടെ  പിതാക്കന്മാരെ  പട്ടിണിയില്‍  നിന്നും  കര കയറ്റിയത്  ചക്കയാണ് . മറക്കല്ലേ  ചക്കയെ .  ആശംസകള്‍ 

Saturday, May 19, 2012

സോപ്പിടാതെ കുട്ടുകാരാ ചാരം മതി , ചെമ്പരത്തി ഇല മതി

  സോപ്പിടാതെ കുട്ടുകാരാ ചാരം മതി , ചെമ്പരത്തി ഇല മതി സോപ്പിടാതെ കുളിക്കുവാനും പാത്രം കഴുകുവാനും നമുക്ക് മടിയാണ് . എന്തിനു നമ്മുടെ പണം വല്ല സോപ്പ് കമ്പനിക്ക്‌ കൊടുക്കുന്നു . കഴിഞ്ഞ മൂന്നു മാസം ആയി പാത്രം കഴുകുവാന്‍ ഞാന്‍ ചാരം ആണ് ഉപയോഗിക്കുന്നത് . നല്ലതുപോലെ വൃത്തിയാകും , വെള്ളവും കുറച്ചു മതി . ലോഷനും , ഡിട്ടെര്‍ ജെന്റും , രാസവസ്തുക്കളാണ് . അവ മണ്ണിനെയുംവെള്ളത്തെയും , ആരോഗ്യത്തെയും നശിപ്പിക്കും . ഇനി കുളിയുടെ കാര്യം , ഞാന്‍ സോപ്പ് ഉപയോഗിക്കാറില്ല . ചെമ്പരത്തി ഇല, അല്ലെങ്കില്‍ ചകിരി ഉപയോഗിച്ച് നന്നായി ശരീരം ഉരച്ചു കഴുകും . സോപ്പ് വേണ്ട ഷാമ്പൂ വേണ്ട . ജാട വേണ്ട . എനിക്ക് സായിപ്പു ആകണ്ട . നാടനായി ജീവിച്ചാല്‍ മതി . എനിക്ക് എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഞാന്‍ ആണ് അല്ലാതെ പരസ്യ കമ്പനികള്‍ അല്ല . അതുകൊണ്ട് കുട്ടുകാരാ, മാറുവാന്‍ തീരുമാനിക്കു, ഉപഭോഗ സംസ്കാരത്തെ വെല്ലുവിളിക്കു, ബദലുകള്‍ കണ്ടെത്തു... ആശംസകള്‍    

Friday, May 18, 2012

ആശാനെ ചായ കുടി നിറുത്താമോ,

ആശാനെ  ചായ  കുടി  നിറുത്താമോ, നിങ്ങള്ക്ക്  ഇരട്ടി  ഉന്മേഷം      കിട്ടും . ഞാന്‍  കഴിഞ്ഞ  മുന്ന്  മാസമായി  ചായ  കുടി  നിറുത്തിയിട്ടു . എനിക്ക്  ഇപ്പോള്‍  ദിവസം  മുഴുവന്‍  എന്തൊരു ഉന്മേഷം ആണെന്നോ .  ചായ  കുടിചിരുന്നപ്പോള്‍   സമയത്തിനു  ചായ  കിട്ടിയില്ല  എങ്കില്‍   തലവേദന   വരുമായിരുന്നു .നല്ല  പാല്  കിട്ടാനില്ല , തേയില എന്ന്  വിളിക്കുന്ന  പൊടിയില്‍ , എന്തും  മാത്രം  കീട  നാശിനിയും  കളറും  ചേര്‍ത്തതാണ് .  ടാനിന്‍  എന്ന  ലഹരി  വസ്തുവും  തെയിലയില്‍  അടങ്ങിയിട്ടുണ്ട് . അത്  നമ്മെ  അടിമയാക്കും. വെറുതെ  എന്തിനു  നമ്മുടെ  കാശു  കണ്ട  തേയില  മുതലാളിമാര്ക്ക്  കൊടുക്കണം . ചായക്ക്  പകരം  വല്ലപോഴും  ഒരു കരിപ്പോട്ടി  കാപ്പി  കുടിക്ക്  പഴമയുടെ  നന്മയില്‍  അഭിമാനിക്കു  ആശംസകള്‍    

Wednesday, May 16, 2012

ഞങ്ങളുടെ കിണറ്റില്‍ നിധി ഉണ്ട് !

ഞങ്ങളുടെ  കിണറ്റില്‍  നിധി  ഉണ്ട്  ! പോന്നസാനെ   ഞങ്ങളുടെ  കിണറ്റിലെ  നല്ല  കണ്ണുനീര്  പോലത്തെ  വെള്ളമാണ്  ഞങ്ങളുടെ  നിധി !!. ഞാന്‍  എന്നും  കിണറ്റില്‍  നിന്നും  വെള്ളം  കൊരിയാണ് കുളിക്കുന്നത് . എന്ത്  തനുപ്പാനെന്നോ, ഒന്ന്  കുളിച്ചു  നോക്കണം .  കുളി  കഴിഞ്ഞു  ഒരു  കൂജയില്‍  വെള്ളം  കോരി  കുടിക്കുവാന്‍  എടുക്കും . ഇതിനൊക്കെ  മക്കളെയും  കൂടെ  കൂട്ടും . അവര്‍  കിണര്‍  എന്താണെന്ന്  അറിയട്ടെ . വെള്ളം കൊരുന്നതും  അറിയട്ടെ . എന്നും  ഉപയോഗിക്കുന്നത്  നാം  ഒരിക്കലും  മലിനമാകില്ല . നമ്മുടെ  പുഴകളും  കുളങ്ങളും  മലിനമായത്  നാം  അവയെ  മറന്നത്  മുതലാണ് . നമ്മുടെ  കുട്ടികള്‍  എങ്കിലും  കിണര്‍ എന്താണ്  എന്ന്  നാളെ  നമ്മളോട്  ചോദിയ്ക്കാന്‍  ഇട  വരാതെ  നോക്കാം  

Monday, May 14, 2012

സന്ദര്സകര്‍ രണ്ടായിരം കവിഞ്ഞു , നന്ദി , നിങ്ങളാണ് എന്റെ ദൈവം , സ്വാഗതം


സന്ദര്സകര്‍  രണ്ടായിരം  കവിഞ്ഞു , നന്ദി  , നിങ്ങളാണ്  എന്റെ  ദൈവം  , സ്വാഗതം 
യുവാക്കളില്‍  തങ്ങള്‍  ആരാണ്  എന്ന  അവബോധവും  , ജാഗ്രതയും  വളര്‍ത്തുവാനുള്ള  എളിയ  ശ്രമം  ആണ്  ഈ  ബ്ലോഗിന്റെ   പിറവിയില്‍  കലാശിച്ചത് .  യുവാക്കളില്‍  ആത്മാഭിമാനവും , സ്വാതന്ത്രിയ  ബോധവും , സ്വയം പര്യാപ്തതയും  വളര്‍ത്തുകയാണ്  ഈ  ബ്ലോഗന്റെ  ലക്ഷ്യം  . നിങ്ങളുടെ  പിന്തുണയാണ്  എന്റെ  ഊര്ജം . ഒരായിരം  നന്ദി http://insight4us.blogspot.com

Sunday, May 13, 2012

സ്വര്‍ണ പേന വേണോ

പോന്നു  കൂട്ടുകാരാ  നിങ്ങള്‍  ഇതു  വരെ  എത്ര  പേന  ഉപയോഗിച്ച്  കഴിഞ്ഞത്  വലിച്ചെറിഞ്ഞു  കളഞ്ഞു . ഒന്ന്  രണ്ടു  ... വേണ്ട  എണ്ണം  എടുകേണ്ട്ട.... ചിലപ്പോള്‍  എണ്ണം കേട്ട്  തല  പെരുതെക്കാം ....  ഈ  പേനയെല്ലാം എന്തിയെ ?  മണ്ണില്‍  ഒരിക്കലും  അലിഞ്ഞു  ചേരാതെ  അത്  പ്രകൃതിയെ  നശിപ്പിച്ചു  കൊണ്ടിരിക്കുകയാണ് . ജലത്തെ    നശിപ്പിച്ചു  കൊണ്ടിരിക്കുകയാണ്. ഒരു  അമ്പതു  വര്ഷം  കഴിഞ്ഞു  കൃഷി  ചെയ്യാന്‍  നമ്മുടെ  കൊച്ചുമക്കള്‍  മണ്ണ്  കിളക്കുമ്പോള്‍  ഈ  പേന  എല്ലാം  കണ്ടു  നമ്മളെ  ശപിചെക്കാം. എന്തിന്നു  അവരുടെ  ശാപം  വാങ്ങണം ,  ഇന്ന്  തന്നെ  മഷിപ്പേന  ഉപയോഗിച്ച്  തുടങ്ങു. ഞാന്‍  കഴിഞ്ഞ  മൂന്നു  മാസമായി  ഹീറോ  പേനയാണ്‌  ഉപയോഗിക്കുന്നത് . സൂപ്പര്‍ . എന്നെ  വിശ്വാസിക്ക്  , നമ്മുടെ  പാരമ്പര്യം  മറക്കാതെ  . ഒരു  പേനകൊണ്ട്  ഒരു  ആയുസ്സ്  മുഴുവന്‍  എഴുതാം . മഷി  വാങ്ങിയാല്‍  മതി  ആശംസകള്‍   

Friday, May 11, 2012

അരി അരച്ച് കൊടുക്കുന്നതാണ് !

അയ്യത്തു കളഞ്ഞ  ആട്ടു കല്ലും , ഉരലും  അടുക്കളയില്‍  വര്‍ഷങ്ങള്‍ക്കു ശേഷം  മടങ്ങി  എത്തി . അല്‍പ്പ  നേരം  ചിലവഴിച്ചാല്‍  നല്ല ഒന്നാംതരം  മാവു  അരച്ച്  എടുക്കാം . ശരീരത്തിന്  നല്ല  വ്യായാമം കിട്ടും . ഓരോ  അരിമണിയും  അരഞ്ഞു  മാവായി  മാറുന്ന  കാഴ്ച  കാണേണ്ടത്  തന്നെ . ഭാര്യയും  മക്കളും  ഒപ്പം  അരി  അരക്കാന്‍ കൂടിയപോള്‍ കുടുംബത്തില്‍ സന്തോഷം . പതുപതുത്ത  ദോശ ചുട്ടു  കഴിച്ചപ്പോള്‍  ആട്ടുകല്ലിനെ  നന്ദിയോടെ  ഓര്‍ത്തു . അരകല്ലും  , ആട്ടുകല്ലും  , ഉരലും  ഒക്കെ  നമ്മുടെ  സാംസ്‌കാരിക  ചിഹ്നം  ആണ് . നമ്മുടെ  വേരുകള്‍  ആണ് . വേരുകള്‍  നഷ്ട്ടമായാല്‍  നാം  നിലം  പതിക്കും . പഴമ  തന്‍  നന്മ  തിരിച്ചറിയുക . അഭിമാനിക്കുക , ആശംസകള്‍      അരി അരച്ച്  കൊടുക്കുന്നതാണ് !

Thursday, May 10, 2012

ഒഴീഞ്ഞവന്‍ ആകുക

ഒഴീഞ്ഞവന്‍  ആകുക  അഹം ബോധം  നശിക്കുമ്പോള്‍  നാം  ഒഴീഞ്ഞവനാകുന്നു . എല്ലാം,  അത്  സന്തോഷം  ആകട്ടെ  ചീത്ത  വിളി  ആകട്ടെ  അനുമോദനം  ആകട്ടെ എല്ലാം  നമ്മിലുടെ കടന്നു  പോകട്ടെ . ഒരു ചിരിയോടെ  എല്ലാം കേട്ടിരിക്കുക , എല്ലാത്തിനും  സാക്ഷി  ആയിരിക്കുക . ഒന്നും  നിങ്ങളില്‍  തങ്ങി  നില്‍കുനില്ല, എല്ലാം നിങ്ങളിലുടെ കടന്നു  പോകുന്നു  ആശംസകള്

Wednesday, May 9, 2012

ഓമയ്ക്ക

തമിഴന്‍  മരുന്നടിച്ച്   കേരളത്തില്‍  അയക്കുന്ന  കാബേജും  കോളി  ഫ്ലോവേരും  ഉപേക്ഷിച്ചു  നമ്മുടെ  സ്വന്തം  ഓമയ്ക്കയെ  അടുക്കളയില്‍  കൊണ്ട്\\വരൂ .  തോരന്‍  വച്ചും  കറി  വച്ചും  കഴിക്കു . പറമ്പില്‍  ഒരു  ഓമ  തൈ നടു  .  ആനന്ദം  അനുഭവിക്കു. നാടന്‍  ആകു  അഭിമാനിക്കു     

Tuesday, May 8, 2012

അമ്മ

അമ്മ  നിങ്ങളുടെ  ദൈവമാണ് . അമ്മയുടെ  കണ്ണുകള്‍  ദൈവത്തിന്റെ  കണ്ണുകളാണ് . അമ്മ  വെറും  ശരീരം  മാത്രമല്ല . അമ്മയില്‍\  അടങ്ങിയിരിക്കുന്ന സത്തയെ  അഥവാ  ആത്മാവിനെ  തിരിച്ചറിഞ്ഞു  അതിനെ  നമിക്കുക . ഞാന്‍  നിങ്ങളുടെ  സ്വന്തം  അമ്മയെ  പറ്റിയാണ് പറയുന്നത്‌ 

Monday, May 7, 2012

എന്റെ കണ്ണുകളില്‍ നീയുണ്ട്

എന്റെ  കണ്ണുകളില്‍  ഒന്ന്  സൂക്ഷിച്ചു  നോക്ക് , അവിടെ  കൃഷ്ണമണിയില്‍  നിങ്ങള്ക്ക്  നിങ്ങളെ  തനേ കാണാം . ഞാന്‍  എന്റെ  കണ്ണുകളില്‍  നിങ്ങളെ  കാത്തു  സൂക്ഷിക്കുന്നു . നിങ്ങളുടെ  കണ്ണുകളില്‍  ഞാന്‍  നോക്കുമ്പോള്‍  ഞാന്‍ എന്നെ  തന്നെയാണ്  കാണുന്നത് . നമ്മള്‍  ഒന്നാണ് . ഒരേ  സത്തയുടെ  രണ്ട്‌ രൂപങ്ങള്‍  മാത്രമാണ്  നാം . ഒരേ  ചെയതന്യം  ആണ്  നമ്മളില്‍  ഉള്ളത് . ആശംസകള്‍

Thursday, May 3, 2012

സൈക്കിള്‍ ചവിട്ടുന്നതില്‍ അഭിമാനിക്കുക

സൈക്കിള്‍  ചവിട്ടുന്നതില്‍  അഭിമാനിക്കുക , സന്തോഷിക്കുക  കാരണം അഭിമാനം  ഉള്ളവനെ  സൈക്കിള്‍ ചവിട്ടി  നാലാള്‍  കാണ്‍കെ  സഞ്ചരിക്കുവാന്‍  കഴിയു . സൈക്കിള്‍  നിങ്ങള്ക്ക്  ആത്മാഭിമാനം  നല്‍കുന്നു . സൈക്കിള്‍  നിങ്ങള്ക്ക്  സ്വത്ന്ത്രിയ  ബോധം  നല്‍കുന്നു . നിങ്ങള്‍ പെട്രോള്‍  വിപനിഉടെ  അടിമ അല്ല . സൈക്കിള്‍ നിങ്ങള്ക്ക്  സ്വയം  പര്യാപ്തത   നല്‍കുന്നു . ആശംസകള്‍ 

Tuesday, May 1, 2012

സൈലന്റ വാലീ എന്റെ വീട്

ഞാന്‍ മൊബൈല്‍ ഉപേ ക്ഷിച്ചു നിങ്ങളോ ?

കഴിഞ്ഞ  മുന്ന്  മാസമായി  ഞാന്‍  വളരെ  സന്തോഷവാനാണ് , കാരണം  ഞാന്‍  മൊബൈല്‍  ഉപയോഗിക്കുന്നില്ല . ടെന്‍ഷന്‍  ഇല്ല , കള്ളം  പറയേണ്ട , തലച്ചോറിലെ  കാന്‍സര്‍  പിടിക്കില്ല , വന്ധ്ത  പിടികില്ല , പ്രാന്ത്  പിടിക്കില്ല , എടാ  പോടാ  വിളികള്ളില്ല,  ആരും  വിളിച്ചു  ശല്ലിയ  പെടുത്തില്ല . സമാധാനമയി  വണ്ടി  ഓടിക്കാം , അതിനാല്‍  ഇന്ന്  തന്നെ  നിങ്ങളും  തീരുമാനമെടുക്കു  മൊബൈല്‍  വലിച്ചു എറിഞ്ഞു  കളയു  ശാന്തി  നേടു . കത്തുകള്‍  എഴുതി തുടങ്ങു , വീടുകളില്‍  പോയി  ആളുകളുമായി  നേരിട്ടു  വര്‍ത്തമാനം  പറയാന്‍  തുടങ്ങു . ജീവിതം  തിരിച്ചു  പിടിക്കു  ആശംസകള്‍