Saturday, May 19, 2012

സോപ്പിടാതെ കുട്ടുകാരാ ചാരം മതി , ചെമ്പരത്തി ഇല മതി

  സോപ്പിടാതെ കുട്ടുകാരാ ചാരം മതി , ചെമ്പരത്തി ഇല മതി സോപ്പിടാതെ കുളിക്കുവാനും പാത്രം കഴുകുവാനും നമുക്ക് മടിയാണ് . എന്തിനു നമ്മുടെ പണം വല്ല സോപ്പ് കമ്പനിക്ക്‌ കൊടുക്കുന്നു . കഴിഞ്ഞ മൂന്നു മാസം ആയി പാത്രം കഴുകുവാന്‍ ഞാന്‍ ചാരം ആണ് ഉപയോഗിക്കുന്നത് . നല്ലതുപോലെ വൃത്തിയാകും , വെള്ളവും കുറച്ചു മതി . ലോഷനും , ഡിട്ടെര്‍ ജെന്റും , രാസവസ്തുക്കളാണ് . അവ മണ്ണിനെയുംവെള്ളത്തെയും , ആരോഗ്യത്തെയും നശിപ്പിക്കും . ഇനി കുളിയുടെ കാര്യം , ഞാന്‍ സോപ്പ് ഉപയോഗിക്കാറില്ല . ചെമ്പരത്തി ഇല, അല്ലെങ്കില്‍ ചകിരി ഉപയോഗിച്ച് നന്നായി ശരീരം ഉരച്ചു കഴുകും . സോപ്പ് വേണ്ട ഷാമ്പൂ വേണ്ട . ജാട വേണ്ട . എനിക്ക് സായിപ്പു ആകണ്ട . നാടനായി ജീവിച്ചാല്‍ മതി . എനിക്ക് എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഞാന്‍ ആണ് അല്ലാതെ പരസ്യ കമ്പനികള്‍ അല്ല . അതുകൊണ്ട് കുട്ടുകാരാ, മാറുവാന്‍ തീരുമാനിക്കു, ഉപഭോഗ സംസ്കാരത്തെ വെല്ലുവിളിക്കു, ബദലുകള്‍ കണ്ടെത്തു... ആശംസകള്‍    

8 comments:

  1. പ്രകൃതിയിലേയ്ക്ക് നോക്കിയാല്‍ ബദലുകള്‍ കണ്ടെത്താം അല്ലേ?

    ReplyDelete
  2. karuthi vacheedaam nalloru naaleykku ee manohariyaam prakruthi deviyeyum

    karuthumaval nammaleyum than kanmani pol

    ReplyDelete
  3. chembarathi upayogichal shareerathile azhuku pokumo?bakiyellam ok.
    ee charam evidannu kitti?appol.........

    ReplyDelete
  4. പ്രകൃതിയെ സ്നേഹിക്കാം.
    നല്ല ചിന്തകള്‍, നല്ല പ്രവര്‍ത്തികള്‍!!

    ReplyDelete
  5. athe..പ്രകൃതിയെ സ്നേഹിക്കാം.
    നല്ല ചിന്തകള്‍, നല്ല പ്രവര്‍ത്തികള്‍!!

    ReplyDelete