Monday, October 28, 2013

വാര്‍ധയില്‍ വച്ച് ഗാന്ധിജിയെ കണ്ടപ്പോള്‍ !!!!!!!!

വാര്‍ധയില്‍  വച്ച്  ഞങ്ങള്‍  ഗാന്ധിജിയെ  കണ്ടു - ഞങ്ങളുടെ  അക കണ്ണുകളില്‍

ആ  മഹാത്മാവ്  വടിയും ഊന്നി  നടന്ന വഴികളില്‍ ഞങ്ങളും നടന്നു

ആ മഹാത്മാവ്  താമസിച്ച  കുടിലില്‍  ഞങ്ങള്‍  കൂപ്പു കയ്കളോടെ  കയറി

അദ്ദേഹം  ഉപയോഗിച്ച  വിവിധ വസ്തുകള്‍  ഞങ്ങള്‍  ആരാധനയോടെ  കണ്ടു

ശാന്തമായ  സായം സന്ധ്യയില്‍  , കത്തിച്ചു വച്ച  ആ പഴയ റാന്തല്‍ വിളക്കിന്‍റെ പ്രകാശത്തില്‍ ,
വാര്‍ധയിലെ  ബാപ്പു വിന്‍റെ  കുടിലിന്റെ  മുറ്റത്തെ ചരല്‍ വിരിച്ച മുറ്റത്തിരുന്ന്  ഞങ്ങള്‍  പ്രാര്‍ത്ഥന യില്‍  പങ്കെടുത്തു . രണ്ടു ദിവസം അവിടെ താമസിച്ചു മടങ്ങുമ്പോള്‍  ഗാന്ധിജി  ഞങ്ങളുടെ മനസില്‍  പിറവി എടുത്തിരുന്നു

മഹാരാഷ്ട്രയിലെ  വാര്‍ധയിലെ  സേവാഗ്രാമിലെ ബാപ്പു വിന്‍റെ  ആശ്രമത്തില്‍  ഞങ്ങളുടെ  ക്യാമറ ഒപ്പി എടുത്ത കാഴ്ചകള്‍ വായനക്കാര്‍ക്ക്  സമര്‍പിക്കുന്നു ..... അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...
ഇതാണ്  സേവ ഗ്രാം  റെയില്‍വേ  സ്റ്റേഷന്‍  ഇവിടെ ഇറങ്ങി  ഒരു  ഓട്ടോ പിടിച്ചാല്‍  ബാപ്പു വിന്‍റെ ആശ്രമത്തില്‍ എത്താം

ആശ്രമത്തിന്‍റെ  വാതില്‍

ബാപ്പുവിന്റെ കുടിലിലേക്ക് ഉള്ള വഴി


1936ല്‍ ഗാന്ധ്ജി ഉണ്ടാക്കിയ  ആദ്യ കുടില്‍

കുളിക്കുവാന്‍ ഉപയോഗിച്ച ടബ്ബ്

നാട്ടു  തടികളും , ഈറയും ഓടും  ഉപയോഗിച്ചു കൊണ്ടുള്ള  കുടില്‍

കുടിലിന്റെ മറ്റൊരു വശം

ബാപ്പുവിന്റെ  പത്നി  കസ്തുര്ബ താമസിച്ച കുടില്‍

ബാപ്പുവിന്റെ  പുതപ്പു

ഗാന്ധിജി ഉപയോഗിച്ച  റാന്തല്‍

ഗാന്ധിജി  ഭാരംനോക്കിയിരുന്ന  യന്ത്രം

ഇവിടെ ഗാന്ധിജി  സൂര്യ സ്നാനം നടത്തിയിരുന്നു

ഗന്ധ്ജിയുടെ പില്‍കാല വസതി

ഗാന്ധിജിയുടെ വീടിന്‍റെ ഒരു വശം

ഗാന്ധിജി  ഉപയോഗിച്ച  പാത്രങ്ങള്‍

പാത്രവും കുടവും

ഗാന്ധിജി ഉപയോഗിച്ച പല വിധ വസ്തുക്കള്‍

ഗാന്ധിജിയുടെ  ടെലിഫോണ്‍

ഈ മുറ്റത്ത്‌ ഇരുന്നാണ് ഗാന്ധിജി  പ്രാര്‍ത്ഥന നടത്തിയത്
Wednesday, October 16, 2013

ചേമ്പില തോരന്‍ കഴിക്കു നാട്ടു നന്മയെ തിരികെ പിടിക്കു!!!!

ഭക്ഷണം ഒരു ആയുധം ആയി മാറിയിരിക്കുന്നു
നമ്മുടെ രുചികള്‍   ബഹുരാഷ്ട്ര കുത്തകകള്‍  തീരു മാനിക്കുന്നു
നമ്മുടെ കുട്ടികളെ  രുചി കളെയും അവര്‍ നിയന്ത്രിക്കുന്നു
ഇത്  മാറണം
നമ്മുടെ നാട്ടു രുചികള്‍ നാം വീണ്ടെടുക്കണം
ഇന്ന്  ഞാന്‍ ചെയ്തു നോക്കിയ ഒരു നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുക ആണ്
ചേമ്പില തോരന്‍ ..... അസ്ത്രകെട്ടു തോരന്‍  എന്നും പറയാറുണ്ട്
എന്തൊരു രുചി ആണെന്നോ ....  വളരെ എളുപ്പം ....
ഈ തോരന്‍ ഉണ്ടാക്കുന്ന രീതി പടങ്ങളുടെ സഹായത്തോടെ ഇവിടെ വിവരിച്ചിരിക്കുന്നു
വായിക്കുന്ന്‍ ആരെങ്കിലും ഇത് ഉണ്ടാക്കുമ്പോള്‍ .... ഈ  ശ്രമം വിജയിക്കും
പ്രിയ വായനക്കാര്‍ വായിക്കു .... അഭിപ്രായം പറയു
നന്ദി ..... നമസ്കാരം .....
മുന്ന്  ചെമ്പില  എടുക്കുക

നന്നായി തുടച്ചു മിനുക്കുക

ഒരു കത്രിക എടുത്തു ,ചേമ്പില വീതി കുറച്ചു നീളത്തില്‍ മുറിക്കുക

ദ..... ഇത് പോലെ

ബീഡി തെറുക്കും പോലെ ചേമ്പില തെറുക്കുക

ദ.... ഇത് പോലെ

ഇത് പോലെ ഒരു കെട്ടു കെട്ടുക 

ഇത് പോലെ

ഇല എല്ലാ കെട്ടിതീരുമ്പോള്‍ ....ഇതാണ് ആസ്ത്ര  കെട്ടു

അല്പം വാളന്‍ പുളി വെള്ളം ഇതിലേക്ക് ഒഴിക്കുക

ഒരു മുറി തേങ്ങ , അല്പം കാന്താരി മുളക് , അല്പം കൊച്ചു ഉള്ളി , അല്പം ജീരകം , അല്പം മഞ്ഞള്‍ പൊടിഇത്രയും എടുക്കുക

നല്ലവണ്ണം ചതക്കുക

ചീന ചട്ടിയില്‍ ഒരു സ്പൂണ്‍വെളിച്ചെണ്ണ ഒഴിച്ചു  കടുക് , കറിവേപ്പില , അല്പം ഉഴുന്നു  ഇവ ഇടുക

മുന്‍പ് തയാര്‍ ചെയ്ത  അസ്ത്രകെട്ടു ഇതിലേക്ക് ഇടുക

അല്പം പുളി വെള്ളം തളിക്കുക

തേങ്ങ മറ്റു അന്‍സാരികള്‍ ഇവ ചതച്ച്‌ വച്ചിരികുന്നത് ഇതിലേക്ക് ഇടുക

തീ കുറച്ചു പാത്രം അടച്ചു വക്കുക

ഉപ്പു ചേര്‍ത്ത് ഇളക്കുക

രുചികരം ആയ ചേമ്പില തോരന്‍ തയാര്‍ !!!!!

Tuesday, October 8, 2013

കുട്ടികളും സൈക്കിള്‍ സംസ്കാരവും
സൈക്കിള്‍  ഒരു സംസ്കാരം  ആണ്

ക്ഷമയുടെ  സഹനത്തിന്‍റെ കരുതലിന്റെ  സംസ്കാരം

നമ്മുടെ കുട്ടികളെയും നമുക്ക്  ഈ  സംസ്കാരം  പഠിപ്പിക്കണം

ഇത്തവണത്തെ  ഓണ സമ്മാനം ആയി  കിങ്ങിനക്ക്  അവളുടെ  അമ്മാവനായ  ലിനുവും അമ്മാവിയായ  മഞ്ജുവും  ചേര്‍ന്ന്  ഒരു  സൈക്കിള്‍  സമ്മാനിച്ചു

ഒരു പൂച്ച കുട്ടിയുടെ പടം ഉള്ള  പിങ്ക് നിറമുള്ള ഒരു കൊച്ചു സൈക്കിള്‍

നോന മോന്  അവന്‍റെ പഴയ സൈക്കിള്‍ പൊടി തട്ടി എടുത്തു  കുട്ടപ്പന്‍ ആക്കി

ഇപ്പോള്‍  കിങ്ങിനയും  നോനമോനും  സ്കൂള്‍ വിട്ടു  വന്നാല്‍  ഓടി സൈക്കിള്‍ എടുത്തു  പുരക്കു ചുറ്റും ഓടിക്കുക ആണ്

നോന മോനെയും കൂട്ടി ഞാന്‍ സൈക്കിള്‍ സവാരി നടത്തി തുടങ്ങി

എല്ലാ ഞായര്‍ ആഴ്ചയും  ഉച്ച കഴിഞ്ഞു  ഞങ്ങള്‍ രണ്ടും സൈക്കിള്‍  സവാരിക്ക് ഇറങ്ങും
നോന മുന്‍പില്‍ കൊച്ചു സൈക്കിളിലും , ഞാന്‍ പുറകെ  വലിയ സൈക്കിളിലും

നാടും , നാട്ടാരെയും  കണ്ടു  ഒരു  യാത്ര

നമ്മുടെ കുട്ടികള്‍  നാട് കാണട്ടെ ...... സൈക്കിള്‍  ചവിട്ടട്ടെ .... കരുത്തന്മാര്‍  ആകട്ടെ
ലിനുവിനും .... മഞ്ജുവിനും.... നന്ദി ....

പ്രിയ വായനക്കാര്‍  അഭിപ്രായം പറയണം .... നന്ദി ... നമസ്കാരം ......

Tuesday, October 1, 2013

ഒരു വിചിത്ര ചിലന്തി ........

ചിപ്പിപോലെ ഒരു ചിലന്തി

വാവല് പോലെ അല്ലെ

കാലും കൈയും

അന്യ ഗ്രഹ ജീവി പോലെ


പാവം തേനീച്ച

എനിക്ക് ഇരയെ കിട്ടി

ഒരു  വിചിത്ര   ചിലന്തി  യെ പറ്റി ആണ് ഇന്നത്തെ പോസ്റ്റ്‌ 

കഴിഞ്ഞ ദിവസം വീട്ടില്‍ ഇരികുമ്പോള്‍  പുറത്തു നിന്നും കിങ്ങിനയുടെ ഉറക്കെ ഉള്ള വിളി

അപ്പാ ഇങ്ങോട്ട് വന്നെ ഒരു കാര്യം കാണിക്കാം

ഞാന്‍ ചെന്ന് നോക്കുമ്പോള്‍  ഒരു  ചിലന്തി വലയില്‍  രണ്ടു തേങ്ങാപുളു അടുപിച്ചു വച്ചത് പോലെ ഒരു ജീവി തൂങ്ങി കിടക്കുന്നു .

സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു ചിലന്തി ആണ് എന്ന് എനിക്ക് തോന്നി

അത് ഏതു ഇനം ... അതിന്‍റെ പേര് എന്ത് .... എന്നൊന്നും എനിക്ക് അറിഞ്ഞു കൂടാ .... അതൊക്കെ  ഞാന്‍ വായനക്കാര്‍ക്ക്‌  വിടുന്നു

ഞാന്‍  നോക്കി നിന്നപ്പോള്‍ ഒരു തേനീച്ച  അതിന്‍റെ വലയില്‍ വന്നു കുടുങ്ങി ......

ഞാന്‍ കണ്ട ചിലന്തി  കാഴ്ചകള്‍ .. വായനക്കാര്‍ക്കായി  പങ്കു വക്കുന്നു

അത്ഭുതം നിറഞ്ഞ കണ്ണുകളോടെ  ആസ്വദിക്കുക ....

ഒരു കൊച്ചു കുട്ടിയായി  തീരുക ....... നമ്മുടെ പ്രകൃതി അമ്മയുടെ
ഇത് കണ്ടു കഴിഞ്ഞു അഭിപ്രായം പറയണം .......

നന്ദി ...... നമസ്കാരം