Friday, May 11, 2012

അരി അരച്ച് കൊടുക്കുന്നതാണ് !

അയ്യത്തു കളഞ്ഞ  ആട്ടു കല്ലും , ഉരലും  അടുക്കളയില്‍  വര്‍ഷങ്ങള്‍ക്കു ശേഷം  മടങ്ങി  എത്തി . അല്‍പ്പ  നേരം  ചിലവഴിച്ചാല്‍  നല്ല ഒന്നാംതരം  മാവു  അരച്ച്  എടുക്കാം . ശരീരത്തിന്  നല്ല  വ്യായാമം കിട്ടും . ഓരോ  അരിമണിയും  അരഞ്ഞു  മാവായി  മാറുന്ന  കാഴ്ച  കാണേണ്ടത്  തന്നെ . ഭാര്യയും  മക്കളും  ഒപ്പം  അരി  അരക്കാന്‍ കൂടിയപോള്‍ കുടുംബത്തില്‍ സന്തോഷം . പതുപതുത്ത  ദോശ ചുട്ടു  കഴിച്ചപ്പോള്‍  ആട്ടുകല്ലിനെ  നന്ദിയോടെ  ഓര്‍ത്തു . അരകല്ലും  , ആട്ടുകല്ലും  , ഉരലും  ഒക്കെ  നമ്മുടെ  സാംസ്‌കാരിക  ചിഹ്നം  ആണ് . നമ്മുടെ  വേരുകള്‍  ആണ് . വേരുകള്‍  നഷ്ട്ടമായാല്‍  നാം  നിലം  പതിക്കും . പഴമ  തന്‍  നന്മ  തിരിച്ചറിയുക . അഭിമാനിക്കുക , ആശംസകള്‍      അരി അരച്ച്  കൊടുക്കുന്നതാണ് !

9 comments:

  1. ഇത് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ആട്ടുകല്ലിനും അരകല്ലിനും പകരംവയ്ക്കാൻ ഇതുവരെ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഈ ഉദ്യമത്തിന്‌ അഭിനന്ദനങ്ങൾ...

    ReplyDelete
  3. ആട്ടുകല്ലും, ഉരലും വിട്ട് കൊഴുപ്പു നിറഞ്ഞ ദേഹവുമായി തരുണീമണികൾ ഇപ്പോൾ ജിംനേഷ്യത്തിൽ അഭയം പ്രാപിച്ചിരിക്കയാണ്..കൊളസ്ട്രോൾ കുറക്കണം പോലും!
    അവിടെ ഉപകാരപ്രദമല്ലാതെ ഉരലിൽ ഇടിക്കുന്ന പോലെ, ആട്ടുകല്ലിൽ അരക്കുന്ന പോലെ, അലക്കുകല്ലിൽ തുണീ ആഞ്ഞടിക്കുന്നതു പോലെ വെറുതെ നടിച്ച് ഊർജ്ജവും വിയർപ്പും കളയുന്നു.. ചത്താലും പൊങ്ങച്ചം വിടാത്തവർ!
    ആശംസകൾ നേരുന്നു..

    ReplyDelete
  4. ഈ കാഴ്ചകള്‍ ഇനി മലയാളികളുടെ ഓര്‍മയില്‍ മാത്രം,

    ReplyDelete
  5. ende aatu kall oral endo podikan kondu poyit 5 varshamayi nale thanne athu vanganam.pinne arachu kitumengil............

    ReplyDelete
  6. ഉം...... കേട്ട്യോള്‍ നന്നായി കഷ്ട്ടപ്പെടുത്തുന്നുവല്ലേ. സാരമില്ല. പുരുഷ പീഡനത്തിനു കേസ്‌ കൊടുക്കാം ട്ടോ. ഹ ഹ.

    എഴുത്ത് നന്നായി.

    ReplyDelete