Thursday, March 28, 2013

റോഡില്‍ പാവങ്ങളെ തടഞ്ഞാല്‍ ദൈവം പ്രസാദിക്കുമോ ?റോഡില്‍ പാവങ്ങളെ തടഞ്ഞാല്‍ ദൈവം പ്രസാദിക്കുമോ ? ഇല്ല എന്നാണ് എന്‍റെ വിശ്വാസം . പക്ഷെ നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ കാരുടെയും , അമ്പല മസ്ജിദ് പള്ളി ഭരണ കാരുടെയും മട്ടു കണ്ടാല്‍ അങ്ങനെ അല്ല തോന്നുക . പൊതു ജനങ്ങള്‍ വാഹനത്തില്‍ കടന്നു പോകുന്ന പൊതു റോഡു കൊടി, വടി , കാള, കുതിര , കെട്ടു കാഴ്ച , റാസ എന്നൊക്കെ പറഞ്ഞു കൈയേറി, മണിക്കുറുകള്‍ അവരെ റോഡില്‍ തടഞ്ഞു ഇട്ടു എങ്കില്‍ മാത്രമേ തങ്ങളുടെ പരിപാടിയെപറ്റി ലോകര്‍ അറിയൂ എന്നാണ് ഇക്കുട്ടരില്‍ ചിലരുടെ വിശ്വാസം
കഴിഞ്ഞ ദിവസം ഒരു കാറില്‍ ഞങ്ങള്‍ കുട്ടികളോടൊപ്പം പറന്തല്‍ വരെ പോകുക ആയിരുന്നു . വ്യ്കിട്ടു 3 മണി ആയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി . പതിനഞ്ചു മിനിട്ട് യാത്രയെ ഉള്ളു . വഴി പകുതി ചെന്നപോള്‍ റോഡില്‍ വലിയ ബ്ലോക്ക്‌ . കുരമ്പാല പുത്തന്‍ കാവ്‌ ദേവി ക്ഷേത്രത്തിലെ കെട്ടു ഉരുപടികള്‍ കൊണ്ടുപോകുക ആണത്രേ . ഞങ്ങള്‍ വിചാരിച്ചു ബ്ലോക്ക്‌ ഇപ്പോള്‍ മാറും എന്ന് . സമയം പതുക്കെ പതുക്കെ പോകുവാന്‍ തുടങ്ങി .. റോഡില്‍ രണ്ടു നിര വാഹനങ്ങള്‍ രൂപപെട്ടു . മിടുക്കന്‍ മാരായ ചില ഡ്രൈവര്‍മാര്‍ കാത്തു നില്കാന്‍ നോക്കാതെ മറു ഭാഗത്ത്‌ കൂടി മുന്നോട്ടു പോയപ്പോള്‍ സര്‍വത്ര ബ്ലോക്ക്‌ ആയി . പതിവ് പോലെ പോലീസ് വന്നു . ഇത്തിരി കഴിഞ്ഞു നോക്കിയപ്പോള്‍ അവര്‍ റോഡില്‍ കണ്ട ഐസ് ക്രീം വില്പന കാരന്‍റെ അടുത്ത് ഐസ് ക്രീം തിന്നുകൊണ്ട്‌ നില്കുന്നു !!. സമയം 5.30 ആയി . വണ്ടിയില്‍ ഉണ്ടായ വെള്ളം തീര്‍ന്നു . കുഞ്ഞുങ്ങള്‍ വിയര്‍ത്തു . കരഞ്ഞു തുടങ്ങി .. വണ്ടി പതിയെ പതിയെ മുന്നോട്ടു നീങ്ങി . ചില വിരുതന്‍ ഡ്രൈവര്‍മാര്‍ ഇടുത്തു കൂടെയും വലതു കൂടെയും വെട്ടിച്ചു വരിയില്‍ കയറുവാന്‍ ശ്രമിക്കുന്നു . ലീന ആണ് വണ്ടി ഓടിച്ചത് . ചിലരോട് വഴക്ക് ഇടേണ്ടി വന്നു . എന്തായാലും പെരു വഴിയില്‍ മുന്ന് മണിക്കൂര്‍ കിടന്നപ്പോള്‍ ആണ് റോഡില്‍ നിന്നും കെട്ടു കാഴ്ചകള്‍ അമ്പല മുറ്റത്തേക്ക് കയറിയത്
 ഞാന്‍ ആരെയും കുറ്റ പെടുത്തുക അല്ല . എത്രമാത്രം പെട്രോളും ഡീസലും ആണ് മുന്ന് മണിക്കൂര്‍ കൊണ്ട് വഴിയില്‍ കത്തി തീര്‍ന്നത് .. ആയിര കണക്കിന് മനുഷ്യരുടെ നഷ്ട്ട പെട്ട മുന്ന് മണിക്കൂര്‍ സമയം ആര് തിരിച്ചു തരും . പൊതു ഗതാഗതം തടസപെട്ട്പ്പോള്‍ , നാടിനും നാട്ടുകാര്‍ക്കും ഉണ്ടായ നഷ്ടം ആര് പരിഹരിക്കും .
     പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം . നന്ദി . നമസ്കാരം

Sunday, March 24, 2013

ഇന്ന് ഓശാന പെരുനാള്‍ . പ്രകൃതിയോടു ഇത്രെയേറെ അടുത്ത് നില്‍കുന്ന മറ്റൊരു ആരാധന ഇല്ല
ഇന്ന് ഓശാന പെരുനാള്‍ . പ്രകൃതിയോടു ഇത്രെയേറെ അടുത്ത് നില്‍കുന്ന മറ്റൊരു ആരാധന ഇല്ല . കുട്ടികളും മുതിര്‍ന്നവരും കുരുത്തോല കൈയില്‍ പിടിച്ചു കൈയില്‍ പൂക്കളും കരുതികൊണ്ട് ഈ ആരാധനയില്‍ പങ്കു കൊള്ളുന്നു പൂക്കളും കുരുത്തോലയും ഈ ചടങ്ങിനെ പ്രകൃതിയുമായി അടുപ്പിക്കുന്നു . ഈ ചടങ്ങില്‍ പൂക്കള്‍ കുരുത്തോല ഇവ ഉണ്ടായ സസ്യങ്ങള്‍ , അവ കൊണ്ടുവന്നവര്‍ ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു . പൂക്കള്‍ വാരി എറിയുവാന്‍ കുട്ടികള്‍ എന്ത് ഉത്സാഹം ആണ് കാണികുന്നത്. പൂക്കളും കുരുത്തോലയും പ്രകൃതിയുടെ ഭാഗം ആണ് .... നമ്മളും പ്രകൃതിയുടെ ഭാഗം ആണ് .. നമ്മള്‍ ഒന്നാണ് ...ഇതാണ് ഓശാനയുടെ സന്ദേശം ...

Saturday, March 16, 2013

മറ്റുള്ളവരുടെ എച്ചില്‍ എടുത്താല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ ?നോണ മോന്‍റെ സ്കൂളിലെ സരസ്വതി ടീച്ചര്‍ സര്‍വീസില്‍ നിന്നും വിരമികുക ആണ് . അതിന്‍റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് എന്നെയും വിളിച്ചിരുന്നു . ഞാന്‍ ചെന്നപോള്‍ ടീച്ചറും ഭര്‍ത്താവും കുട്ടികള്‍ക്ക് സദ്യ വിളമ്പി കൊടുക്കുക ആണ് . സാധാരണ ടീച്ചര്‍ മാര്‍ വിരമികുമ്പോള്‍ സഹ അധ്യാപകര്‍ക്ക് ഊണ് കൊടുക്കാറുണ്ട് . ഇവിടെ ടീച്ചര്‍ ആ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഊണ് കൊടുക്കുന്നു . പണ്ടൊരിക്കല്‍ ഒരു വിനോദ യാത്ര പോയപ്പോള്‍ ടീച്ചര്‍ എല്ലാ കുട്ടികള്‍ക്കും കബിളിനരകവും , അടയും കൊണ്ടുവന്നതും ടീച്ചര്‍ തന്നെ എല്ലാവര്ക്കും കൊടുത്തതും ഞാന്‍ ഓര്‍ത്തു ഞങ്ങള്‍ ഊണ് കഴിച്ചു ഇലയും കൊണ്ട്  കയ് കഴുകാന്‍ എഴുന്നേറ്റപോള്‍, തിരുമേനി (ടീച്ചറുടെ ഭര്‍ത്താവു ) പിറകെ വന്നിട്ട് പറഞ്ഞു – ആ ഇല ഞാന്‍ എടുക്കാം ,ഞാന്‍ ചോദിച്ചു അതെന്താ തിരുമേനി ഇല ഞങ്ങള്‍ തന്നെ എടുത്താല്‍ .. അപ്പോള്‍ തിരുമേനി പറഞ്ഞു .. ഈ കാലത്ത് ഇത് ഒന്നും പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എങ്കിലും പറയാം മറ്റുള്ളവരുടെ എച്ചില്‍ എടുത്താല്‍ പുണ്യം കിട്ടുമെന്നും നമ്മുടെ പാപങ്ങള്‍ ഇല്ലാതെ ആകുമെന്നും ആണ് വിശ്വാസം
ഓരോ അതിഥിയും ഈശ്വരന്‍ ആണ് . അതിഥി സേവ ഈശ്വര സേവ ആണ് . അതിഥി ദേവോ ഭവ
ഈ ചിന്ത ഇന്ന് വായനക്കാര്‍ക്കായി സമര്‍പികുന്നു, അഭിപ്രായം പറയുമല്ലോ ... നന്ദി .. നമസ്കാരം

Monday, March 11, 2013

വരമ്പ് തീര്‍ത്താല്‍ മഴ വെള്ളത്തെ കുടിനീരാക്കാം


വരമ്പ് കെട്ടുന്നതിനു മുന്‍ പ് 


വരമ്പ് തീര്‍ത്തതിനു ശേഷം . മഴ വെള്ളം മണ്ണില്‍ താഴുന്നു 

വരമ്പ് സെമിന്റെ ഇടുവാന്‍ കൂട്ട് തയാര്‍ ചെയ്യുന്നു 
ഞങ്ങളുടെ വീടിന്‍റെ മുറ്റം അല്പം ചരിഞ്ഞത് ആണ് . അതുകൊണ്ട് മഴ പെയുമ്പോള്‍ മുറ്റത്ത്‌ വീഴുന്ന വെള്ളം ഒലിച്ചു നേരെ വീടിനു മുന്‍പിലെ നാട്ടു വഴിയിലേക്ക് പോകും . മുറ്റത്തിനും ഗേറ്റ് നും ഇടയില്‍ ഒരു വരമ്പ് ഉണ്ടാക്കിയാല്‍ വെള്ളം ഇങ്ങനെ ഒലിച്ചു പോകുക ഇല്ല എന്ന് മനസ് എപ്പോളും പറയും . പെട്ടെന്ന് മനസ് പറയും നാളെ ആകട്ടെ .. ഇത് ഇങ്ങനെ തുടരും ഈ അടുത്ത സമയത്ത് ആകാശ വാണിയില്‍ ജല സംരക്ഷണത്തെ പറ്റി ഒരു പരിപാടി കേട്ടപ്പോള്‍ ആണ്  എന്‍റെ മണ്ടത്തരം തിരിച്ചറിഞ്ഞത് .മുറ്റത്ത്‌ വീഴുന്ന മഴ വെള്ളം ഒരിക്കലും ഒലിച്ചു പോകുവാന്‍ സമ്മതികരുത്. അതിനെ അവിടെ തന്നെ താഴുവാന്‍ അനുവദിക്കണം .
എന്തായാലും ഒരു അവധി ദിവസം ഞാന്‍ വീട്ടില്‍ ഇരുന്ന അല്പം സിമിന്റും, മണലും സംഘടിപിച്ചു ഗേറ്റ് മുറ്റം ഇവക്കു നടുവില്‍ ഒരു വരമ്പ് ഉണ്ടാക്കി .മന്ജാടിയിലെ വിജയകുമാര്‍ ചേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ മണ്ണ് ഒലിച്ചു പോകുന്നതിനെ പറ്റി പറയുകയും ചെയ്തു .
കേവലം  ചില മണിക്കുറുകള്‍ മിനകെട്ടപ്പോള്‍ ഒരു വരമ്പ് പിറന്നു . അത് മണ്ണ് ജലം ഇവ ഒലിച്ചു പോകാതെ സംരക്ഷിക്കും . മുറ്റത്ത്‌ തന്നെ താഴുന്ന മഴ വെള്ളം നമ്മുടെ കിണറ്റിലെ ജല വിതാനം ഉയര്‍ത്തും . അതുകൊണ്ട് രണ്ടു മാസം കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ മഴ പെയ്യും . ആ മഴയെ പൂര്‍ണമായി മണ്ണിലേക്ക് ഇറക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ അടുത്ത വേനല്‍ കാലത്ത് കുടിനീര് തിരക്കി നമുക്ക് ഒരിടത്തും പോകേണ്ടി വരിക ഇല്ല . നമ്മുടെ മടി മാറ്റി വച്ചു മഴ വെള്ളം ഒഴുകി പോകുന്ന ചരിവുകള്‍ നമ്മുടെ മുറ്റം , പറമ്പ് തുടങ്ങിയ ഇടതു ഉണ്ടോ എന്ന് കണ്ടു പിടികുക . അവിടെ ഒരു വരമ്പ് തീര്കുക .മഴ വെള്ളത്തെ കുടി നീര്‍ ആക്കുക ..
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . അഭിപ്രായം പറയുമല്ലോ . നന്ദി .. നമസ്കാരം ...

Monday, March 4, 2013

വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും തക്കാളി ഫ്രീ !!!!കിങ്ങിണ  കുട്ടയുമായി 


തുടുത്ത തക്കാളി 


അപ്പാ  ഇത് വയ്ക്കട്ടെ 

കന്നി  വിളവു 
ഇന്ന് ഞങ്ങള്‍ നട്ടു വളര്‍ത്തിയ തക്കാളിയുടെ വിളവു എടുപ്പ് ആയിരുന്നു . കിങ്ങിണ ആണ് വിളവെടുപ്പ് ഉത്ഘാടനം ചെയ്തത് . ഓരോ തക്കാളിയും പറിച്ചു ഒരു കൂടയില്‍ ആക്കി . ഞങ്ങള്‍ക്ക് വെള്ളം കുറവ് ആണെങ്കിലും ഓരോ ദിവസവും ഒരു ചിരട്ട വെള്ളം തക്കാളിക്ക് നല്‍കാറുണ്ട്
ഞങ്ങളുടെ വീട്ടിലെ ഒരു വര്‍ഷത്തെ പ്ലാസ്റ്റിക്‌ മാലിന്യം ഇട്ടു അതിനു മുകളില്‍ കരിയില , മണ്ണ് , ചാണക പൊടി ഇവ ഇട്ടു നാലു വശവും പലക വച്ചു ഒരു തട്ട് ഉണ്ടാക്കി അതിലാണ് തക്കാളി നട്ടത് അതിനെ പറ്റി ഉള്ള വിവരം ഈ പോസ്റ്റില്‍ ഉണ്ട് http://insight4us.blogspot.in/2013/01/blog-post_10.html
  ഞങ്ങളുടെ വീട്ടിലെ തക്കാളി വിളവെടുപ്പിന്റെ ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍കുന്നു ... വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും തക്കാളി ഫ്രീ !!!!
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം