Thursday, June 7, 2012

മൊബൈല്‍ ഉപയോഗികുന്നവര്‍ ഇതു വായിക്കരുത്

നാം കണ്ടു പിടിച്ച ദുരന്തങ്ങളില്‍ ഒന്നായി മൊബൈല്‍ മാറുകയാണോ , നാട്ടില്‍ എല്ലാം മൊബൈല്‍ ടോവെര്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു . മൊബൈലും , മൊബൈല്‍ ടോവെര്‍ കളും ഉണ്ടാക്കുന്ന ആരോഗ്യ , മാനസിക വെല്ലുവിളികള്‍ ആരും തിരിച്ചരിയുനില്ല . മൊബൈലും മൊബൈല്‍ ടോവേരും വന്‍ തോതില്‍ വികിരണങ്ങള്‍ പുറത്തു വിടുന്നുണ്ട് . ഇത് നമ്മുടെ തലച്ചോര്‍ , പ്രതുല്പദന അവയവങ്ങള്‍ , എന്നിവയെ ദോഷകരമായി ബാധിക്കുന്നു . മൊബൈല്‍ പോക്കറ്റില്‍ ഇടുന്ന പുരഷന്മാര്‍ ശ്രദ്ധിക്കുക നിങ്ങളെ കാത്തു വന്ധ്യത എന്ന ഭീഷണി ഇരിപ്പുണ്ട് . എത്ര ലോലമാണ് നിങ്ങളുടെ ഹ്രെദയം . അതിനു അടുത്തുള്ള ഉടുപ്പിന്റെ പോക്കറ്റില്‍ നിങ്ങള്‍ മൊബൈല്‍ വക്കുമ്പോള്‍ ഓര്‍ക്കുക ഈ വികിരണം നിങ്ങളുടെ ഹൃദയവും കീറി മുരിചെക്കാം.

മൊബൈല്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണം മറ്റൊരു വലിയ ഭീഷണി തന്നെ . ഒന്നിന് പിറകെ ഒന്നായി വരുന്ന കോളുകള്‍ നിങ്ങളുടെ ചെവിയെ . അതിലെ ആന്ദര അവയവങ്ങളെ ഒക്കെ സാവധാനം നശിപ്പിക്കുകയാണ് . നിരന്ദരമായ മൊബൈല്‍ ഉപയോഗം നിങ്ങളെ ഒരു പൊട്ടന്‍ ആക്കിയേക്കാം . യാത്ര ചെയ്യുമ്പോള്‍ ചെവിയില്‍ ഒരു വയറും തിരുകി , അതിന്റെ അറ്റത് മൊബൈലും വച്ച് പാട്ട് കേള്കുന്നവര്‍ വേഗത്തില്‍ പൊട്ടന്മാര്‍ ആയിത്തീരും . നിരന്തരം വരുന്ന കോളുകള്‍ നിങ്ങളുടെ ശ്രെധ ഓര്‍മ ബുദ്ധി ഇവയെ നശിപ്പിക്കും . ചില കോളുകള്‍ കാണുമ്പോള്‍ മൊബൈല്‍ എടുത്തു ഒരു ഏറു വച്ച് കൊടുക്കാന്‍ തോന്നിയിട്ടില്ലേ . മൊബൈല്‍ ഉപയോഗിച്ചു കൊണ്ടിരുന്നപോള്‍ എനിക്കും ഇങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട് . ഇപ്പോള്‍ നാലു മാസമായി ഞാന്‍ മൊബൈല്‍ കാള്‍ ചെയ്യുവാനായി ഉപയോഗികുന്നില്ല. പെട്ടെന്നുള്ള തീരുമാനം ആയിരുന്നു . ഒരു ദിവസം ഓഫീസിലില്‍ പോയപോള്‍ മൊബൈല്‍ മനപ്പോര്‍വം കൊണ്ട് പോയില്ല , അത്യാവശ്യം വിളികേണ്ടാവര്ക് ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ കൊടുത്തു ഓഫീസിലും കൊടുത്തു . ആദ്യ ഒരാഴ്ച ആള്കരോട് സമാധാനം പരഞ്ഞു മടുത്തു . പിന്നീടു ഒരു പ്രശ്നവും ഇല്ല, ഞാന്‍ എന്റെ അനുഭവം പങ്കു വച്ച് എന്നേ ഉള്ളു . ആരെയും മൊബൈല്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ടിക്കുകയല്ല

ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പ്രതി സ്ഥാനത് മൊബൈല്‍ ആണ് . പീഡന കഥകളിലും , ഒളിചോട്ടങ്ങളിലും , ഖ്വട്ടെസന്‍ , തട്ടി കൊണ്ട് പോകല്‍ സംഭവങ്ങളിലും പ്രതി മൊബൈല്‍ തന്നെ . ഞാന്‍ മോബിലെനെ തള്ളി പറയുക അല്ല . അത് നമുക്ക് ചെയുന്ന പ്രയോജനം എന്തെന്നും എനിക്ക് അറിയാം . എങ്കിലും നാം ബോധപൂര്‍വം ഇതിന്റെ ഉപയോഗത്തില്‍ ചില നിയന്ത്രണം കൊണ്ട് വനില്ല എങ്കില്‍ ഇത് നമ്മുടെ കുടുംബ ജീവിതം തകര്‍ക്കും, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെ ആകും , നമ്മുടെ ആരോഗ്യം തകര്‍ക്കും . ആശംസകള്‍

4 comments:

 1. ഞാന്‍ പരിധിയ്ക്ക് പുറത്താണ്, അല്ലെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല

  ReplyDelete
 2. വികാരം മാത്രം പോരാ വിവേകം കൂടി വേണം എന്ന് തിരിച്ചറിയാന്‍ ഉപകരിക്കുന്ന പോസ്റ്റ്‌ .പക്ഷെ കുറച്ചു കൂടി ആധികാരികമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാംആയിരുന്നു

  ReplyDelete
 3. ഒരുപാട് പറയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും മുഴുവന്‍ പറയാന്‍ സമയമില്ല എന്ന് പറഞ്ഞത് പോലെയായി. പറയാനുള്ള കാര്യങ്ങള്‍ കുറച്ചു കൂടി നല്ല രീതിയില്‍ അവതരിപ്പിക്കാമായിരുന്നു. പങ്കു വച്ചത് നല്ല ആശയങ്ങളാണ്. അതിനോട് യോജിപ്പും വിയോജിപ്പും ഒരുപാട് ഉണ്ടായേക്കാം. മൊബൈല്‍ ഉപയോഗം ഇല്ലതായാല്‍ ഉന്നയിക്കപെട്ട പ്രശ്നങ്ങള്‍ ഇല്ലാതെയാകുമെന്ന തോന്നല്‍ എന്തോ എനിക്ക് തോന്നിയില്ല.

  അതെ സമയത്ത് , മൊബൈല്‍ ഉപയോഗം കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചത് അഭിനന്ദനീയം .. വീണ്ടും വരാം..ആശംസകള്‍ ..

  ReplyDelete
 4. മൊബൈൽ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയുണ്ടെന്ന് വിശകലനം ചെയ്യുന്നതും നന്നായിരിക്കും.

  ReplyDelete