Tuesday, November 27, 2012

ഒരു ബയോഗ്യാസ്‌ പ്ലാന്‍റ് ജനിക്കുന്നു

ഞങ്ങളുടെ  വീട്ടില്‍ ഒരു ബയോഗ്യാസ്‌ പ്ലാന്റ്  ഉണ്ടാക്കിയതിനെപറ്റി  മുന്‍പ് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ......ഇപ്പോള്‍ ഞങ്ങളുടെ  എല്ലാ പാചക ആവശ്യവും  നിറവേറ്റുന്നതു ഈ ബയോഗ്യാസ്‌ പ്ലാന്റ് ആണ് ...കഞ്ഞി വക്കാന്‍ മാത്രമേ ഞങ്ങള്‍ അടുപ്പ് കത്തിക്കുന്നുള്ളൂ ... രാവിലെ  ഏതാണ്ടു  രണ്ടു മണിക്കൂര്‍ നേരം കത്തിക്കുവാനുള്ള  ഗ്യാസ് കിട്ടും ... വീട്ടിലെ  വേസ്റ്റ്  മാത്രമാണ് ഇതില്‍ ഒഴിക്കുന്നത് .....എന്‍റെ പ്രിയ സ്നേഹിതന്‍ അജിത്‌ ചേട്ടന്‍റെ  അഭ്യര്‍ത്ഥന മാനിച്ചു ബയോഗ്യാസ്‌ പ്ലന്ടിന്റെ  പിറവിയുടെ ചിത്രങ്ങള്‍ ചുവടെ ചേര്‍കുന്നു 

അളവ് എടുക്കുന്നു 

സിമന്റ്‌  ഇടുന്നു 

അച്ചു  വക്കുന്നു 

കമ്പി വല വക്കുന്നു 

കമ്പി വല ക്ക് ചുറ്റും  സിമന്റ്‌ നിറക്കുന്നു  

ഇതാണ്  ഫെറോ  സിമന്റ്‌ നിര്‍മിതി എന്ന് അറിയപെടുന്നത് 

അടുത്ത ചട്ടി പോരട്ടെ 

അടിയിലതെ റിംഗ് വാര്‍ത്തു  കഴിഞ്ഞു ഇനി  മുകളിലത്തെ റിംഗ് 

മുകളിലും അച്ചു വച്ചു 

മിനുക്ക്‌ 

അങ്ങനെ വാര്‍പ് കഴിഞ്ഞു 

ഗ്യാസ് ശേഖരിക്കാന്‍  ഫൈബര്‍  മൂടി  വച്ചപ്പോള്‍ 

ബയോ ഗ്യാസ് പ്ലാന്ട് 

ഇടതു വശത്ത് കാണുന്ന കുഴലില്‍ ആണ് വേസ്റ്റ്  ഇടുന്നത്  

ആദ്യം നിറച്ചു ചാണകം നിറയ്ക്കണം 

ബയോഗ്യാസ്‌ പ്ലാന്‍റ് 

വലതു വശത്ത് കാണുന്ന  കൂഴലിലുടെ  ആണ് വേസ്റ്റ്  ഇടുന്നത് 

ഞാനും ഞങ്ങളുടെ ബയോഗ്യാസ്‌ പ്ലാന്ടും 

ഒരു കാപ്പി ഇടട്ടെ 

ബയോ ഗ്യാസ് പ്ലാന്‍റില്‍  ഗ്യാസ് നിറഞ്ഞപ്പോള്‍ 

പ്രിയ  വായനക്കാരെ ഒരു ബയോഗ്യാസ്‌ പ്ലാന്‍റ് നിര്‍മിക്കുന്നത് കണ്ടല്ലോ ...നിങ്ങളുടെ വീട്ടിലും ഒരെണ്ണം  വേണം എന്ന് ആഗ്രഹം തോന്നുനില്ലേ  ..ആരെ സമീപിക്കണം എന്ന് ഈ പോസ്റ്റില്‍ ഉണ്ട് http://insight4us.blogspot.in/2012/10/blog-post_9563.html  നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം  ...നന്ദി ...നമസ്കാരം ...

Friday, November 23, 2012

ചാക്കിലെ ചേന കൃഷി





മനസ്സ് ഉണ്ടെങ്കില്‍ എന്തും നടക്കും ....എന്തും ....ഞാന്‍ വെറുതെ പറയുന്നത്  അല്ല ......പച്ചക്കറി  നമ്മുടെ നാട്ടില്‍ കിട്ടാനില്ല .....ആരും കൃഷി ചെയ്യുന്നില്ല .......പച്ചകറി കളില്‍ രാസ കീട നാശിനികള്‍  ആണ് .......ഇത്തരം  കാരിയങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉയ ര്‍ന്നു  കേള്‍ക്കുവാന്‍  തുടങ്ങിയിട്ട് ഒത്തിരി നാളുകള്‍ ആയി ......എല്ലാവരും  ഒത്തിരി  പ്രസംഗിക്കും .....വളരെ കുറച്ചു പേരെ എന്തെങ്കിലും ചെയ്യുക ഉള്ളൂ .... കൃഷി ചെയ്യാതെ ഇരിക്കാന്‍ ഒത്തിരി ഒഴിവു കഴിവുകള്‍ പറയുന്ന  കാര്യത്തില്‍  ഞാന്‍ അടക്കമുള്ള മലയാളികള്‍ ഒത്തിരി മുന്നിലാണ് ......കൃഷി ചെയ്യാന്‍ സ്ഥലം എവിടെ .... കൃഷി ചെയ്യാന്‍ സമയം എവിടെ ....എന്നിങ്ങനെ പരാതികള്‍ നീണ്ടു പോകും ....

എന്‍റെ  അഭിപ്രായത്തില്‍ നമ്മുടെ മടിയന്‍ സ്വഭാവം ആണ്  ആദ്യം മാറേണ്ടത് . കൃഷി  ചെയ്യാനുള്ള ഒരു കൃഷി മനസ്  നമ്മില്‍ ആദ്യം രൂപപെടണം ....മനസ്  ഉണ്ടെങ്കില്‍  മാര്‍ഗവും ഉണ്ടാകും .....

                   ഒരു ഉദാഹരണം പറയാം ....ഞങ്ങള്‍ക്ക്  ഒരു മൂട് ചേന നടുവാന്‍ പോലും ഇടം ഇല്ല ....അയ്യത്തു  എല്ലാം റബ്ബര്‍ ആണ് .....അങ്ങനെ ഇരികുമ്പോള്‍ മനസ്സില്‍ ഒരു ആഗ്രഹം ...ഒരു മൂട് ചേന എവിടെ എങ്കിലും നട്ടിരുന്നു എങ്കില്‍ .....മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോള്‍ അതിനുള്ള വഴിയും മനസ് താനേ  രൂപപെടുത്തി ......കുറെ പ്ലാസ്റ്റിക്‌ ചാക്ക്  സംഘടിപിച്ചു...അതില്‍ മണ്ണും ...എല്ല് പൊടിയും  കലര്‍ത്തി നിറച്ചു .....ചെറുതായി മുറിച്ച ചേന കഷണങ്ങള്‍  ഓരോന്നു അതില്‍ നട്ടു .....രണ്ടു  മൂന്നു ചാക്കുകളില്‍  ചേമ്പും  നട്ടു ........ഏഴു  മാസം കഴിഞ്ഞു ഞങ്ങള്‍ അതിന്റെ വിളവു എടുക്കുന്ന  കാഴ്ചയാണ്  ചിത്രത്തില്‍ .......

                               മനസ് ഉണ്ട് എങ്കില്‍ എല്ലാം നടക്കും .....ഉള്ള ഇടത്തും ...ഉള്ള സമയത്തും അല്പം മിനക്കെട്ടാല്‍  നമുക്ക് വേണ്ട പച്ചക്കറിയില്‍  പകുതി  എങ്കിലും  വീട്ടു വളപ്പിലോ മട്ടുപ്പാവിലോ  ഉണ്ടാക്കി എടുക്കാം

                പ്രിയ  വായനക്കാരെ , ഞാന്‍ എന്‍റെ  ഒരു  അനുഭവം  എഴുതി  നിങ്ങളുടെ  അഭിപ്രായം  പറയണം ...നന്ദി ...നമസ്കാരം 

Monday, November 19, 2012

തെള്ളിയൂര്‍ വൃശ്ചിക വാണിഭവും ഉലക്കയും ഉണക്ക സ്രാവും !!!!


പത്തനം തിട്ട  ജില്ലയിലെ  വെണ്ണികുളത്തിന് അടുത്തുള്ള പ്രസിദ്ധ മായ  തെള്ളിയൂര്‍ ക്ഷേത്രത്തോട്  ചേര്‍ന്നു  എല്ലാ വര്‍ഷവും നടത്തി വരാറുള്ള കാര്‍ഷിക മേള ആണ് തെള്ളിയൂർ വൃശ്ചിക വാണിഭം... മണ്ഡലവ്രതാരംഭദിനം മുതൽ ഒരാഴ്ചയാണ് മേള..... മൺപാത്രങ്ങൾ, കൽഭരണി, ചിരട്ടത്തവി, പുൽപ്പായ, കറിക്കത്തി, ചിരവ, വെട്ടുകത്തി, അരിവാൾ, തൂമ്പ, മൺവെട്ടി, കോടാലി, തൂമ്പാക്കൈ തുടങ്ങിയവയ്ക്ക് പുറമെ ഫർണിച്ചർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വൃക്ഷത്തൈകൾ, പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് പ്രത്യേകം സ്റ്റാളുകൾ മേളയിൽ കാണാം....

                    പഴയ കാലം മുതല്‍ക്കേ   വൃശ്ചിക മാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ എത്തിയിരുന്നവര്‍  കാഴ്ചയായി കാര്‍ഷിക വിളകള്‍ കൊണ്ട് വന്നിരുന്നു ...  നാണയ സമ്പ്രദായം നിലവില്‍ വരുന്നതിനു മുന്‍പ് കൊണ്ടുവരുന്ന സാധനങ്ങള്‍ പരസ്പരം കയ് മാറുമായിരുന്നു .....അത്തരത്തില്‍  ക്രമേണ വളര്‍ന്നു വികസിച്ചതാണ് തെള്ളിയൂര്‍ വൃശ്ചിക വാണിഭം ....പഴയ കാലം മുതല്‍ക്കേ അരയന്‍ മാര്‍ കൊണ്ടു  വന്നിരുന്ന  ഉണക്ക സ്രാവ് ഇന്നും പതിവ് തെറ്റാതെ ഇവിടെ കാണുവാന്‍ കഴിയും ......

                 ഞാന്‍ ഈ വര്‍ഷം  ആണ് ആദ്യമായി  തെള്ളിയൂര്‍ വൃശ്ചിക മേളക്ക് പോകുന്നത് ... പന്തളത് നിന്നും കൊഴെഞ്ചേരിയില്‍  എത്തി അവിടെ നിന്നും വെണ്ണി കുളത്ത്  എത്തിയാല്‍  ഓരോ അരമണിക്കൂര്‍ ഇടവിട്ട്‌  തെള്ളിയൂരേക്ക്  ബസ്‌ ഉണ്ട് .....

                     തെള്ളിയൂര്‍ നിന്നും ഞാന്‍ രണ്ടു സാധനം ആണ് വാങ്ങിയത് .....കുറച്ചു  ഉണക്ക സ്രാവും ...ഒരു ഉലക്കയും ......

ഉലക്കയും ആയി  ബസില്‍ കയറി യാത്ര ചെയ്തപോള്‍  രസകരമായ ഒരു സംഭവം ഉണ്ടായി ....ബസില്‍ എനിക്ക് കിട്ടിയ സീറ്റിന്റെ താഴെ ആയി ഞാന്‍ ഉലക്ക കിടത്തി ഇട്ടു ....ഏ റ്റവും ഒടുവിലത്തെ സീറ്റാണ് എനിക്ക് കിട്ടിയത് .... ഇരുന്ന്  അല്പം കഴിഞ്ഞ പ്പോള്‍  ഞാന്‍ എന്റെ കയ്  വശം ഉള്ള ഒരു പുസ്തകം തുറന്നു വായന തുടങ്ങി  ....അല്പ  സമയം കഴി ഞ്ഞപ്പോള്‍ ...മുന്‍ വശത്ത്  വനിതകള്‍ ഇരിക്കുന്ന ഇടതു ഒരു ബഹളം .....കണ്ടക്ടര്‍ എന്നെ വിളിച്ചു ഇങ്ങനെ ചോദിച്ചു  .......ആശാനെ  ഈ സാധനം നിങ്ങളുടേത് ആണോ  ....... ഞാന്‍ അയാള്‍ ചൂണ്ടി കാണിച്ച ഇടത്തേക്ക് നോകഞാന്‍ മനസ്സില്‍ പറഞ്ഞു ്കി .... അവിടെ  ഒരു വനിതയുടെ കാലില്‍  മുട്ടി ഉലക്ക കിടക്കുന്നു ......എടാ ഈ കുന്തം എപോളാണ്  അങ്ങോട്ട്‌ ചാടി പോയത് ....ഞാന്‍ മനസില്‍ പറഞ്ഞു ....ചമ്മിയ ഒരു ചിരി ചിരിച്ചു  ഞാന്‍ എഴുന്നേറ്റു  ഉലക്ക എടുത്തു എന്റെ തോളത്  ചരിച്ചു കിടത്തി സീറ്റില്‍ ഇരിന്നു ......ഇടയ്ക്കു  ബസില്‍ കയറിയ  പയ്യന്മാര്‍ ഉലക്കയുമായി എന്റെ ഇരുപ്പു കണ്ടു ചിരിക്കുന്നത് ഞാന്‍ കണ്ടു  .....

                                വായനക്കാര്‍ ചിന്തി ചേക്കും  എടാ ഇയാള്‍ക്ക് എന്തിനു ആണ്‌  ഈ ഉലക്ക  ........ഞാന്‍ അടുത്തിടെ  ഞങ്ങളുടെ പറ മ്പില്‍  ഒരു മൂലയ്ക്ക് കിടന്നിരുന്ന   പഴയ  ആട്ടു കല്ലും ...ഉരലും  എടുത്തു കഴുകി ഞങ്ങളുടെ അടുക്കള മുറ്റ ത്ത്  ഇട്ടു .......ഒരു ഉലക്കയുടെ കുറവ് ഉണ്ടായിരുന്നു  ......പരന്തലില്‍  നിന്നും കൊണ്ട് വന്ന  ഉലക്ക ആണ് ഇപ്പോള്‍ ഉപയോഗികുന്നത്  ......പുതിയ ഒരു ഉലക്ക വാങ്ങുവാന്‍ കുറെ നാളു കൊണ്ട് വിചാരിക്കുന്നു  .....അത് ഇപ്പോള്‍ ആണ് സാധിച്ചത് .....

                      ഇപ്പോള്‍ ഞങ്ങള്‍ അരി പൊടികുന്നത്  ഉരലില്‍ ആണ് ....രാത്രിയില്‍ അരി വെള്ളത്തില്‍ ഇട്ടു വക്കും  ....രാവിലെ ഓഫീസില്‍ പോകുന്നതിനു മുന്‍പായി ഉരലില്‍ ഇട്ടു അത് ഉലക്ക കൊണ്ട് പൊടിച്ചു എടുക്കും .....അര മണിക്കൂര്‍ കൊണ്ട് ഇരുന്നാഴി  അരി പൊടിച്ചു എടുക്കാം .....

ഉരലും ഉലക്കയും  നാട്ടു നന്മയുടെ പ്രതീകം ആണ് നമ്മുടെ സംസ്കാരത്തിന്റെ അടയാളം  .....നാം ഇന്ന് അത് മറന്നു കഴിഞ്ഞു .....അരി  ഇടിച്ചു പൊടിക്കാന്‍ നിക്കാതെ നാം എല്ലാം പാക്കറ്റ്  ആഹാരത്തിന്റെ പുറകെ  പോകുക യാണ് ......നമ്മുടെ ആരോഗ്യം നശിപിക്കുകയാണ് ......നമുക്ക്  അരകല്ല് ...ആട്ടു കല്ല്‌ ... ഉരല്‍  മുതലായ  നാട്ടു നന്മകളെ ഓര്‍ത്തു എടുക്കാം .....അവ നമ്മുടെ സ്വാതന്ത്രത്തിന്റെ  അടയാളങ്ങള്‍ ആണ് .......തെള്ളിയൂര്‍ വൃശ്ചിക വാണിഭം എനിക്ക് ഒരു ഉലക്ക തന്നു  ......ഞാന്‍ എന്റെ  മക്കളെ   ഉരലിലൂടെ ഉലക്കയിലൂടെ   അവരുടെ  മഹത്തായ  സാംസ്കാരിക പാരമ്പര്യവുമായി  അടുപികുക്ക  ആണ്  .........തെള്ളിയൂര്‍ വൃശ്ചിക  വാണിഭത്തിനു  നന്ദി ......പ്രിയ വായനക്കാര്‍ക്ക് നമസ്കാരം ......അഭിപ്രായം എഴുതുവാന്‍ മറക്കലെ  ..... നന്ദി 

Wednesday, November 14, 2012

ബാംഗ്ലൂര്‍ നഗരത്തിലേക്ക് സ്വാഗതം !!!

ഇന്ന് ഞാന്‍ പറയുവാന്‍ പോകുന്നത് കഴിഞ്ഞ ദീപാവലി അവധിക്ക് ഞങ്ങള്‍ പോയ ബന്ഗലോര്‍  നഗരത്തെ പറ്റിയാണ്  . എന്റെ  അളിയന്‍ ലിനു  ഭാര്യ മഞ്ജു ഇവരെ കാണുന്നതിനു വേണ്ടിയാണു ഞങ്ങള്‍ ബാംഗ്ലൂര്‍  എത്തിയത് ..കൂടെ നഗരവും ഒന്ന് കാണാം.......ബാംഗ്ലൂര്‍  നഗരത്തെപറ്റി  ഞാന്‍ മനസ്സില്‍ ആക്കിയ ചില കാരിയങ്ങള്‍  വായനക്കാരോട്  പങ്കു  വക്കാം ......

                1)" പട്ടിണി കിടക്കണം എങ്കിലും  ഇവിടെ നൂറു രൂപ ചിലവാകും ".....ഇങ്ങനെ  ബാംഗ്ലൂര്‍ നഗരത്തെ പരിചയപെടുത്തിയത്  അളിയന്‍ ലിനു  ആണ് .....കുറച്ചു കഴിഞ്ഞപ്പോള്‍  അത് ശരി ആണെന്ന് എനിക്കും തോന്നി .......നിങ്ങളുടെ കൈയില്‍  100 രൂപയെ ഉള്ളൂ  എങ്കിലും , അല്ല  100 കോടി രൂപയാണ് ഉള്ളത് എങ്കിലും ബാംഗ്ലൂര്‍ നഗരത്തില്‍ അത് ചിലവാകാന്‍   ഒരേ സമയം മതി ...

               2)  നമ്മുടെ നാട്ടില്‍  ഒരു കടയില്‍ ചെന്ന് രണ്ടു രൂപയ്ക്കു ഉരുളകിഴങ്ങ് , ചോദിച്ചാല്‍ കട ഉടമയുടെ പ്രതികരണം എന്തായിരിക്കും ........പക്ഷെ ബാംഗ്ലൂര്‍  നഗരത്തിലെ ഏ തു  കടയില്‍ ചെന്നും നിങ്ങള്ക്ക് രണ്ടു രൂപയ്ക്കു  ഉള്ളിയോ ഉരുളകിഴ്ന്ഗോ , തക്കാളിയോ ഒക്കെ വാങ്ങാം .....ഒന്നോ രണ്ടോ എണ്ണം വേണമെങ്കിലും നിങ്ങള്ക്ക്  വാങ്ങാം .....നമ്മുടെ നാട്ടില്‍ നടക്കാത്ത   കാര്യം ...

             3) ബാന്ഗലൂര്‍  നഗരത്തില്‍ ഒത്തിരി മദ്യ  കടകള്‍ ഉണ്ട് ....പക്ഷെ നമ്മുടെ നാട്ടിലെ പോലെ  ഒരിടത്തും ആരും അടിച്ചു പൂസായി കിടക്കുനില്ല .......മറ്റുള്ളവരുടെ തോളില്‍ കയറുവാന്‍ ആര്‍ക്കും ഇവിടെ സമയം ഇല്ല  .......

               4)   ബാന്ഗലൂര്‍  നഗരത്തില്‍ ഒരു സ്ത്രീ ക്ക് ഏതു  പാതി രാത്രിയിലും  ധീരതയോടെ   ഒറ്റക്ക് പുറത്തിറങ്ങി  നടക്കാം ...ആരും അവളെ  ഒന്നും ചെയില്ല ......നമ്മുടെ നാട്ടിലെ കാര്യം ഒന്ന് ആലോചിച്ചു നോക്കു  .....

             5)  പശുക്കളെ   നിങ്ങള്ക്ക്  ബാംഗ്ലൂരില്‍  മിക്കവാറും എല്ലാ വഴികളിലും കാണുവാന്‍ കഴിയും  ....അവയ്ക്ക് കയറുകള്‍ ഇല്ല ....അവയെ ആരും ഒരിടത്തും തടയില്ല .....ആളുകള്‍  അവയെ തൊട്ടു വന്ദിക്കും  ........

            6) വെള്ളം വളരെ പിശുക്കി ഉപയോഗിക്കണം ......വീടുകളില്‍  പ്ലാസ്റ്റിക്  കാനുകളില്‍  ആണ് കുടിവെള്ളം വച്ചിരികുന്നത് .....അവ കടകളില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്  .....കുടത്തില്‍ കുടിവെള്ളവും ചുമന്നു പോകുന്നവരെയും ഇവിടെ കാണാം ....എല്ലാ  വീടുകളുടെ  കാര്‍ പോര്ചിലും ഓരോ ടാങ്കുകള്‍  ഭൂമിക്കടിയില്‍ പണിതിരികുന്നത്  കാണാം ... കുഴല്‍  കിണറുകളില്‍ നിന്നും എടുക്കുന്ന വെള്ളം ഇതിലാണ് സൂക്ഷിക്കുന്നത് ....കുടിക്കാന്‍ ഒഴികെ മറ്റു ആവശ്യത്തിനു ഈ വെള്ളം ആണ് എടുക്കുന്നത്

           7) മലയാളികളെ മുട്ടിയിട്ടു ബംഗളൂരില്‍ നിങ്ങള്ക്ക് നടക്കാന്‍ കഴിയുക ഇല്ല .......മിടുക്കരായ  ഒത്തിരി മലയാളികള്‍ ബിസിനെസ്സ്  നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു  .......നഴ്സിംഗ് , I T  മേഖലകളില്‍  മലയാളികളുടെ  കടന്നു കയറ്റം കാണാം ......

           8) നല്ല റോഡുകള്‍ .... മെട്രോ റെയില്‍വേ .....ഫ്ലൈ ഓവറുകള്‍ .....ഓരോ വീടിലും  ടെറ സിലും  കൊച്ചു കൊച്ചു പൂന്തോട്ടങ്ങള്‍ ......സോളാര്‍ വാട്ടര്‍ ഹീട്ടരുകള്‍ ........ഇവയെല്ലാം  നമ്മുടെ നാടിനുകൂടി  പകര്താവുന്ന  നല്ല  മാതൃകകള്‍ ആണ്

           9) ഇവിടുത്തെ വെയിലത്ത്  എത്രെ നേരം നമ്മള്‍ നിന്നാലും വിയര്‍ക്കുക ഇല്ല

           10) നമ്മുടെ നാട്ടിലെ പോലെ പോസ്റ്റര്‍ ഒട്ടിച്ചു വൃത്തി കേടാക്കിയ  മതിലുകള്‍  ഇവിടെ ഇല്ല ...പകരം നല്ല  പ്രകൃതി ദൃ ശ്യ ങ്ങള്‍  വരച്ചു മനോഹരം ആക്കിയ ചുവരുകള്‍ ഇവിടെ കാണാം

ഹൈ ടെക് കൃഷി 

പൂക്കള്‍ 

ട്രെയിനില്‍ നിന്നുള്ള ഗ്രാമകാഴ്ച 

തക്കാളി പാടം 

നഗര കാഴ്ച 

സ്നോ സിറ്റി ഇവിടെ  -5ഡിഗ്രീ  താപനില 

സ്നോ സിറ്റി ഒരു പുറം കാഴ്ച 

ചിത്രം എഴുതിയ മതിലുകള്‍ 

വീടിനു മുകളിലെ കൃഷിയും പൂന്തോട്ടവും  സോളാര്‍ വാട്ടര്‍ ഹീറ്റെരും 

വെള്ളം പിടിക്കാന്‍ കാര്‍ പോര്‍ച്ചില്‍ ടാങ്ക് 

ഹൈക്കോടതി 

പശു മനുഷ്യന്‍ തിരക്ക് 

ചോളവില്‍പ്പനക്കാരന്‍ 

പടക്കം വേണോ 

മഞ്ഞു കാരണം ഒന്നും കാണുവാന്‍ വയ്യ 

വരൂ ഇത്തിരി മുന്തിരി രുചിക്കാം 

ഇതാണ് നന്ദി മല 

നന്ദി മല യില്‍ നിന്നും ഉള്ള കാഴ്ച 

ഒരു ഗവുരവക്കാരന്‍ 

ഇത്യാന്റെ  ദേഹത്തെ ചെള്ള്  ഒന്ന് നോക്കാം 

നന്ദി മലയില്‍ നിന്നും നോക്കുമ്പോള്‍ 

രാജാവിന്റെ കുളം 

ഫ്ലൈ ഓവറുകള്‍ 

മെട്രോ 

മെട്രോ 

മെട്രോ യുടെ ഉള്ളില്‍ 

എന്റെ അളിയന്‍ 
                         ചില ബാംഗ്ലൂര്‍ കാഴ്ചകള്‍ അടികുറിപ്പോടെ   കൊടുക്കുന്നു  ....വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം ......നന്ദി നമസ്കാരം