Friday, June 29, 2012

ദൈവത്തിനു ഒരു തുറന്ന കത്ത്

                               ദൈവത്തിനു ഒരു തുറന്ന കത്ത് . പ്രിയപ്പെട്ട ദൈവം വായിച്ചു അറിയുന്നതിന് . കേരളത്തില്‍ പന്തളം എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ഒരു പാവം മലയാളി മുഴുവന്‍ മലയാളി കള്‍ക്ക് വേണ്ടിയും ദൈവത്തിനു എഴുതുന്ന തുറന്ന കത്ത് . ഇടവം കഴിഞ്ഞു മിഥുനം ആയിട്ടും അങ്ങ് എന്താണ് ഇടവപ്പാതി അയക്കാത്തത് .അങ്ങ് ആഗ്രഹിക്കാത്ത പലതും ഞങ്ങള്‍ ചെയ്യുന്നു . എന്ന് അങ്ങ് പരാതി പറഞ്ഞതായി ഞങ്ങള്‍ മലയാളികള്‍ അറിഞ്ഞു വയലുകള്‍ നികത്തുന്നു , അത് പക്ഷെ വികസനത്തിന് വേണ്ടിയല്ലേ . വയല് നികത്തി വിമാന താവളം പണിതാലെ ഞങ്ങള്‍ക്ക് ഉറക്കം വരൂ . അത് ഒരു വലിയ തെറ്റായി അങ്ങ് കരുതരുത് .

      പിന്നെ കൃഷി ഉപേക്ഷിച്ച കാര്യം . ഞങ്ങള്‍ മലയാളികള്‍ക്ക് കൃഷി ഇപ്പോള്‍ മാന്യമായ ഒരു തൊഴില്‍ അല്ല . പാടത്തെ ചെളിയില്‍ ഇറങ്ങി പണി എടുക്കുന്നത് കുറച്ചില്‍ അല്ലിയോ . ഞങ്ങള്‍ എല്ലാടത്തും റബ്ബര്‍ വച്ച് , അത് വെട്ടി പണം വാരുന്നുണ്ട് . കപ്പയും , ചേനയും , കാച്ചിലും , ഒക്കെ വളര്‍ന്നിരുന്ന ഞങ്ങളുടെ പറമ്പില്‍ ഇന്ന് റബ്ബര്‍ മാത്രമേ കാണുവാന്‍ കിട്ടു . നാറ്റ കേസ് ആണെങ്കിലും റബ്ബര്‍ പണം തരും . നമുക്ക് പണം അല്ലെ പ്രധാനം .പിന്നെ അമ്പലത്തിലും പള്ളിയിലും ഒക്കെ ഞങ്ങള്‍ ഇതിന്റെ വീതം കൊടുക്കുന്നുണ്ട് . അപ്പോള്‍ അങ്ങേക്കും പരാതി ഇല്ലല്ലോ .


                                     പിന്നെ പോന്നു ദൈവമേ ഞങ്ങള്‍ മലയാളികള്‍ക്ക് ഇപ്പൊ പ്രായമായ അപ്പൂപ്പനെയും അമ്മൂമ്മയെയും ഒന്നും നോക്കാന്‍ വയ്യ . നാല് പയിസയുടെ പ്രയോജനം ഇല്ല അവരെക്കൊണ്ടു . ഞങ്ങള്‍ പണിപ്പെട്ടു ഉണ്ടാക്കിയ മാര്‍ബിളും ടയിലും ഒക്കെ ഇവര്‍ ചവുട്ടി തേച്ചു വൃത്തികെട് ആക്കും ദൈവമേ . ഞങ്ങള്ക്കാനെന്ഗില്‍ , ടെലി വിഷന്‍ സീരിയല്‍ ഒഴിഞ്ഞു ഇവരുടെ കാര്യം നോക്കാന്‍ നേരവും ഇല്ല . അതുകൊണ്ട് അങ്ങ് കാലനെ കാണുക ആണെങ്ങില്‍ ഈ വയസന്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്ന് എടുക്കുവാന്‍ പറയണേ . ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ .



                                        റബ്ബര്‍ വിറ്റു കിട്ടുന്ന പണവും , ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒക്കെ പിള്ളാര്‌ അയക്കുന്ന പണവും കൊണ്ട് ഞങ്ങള്‍ തമിഴന്‍ ഉണ്ടാക്കുന്ന പച്ചക്കറി വാങ്ങിച്ചു തിന്നുന്നു . ഇച്ചിരെ ഫുരടാനും, എന്ടോ സല്ഫാനും ഒക്കെ ചേര്‍ത്താല്‍ എന്താ എന്ത് ഭംഗി ആണെന്നോ . കോഴി, കാള, മുട്ട എല്ലാം തമിഴന്‍ കൊണ്ടുവരും . ഇത്തിരെ ഹോര്‍മോണും മരുന്നും ഒക്കെ ചേര്‍ത്ത ത ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ


                             ദൈവമേ ഈ പൈയിസ ഒക്കെ ഉപയോഗിക്കാന്‍ ഉള്ളതല്ലേ . അങ്ങയുടെ കാരുണ്യം കൊണ്ട് പില്ലാര്കെല്ലാം , അമേരിക്ക ഗള്‍ഫ്‌ ലണ്ടന്‍ ഇവിടങ്ങളില്‍ നല്ല ജോലി ഉണ്ട് . വയല് നികത്തി രണ്ടു പേര്‍ക്ക് താമസിക്കാന്‍ പന്ത്രണ്ടു മുറിയോള്ള, കൊട്ടാരം പോലെത്തെ ഒരു കൊച്ചു രണ്ടു നില വീട് വച്ചതില്‍ എന്താ ദൈവമേ ഇത്ര കൊഴപ്പം . നാട് ഓടുമ്പോള്‍ നടുവേ ഓടെന്ടയോ . പിന്നെ ബാങ്ക് മുഖേന വായ്പ്പ വെറുതെ തരാം എന്ന് പറഞ്ഞപ്പോള്‍ രണ്ടു വിദേശ കാര്‍ വാങ്ങി ഇട്ടു . ഓടിക്കാന്‍ ആളില്ല എങ്കിലും അത് കാര്‍പോര്‍ച്ചില്‍ കിടന്നോട്ടെ . വായ്പ്പ ഒക്കെ ഇന്ന് അല്ലെങ്കില്‍ നാളെ സര്‍കാര്‍ അങ്ങ് എഴുതി തള്ളും എന്നേ!!


                                           ഒരു രൂപയ്ക്കു അരി കിട്ടുന്നത് കൊണ്ട് ഞങ്ങള്‍ മലയാളികളുടെ കള്ളുകുടി നന്നായി നടക്കുന്നു . പണിക്കു പോയി കിട്ടുന്ന കാശ് മുഴുവന്‍ ഞങ്ങള്‍ ബീവരെജസില്‍ കൊടുക്കും . കുടി തീരുമ്പോള്‍ ഒഴിയുന്ന കുപ്പി തമിഴന് കൊടുത്തു ഒരു രൂപ വാങ്ങും. ആ ഒരു രൂപ കൊണ്ട് റേ ഷന്‍ കടയില്‍ നിന്നും ഒരു രൂപയ്ക്കു അരി വാങ്ങി പിള്ളാര്‍ക്കും , പെന്നുംബിള്ളക്കും കൊടുക്കും . ഇത് ഒരു തെറ്റാണോ ദൈവമേ നീ പറ



                                         അത് കൊണ്ട് ദൈവമേ അങ്ങ് മലയാളികളായ ഞങ്ങളെ തെറ്റി ധരിക്കല്ലേ . മര്യാദക്ക് മഴ തരണം . മഴ കിട്ടി ആറും കുളവും ഒക്കെ ഒന്ന് നിറഞ്ഞിട്ടു വേണം ഇവിടെ പ്ലാസ്റ്റിക്‌ കവറില്‍ കെട്ടി വച്ചിരിക്കുന്ന മാലിന്യം എല്ലാം കൂടി അവിടെ ഒഴുക്കാന്‍. പിന്നെ രണ്ടു ദിവസത്തിന് അകം മഴ തനില്ല എങ്കില്‍ ദൈവമേ നിനക്ക് മലയാളിയുടെ സ്വഭാവം അറിയാമല്ലോ . കൊടി സുനി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങും . ദൈവം ആണ് എന്നൊന്നും ഞങ്ങള്‍ നോക്കത്തില്ല . കൊട്ടെശന്‍ കൊടുക്കും പറഞ്ഞേക്കാം ആ...... അപ്പൊ കത്ത് ചുരുക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ അടുത്ത കത്തില്‍ ......സ്വന്തം മലയാളി


എന്റെ കത്തിനെപ്പറ്റി നിങ്ങള്‍ അഭിപ്രായം പറയണേ പ്രിയ വായനക്കാരെ നന്ദി ശുഭ ദിനം  

Tuesday, June 26, 2012

തറ പറ അംഗ ന വാടി


ഇന്ന്  ഞാന്‍   അംഗ ന വാടി യെപ്പറ്റി   ചിലത്  പറയാം  . എന്റെ  ഇളയ  മകള്‍  കിങ്ങിന   അംഗ ന  വാടിയില്‍  ആണ്  പഠിക്കുന്നത് . ഞങ്ങളുടെ  വീടിനോട്  ചെര്നുള്ള  കെട്ടിടത്തിലാണ്   അംഗ ന  വാടി  പ്രവര്ത്തികുന്നത്. ഒന്‍പതു  കുട്ടികള്‍  ഉണ്ട് . ഈ    അംഗ ന  വാടി  ഏതാണ്ട്  ഒരു  വര്‍ഷമായി  ഇവിടെ  പ്രവര്‍ത്തിക്കുന്നു . കെട്ടിടം    അംഗ ന  വാടിക്ക്  കൊടുക്കുന്നതിനു ആദ്യം  എന്റെ  അച്ഛന്  താല്പര്യം  ഇല്ലായിരുന്നു . എന്നാല്‍  എനിക്കും  ഭാര്യക്കും  താല്പര്യം  ആയിരുന്നു . ഞങ്ങള്‍  അച്ഛനെ  സോപ്പിട്ടു . ഞങ്ങള്‍  പറഞ്ഞു , ഇവിടെ  വരുന്ന  കുട്ടികളുടെ  കളിയും  ചിരിയും  കണ്ടാല്‍  നമ്മള്‍  നമ്മുടെ   ദുഃഖം  മറക്കും . അവരെ  എന്നും  കാണുന്നത്  നമ്മുടെ  പ്രായം  കുറയ്ക്കും . ഈ വാക്കുകള്‍  ഫലിച്ചു . അച്ഛന്‍  സമ്മതിച്ചു . ഇന്ന്  അംഗ ന  വാടി യുടെ  ഏതു കാര്യത്തിനും  അച്ഛനാണ്  മുന്നില്‍ . 
                                                                                അംഗ ന  വാടിയില്‍ ഞാന്‍ കണ്ട  ചില  സവിശേഷതകള്‍  നിങ്ങളുമായി  പങ്കു  വക്കട്ടെ 
ഒന്ന് -  നമ്മുടെ  നാട്ടിലെ  സാധാരണക്കാരെന്റെ  മക്കളുടെ  പ്രീ പ്രൈമറി  സ്കൂള്‍  തന്നെയാണ്    അംഗ ന  വാടി. നാട്ടില്‍  പല  സ്വകാര്യ  നേഴ്സ് രീ   സ്കൂള്‍  കള്‍ പൊട്ടി  മുളചിട്ടുണ്ട് എങ്കിലും   യൂനിഫോരം , വണ്ടി  ഇവയുടെ  പകിട്ടിനു  അപ്പുറം   അംഗ ന  വാടി യെക്കാള്‍  അവ  മികച്ചത്  ആണെന്ന്  എനിക്ക്  തോന്നുനില്ല 
രണ്ടു -- പണക്കാരും  പാവപ്പെട്ടവരും  എല്ലാം  ചേര്‍ന്ന്   അംഗ ന  വാടിയില്‍  പഠിക്കുമ്പോള്‍ , കുട്ടികള്‍  കുടുതല്‍  വിശാലമായ  മനസുള്ളവരായി മാറുന്നു
മുന്ന് --    അംഗ ന  വാടിയില്‍  കുഞ്ഞുങ്ങള്‍ക്ക്‌  ഉച്ചക്ക്  ചോറും  നാലുമണിക്ക്  ഉപ്പുമാവും  കൊടുക്കാറുണ്ട് . ചോറിനു  വേണ്ട കറികള്‍  തോരന്‍  എന്നിവ  കുട്ടികള്‍  വീട്ടില്‍  നിന്നും   കൊണ്ടുവന്നു  പരസ്പരം  പങ്കു വച്ചാണ്  കഴിക്കുന്നത് . ഈ പങ്കു വക്കല്‍ എത്ര  ഇംഗ്ലീഷ് മീഡിയം   വിദ്യാലയങ്ങളില്‍  നടക്കാറുണ്ട് ? 
                                          കുട്ടികള്‍  മാലഖ മാരാണ്. നമ്മുടെ  ദുഃഖങ്ങള്‍  അകറ്റാന്‍  വന്നവരാന്  അവര്‍ . അംഗ ന  മാരുടെ  വാടി അഥവാ  പൂന്തോട്ടം  ആണ്   അംഗ ന  വാടി . നമ്മുടെ  ചെറ്യ  ഇടപെടലുകള്‍   അംഗ ന  വാടി യുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്തും .  അംഗ ന  വാടി  ടീച്ചര്‍ ,  ഹെല്പേര്‍  ഇവരെപ്പറ്റി  ഒരു  വാക്ക് , വളരെ  കുറഞ്ഞ  വേതനം  കൈപ്പറ്റി  നമ്മുടെ  കുഞ്ഞുങ്ങളെ  പൊന്നുപോലെ  നോക്കുന്നവര്‍  ആണിവര്‍ . അംഗ ന വാടി യെപ്പറ്റി  ഞാന്‍ ചിലത്  കുറിച്ചു, നിങ്ങളുടെ  അഭിപ്രായം   എഴുതുമല്ലോ  , ആശംസകള്‍  ശുഭദിനം!!!   തറ  പറ  അംഗ ന വാടി

Monday, June 25, 2012

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ ആണ് ഇന്ന് ഞാന്‍ പങ്കു വക്കുന്നത് . കേരളത്തിലെ ഭുരിഭാഗം സര്‍കാര്‍ ജീവനക്കാര്‍കും എന്നത് പോലെ ജാതി സെന്സസ് എടുക്കുവാന്‍ ഒരു എനുമരെട്ടോര്‍ ആയി എനിക്കും നിയമനം കിട്ടി . വീട്ടില്‍ നിന്നും ഒരു ഏഴു കിലോമീറ്റര്‍ മാറി അടുത്ത പഞ്ചായത്തില്‍ ആണ് പോകേണ്ടത് . ഓരോ വീട്ടിലും, ചെന്ന് ജാതി അടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു , അത് ഒരു ടാബ്ലെറ്റ് കംപുട്ടരില്‍ രേഖപ്പെടുത്തണം . നമ്മുടെ കൂടെ ഒരു സഹായിയും ഉണ്ടാകും . ഒരു ദിവസം ഉച്ചയോടെ ഞാന്‍ തനിയെ ജാതി സെന്സസ് എടുക്കന്നതിനു ഒരു വീട്ടില്‍ ചെന്നു. രണ്ടു നില വീടാണ് . എന്റെ വേഷം കുടി പറയാം , മുണ്ട് , ഷര്ടു , തോളില്‍ തുണി സഞ്ചി , കയ്‌ കളില്‍ കുറച്ചു പേപ്പര്‍ , ഒരു കുട

ഞാന്‍ കാല്ലിംഗ് ബെല്‍ അമര്‍ത്തി . ഒരു സ്ത്രീ വന്നു വാതില്‍ തുറന്നിട്ട്‌ ഉച്ചത്തില്‍ എന്നോട് ചോദിക്കുകയാണ് , ഇന്നെന്ത ഇവിടെ പിച്ചക്കാരുടെ സംസ്ഥാന സമ്മേളനം വല്ലതും നടക്കുന്നുണ്ടോ , രാവിലെ തുടങ്ങി ഇത് നാലാമത്തവന്‍ ആണല്ലോ ,ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എന്ത് ചെയ്യും , തനിക്കു പോയി വല്ല പണിയും ചെയ്തു ജീവിച്ചു കൂടെ , നടക്കുവ ..@%&*^$%. എന്റെ പോന്നു വായനക്കാരെ ഞാന്‍ അങ്ങ് ഐസ് ആയി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ . പെട്ടെന്ന് ഞാന്‍ തത്വ ചിന്ത പ്രയോഗിച്ചു . ഞാന്‍ ചിന്തിച്ചു അവര്‍ പറയുന്നത് പറയട്ടെ , എല്ലാം എന്നിലുടെ കടന്നു പോകട്ടെ . ഞാന്‍ നന്നായി ചിരിച്ചു . പെട്ടെന്ന് അവരുടെ ഭര്‍ത്താവു വാതില്കല്‍ പ്രത്യക്ഷപെട്ടു . അയ്യാള്‍ എന്നെ ആകെയൊന്നു നോകി , അയാള്‍ക്ക് കാര്യം പിടികിട്ടി . എടി നിനക്ക് ആള് മാറി പോയി , ഇത് സെന്സ സ് എടുക്കാന്‍ പഞ്ചായത്തില്‍ നിന്നും വന്ന സാറാ

ഇപ്പോള്‍ ഐസ് ആയതു അവര്‍ ആയിരുന്നു . ക്ഷമിക്കണം എന്ന് ഭര്‍ത്താവും , സാരമില്ല എന്ന് ഞാനും പറഞ്ഞു . സെന്സസ് പൂര്‍ത്തിയാക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ സാധാരന്ക്കരെപറ്റി ഓര്‍ത്തു . നിങ്ങള്‍ അവരുടെ വീട്ടില്‍ ചെല്ലുക ആണെങ്കില്‍ , സന്തോഷത്തോടെ അവര്‍ നിങ്ങളെ സ്വീകരിക്കും . ആ വീട്ടിലെ ഏറ്റവും നല്ല കസേര നിങ്ങള്ക്ക് ഇരിക്കുവാന്‍ തരും . കട്ടന്‍ കാപി എടുക്കട്ടെ എന്ന് ചോദിക്കും . പാവപെട്ടവര്‍ നിങ്ങളെ ഒരു മകനായി കരുതി അവര്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രയാസങ്ങള്‍ വരെ നിങ്ങളോട് പറയും . എന്തായാലും സെന്സസ് ജോലി ഞാന്‍ ശരിക്കും ആസ്വദിച്ചു . ഒത്തിരി പേരുടെ പ്രയാസങ്ങള്‍ കേള്കുവാന്‍ , ഒത്തിരി പേരോട് സാരമില്ല എല്ലാം ശരി ആവും എന്ന് പറയുവാന്‍ കഴിഞ്ഞു . നമുക്ക് ഒരു നല്ല വാക്ക് പറയുവാനെ കഴിയുക ഉള്ളു എങ്കില്‍ അതെങ്കിലും പറയുവാന്‍ , ജാതി സെന്സസ് എനിക്ക് അവസരം തന്നു . അത് എന്റെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . നിങ്ങളുടെ അഭിപ്രായം അറിയുക്കുമല്ലോ . നന്ദി , ആശംസകള്‍

Sunday, June 24, 2012

ദയവായി മുണ്ട് ഉടുക്കാത്തവര്‍ ഇത് വായിക്കരുത് !!!


സര്‍കാര്‍ ജോലിക്കാരെ നിങ്ങള്ക്ക് വേഗം തിരിച്ചറിയാം , തോന്നുറ്റിഅഞ്ചു ശതമാനം പേര്‍ക്കും കയ്കളില്‍ അല്ലെങ്കില്‍ തോളില്‍ ഒരു കറുത്ത ബാഗ്‌ ഉണ്ടായിരിക്കും . ഇത് കൂടാതെ ഷര്‍ട്ട്‌ പാന്ട് അതോടൊപ്പം ചെരുപ്പ് ഇത് ആയിരിക്കും വേഷം . ഷൂ അങ്ങനെ ആരും ഉപയോഗിക്കാറില്ല . ഇങ്ങനെ ഉള്ള ഒരാളെ നിങ്ങള്‍ യാത്ര ക്ക് ഇടയില്‍ കണ്ടു മുട്ടി എങ്കില്‍ ഉറപ്പിച്ചു കൊള്ളുക തോന്നുറ്റിഅഞ്ചു ശതമാനം അയാള്‍ ഒരു സര്‍കാര്‍ ജോലിക്കാരനായ മലയാളി ആയിരിക്കും .
ഞാന്‍ സര്‍കാര്‍ ജോലിക്കാരുടെ വേഷത്തെ പറ്റി ഇത്രയും പറഞ്ഞത് ഞാനും ഒരു ചെറിയ സര്‍കാര്‍ ജോലിക്കാരെന്‍ ആയിട്ടാണ് . ഒരു ആറു മാസം മുമ്പ് വരെ എന്റെ വേഷവും ഇത് തന്നെ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഈ വേഷം എല്ലാം ഉപേക്ഷിച്ചു . ഒരു മുണ്ടും , അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ഉം ആണ് ഇപ്പോള്‍ എന്റെ വേഷം . കറുത്ത ബാഗും ഉപേക്ഷിച്ചു . പകരം തുണി സഞ്ചി ആണ് ഉപയോഗിക്കുന്നത് . ഷര്‍ട്ട്‌ , മുണ്ട് , സഞ്ചി , ഇവ കയ്തറി ആണെങ്കില്‍ ഒത്തിരി സന്തോഷം .

മുന്‍പ് മുണ്ട് ഉടുക്കാന്‍ എനിക്ക് പേടി ആയിരുന്നു . മറ്റൊന്നും അല്ല മുണ്ട് ഉരിഞ്ഞു താഴെ എങ്ങാനും വീണാല്‍ എന്ത് ചെയ്യും . മുണ്ട് ഉടുത്തു നടക്കുന്നവ‍ക്ക് എന്തോ കുറവുകള്‍ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ . അങ്ങനെ ഇരിക്കെ ആണ് സര്‍കാര്‍ ജോലിക്കാര്‍ ആഴ്ച യില്‍ ഒരിക്കല്‍ മുണ്ട് ഉടുത്തു ഖാദി ധരിച്ചു ജോലിക്ക് വരണം എന്ന സര്‍കാര്‍ ഉത്തരവ് വരുന്നത് . ഇത് മുണ്ട് പരീക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു . ആദ്യം ഒക്കെ മുണ്ട് ഉടുത്തു ഒരു ബെല്‍ട്ടു കൂടി അതിനു മുകളില്‍ ഇടുമായിരുന്നു ഉരിഞ്ഞു താഴെ വീഴാതെ ഇരിക്കാന്‍ !!!
സാവധാനം ഞാന്‍ മുണ്ടിനെ പ്രണയിച്ചു തുടങ്ങി . അതിന്റെ ലാളിത്യം ആണ് എന്നെ ആകര്‍ഷിച്ചത് . പാന്റിടുമ്പോള്‍ നിങ്ങള്‍ അതിന്റെ നിറം മോഡല്‍ ബെല്‍റ്റ്‌ , തുടങ്ങിയ നൂറു കരിയ്ങ്ങലെപറ്റി ബോധവാന്‍ ആകണം . അത് കാര്യങ്ങള്‍ കുഴയ്ക്കുന്നു . മുണ്ട് ആണെങ്കില്‍ നിങ്ങള്‍ സ്വതന്ത്രന്‍ ആയി . സിമ്പിള്‍ ആയി .

ഇപ്പോള്‍ മുണ്ടും ഷര്‍ട്ടും എന്റെ സ്ഥിരം വേഷം ആയി . ഈ വേഷം എന്റെ ആത്മ വിശ്വാസം തൊട്ടു ഉണര്‍ത്തുന്നു . പാന്റിടുമ്പോള്‍, ഞാന്‍ എപ്പളും എന്നെ പറ്റി ആയിരുന്നു ചിന്തിച്ചത് , ആളുകള്‍ എന്നെ എങ്ങനെയാണു കാണുക എന്നതിനെപറ്റി എപ്പോഴും ചിന്തിക്കുമായിരുന്നു . മുണ്ട് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെപറ്റി ചിന്തികുന്നത് നിര്‍ത്തി, മറ്റുള്ളവരെപറ്റി ആദരവോടെ ചിന്തിക്കുവാന്‍ തുടങ്ങി . എനിക്ക് ചുറ്റും ഉള്ളവരില്‍ ഞാന്‍ ഈശ്വരനെ കാണുവാന്‍ തുടങ്ങി .

മുണ്ടുമായി ഞാന്‍ തിരക്കുകളില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നു . ഒരിക്കല്‍ ശബരിമല സീസണ്‍ സമയത്ത് , ബസില്‍ വച്ച് ഒരാള്‍ ഓഫീസില്‍ പോകുന്ന എന്നെ കണ്ടിട്ട് ഒരു സ്വാമി ആണെന്ന് തെറ്റിദ്ധരിച്ചു സംസാരിച്ചു . എന്റെ വേഷം കണ്ടാല്‍ ഒരു സ്വാമി ആണെന്ന് പറയുമത്രേ !!!മുണ്ട് എന്റെ പ്രായം കുറച്ചു എന്നെ കണ്ടിട്ട് രണ്ടു പിള്ളാരുടെ അച്ഛന്‍ ആണെന്ന് വിശ്വസിക്കുവാന്‍ പലര്‍ക്കും പ്രയാസം !!!. മുണ്ട് എന്നെ ആത്മ അഭിമാനം ഉള്ളവനാക്കി. സ്വാതന്ത്ര്യ ബോധം ഉള്ളവനാക്കി . ഒരു തനി മലയാളി ആക്കി മുണ്ട് എന്നെ മാറ്റി . പാന്റിടുമ്പോള്‍ ഒരു ബ്രിട്ടീഷ്‌ അടിമത്തം എന്നെ വലയം ചെയിതിരുന്നു . മുണ്ട് എന്നെ സ്വതന്ത്രന്‍ ആക്കി . മുണ്ടും തുണി സഞ്ചിയും ലളിതമാണ് . അവ പ്രകൃതിക്ക് ഇണങ്ങിയതാണ്. ഞാന്‍ ആരാണെന്നു സ്വയം കണ്ടെത്തുന്നതില്‍ ഇവ എന്നെ സഹായിച്ചു .
മുണ്ട് , ഉടുപ്പ് , തുണിസഞ്ചി , ഇവയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഞാന്‍ തുറന്നു എഴുതി , നിങ്ങളുടെ അഭിപ്രായം പറയുമല്ലോ . ആശംസകള്‍ ശുഭദിനം.

Friday, June 22, 2012

കൈകളില്‍ ഉലക്കയുമായ്




കൈകളില്‍ ഉലക്കയുമായ് നില്‍കുന്ന ഇയ്യാള്‍കെന്താ വട്ടാണോ , എന്ന് ചിലര്‍ ചോദിച്ചേക്കും , ഇയ്യാള്‍ എന്താ കാളവണ്ടി യുഗത്തിലാണോ ജീവിക്കുന്നത് എന്ന് ചിലര്‍ പറഞ്ഞേക്കും - സാരമില്ല , ഇത് വട്ടല്ല , കയില്‍ നിന്നും വഴുതി പോകുന്ന ചിലതൊക്കെ മുറുക്കി പിടിക്കാനുള്ള ഒരു എളിയ ശ്രമമാണിത് .ഇന്നലെ നമ്മള്‍ ഇതൊക്കെ ആയിരുന്നു എന്നുള്ളതിന്റെ ഒരു ചെറിയ ഓര്‍മപെടുത്തല്‍ .

എല്ലാവരും ഉപേക്ഷിച്ചു കാറ്റും മഴയും ഏറ്റു, പറമ്പില്‍ കിടന്നിരുന്ന ഉരളിന്റെ ചിത്രം ഒരിക്കല്‍ മനസ്സില്‍ നൊമ്പരം ഉയര്‍ത്തി . ഞാന്‍ എന്റെ പിതാക്കന്മാരെ പറ്റി ഓര്‍ത്തു . പഴയ അമ്മുമ്മമാര്‍ എന്തുമാത്രം അരി ഈ കല്ലില്‍ പൊടിച്ചു കാണണം . എന്തുമാത്രം നെല്ല് ഈ കല്ലില്‍ കുത്തി എടുത്തു കാണണം . അവര്‍ അന്ന് ഉണ്ടാക്കിയ പുട്ടും , കഞ്ഞിയുമെല്ലാം , പല പല തലമുറകള്‍ കടന്നു എന്റെ രക്തത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ടാവും . ഈ കല്ലിന്‍റെ , ഈ ഉരളിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ , എന്റെ പിതാമഹന്മാരുടെ ആത്മാവ് എന്നോട് പൊറുക്കുമോ ?. നാളെ എന്റെ മക്കള്‍ക്ക്‌ കാണിച്ചു കൊടുക്കാന്‍ മഹത്തായ സംസ്കാരത്തിന്റെ ഈ ഇഴകള്‍ എങ്കിലും എന്നിക്ക് ബാകി വക്കണം

പിന്നെ ഞാന്‍ ഒട്ടും താമസിച്ചില്ല . ഒരു ഉലക്ക തേടിയുള്ള അന്വേഷണം ആയി . അവസാനം പറന്തലുള്ള ലിനുഅളിയന്റെ വീട്ടില്‍ അത് കണ്ടെത്തി . വളരെ പണിപ്പെട്ടു അത് വീട്ടില്‍ എത്തിച്ചു . ഉരല്‍ എടുത്തു കഴുകി വൃത്തിയാക്കി ഇരുനാഴി പച്ചരി വെള്ളത്തില്‍ ഇട്ടു . ഇന്നലെ വൈകിട്ട് അത് ഉരലില്‍ ഇട്ടു പൊടിച്ചു . ഇന്ന് അതുകൊണ്ട് പുട്ട് ഉണ്ടാക്കി അതിന്റെ രുചിയോന്നു വേറിട്ടതാണ് .

ഉരലില്‍ അരി പൊടിച്ചു എടുത്തപ്പോള്‍ ഞാന്‍ ചില പാഠങ്ങളും പഠിച്ചു അവ നിങ്ങള്‍കായി പങ്കു വക്കുന്നു
ഒന്നാമതായി -- ഉരലില്‍ അരി പൊടിച്ചു എടുക്കുന്നത് ഒരു പോരാട്ടം ആണ് . ആഹാര കാര്യത്തില്‍ പിടി മുറുക്കുന്ന , നാം എന്ത് തിന്നണം എന്ന് സ്വന്തം അരിമില്ലുകളില്‍ തീരുമാനിക്കുന്ന കുത്തകള്‍ക്ക്‌ എതിരെ ഉള്ള ഒരു ഒറ്റയാള്‍ പോരാട്ടം . എന്റെ രുചികള്‍ തീരുമാനികേണ്ടത് ഞാന്‍ ആണ് , ആനയോ , മയിലോ , കുയിലോ , നിറപറ യോ അല്ല !!

രണ്ടാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍ , നമ്മുടെ വീട്ടില്‍ ഒരു കൂട്ടായ്മ അനുഭവപ്പെടുന്നു . നിങ്ങള്‍ മിക്സി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഒച്ച കാരണം നിങ്ങള്ക്ക് ആരോടും സംസാരിക്കുവാന്‍ കഴിയുക ഇല്ല . ഞാന്‍ അരി ഉരലില്‍ പൊടിച്ചപ്പോള്‍ , എന്റെ ഭാര്യ , മക്കള്‍ അച്ഛന്‍ ഞങ്ങളുടെ അയല്‍ക്കാരി വസന്തമ്മ എന്നിവരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു . അവരോടു വര്‍ത്തമാനം പറഞ്ഞു കൊണ്ടാണ് ഞാന്‍ അരി പൊടിച്ചത്

മൂന്നാമതായി - ഉരലില്‍ അരി പൊടിക്കുന്നത്‌ നമ്മുടെ ജാഗ്രത കൂട്ടുന്നു . ഒരു കാര്യത്തില്‍ മാത്രം ശ്രെദധ കൊടുക്കുവാനുള്ള നമ്മുടെ കഴിവ് കൂടുന്നു . കാരണം നിങ്ങള്‍ ഉരലില്‍ നോട്ടം വച്ചില്ല എങ്കില്‍ ഉലക്ക കാലില്‍ കൊള്ളുവാനുള്ള സാധ്യത ഉണ്ട് !! അതായതു നമ്മുടെ ജാഗ്രത , കൂടുന്നു എന്ന് സാരം . മിക്സി ഒരിക്കലും ഈ പ്രയോജനം ചെയില്ല

നാലാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍, ബാകി വരുന്ന തരങ്ങഴി അഥവാ അരിയുടെ തരികള്‍ ഇടഞ്ഞു ഉറുമ്പ് , കാക്ക , കോഴി ഇവക്കു കൊടുക്കുന്നു . അരി പൊടിച്ചു കഴിഞ്ഞാല്‍ ഉറുമ്പ് , കാക്ക , കോഴി ഇവയൊക്കെ ഉരളിന്റെ അടുത്തേക്ക് വരുന്നത് നിങ്ങള്ക്ക് കാണുവാന്‍ കഴിയും . ഉരലില്‍ നിന്നും തെറിച്ചു വീഴുന്നത് എല്ലാം അവര്‍ക്ക് അവകാശപെട്ടതാണ് . ഈ പാരസ്പര്യം നിങ്ങള്ക്ക് മറ്റെവിടെ കാണുവാന്‍ കഴിയും ഈ ഉരളിന്റെ ചുവട്ടില്‍ അല്ലാതെ

ഞാന്‍ ഉരല്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ നേരനുഭവങ്ങള്‍ ആണ് പങ്കു വച്ചത് . ആഴ്ചയില്‍ ഒരിക്കല്‍ എന്നും ഉരല്‍ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ തീരുമാനം എടുത്തു കഴിഞ്ഞു . പൊ ണ ണ തടിയും കുറയട്ടെ !. നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ , ആശംസകള്‍

Thursday, June 21, 2012

ചെറുപ്പക്കാരി ആക്കാനുള്ള മരുന്ന് വിപണിയില്‍


ചെറുപ്പക്കാരി  ആക്കാനുള്ള  മരുന്ന്  വിപണിയില്‍  എന്ന്  പരസ്യം  ചെയ്തുകൊണ്ട്  പാഷാണം  കവറില്‍  ആക്കി  വിറ്റാലും നമ്മള്‍  മലയാളികള്‍  അത്  വാങ്ങും, കഴിക്കുകയും  ചെയ്യും . ഗുളികയോടും  മരുന്നുകളോടും  നമുക്ക്  അത്രയ്ക്ക്  വിധേയത്വം  ആയിരിക്കുകയാണ് . തിരക്കുള്ള  രണ്ടു  കടകള്‍  മദ്യ ഷാപ്പും , മരുന്ന്  ഷാപ്പും  ആണ് . രോഗം  വന്നാല്‍  ഗുളിക  വിഴുങ്ങണം  എന്ന്  ആരൊക്കെയോ  ചേര്‍ന്ന്  മലയാളിയെ  കണ്ടിഷെന്‍  ചെയ്തിരിക്കുകയാണ് . രോഗത്തെ  നാം  ഇന്ന്  ഒരു  വലിയ  ശത്രു  ആയി  കാണുന്നു . അലോപ്പതി  അഥവാ  ഇംഗ്ലീഷ്  മരുന്ന്  മാത്രമാണ്  ഏക രോഗ  ശമന  മാര്‍ഗം  എന്ന്  നാം  തെറ്റി ധരിചിരിക്കുക യാണ് . ഇംഗ്ലീഷ്  കാരന്‍  ഇന്ത്യ  വിട്ടു  പോയെന്ഗിലും, അവന്റെ  സമ്പ്രദായങ്ങളെ  , ഉപേക്ഷിക്കുവാന്‍  ഇന്ത്യക്കാരന്‍  ഇന്നും  തയ്യാര്‍  ആയിട്ടില്ല . ഇന്നും  നാം  അടിമകളാണ് .

                                                    ഒരു  വലിയ  രസം  ഇതാണ് , നമ്മുടെ  സായിപ്പു  അഥവാ  ഇംഗ്ലീഷ് കാരന്‍  അലോപതി  ഉപേക്ഷിക്കാന്‍  തുടങ്ങുകയാണ് , മരുന്നുകള്‍  ഉണ്ടാക്കുന്ന  ദുരന്തം  മനസിലാക്കിയ  ഇംഗ്ലീഷ് കാരന്‍  , മരുന്നുകള്‍  ഉപയോഗിക്കാത്ത  മറ്റു  രീതികളിലേക്ക് , മാറുകയാണ് . പ്രകൃതി  ചികിത്സ   ഇത്തരത്തില്‍  മരുന്നുകള്‍  ഉപയോഗിക്കാത്ത  ഒരു രീതി  ആണ് .  പ്രകൃതി  ചികിത്സ   ഒരു ചികിത്സ  മാര്‍ഗം എന്നതിന്  അപ്പുറമായി, പ്രകൃതിയോടു  ഇണങ്ങിയ  ഒരു ജീവിത രീതി  ആണ് . പ്രകൃതി  ജീവനം  എന്നാണ്  ഈ  ജീവിത രീതി  അറിയപ്പെടുന്നത് .
                                                        
                                                      സാധാരണക്കാരായ  നമ്മുടെ  ഒരു സാധാരണ  കുടുംബത്തിലെ  കാര്യം നോക്കുക . പ്രഷര്‍  എന്നും  ഷുഗര്‍  എന്നും  ഓമന  പേരില്‍  ഡോക്ടര്‍മാര്‍  അടിച്ചേല്‍പ്പിച്ച  രണ്ടു  രോഗികള്‍  എങ്കിലും  അവിടെ കാണും . ഒരു മാസം  ആയിരക്കണക്കിന്  രൂപ  ആണ്  മരുന്ന് കടക്കാരും  ആശുപത്രിക്കാരും  ചേര്‍ന്ന്  നിങ്ങളുടെ   വീട്ടില്‍  നിന്നും  അടിച്ചു  മാറ്റുന്നത് . അവര്‍  പുതിയ പുതിയ  കെട്ടിടങ്ങള്‍  ഉണ്ടാക്കുന്നു , പുതിയ കടകള്‍  തുടങ്ങുന്നു , പുതിയ  കാറുകള്‍  വാങ്ങുന്നു . രോഗിക്ക്  എന്ത്  സംഭവിക്കുന്നു , അവന്‍  പിച്ചകാരന്‍  ആയി മാറി  ഇതേ  ആശുപത്രിയില്‍  കിടന്നു  മരിക്കുന്നു . അവന്റെ  രോഗം  ഒരിക്കലും  മാറുന്നില്ല. ഒരു  മരുന്ന്  ,  വേറെ  മരുന്ന്  , ആ  ഓപ്പറേഷന്‍  , ഈ    ഓപ്പറേഷന്‍ എന്ന് പറഞ്ഞു , മൂകിലും  വായിലും  ട്യൂബ്  ഇട്ടു  ഒന്ന് കാണുവാന്‍  കൂടി  അനുവദിക്കാതെ , ഐ  സീ യു  വില്‍  ഇട്ടു  നരകിപ്പിച്ചു  കൊല്ലുന്നു.  ഇങ്ങനെ  മരിച്ച  നിങ്ങളുടെ  പ്രിയ പ്പെട്ടവരുടെ  മുഖം  ഒന്ന്  ഓര്‍ത്തു  നോക്കു. നമുക്ക്  ഇതിനൊരു  മാറ്റം  വേണ്ടേ . ഈ ചൂഷണം   അവസനികേണ്ടേ.  ഡോക്ടര്‍മാരും  ആശുപത്രികളും  മരുന്നും   ചേര്‍ന്ന്  നമ്മെ  കൊന്നുകൊണ്ട്  ഇരിക്കുകയാണ് . മരുന്ന് ലോബിയുടെ അടിമകളായി നമ്മുടെ ഡോക്ടര്‍മാര്‍ മാറിയിരിക്കുന്നു . ഡോക്ടര്‍മാരെ അടച്ചു ആക്ഷേപിക്കുക അല്ല . അപൂര്‍വ്വം നല്ലവര്‍ ഉണ്ട് . മരുന്ന് കുറച്ചു കൊടുക്കുന്ന അവരെ ജനത്തിന് ഇഷ്ടം അല്ല . ഇത് എന്ത് ഡോക്ടര്‍ എന്ന് ജനംചോദിക്കും . രോഗം വന്നാല്‍ ഗുളിക എന്ന് കൊച്ചു പ്രായം മുതലേ സമൂഹവും , മാധ്യമങ്ങളും നമ്മെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു . ഷുഗര്‍  പ്രഷര്‍  എന്നൊക്കെ  വിളിക്കുന്ന  രോഗങ്ങള്‍  യാതൊരു  മരുന്നും കൂടാതെ , ജീവിത രീതിയിലെ  ചില  മാറ്റങ്ങള്‍  വരുത്തി , പൂര്‍ണമായും  മാറ്റുന്ന  പ്രകൃതി ജീവനം ഉള്ളപ്പോള്‍  നമ്മെ പോലെ  ഉള്ള  സാധാരണക്കാര്‍  എന്തിനു  ഇല്ലാത്ത  കാശും  മുടക്കി  ഡോക്ടര്‍മാര്‍ക്കും  മരുന്നിനും  ആശുപത്രിക്കും  പിന്നാലെ  പായണം 
                                                       നമുക്ക്  ചില അബദ്ധങ്ങള്‍  പറ്റി,  ഇനിയും  നാം  മറ്റുള്ളവരുടെ  കരങ്ങളിലെ  പാവകള്‍  ആകരുത് . നമുക്ക്  സ്വാതന്ത്രിയം  ഉണ്ട് . അത് നാം ആര്‍കും  അടിയറ  വക്കരുത് . ഇനിയം  മരുന്ന്  വേണോ എന്ന്  നിങ്ങള്‍  തന്നെ  തീരുമാനിക്കുക . നമുക്ക്  മറ്റു വഴികള്‍  ഉണ്ട് . ലാഭം  മാത്രം  നോക്കുന്ന  സമൂഹം  ഒരിക്കലും  രോഗ ശമാനതിനുള്ള  ബദല്‍  വഴികളെ  പറ്റി  നിങ്ങളോട്  പറയുകയില്ല . എന്റെ  അനുഭവത്തില്‍  ഞാന്‍  കണ്ടത്  പ്രകൃതിജീവനം  ആരോഗ്യതിലെക്കുള്ള  ഒരു  ബദല്‍  വഴി  ആണ് . ഞാന്‍  മനസ്സില്‍  ആകിയ  വിവരങ്ങള്‍  വരും പോസ്റ്റുകളില്‍  നിങ്ങളുമായി  പങ്കു  വയ്ക്കാം. അറിവ്  സ്വതന്ത്രമാകണം . ആശംസകള്‍ . അഭിപ്രായം  പറയുമല്ലോ 

Tuesday, June 19, 2012

പനി മരുന്ന് കഴിക്കാതെ മാറ്റാം.

പനി മരുന്ന് കഴിക്കാതെ മാറ്റാം. സത്യമാണ് എന്നെ വിശ്വസിക്ക്, എനിക്ക് മുന്‍പ് പനി വരുമ്പോള്‍ ഞാനും ആശുപത്രിയിലേക്ക് ഓടുമായിരുന്നു . പ്രാണന്‍ പോകുന്ന കുത്തി വപ്പു , പല നിറത്തിലുള്ള ഗുളികകള്‍ , രൂപ ഇരുനൂറ്റി അമ്പതു എണ്ണി കൊടുക്കണം . അഞ്ചു ആറു പ്രാവശ്യം ആശുപത്രിയില്‍ പോവണം , എന്നാലെ പനി മാറു. ഇത് പഴയ കഥ . ഇപ്പോള്‍ പനി വന്നാല്‍ ഞാന്‍ ആശുപത്രിയില്‍ പോകാറില്ല .Naturopathy പ്രകൃതി ജീവനം അനുവര്‍ത്തിക്കുന്നത് മുലം ഒരു നാല് ദിവസം വിശ്രമിച്ചു കഴിയുമ്പോള്‍ പനി മാറും ഇനി എനിക്ക് പനി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് പറയാം, ഒരു പക്ഷെ ആര്‍ക്കു എങ്കിലും പ്രയോജന പ്പെട്ടാലോ
ആദ്യം ഞാന്‍ രണ്ടു തോര്‍ത്ത്‌ സംഘടിപ്പിക്കും . രണ്ടും തണുത്ത വെള്ളത്തില്‍ പിഴിഞ്ഞു ഒരു തോര്‍ത്ത്‌ ഉടുക്കും . ഒരു പായയില്‍ നിലത്തു കിടന്നിട്ടു മറ്റേ തോര്‍ത്ത്‌ നെറ്റിയില്‍ ഇടും . നമ്മുടെ ദേഹത്ത് രക്ത സഞ്ചാരം കൂട്ടാന്‍ ആണ് ഇത് . ചൂട് കുറയും തലവേദന കുറയും . ഒരു ബെട്ഷീട്ടു കൊണ്ട് പുതച്ചാല്‍ കാര്യം റെഡി . ഇടക്കെടെ തോര്‍ത്ത്‌ ഒന്ന് നനച്ചു ഉടുക്കുക . കുറച്ചു കഴിയുമ്പോള്‍ വേണമെങ്കില്‍ തോര്‍ത്തു മാറ്റാം
ഇനി ആരു വന്നു വിളിച്ചാലും എഴുന്നെക്കരുത് , ടെലിവിഷന്‍ കാണരുത് . പരിപൂര്‍ണമായി വിശ്രമിക്കുക . ഒരു മുന്ന് നാലു ദിവസം ഒരു ജോലിക്കും പോകരുത്
ഇനി കഴിക്കുന്ന കാര്യം , കട്ടിയാഹാരം ഒന്നും കഴിക്കരുത് . കരിക്കിന്‍ വെള്ളം , നേര്പിച്ച പഴ ചാറ് ഇവ കഴിക്കാം . പനിക്ക് പട്ടിണി എന്നല്ലേ ചൊല്ല് . രണ്ടു ദിവസം ഉപവസിക്കുക . പനി തനിയെ മാറും
പനി ഒരു രോഗമല്ല . പനി ഒരു ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് . നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ ശരീരം നടത്തുന്ന ഒരു അസാധാരണ ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് പനി എന്ന് അറിയുക . ഇതില്‍ നമ്മുടെ ശരീരത്തെ സഹായിക്കുക മാത്രമാണ് നമുക്ക് ചെയുവാന്‍ ഉള്ളത്

തുളസി ഇല ഇട്ടു ആവി പിടിക്കുന്നതും , കുരുമുളക് , ചുക്ക് , ഇഞ്ചി ഇവ ഇട്ടു കരിപ്പോട്ടി കാപ്പി കുടിക്കുന്നതും നല്ലതാണ്. ഒരു മൂന്നു ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ പനി മാറും , മൂകളയും , കഫമായും മാലിന്യം എല്ലാം വെളിയില്‍ പോകും

നിങ്ങള്ക്ക് പനി വന്നാല്‍ അതില്‍ അഭിമാനിക്കണം . കാരണം നിങ്ങളുടെ ശരീരത്തില്‍ നിന്നും ഉള്ള മാലിന്യം മൂക്കള ആയും കഫം ആയും പുറത്തു പോകുമല്ലോ . ഇല്ല എന്ന് വരികില്‍ ഈ മാലിന്യം അവിടെ കിടന്നു കാന്‍സര്‍ , തൊലിപ്പുറത്തെ രോഗങ്ങള്‍ ആയി വേഷം മാറി വന്നേക്കാം . ഇനി പനി വന്നു നിങ്ങള്‍ മരുന്ന് കഴികുമ്പോള്‍ എന്താണ് നടക്കുന്നത് , നിങ്ങള്‍ മാലിന്യം മാറ്റാനുള്ള ശരീരത്തിന്റെ നീക്കം തടസപ്പെടുത്തുന്നു , ഗുളിക മൂകൊലിപ്പ് ഇല്ലാതാക്കും . പക്ഷെ ആ മാലിന്യം നിങ്ങളുടെ ഉള്ളില്‍ കെട്ടി കിടക്കും , നിങ്ങള്‍ ഒരു സെപ്ടി ടാങ്ക് പോലെ ആകും . പുറത്തു നിന്ന് നോക്കിയാല്‍ ഒരു കുഴപ്പവും ഇല്ല പക്ഷെ ഉള്ളില്‍ ............................ മരുന്ന് നിങ്ങളുടെ രോഗ ലക്ഷണം ഇല്ലാതാക്കും .........പക്ഷെ രോഗം അപ്പോളും അവിടെ കിടക്കും ........

എല്ലാം മരുന്ന് ലോബിയുടെ പണിയാണ് ഡെങ്കിപ്പനി , പന്നിപനി , പക്ഷിപ്പനി , എലിപ്പനി , കടുവപനി ......പുലിപനി.......തക്കാളി പനി എന്നെല്ലാം പറഞ്ഞു നമ്മളെ പേടിപ്പിച്ചു അവര്‍ മരുന്ന് തീറ്റിക്കുന്നു . നമ്മുടെ പണം ഡോക്ടര്‍മാര്‍ പിഴിയുന്നു . അതുകൊണ്ട് തിരിച്ചു അറിയുക . പനിക്ക് മരുന്ന് കഴിച്ചാല്‍ ഒരു ആഴ്ച കൊണ്ട് മാറും, മരുന്ന് തിന്നില്ല എങ്കില്‍ ഏഴു ദിവസം കൊണ്ട് മാറും .......... നമുക്ക് നമ്മുടെ ഡോക്ടര്‍ ആവാം . ഒരു ജീവിത കാലം മുഴുവന്‍ നിങ്ങള്ക്ക് നിങ്ങളെ അറിയാം , ഒരു മിനിട്ട് നിങ്ങളെ നോക്കുന്ന ഡോക്ടര്‍ നിങ്ങളെ പറ്റി എന്ത് അറിയാനാണ് . ഞാന്‍ ഡോക്ടര്‍മാരെ അടച്ചു കുറ്റപ്പെടുത്തുക അല്ല , നിങ്ങളുടെ ആരോഗ്യത്തില്‍ അല്ല അവരുടെ കണ്ണ് , മറിച്ചു നിങ്ങളുടെ പോക്കറ്റില്‍ ആണ് . ഇത് തിരിച്ചു അറിയുക . പനിക്ക് പ്രകൃതി ചികിത്സ തന്നെ ഉത്തമം . നിങ്ങളുടെ അഭിപ്രായം പറയണം . പനി വന്നവര്‍ക്ക് ആശംസകള്‍ .......

മോനെ നീ സുന്ദരനും മിടുക്കനും ആണ്

മോനെ  നീ  സുന്ദരനും  മിടുക്കനും  ആണ് , ഇത്  കേട്ട്  നിങ്ങള്‍  അത്ഭുതപ്പെടെന്ട , ഇത്  എന്നും  രാവിലെ   സ്കൂളില്‍  പോകുന്നതിനു  മുന്‍പ്  എന്റെ  മക്കളോട്  പറഞ്ഞു  വിടുന്ന  വാക്കുകള്‍  ആണിത് . എനിക്ക്  രണ്ടു  മക്കള്‍  ആണ് . മൂത്തത്  നോനമോന്‍ , ഇളയത്  കിങ്ങിന മോള്‍ . സ്കൂളില്‍  പോകുന്നതിനു  മുന്‍പ്  യാത്ര പറയാന്‍  വരുമ്പോള്‍  ഞാന്‍  അവരോടു  ഇങ്ങനെ  പറയും  മോനെ നീ സുന്ദരനാണ് , മോനെ  നീ  മിടുക്കനാണ് , മോളോടും  പറയും  മോളെ  നീ മിടുക്കിയാണ്  സുന്ദരിയാണ് .. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍  അവര്‍  അത് കേട്ട്  മൂളും  ചിരിക്കും
           നിങ്ങള്‍ ചോദിക്കും  പിള്ളാരോട്  ഇങ്ങനെ  പറയുന്നത്  കൊണ്ട്  എന്താ  പ്രയോജനം , ഞാന്‍  പറയാം ,
ഒന്നാമതായി ,, നമ്മള്‍  ഇങ്ങനെ  പറയുമ്പോള്‍  കുഞ്ഞുങ്ങളില്‍  ആത്മ  വിശ്വാസം  വളരുകയാണ് , നോക്കു ഈ  ലോകത്തില്‍  നാം  അല്ലതെ  മറ്റു  ആരാണ്  നമ്മുടെ  കുഞ്ഞുങ്ങളോട്  ഇങ്ങനെ  ഒരു  നല്ല  വാക്ക്  പറയാന്‍ .
രണ്ടാമതായി - നിങ്ങളുടെ  വാക്കുകള്‍ക്കു  മാന്ത്രിക  ശക്തി   ഉണ്ട് , നിങ്ങള്‍  കുഞ്ഞുങ്ങളോട് പറയുന്ന  നല്ല വാക്കുകള്‍  അവര്‍ വിശ്വസിക്കുന്നു . അവരുടെ  ഉപ  ബോധ  മനസ്സില്‍  അത്  പതിയുന്നു . ഒരു വിധ  പ്രശ്നവും  അവരെ  ബാധിക്കുകയില്ല .
 അതുകൊണ്ട്  നമ്മുടെ കുട്ടികളില്‍  ആത്മ വിശ്വാസം  പകരേണ്ടത്  നമ്മളാണ്  അവരില്‍  ആത്മവിശ്വാസം  വാക്കുകളിലുടെ  കുത്തി വക്കുക . ഒരു നല്ല വാക്ക്  അവരോടു  പറയുക  അഭിപ്രായം  പറയുമല്ലോ  ആശംസകള്‍

Sunday, June 17, 2012

സ്ത്രീകള്‍ നിങ്ങളെ ഇഷ്ട്ട പെടണം എങ്കില്‍


സ്ത്രീകള്‍  നിങ്ങളെ  ഇഷ്ട്ട  പെടണം  എങ്കില്‍  നിങ്ങള്‍  ചെയ്യേണ്ട  ചില  കാര്യങ്ങളെപ്പറ്റി  ആണ്  ഇന്ന്  ഞാന്‍  പറയുന്നത് , സ്ത്രീകള്‍  എന്നത്  നിങ്ങളുടെ  അമ്മ  ആകാം , ഭാര്യ  ആകാം , സഹോദരി  ആകാം , അതുമല്ല  എങ്കില്‍  കാമുകി  ആകാം , കുട്ടുകാരി  ആകാം , ഒരു  
പുരുഷനില്‍ 
 സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന  ചില  മിനിമം  ഗുണങ്ങള്‍  ഉണ്ട്  എന്റെ  അനുഭവത്തില്‍  നിന്നും  ഞാന്‍  മനസ്സില്‍  ആക്കിയത്  നിങ്ങളോട്  പങ്കു  വയ്ക്കാം  . യോജിപ്പോ  വിയോജിപ്പോ  നിങ്ങള്‍  രേഖപ്പെടുത്തണം  കേട്ടോ 

 ഒന്ന് -  നിങ്ങള്‍  സ്ത്രീകളെ  കേള്‍ക്കാന്‍  തയ്യാര്‍  ആകണം . നിങ്ങള്‍  വീട്ടില്‍  വന്ന  ശേഷം  നിങ്ങളുടെ  ഭാര്യയോട്‌ ,  അല്ലെങ്കില്‍  അമ്മയോട്  അന്ന്  നടന്ന  കാര്യങ്ങള്‍  ഒന്ന്  സംസാരിക്കണം . സ്ത്രീകള്‍  ധാരാളം  കാര്യങ്ങള്‍  നിങ്ങളോട്  പറയാന്‍  ആഗ്രഹിക്കും , നിങ്ങള്‍  അത് ക്ഷമയോട്  മൂളി  കേള്‍കുക്ക. അത്  അവരെ  നല്ലതുപോലെ  സന്തോഷിപ്പിക്കും . നിങ്ങള്‍  ഒരു നല്ല  കേള്‍വിക്കാരന്‍  ആകുക .

രണ്ടു - സ്ത്രീകള്‍  കരുതല്‍  ആഗ്രഹിക്കുന്നു . എന്ന്  വച്ചാല്‍  നമുക്ക്  ഒരു മിട്ടായി  കിട്ടിയാലും  അത്  കഴിക്കുന്നതിനു  മുന്‍പ്  അവളോട്‌  ഒന്ന്  ചോദിക്കുക , നിനക്ക്  വേണോ?  നാം  എവിടെ  എങ്കിലും പോകുമ്പോള്‍  ആയാലും  നമ്മുടെ  കൂടെയുള്ള  സ്ത്രീകള്‍ക്ക്  ആദ്യ  പരിഗണന  കൊടുത്താല്‍  അത്  അവരെ  സന്തോഷിപ്പിക്കും . സ്ത്രീകളോട്  കരുതല്‍  ഉള്ളവന്‍  ആകുക  അവര്‍ നിങ്ങളെ      ഇഷ്ട്ടപെടും . 

മുന്ന് - സ്ത്രീകള്‍  എല്ലാ  കാര്യങ്ങളും  അവരുടെ  ഇഷ്ട പ്രകാരം  നടന്നു  കാണുവാന്‍  ആഗ്രഹിക്കുന്നു . അതുകൊണ്ട്  നിങ്ങള്‍  വീട്ടില്‍  ഒരു കാര്യം  ചെയ്യാന്‍  ആഗ്രഹിക്കുന്നു  എങ്കില്‍  സ്ത്രീകളോട്  അഭിപ്രായം  ചോദിക്കുക . പെണ് ബുദ്ധി  പിന്‍  ബുദ്ധി  എന്ന ചൊല്ലില്‍  കഴമ്പ് ഇല്ല  എന്നാണ്  എന്റെ   അഭിപ്രായം . ഇനി  അവര്‍ പറയുന്ന  കാര്യങ്ങള്‍  നിങ്ങള്ക്ക്  യോജിപ്പില്ല  എങ്കില്‍  ഇങ്ങനെ  പറയുക , നീ  പറഞ്ഞത്  ഞാന്‍  അംഗീകരിക്കുന്നു , പക്ഷെ  ഇപ്പോള്‍  അങ്ങനെ  ചെയ്താല്‍  ഇങ്ങനെ ഒരു കുഴപ്പം ഉണ്ട് , അത് കൊണ്ട്  നമക്ക് ഇപ്പോള്‍  ഇങ്ങനെ  ചെയ്യാം . അവര്‍  അത്  തീര്‍ച്ചയായും  അംഗീകരിക്കും 
                                ഇത്തരം  ചില കൊച്ചു  കാര്യങ്ങളില്‍  നാം  നടപ്പിലാക്കിയാല്‍  നമ്മുടെ  ബന്ധങ്ങള്‍  ശക്തിപ്പെടും , കുടുംബ  കോടതികളുടെ  പണി  കുറയും  . ആശംസകള്‍ 

Saturday, June 16, 2012

ഞാന്‍ നിങ്ങളെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കാം

ഞാന്‍  നിങ്ങളെ  പുഞ്ചിരിക്കാന്‍  പഠിപ്പിക്കാം പുഞ്ചിരിക്കാന്‍  മറന്നു  പോകുമ്പോള്‍  , ചിലപ്പോള്‍  നാം  അങ്ങനെ  ആണ് , മുഖം  വീര്പിച്ച്  , എന്തൊക്കെയോ  ചിന്തിച്ചു  അങ്ങനെ  ഇരിക്കും , മനോ രാജ്യത്തില്‍  ആയതു  കൊണ്ട്  തൊട്ടു  മുന്‍പില്‍  നില്‍കുന്ന  ആളിനെ  ഒന്ന്  നോക്കാനോ, അയാള്‍ക്ക്  ഒരു  പുഞ്ചിരി  സമ്മാനിക്കാ നോ , നാം  മറന്നു പോകും . നമുക്ക്  മുന്‍പിലുള്ള  ആള്‍  നമ്മുടെ  കൂട്ടുകാരന്‍  ആണെങ്കില്‍, അയാള്‍  തീര്‍ച്ചയായും  നമ്മെ   തെറ്റിദ്ധരിക്കും . ഇത്  ഞാനും  അനുഭവിക്കുന്നുണ്ട് .  പുഞ്ചിരി  നിങ്ങളുടെ  ശീലമായി  മാറ്റുക . അതിനു  നിങ്ങള്‍  നിങ്ങളെ  ആദ്യം  ഇഷ്ട്ട പെടണം . അതിനു ഒരു വിദ്യ  ഉണ്ട് , ദിവസവും  കുറച്ചു  നേരം ഒരു മുറിയില്‍  കയറി , കണ്ണാടിക്കു  മുമ്പില്‍  നിന്ന്  നിങ്ങളെ  തന്നെ  ഒന്ന്  നോക്കുക , എന്നിട്ട്  ബോധപൂര്‍വം  പുഞ്ചിരിക്കുക . ഞാന്‍  മിടുക്കനാണ്  എന്ന്   സ്വയം  പറയുക . ഇത്  ആവര്‍ത്തിക്കുമ്പോള്‍  നിങ്ങള്‍  നിങ്ങള്ക്ക്  സ്വീകാര്യന്‍  ആകുന്നു  , നിങ്ങള്‍  നിങ്ങള്ക്ക്  വിലപ്പെട്ടവാന്‍  ആകുന്നു . നിങ്ങളോട്  ചിരിച്ചു  തുടങ്ങുക  ആദ്യം , പിന്നീടു  ആ ചിരി  നിങ്ങളുടെ  വീട്ടില്‍  ഉള്ളവര്‍ക്ക്  കൊടുക്കുക , ചിരിച്ചു  കൊണ്ടല്ലാതെ  ആരും  നിങ്ങളെ  കാണരുത് . എല്ലാവരോടും  ചിരിക്കുക  തമാശ  പറയുക , ആളുകളുടെ  കണ്ണുകളില്‍   നോക്കി  സംസാരിക്കുക , കണ്ണുകളില്‍  നോക്കി ചിരിക്കുക , അപരിചിതര്‍ക്കും  പുഞ്ചിരി  സമ്മാനിക്കുക , അങ്ങനെ  അവര്‍  നിങ്ങളുടെ  പരിചയക്കാര്‍  ആകും . പുഞ്ചിരി  നിങ്ങളുടെ  ആനന്ദത്തിന്റെ  ബഹീര്‍ ഗമനം  ആണ് . ഒരിക്കലും  തിരച്ചു  ഒരു പുഞ്ചിരി  ആരില്‍  നിന്നും  പ്രതീക്ഷിക്കാതെ   മറ്റുളവര്‍ക്ക്  ഒരു  പുഞ്ചിരി നല്‍കുക  .  ഇന്ന്  മുതല്‍  ഇത്  ശീലിക്കുക . ഇനി എന്റെ  കാര്യം  പറയാം , ഒരു ആറു മാസം  മുമ്പ് വരെ  ഞാനും  ആരോടും  അധികം  ചിരിക്കുക  ഇല്ലായിരുന്നു . മുഖം  വീര്പിച്ച്  അങ്ങനെ  ഇരിക്കും  , പെട്ടന്ന്  എനിക്ക്  മനസ്സില്‍  ആയി  ഞാന്‍ ചെയ്യുന്നത്  ശരി  അല്ല  എന്ന് . പിന്നീട്  ഞാന്‍ അറിഞ്ഞു  കൊണ്ട്  എല്ലാവരോടും  ചിരിച്ചു  തുടങ്ങി  ആദ്യം ഒക്കെ  അത്  അല്പം  പ്രയാസം  ആയിരുന്നു  പിന്നീടു  അത്  ശീലം  ആയി  അത്  എന്റെ  കുടുംബ  ജീവിതത്തെയും   ജോലിയെയും  നന്നായി  സഹായിച്ചു . ചിരിച്ചു  കൊണ്ട്  മരിക്കണം  എന്നാണ്  എന്റെ  ആഗ്രഹം . അഭിപ്രായം  എഴുതുമല്ലോ ആശംസകള്‍

Friday, June 15, 2012

നിങ്ങളുടെ സ്നേഹം എന്നെന്നും നില നിര്‍ത്തുവാനുള്ള ഒരു രഹസ്യം ഞാന്‍ പറഞ്ഞു തരാം


 നിങ്ങള്‍  ആരെ  എങ്കിലും സ്നേഹി ക്കുന്നുണ്ടോ ? അത്  നിങ്ങളുടെ  പിതാവ്  ആകട്ടെ  മാതാവ്‌  ആകട്ടെ , ഭാര്യ  ആകട്ടെ , ഭര്‍ത്താവു  ആകട്ടെ , മക്കള്‍  ആകട്ടെ , സഹോദരങ്ങള്‍  ആകട്ടെ , കാമുകി  ആകട്ടെ ,കുട്ടുകാരന്‍  ആകട്ടെ , ആരും  ആയികൊള്ളട്ടെ , ഇനി  ഞാന്‍  പറയുന്നത്  കേള്‍കുക . നിങ്ങളുടെ  സ്നേഹം  എന്നെന്നും നില   നിര്‍ത്തുവാനുള്ള  ഒരു  രഹസ്യം  ഞാന്‍  പറഞ്ഞു  തരാം 
        
                  ആദ്യം  നിങ്ങള്‍  സ്നേഹിക്കുന്ന  ആളെ  മനസ്സില്‍  കാണുക . ഇനി  അയാള്‍  നിങ്ങളെ  ചീത്ത  പറയുന്ന , തല്ലുന്ന ,  ഒരു  രംഗം  മനസില്‍  കാണുക . അയാള്‍  എന്തൊക്കെ  ചെയ്തിട്ടും  നിങ്ങള്‍ ശാന്തമായി  പുന്ജിരിക്കുന്നതും  ഭാവനയില്‍  കാണുക . നിങ്ങള്‍  ഒരിക്കലും  അയാളെ  വെറുക്കുന്നില്ല .  നിങ്ങള്‍  സ്നേഹിക്കുന്ന  ആളെ  കാണുമ്പോള്‍  എല്ലാം  ഇത്  ഭാവനയില്‍  ആവര്‍ത്തിക്കുക  ഇതാണ്  ആ  രഹസ്യം 

                  ഈ  രഹസ്യം എങ്ങനെ  നിങ്ങള്ക്ക് ഉപയോഗപ്പെടുന്നു  എന്നും  പറഞ്ഞു  തരാം . നാളെ  നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍  നിങ്ങളോട്  മോശമായി  പെരുമാറിയാലും  അയാളെ  ഉള്‍കൊള്ളാന്‍  നിങ്ങള്ക്ക്   കഴിയും . കാരണം  നിങ്ങള്‍  എത്രയോ  തവണ  ഇത്  ഭാവനയില്‍  കണ്ടതാണ് . നിങ്ങളുടെ  മനസ്  ഒരിക്കലും  മുറിപ്പെടുക ഇല്ല . അയാളോട്  പൊറുക്കാനും  തുടര്‍ന്ന്  അയാളെ സ്നേഹിക്കുവാനും  നിങ്ങള്ക്ക് കഴിയും , നിങ്ങളുടെ  അഭിപ്രായം  പറയുമല്ലോ , ആശംസകള്‍  

Thursday, June 14, 2012

http://insight4us.blogspot.comവായനക്കാര്‍ ആറായിരം കവിഞ്ഞു , എല്ലാവര്ക്കും നന്ദി സ്വാഗതം

http://insight4us.blogspot.comവായനക്കാര്‍  ആറായിരം  കവിഞ്ഞു , എല്ലാവര്ക്കും  നന്ദി  സ്വാഗതം നൂറു പോസ്റ്റുകള്‍ ആറായിരം വായനക്കാര്‍ മുന്ന് മാസം മുന്‍പ് ഒരു ബ്ലോഗ്‌ എങ്ങനെ തുടങ്ങണം എന്ന് അറിയാതെ പകച്ചു നിന്ന എനിക്ക് ഇത് ഒരു അത്ഭുതമായി തോന്നുന്നു .പ്രിയപ്പെട്ട വായനക്കാരെ , നിങ്ങള്‍ ഈ ബ്ലോഗനു നല്‍കിയ പിന്തുണയ്ക്ക്‌ നൂറായിരം നന്ദി യുടെ പൂ ചെണ്ടുകള്‍ . ഇനിയും വരിക എളിയ ഈ ബ്ലോഗനെ അനുഗ്രഹിക്കുക   

Wednesday, June 13, 2012

വീട്ടിലെ വഴക്ക് , ഏറ്റുമുട്ടല്‍ ഇവ ഒഴിവാക്കാന്‍

വീട്ടില്‍  വഴക്ക്  ആരംഭിക്കുന്നത്  നിങ്ങള്‍  മറ്റുള്ളവരെ  അടിച്ചു  അമര്‍ത്തുമ്പോള്‍  ആണ് . നിങ്ങളുടെ  അഭിപ്രായം  മറ്റുള്ളവരുടെ  മേല്‍  കെട്ടി   വക്കുമ്പോള്‍  ആരാണ്  അത്   ഇഷ്ട പ്പെടുക ? അതുകൊണ്ട്  കുടുംബത്തില്‍  ഒന്നും  ആരുടെമേലും  കെട്ടി വയ്ക്കാതെ  ഇരിക്കുക . വീട്ടില്‍  ജന്നാ ധിപത്യം  നടപ്പില്‍  വരുത്തുക . വീട്ടിലെ   വഴക്ക്  , ഏറ്റുമുട്ടല്‍  ഇവ ഒഴിവാക്കാന്‍  ഇത്  വളരെ  നല്ലതാണ് എന്നാണ്  എന്റെ  അഭിപ്രായം 
                                     
                                                      ജനാ ധിപത്യം - നമ്മെ വളരെ ആകര്‍ഷിക്കുന്ന ഒരു വാക്കാണിത് . നമ്മുടെ രാജ്യം ഒരു ജനാ ധിപത്യ രാജ്യം ആണെന്ന് പത്തു പേരോട് പറയുവാന്‍ നാം അഭിമാനിക്കുന്നു ,കുട്ടുകാരാ നിങ്ങള്‍ എന്നോട് യോജിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഒരു സത്യം പറയട്ടെ , നമ്മുടെ രാജ്യത്ത് ജനാ ധിപത്യം നടപ്പായി എങ്കിലും നമ്മുടെ കുടുംബത്തില്‍ , നമ്മുടെ വീടുകളില്‍ ഇന്നും ജനാധിപത്യം നടപ്പായിട്ടില്ല . സത്യം അല്ലെ . ഒന്ന് ആലോചിച്ചു നോക്കു
പലപോഴും നമ്മുടെ വീടുകളില്‍ പുരുഷന്മാരാണ് ഏകാധി പതികളെ പോലെ തീരുമാന്നങ്ങള്‍ എടുക്കുന്നത് . നാം എടുക്കുന്ന തീരുമാനം ഏകാധി പതികളെ പോലെ ഭാര്യയുടെ മേലും , പാവം പിള്ളാരുടെ മേലും അടിച്ചു ഏല്പിക്കുക ആണ് ചെയ്യുന്നത് . ഞാന്‍ പറയുന്നത് അങ്ങോട്ട്‌ കേട്ടാല്‍ മതി , ഇങ്ങോട്ട് ഒന്നും പറയേണ്ട , എന്ന മുഖവുരയോടെ എല്ലാ തീരുമാനവും അടിചെല്പിക്കുമ്പോള്‍ ഓര്‍ക്കുക നാം ഒരു ഏകാധി പതി ആയി മാറുകയാണ്
അതിനു പകരം ഒരു തീരുമാനം എടുകേണ്ടി വരുമ്പോള്‍ ഭാര്യയോടും മക്കളോടും പിതാവിനോടും മാതാവിനോടും എല്ലാം അഭിപ്രായം ചോദികുക. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ . അഭിപ്രായം കേട്ടു കഴിയുമ്പോള്‍ ഒരു കാര്യത്തിന്റെ പല വശം നമുക്ക് ബോധ്യം ആകുന്നു , പലപോഴും നാം അതിനെപ്പറ്റി ആലോചിച്ചു പോലും കാണുക ഇല്ല . ശരിയായ തീരുമാനം എടുക്കാന്‍ ഇത് സഹായിക്കും .
കൊച്ചു കുട്ടികള്‍ ആണ് ഏകാധി പതികളെ പോലെ തീരുമാനം എടുക്കുന്ന നമ്മുടെ മറ്റൊരു ഇരകള്‍ . ചെറുപ്പം മുതലേ നാം അവരെ അടിച്ചു അമര്‍ത്തുന്നു . അങ്ങനെ അല്ല വേണ്ടത് . നമ്മുടെ കുഞ്ഞുങ്ങളെ ഒരു വ്യക്തി ആയി കാണുവാന്‍ നമുക്ക് കഴിയണം . പപ്പാ ഞാന്‍ ഇന്ന് ഏതു ഉടുപ് ഇടണം എന്ന് ചോദിക്കുന്ന മകനോട്‌ , മോനെ അത് നിനക്ക് തീരുമാനിക്കാം , പക്ഷെ നീ എടുക്കുന്ന എല്ലാ തീരുമാനവും നിന്റെ ഉത്തര വാദിത്തം ആയിരിക്കും എന്ന് പറഞ്ഞു കൊടുത്താല്‍ , നമ്മുടെ കുട്ടികള്‍ ആത്മ വിശ്വാസത്തോടെ വളരും . അവരും മറ്റുള്ളവരുടെ സ്വാതന്ത്രിയം അതിനെ ബഹുമാനികുന്നവര്‍ ആയി അവരും വളരും
അവരവരുടെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് വിട്ടു കൊടുക്കുക . അല്ലെങ്കില്‍ നിങ്ങള്ക്ക് ആരോഗ്യം നശിക്കുമ്പോള്‍ മക്കള്‍ നിങ്ങള്‍ക്ക് പുല്ലു വിലപോലും തന്നു എന്ന് വരില്ല . നിങ്ങളുടെ ഭാര്യ ഒരു റിബല്‍ ആയി മാറാതെ ഇരിക്കണം എങ്കില്‍ അവളുടെ കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം അവള്‍ക്കു വിട്ടു കൊടുക്കുക . നിങ്ങളുടെ കാര്യങ്ങളില്‍ തീരുമാനം നിങ്ങള്‍ എടുക്കും എന്ന് അവരോടും തുറന്നു പറയുക .
                                             
                                                   ഞാന്‍  ഇക്കാര്യം  വീട്ടില്‍ പരീക്ഷിച്ചു  നോക്കുന്നു . ചിലപ്പോള്‍  തെറ്റ്  പറ്റാറുണ്ട് . നിങ്ങളുടെ അഭിപ്രായം  പറയുമല്ലോ , ആശംസകള്‍ 

Tuesday, June 12, 2012

കുടുംബത്തിലെ ധന മന്ത്രി സ്ഥാനം ഞാന്‍ രാജി വച്ചു, ഭാര്യ പുതിയ ധന മന്ത്രി,

കുടുംബത്തിലെ ധന മന്ത്രി സ്ഥാനം ഞാന്‍ രാജി വച്ചു, ഭാര്യ പുതിയ ധന മന്ത്രി, സംഗതി സത്യമാണ് , ഇത്രയും നാള്‍ പണം ക യ്കാര്യം ചെയ്തത് ഞാന്‍ ആയിരുന്നു ,ഇനി അത് വേണ്ട . പണം ഭാര്യ വിനിയോഗിക്കട്ടെ . ഓരോ മാസവും ശ മ്പളം കിട്ടുമ്പോള്‍ ,വട്ട ചിലവിനു വല്ലതും എടുത്തു ബാക്കി മുഴുവന്‍ ഞാന്‍ ഭാര്യയെ ഏല്പിക്കും , ചെലവ് അവള്‍ ചെയ്യും , നമുക്ക് തല വേദന ഇല്ല . സാരി , ചീപ്പ് , കണ്ണാടി , ഉടുപ്പ് , എല്ലാം അവള്‍ വാങ്ങും. ഇനി പണം മാസത്തിനു മുന്‍പ് തീര്‍ന്നു പോയാലോ , സ്വന്തമായി ക യ്കാര്യം ചെയ്യുന്നത് കൊണ്ട് ഭാര്യക്ക്‌ പരാതി ഇല്ല അഥവാ പരാതി പറയാന്‍ കഴിയുക ഇല്ല . എന്തൊരു നല്ല കാര്യം ആയെന്നോ . ഇതിനു മുന്‍പ് അയ്യോ പണം ഇല്ലിയോ , നിങ്ങള്‍ ഇതെല്ലാം എന്തോ ചെയ്തു , എന്ന് പരാതി പറഞ്ഞിരുന്ന ഭാര്യ ഇപ്പോള്‍ മാസാവസാനം ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും പറയുമോ എന്ന് പേടിയോടെ ആണ് ഇരിക്കുന്നത് . വരവ് അറിഞ്ഞു ചെലവ് ചെയ്യുമ്പോള്‍ ഭാര്യ പണം സുക്ഷിച്ചു മാത്രമേ ചിലവാക്കു, അതുകൊണ്ട് വിവാഹിതരോട് എനിക്ക് പറയാന്‍ ഉള്ളത് ഇത്ര മാത്രം , ആശാനെ ഖജ നാവ് ഭാര്യയെ ഏല്പിക്കു , നിങ്ങള്‍ സന്തോഷം അനുഭവിക്കു. എല്ലാത്തിനും ഒരു മാറ്റം വേണ്ടേ , ഭാര്യ ഭര്‍ത്താവിനു തുല്ല്യ ആണ് , അവളെയും ബഹുമാനിക്കുക , അപ്പോള്‍ അവള്‍ തിരിച്ചു നിങ്ങളെ സ്നേഹിക്കും , അഭിപ്രായം എഴുതുമല്ലോ ആശംസകള്‍  

Monday, June 11, 2012

കോഴികൊട്ടുകാരെ കണ്ടു പഠികണം

            കോഴികൊട്ടുകാരെ   കണ്ടു പഠികണം, നാം ചില കാരിയങ്ങളില്‍ എങ്കിലും , കഴിഞ്ഞ രണ്ടു ദിവസം ഞാന്‍ കൊഴികോട് ഉണ്ടായിരുന്നു . സര്‍വോദയ മണ്ഡലം മീടിങ്ങു .കൊഴികോട് ഞാന്‍ കണ്ട ചില നല്ല കരിയ്ങ്ങള്‍ പറയട്ടെ

ഒന്ന് - നല്ല വൃത്തി , അത് സമ്മതിച്ചേ പറ്റു. നമ്മുടെ ചില മഹാ നഗരങ്ങിളില്‍ എത്തിയാല്‍ മൂക്ക് പോത്തിയെ നടക്കാന്‍ പറ്റു . എന്നാല്‍ ഞാന്‍ കണ്ടിടത്തോളം കൊഴികോട്ടു അങ്ങനെ അല്ല . നല്ല വൃത്തി ഉള്ള തെരുവുകള്‍ , റോഡ്‌ , പൊതു സ്ഥാലം , റെയില്‍വേ സ്റ്റേഷന്‍ . ഒരിടത്തും ചപ്പു ചവറുകള്‍ കൂടി കിടപ്പില്ല . നടന്നു പോകാന്‍ തന്നെ ഒരു സുഖം ഉണ്ട്

രണ്ടു - സംഗീതത്തെ സ്നേഹികുന്നവര്‍ ആണ് കൊഴികൊട്ടുകാര്‍ , പ്രതേകിച്ചും ഗസലുകള്‍ , നടന്നു പോയപ്പോള്‍ നഗരത്തില്‍ ചില ഇടങ്ങളില്‍ ഗസല്‍ സന്ധ്യകള്‍ കണ്ടു . മാനസികമായി ഉയര്‍ന്ന നിലയില്‍ ഉള്ള സമൂഹത്തിനു മാത്രമേ സംഗീതത്തെ പ്രണയിക്കുവാന്‍ കഴിയു


മുന്ന് - മാനംചിര  എന്ന മനോഹരമായ   പാര്‍ക്ക്‌   കോഴികൊട്ടു കാരുടെ  ഷോക്ക്‌  അബ്സോര്‍ബര്‍  ആണ് . വിശാലമായ  പുല്‍ തകിടി , നടപാതകള്‍, തടാകം  ഇവ  മനസിന്‌  സന്തോഷം  നല്‍കുന്നു . മനംചിരയെലെ  പ്രായമായവരുടെ  കുട്ടായ്മ  മറ്റൊരിടത്തും  കാണുവാന്‍  കഴിയുമോ  എന്ന്  സംശയം  ആണ് . പാര്‍ക്കിലെ  ആനവാരിയും  പൊന്‍കുരിശും  എന്ന പ്രതിമയും  ഏറെ  നല്ലതാണു . കേരളത്തിലെ  ഓരോ  പഞ്ചായത്തും  ഇങ്ങനെ  കുറച്ചു  ഇടം  കണ്ടെത്തി  പാര്‍ക്ക്‌  ഉണ്ടാക്കണം 

  ഇതാണ്  കൊഴികോട്  കണ്ടപ്പോള്‍  എനിക്കുണ്ടായ  ചില  നേരനുഭവങ്ങള്‍ . വായനക്കാര്‍  പ്രതികരിക്കുമല്ലോ  ആശംസകള്‍ 


Thursday, June 7, 2012

ഷട്ടില്‍ കളിച്ചാല്‍ സ്വര്‍ഗത്തില്‍ എത്താം ,


ഷട്ടില്‍  കളിച്ചാല്‍ സ്വര്‍ഗത്തില്‍  എത്താം , ആശാനെ  എന്നോട്  ദേഷ്യപ്പെടല്ലേ  , ഷട്ടില്‍ കളിച്ചാല്‍  നമുക്ക്  കിട്ടുന്ന  പ്രയോജനം  ആണ്  ഞാന്‍  പറയാന്‍  തുടങ്ങുന്നത് ,
ഒന്ന് - ഷട്ടില്‍ കളി യില്‍  ചില  കൊച്ചു  നിയമങ്ങള്‍  ഉണ്ടല്ലോ , വരയുണ്ട് , നെറ്റുണ്ട്, അങ്ങനെ  പലതും  . ഇത്തരം  നിയമങ്ങള്‍  അനുസരിച്ച്  കളിക്കുന്നത് , സമൂഹത്തിലെ  നിയമങ്ങള്‍  അനുസരിക്കുന്നതിനുള്ള  ഒരു  പ്രാക്ടീസ്  ആയി  കാണണം , അതായതു  നിയമങ്ങള്‍  അനുസരിച്ചാല്‍  , കളിയില്‍  ആയാലും  ജീവിതത്തില്‍  ആയാലും  നമുക്ക് ഒന്നും  പേടിക്കേണ്ട .

രണ്ടു - ഒരാള്‍  മാത്രമായി  ഷട്ടില്‍  കളിയ്ക്കാന്‍  പറ്റുകയില്ലല്ലോ . അതിനു  നമ്മളോടൊപ്പം  ഒരാള്‍   കുടി  വേണം . അയാള്‍  കളിയില്‍  നമ്മുടെ  എതിര്‍  വശത്താണ്  എങ്കിലും  നാം  അയാളെ  ബഹുമാനിക്കണം . ജീവിതത്തിലും  ഇത് പോലെ  ആണ് , ചിലര്‍  നമുക്ക് എതിരാളികള്‍  ആയി തീരാം, പക്ഷെ  അവരെ  നാം വെറുക്കാതെ  ബഹുമാനിച്ചേ  പറ്റു

മൂന്നു - ഷട്ടില്‍  കളിയില്‍  ആരെന്ഗിലും ഒരാള്‍  ജയിക്കും  ഒരാള്‍  തോക്കും , തോക്കുന്നവരും , ജൈക്കുന്നവരും  പരസ്പരം  കഇകള്‍   കൊടുത്തു  പിരിയും . ഷട്ടില്‍ കളിയില്‍ തോറ്റു എന്ന്  പറഞ്ഞു  ആരും  ആത്മഹത്യ  ചെയ്യരില്ലലോ !!. ജീവിതവും  ഒരു കളിയാണ്‌ , ജയമോ  പരാജയമോ  ഏതെങ്കിലും  ഒന്ന് ഉറപ്പാണ്‌   രണ്ടില്‍  ഏതായാലും  സന്തോഷത്തോടെ  അതിനെ  സ്വീകരിക്കുക , അടുത്ത കളിയില്‍ ജയിക്കാമല്ലോ 

നാല്  - ഷട്ടില്‍  കളി നമുക്ക് ജാഗ്രത  തരും . കളിക്കുമ്പോള്‍  നിങ്ങളുടെ  കണ്ണില്‍  ഷട്ടില്‍ മാത്രമേ  ഉള്ളു , മറ്റു  ഒന്നും ഇല്ല . അത് പോലെ നാം എന്തെങ്ങിലും  ചെയ്യുമ്പോള്‍  അതില്‍  മാത്രം   നമ്മുടെ മനസ്  അര്പിക്കുക . അപ്പോള്‍  മാത്രമേ  നാം  വിജയിക്കു. മനസിനെ  നിയന്ത്രിക്കാന്‍  ഷട്ടില്‍ കളി നമ്മെ  സഹായിക്കുന്നു 

അഞ്ചു - ഷട്ടില്‍  കളി  നല്ല ഒരു  വ്യആമം ആണ് . നമ്മുടെ  ആരോഗ്യം  മെച്ചപ്പെടുന്നു . അമിത  വണ്ണം  ഒഴിവാകുന്നു . അതായതു  ഷട്ടില്‍  കളിച്ചാല്‍  ആരോഗ്യത്തോടെ  ജീവിക്കാം  എന്ന് അര്‍ഥം

 നല്ല മനസ് , നല്ല ആരോഗ്യം  ഇതു ഉള്ള  അവസ്ഥയാണ്‌  സ്വര്‍ഗം . ഷട്ടില്‍  കളി  ഇതു  രണ്ടും  നിങ്ങള്ക്ക്  തരുന്നു . അപ്പോള്‍  ഞാന്‍  പറഞ്ഞത്  സത്യം  ആയില്ലേ  ഷട്ടില്‍ കളിച്ചാല്‍  സ്വര്‍ഗത്തില്‍  എത്താം , ഇന്ന് മുതല്‍  ഷട്ടില്‍ കളിച്ചു  തുടങ്ങു  ആശംസകള്‍ 

മൊബൈല്‍ ഉപയോഗികുന്നവര്‍ ഇതു വായിക്കരുത്

നാം കണ്ടു പിടിച്ച ദുരന്തങ്ങളില്‍ ഒന്നായി മൊബൈല്‍ മാറുകയാണോ , നാട്ടില്‍ എല്ലാം മൊബൈല്‍ ടോവെര്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു . മൊബൈലും , മൊബൈല്‍ ടോവെര്‍ കളും ഉണ്ടാക്കുന്ന ആരോഗ്യ , മാനസിക വെല്ലുവിളികള്‍ ആരും തിരിച്ചരിയുനില്ല . മൊബൈലും മൊബൈല്‍ ടോവേരും വന്‍ തോതില്‍ വികിരണങ്ങള്‍ പുറത്തു വിടുന്നുണ്ട് . ഇത് നമ്മുടെ തലച്ചോര്‍ , പ്രതുല്പദന അവയവങ്ങള്‍ , എന്നിവയെ ദോഷകരമായി ബാധിക്കുന്നു . മൊബൈല്‍ പോക്കറ്റില്‍ ഇടുന്ന പുരഷന്മാര്‍ ശ്രദ്ധിക്കുക നിങ്ങളെ കാത്തു വന്ധ്യത എന്ന ഭീഷണി ഇരിപ്പുണ്ട് . എത്ര ലോലമാണ് നിങ്ങളുടെ ഹ്രെദയം . അതിനു അടുത്തുള്ള ഉടുപ്പിന്റെ പോക്കറ്റില്‍ നിങ്ങള്‍ മൊബൈല്‍ വക്കുമ്പോള്‍ ഓര്‍ക്കുക ഈ വികിരണം നിങ്ങളുടെ ഹൃദയവും കീറി മുരിചെക്കാം.

മൊബൈല്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണം മറ്റൊരു വലിയ ഭീഷണി തന്നെ . ഒന്നിന് പിറകെ ഒന്നായി വരുന്ന കോളുകള്‍ നിങ്ങളുടെ ചെവിയെ . അതിലെ ആന്ദര അവയവങ്ങളെ ഒക്കെ സാവധാനം നശിപ്പിക്കുകയാണ് . നിരന്ദരമായ മൊബൈല്‍ ഉപയോഗം നിങ്ങളെ ഒരു പൊട്ടന്‍ ആക്കിയേക്കാം . യാത്ര ചെയ്യുമ്പോള്‍ ചെവിയില്‍ ഒരു വയറും തിരുകി , അതിന്റെ അറ്റത് മൊബൈലും വച്ച് പാട്ട് കേള്കുന്നവര്‍ വേഗത്തില്‍ പൊട്ടന്മാര്‍ ആയിത്തീരും . നിരന്തരം വരുന്ന കോളുകള്‍ നിങ്ങളുടെ ശ്രെധ ഓര്‍മ ബുദ്ധി ഇവയെ നശിപ്പിക്കും . ചില കോളുകള്‍ കാണുമ്പോള്‍ മൊബൈല്‍ എടുത്തു ഒരു ഏറു വച്ച് കൊടുക്കാന്‍ തോന്നിയിട്ടില്ലേ . മൊബൈല്‍ ഉപയോഗിച്ചു കൊണ്ടിരുന്നപോള്‍ എനിക്കും ഇങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട് . ഇപ്പോള്‍ നാലു മാസമായി ഞാന്‍ മൊബൈല്‍ കാള്‍ ചെയ്യുവാനായി ഉപയോഗികുന്നില്ല. പെട്ടെന്നുള്ള തീരുമാനം ആയിരുന്നു . ഒരു ദിവസം ഓഫീസിലില്‍ പോയപോള്‍ മൊബൈല്‍ മനപ്പോര്‍വം കൊണ്ട് പോയില്ല , അത്യാവശ്യം വിളികേണ്ടാവര്ക് ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ കൊടുത്തു ഓഫീസിലും കൊടുത്തു . ആദ്യ ഒരാഴ്ച ആള്കരോട് സമാധാനം പരഞ്ഞു മടുത്തു . പിന്നീടു ഒരു പ്രശ്നവും ഇല്ല, ഞാന്‍ എന്റെ അനുഭവം പങ്കു വച്ച് എന്നേ ഉള്ളു . ആരെയും മൊബൈല്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ടിക്കുകയല്ല

ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പ്രതി സ്ഥാനത് മൊബൈല്‍ ആണ് . പീഡന കഥകളിലും , ഒളിചോട്ടങ്ങളിലും , ഖ്വട്ടെസന്‍ , തട്ടി കൊണ്ട് പോകല്‍ സംഭവങ്ങളിലും പ്രതി മൊബൈല്‍ തന്നെ . ഞാന്‍ മോബിലെനെ തള്ളി പറയുക അല്ല . അത് നമുക്ക് ചെയുന്ന പ്രയോജനം എന്തെന്നും എനിക്ക് അറിയാം . എങ്കിലും നാം ബോധപൂര്‍വം ഇതിന്റെ ഉപയോഗത്തില്‍ ചില നിയന്ത്രണം കൊണ്ട് വനില്ല എങ്കില്‍ ഇത് നമ്മുടെ കുടുംബ ജീവിതം തകര്‍ക്കും, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെ ആകും , നമ്മുടെ ആരോഗ്യം തകര്‍ക്കും . ആശംസകള്‍

Tuesday, June 5, 2012

സുര്യന്‍ അമ്മാവന് ബുട്ടി സ്പോട്ട് തൊട്ടതാര്?

സുര്യന്‍  അമ്മാവന്  ബുട്ടി സ്പോട്ട്  തൊട്ടതാര്?
ജൂണ്‍  ആറാം  തീയതി  നോണ  മോന്  സ്കൂളില്‍  നിന്നും  നല്‍കിയ  ഒരു  സ്പെഷ്യല്‍  കണ്ണട ഉപയോഗിച്ച്  ഞങ്ങള്‍  സുര്യനെ  കണ്ടു . ഒരു വെള്ളി  കിണ്ണം  പോലെ  സുര്യന്‍  തിളങ്ങുന്നു . കൊച്ചു  പിള്ളാര്‍ക്ക്   കണ്ണ്  കിട്ടാതിരിക്കാന്‍  ഒരുക്കുമ്പോള്‍  അമ്മമാര്‍  ഒരു  ബുടി  സ്പോട്ട്  തോടും , അത് പോലെ  സുര്യന്‍ ടെ  മുകത്തും  ഒരു ബുടി  സ്പോട്ട്  ഞങ്ങള്‍  കണ്ടു  അത്  മറ്റാരുമല്ല  നമ്മുടെ  ശുക്രന്‍  ഗ്രഹം  ആണ് . ശുക്രന്റെ  നിഴല്‍ ആണ് ഒരു കുത്ത്  പോലെ കണ്ടത് . ശുക്ര സംതരണം transit of Venus  എന്നാണ്  ഈ പ്രതിഭാസം  അറിയപ്പെടുന്നത്

അയ്യിയായിരം സനര്സകര്‍ കവിഞ്ഞു , വായനക്കാര്‍ക്ക്‌ എന്റെ നന്ദിയും നമസ്കാരവും

അയ്യിയായിരം  സനര്സകര്‍  കവിഞ്ഞു  , വായനക്കാര്‍ക്ക്‌  എന്റെ  നന്ദിയും  നമസ്കാരവും . യുവാക്കളില്‍  ജീവിതത്തെപ്പറ്റി  അവബോധവും , ജാഗ്രതയും  വളര്‍ത്തുക , ഒരു  ബദല്‍  ജീവിത  ശൈലി  പരിചയ പെടുത്തുക  എന്നി  ലക്ഷ്യങ്ങള്‍ ആണ്  ഈ  ബ്ലോഗിന്  ഉള്ളത് . ഈ  എളിയ  ലക്ഷ്യത്തില്‍  സഹകരിച്ച  എല്ലാവര്ക്കും  നന്ദി , ഇനിയും  ഈ വഴി  വരിക  നിങ്ങള്‍  ആണ് എന്റെ ദൈവം 

Monday, June 4, 2012

എന്റെ മകനെ ഞാന്‍ സര്‍കാര് പള്ളിക്കുടത്തില്‍ ചേര്‍ത്തു,

എന്റെ മകനെ ഞാന്‍ സര്‍കാര് പള്ളിക്കുടത്തില്‍ ചേര്‍ത്തു, വളെരെ ആലോചിച്ചു എടുത്ത, സന്തോഷം നിറഞ്ഞ ഒരു തീരുമാനം ആയിരുന്നു അത് . മകന്‍ എല്‍ കെ ജി യില്‍ ചേര്‍ത്തത് ഒരു പേരുകേട്ട സ്വകാര്യ സ്കൂളില്‍ ആയിരുന്നു . നിറയെ വണ്ടിയും , ഇംഗ്ലീഷ് സംസാരിക്കുന്ന നാടന്‍ സായിപ്പന്‍ മാരും മദാമ്മ മാരും ഒക്കെയുള്ള പത്രാസുള്ള ഒരു സ്കൂള്‍ . അവിടുത്തെ പരെന്റ്സ്‌ മീടിങ്ങ്നു പോകാന്‍ എനിക്ക് പേടിയായിരുന്നു , മറ്റൊന്നും അല്ല , എനിക്ക് ഇംഗ്ലീഷ് വെള്ളം പോലെ അറിയില്ല . എന്റെ മോന്റെ കാര്യം അതിലേറെ കഷ്ടം ആണെന്ന് ഞാന്‍ പിന്നീട് മനസില്‍ ആക്കി . അവന്റെ ചെറു പ്രായത്തില്‍ എടുക്കാന്‍ പറ്റാത്ത ചുമടാണ് ഞാന്‍ അവനെ എടുപ്പിക്കുന്നത് എന്ന് ഞാന്‍ തിരച്ചറിഞ്ഞു . ഓരോ മാസവും ഒരു വലിയ തുക പല ഇനത്തില്‍ എണ്ണി കൊടുത്തപ്പോള്‍ കണ്ണ് നിറഞ്ഞു പോയി . വീട്ടില്‍ ഭാര്യയുമായി ആലോചിച്ചു അവള്‍ നല്‍കിയ പിന്തുണ ആണ് നിര്‍ണയകമായത്. പഠിക്കുന്ന കുട്ടി എവിടെ ആയാലും പഠിക്കും . ദുരഭിമാനം വെടിഞ്ഞാല്‍ എല്ലാം നടക്കും . ഇപ്പോള്‍ മകന്‍ പടനിലം എല്‍ പീ സ്കൂളില്‍ പഠിക്കുന്നു . പിന്‍ വാതിലില്‍ കുടി കയറിയ സ്വകാരിയ ടീച്ചര്‍ മരെക്കള്‍ , എന്ത് മിടുക്കന്‍ മാരാണ് പരീക്ഷ എഴുതി കയറിയ സര്‍കാര്‍ ടീച്ചര്‍മാര്‍ . ഞങ്ങള്‍ സ്കൂളില്‍ ഇടക്കിടെ പോകാറുണ്ട് . മലയാളം പറഞ്ഞാല്‍ മതി !!! പൊങ്ങച്ചവും ഇല്ല. മകന്‍ മിടുക്കനായി പഠിക്കുന്നു . യാതൊരു ടെന്‍ഷനും ഇല്ല . പണവും വാരി വിതരേണ്ട . നിങ്ങള്‍ പിന്തുണ നല്‍കിയാല്‍ , സര്‍കാര്‍ പള്ളിക്കുടങ്ങള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും ആശംസകള്‍ . അഭിപ്രായം എഴുതുമല്ലോ  

Sunday, June 3, 2012

ആരെങ്കിലും കുട്ടികളോടൊപ്പം കളിക്കുമോ ?


ആരെങ്കിലും  കുട്ടികളോടൊപ്പം   കളിക്കുമോ  ? മലയാളിയോടാണ്  ചോദ്യം  എങ്കില്‍  വേറെ  പണി  ഇല്ലെ  എന്നാകും  ഉത്തരം .  ഇന്ന്  നമ്മുടെ  കുട്ടികലോടോത്   ഒന്ന്  കളിക്കുവാനോ,  അവന്റെ  ചോദ്യ്തെനു  ഉത്തരം കൊടുക്കുവാനോ  നമുക്ക്  സമയം  ഇല്ലാതെ  ആയിരിക്കുന്നു .  കൊച്ചു  കൊച്ചു  കളികള്‍  കുട്ട്യൊടുത്തു  കളിക്കുമ്പോള്‍  ഒത്തിരി  നേട്ടങ്ങള്‍  നമുക്ക്  കിട്ടുന്നു

ഒന്ന്  - കുട്ടിയെ   ടീവിയുടെ  അടിമയാക്കാതെ  നമുക്ക്  നോക്കാന്‍  കഴിയും 

രണ്ടു   - കുട്ടിയോടുത്തു  കളിക്കുമ്പോള്‍  അവനോടുള്ള   നമ്മുടെ  ബന്ധം  കുടുതല്‍  ശക്തമാവുന്നു 

മുന്ന് -  കുട്ടി  നിങ്ങളെ  ഒരു  കുട്ടു കാരനെ  പോലെ  കണ്ടു  ഒന്നും  മറച്ചു  വയ്ക്കാതെ  എല്ലാം  തുറന്നു  പറയുന്നു 

നാല് -  കുട്ടിയോടുത്തു  കളിക്കുമ്പോള്‍  നിങ്ങളുടെ  അഹം  ബോധം  നശിക്കുന്നു 
  നമ്മുടെ  കുഞ്ഞുങ്ങള്‍  നശിച്ചു  പോകാന്‍  എളുപ്പമാണ് , നമ്മുടെ  അല്പം  നോട്ടം  ഉണ്ടെങ്കില്‍  അവരെ  രക്ഷിക്കുവാന്‍  എളുപ്പമാണ് .  അതിനാല്‍  പന്തോ , ക്രിക്കറ്റോ , ഷട്ടിലോ, കബടിയോ , അങ്ങനെ  എന്തുമാകട്ടെ  ഒരു പത്തു  മിനിട്ട്  കുട്ടിയോടോത്  കളിക്കുക  ആശംസകള്‍  

Friday, June 1, 2012

ഇങ്ങനെ പോയാല്‍ ഗവി നമ്മെ നിരാശപ്പെടുത്തും









 ഇങ്ങനെ പോയാല്‍ ഗവി നമ്മെ നിരാശപ്പെടുത്തും മുന്നു നാലു മണിക്കൂര്‍ യാത്ര ചെയ്തു വലിയ സന്തോഷത്തോടെ ഗവിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷെ നിരാശപ്പെടാന്‍ ഇടയ്ണ്ട് . കാരണം പൂന്തോട്ടവും ബോടിങ്ങും അടക്കം ഇകോ ടൌറിസം എന്ന് പറഞ്ഞു നടത്തുന്ന എല്ലാ സവ്കരിങ്ങളും പണക്കാരനും , പാക്കേജ് ടൌറിസം കാരനും മാറ്റി വച്ചിരിക്കുകയാണ് . സാധാരണ ക്കാരന്‍ പൂന്തോട്ടത്തിലും ബോട്ട് ഇലും കയറണ്ട അത്രേ . ഇനിയം കയറണം എങ്കില്‍ നിങ്ങള്‍ ആയിരങ്ങള്‍ മുടക്കി പാക്കെജെടുക്കണം . ഇത് മാറണം. ഗവിയില്‍ വരുന്ന ഓരോ സന്ജാരിക്കും ബോട്ടും , പൂന്തോട്ടവും , കാടും , തടാകവും , ഒക്കെ ആസ്വദിക്കാനുള്ള സ്വാതന്ത്രിയം ഉണ്ട്