സര്‍കാര്‍ ജോലിക്കാരെ നിങ്ങള്ക്ക് വേഗം തിരിച്ചറിയാം , തോന്നുറ്റിഅഞ്ചു ശതമാനം പേര്‍ക്കും കയ്കളില്‍ അല്ലെങ്കില്‍ തോളില്‍ ഒരു കറുത്ത ബാഗ് ഉണ്ടായിരിക്കും . ഇത് കൂടാതെ ഷര്‍ട്ട് പാന്ട് അതോടൊപ്പം ചെരുപ്പ് ഇത് ആയിരിക്കും വേഷം . ഷൂ അങ്ങനെ ആരും ഉപയോഗിക്കാറില്ല . ഇങ്ങനെ ഉള്ള ഒരാളെ നിങ്ങള്‍ യാത്ര ക്ക് ഇടയില്‍ കണ്ടു മുട്ടി എങ്കില്‍ ഉറപ്പിച്ചു കൊള്ളുക തോന്നുറ്റിഅഞ്ചു ശതമാനം അയാള്‍ ഒരു സര്‍കാര്‍ ജോലിക്കാരനായ മലയാളി ആയിരിക്കും .
ഞാന്‍ സര്‍കാര്‍ ജോലിക്കാരുടെ വേഷത്തെ പറ്റി ഇത്രയും പറഞ്ഞത് ഞാനും ഒരു ചെറിയ സര്‍കാര്‍ ജോലിക്കാരെന്‍ ആയിട്ടാണ് . ഒരു ആറു മാസം മുമ്പ് വരെ എന്റെ വേഷവും ഇത് തന്നെ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഈ വേഷം എല്ലാം ഉപേക്ഷിച്ചു . ഒരു മുണ്ടും , അതിനു ചേര്‍ന്ന ഷര്‍ട്ട് ഉം ആണ് ഇപ്പോള്‍ എന്റെ വേഷം . കറുത്ത ബാഗും ഉപേക്ഷിച്ചു . പകരം തുണി സഞ്ചി ആണ് ഉപയോഗിക്കുന്നത് . ഷര്‍ട്ട് , മുണ്ട് , സഞ്ചി , ഇവ കയ്തറി ആണെങ്കില്‍ ഒത്തിരി സന്തോഷം .
മുന്‍പ് മുണ്ട് ഉടുക്കാന്‍ എനിക്ക് പേടി ആയിരുന്നു . മറ്റൊന്നും അല്ല മുണ്ട് ഉരിഞ്ഞു താഴെ എങ്ങാനും വീണാല്‍ എന്ത് ചെയ്യും . മുണ്ട് ഉടുത്തു നടക്കുന്നവക്ക് എന്തോ കുറവുകള്‍ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ . അങ്ങനെ ഇരിക്കെ ആണ് സര്‍കാര്‍ ജോലിക്കാര്‍ ആഴ്ച യില്‍ ഒരിക്കല്‍ മുണ്ട് ഉടുത്തു ഖാദി ധരിച്ചു ജോലിക്ക് വരണം എന്ന സര്‍കാര്‍ ഉത്തരവ് വരുന്നത് . ഇത് മുണ്ട് പരീക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു . ആദ്യം ഒക്കെ മുണ്ട് ഉടുത്തു ഒരു ബെല്‍ട്ടു കൂടി അതിനു മുകളില്‍ ഇടുമായിരുന്നു ഉരിഞ്ഞു താഴെ വീഴാതെ ഇരിക്കാന്‍ !!!
സാവധാനം ഞാന്‍ മുണ്ടിനെ പ്രണയിച്ചു തുടങ്ങി . അതിന്റെ ലാളിത്യം ആണ് എന്നെ ആകര്‍ഷിച്ചത് . പാന്റിടുമ്പോള്‍ നിങ്ങള്‍ അതിന്റെ നിറം മോഡല്‍ ബെല്‍റ്റ് , തുടങ്ങിയ നൂറു കരിയ്ങ്ങലെപറ്റി ബോധവാന്‍ ആകണം . അത് കാര്യങ്ങള്‍ കുഴയ്ക്കുന്നു . മുണ്ട് ആണെങ്കില്‍ നിങ്ങള്‍ സ്വതന്ത്രന്‍ ആയി . സിമ്പിള്‍ ആയി .
ഇപ്പോള്‍ മുണ്ടും ഷര്‍ട്ടും എന്റെ സ്ഥിരം വേഷം ആയി . ഈ വേഷം എന്റെ ആത്മ വിശ്വാസം തൊട്ടു ഉണര്‍ത്തുന്നു . പാന്റിടുമ്പോള്‍, ഞാന്‍ എപ്പളും എന്നെ പറ്റി ആയിരുന്നു ചിന്തിച്ചത് , ആളുകള്‍ എന്നെ എങ്ങനെയാണു കാണുക എന്നതിനെപറ്റി എപ്പോഴും ചിന്തിക്കുമായിരുന്നു . മുണ്ട് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെപറ്റി ചിന്തികുന്നത് നിര്‍ത്തി, മറ്റുള്ളവരെപറ്റി ആദരവോടെ ചിന്തിക്കുവാന്‍ തുടങ്ങി . എനിക്ക് ചുറ്റും ഉള്ളവരില്‍ ഞാന്‍ ഈശ്വരനെ കാണുവാന്‍ തുടങ്ങി .
മുണ്ടുമായി ഞാന്‍ തിരക്കുകളില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നു . ഒരിക്കല്‍ ശബരിമല സീസണ്‍ സമയത്ത് , ബസില്‍ വച്ച് ഒരാള്‍ ഓഫീസില്‍ പോകുന്ന എന്നെ കണ്ടിട്ട് ഒരു സ്വാമി ആണെന്ന് തെറ്റിദ്ധരിച്ചു സംസാരിച്ചു . എന്റെ വേഷം കണ്ടാല്‍ ഒരു സ്വാമി ആണെന്ന് പറയുമത്രേ !!!മുണ്ട് എന്റെ പ്രായം കുറച്ചു എന്നെ കണ്ടിട്ട് രണ്ടു പിള്ളാരുടെ അച്ഛന്‍ ആണെന്ന് വിശ്വസിക്കുവാന്‍ പലര്‍ക്കും പ്രയാസം !!!. മുണ്ട് എന്നെ ആത്മ അഭിമാനം ഉള്ളവനാക്കി. സ്വാതന്ത്ര്യ ബോധം ഉള്ളവനാക്കി . ഒരു തനി മലയാളി ആക്കി മുണ്ട് എന്നെ മാറ്റി . പാന്റിടുമ്പോള്‍ ഒരു ബ്രിട്ടീഷ് അടിമത്തം എന്നെ വലയം ചെയിതിരുന്നു . മുണ്ട് എന്നെ സ്വതന്ത്രന്‍ ആക്കി . മുണ്ടും തുണി സഞ്ചിയും ലളിതമാണ് . അവ പ്രകൃതിക്ക് ഇണങ്ങിയതാണ്. ഞാന്‍ ആരാണെന്നു സ്വയം കണ്ടെത്തുന്നതില്‍ ഇവ എന്നെ സഹായിച്ചു .
മുണ്ട് , ഉടുപ്പ് , തുണിസഞ്ചി , ഇവയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഞാന്‍ തുറന്നു എഴുതി , നിങ്ങളുടെ അഭിപ്രായം പറയുമല്ലോ . ആശംസകള്‍ ശുഭദിനം.
ലാളിത്യത്തിലേയ്ക്കുള്ള മാറ്റം നന്നായി.
ReplyDeleteആശംസകള്‍
മുണ്ട് ഉടുത്തപ്പോള്‍ആത്മവിശ്വാസം കൂടി എന്ന് പറയുന്നത് താങ്കളുടെ മാത്രം കാര്യം .എല്ലാവര്ക്കും അങ്ങനെ ആകണമെന്നില്ല. പാന്റും ഷര്‍ട്ടും യൂണിഫോം ആയി ധരിക്കാന്‍ വിധിക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞാന്‍. വീട്ടില്‍ വന്ന് പാന്റും ഷര്‍ട്ടും ഷൂസും അഴിച്ചുമാട്ടുമ്പോള്‍ ആണ് യഥാര്‍ത്ഥ സുഖം കിട്ടുന്നത്.
ReplyDelete"മറ്റുള്ളവരെപറ്റി ആദരവോടെ ചിന്തിക്കുവാന്‍ തുടങ്ങി . എനിക്ക് ചുറ്റും ഉള്ളവരില്‍ ഞാന്‍ ഈശ്വരനെ കാണുവാന്‍ തുടങ്ങി " എന്നാ താങ്കളുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ തന്നെ ആയിരിക്കണം. ആശംസകള്‍.
നാട്ടിലെത്തിയാല്‍ മുണ്ടുടുക്കും. ഇവിടെ വീട്ടില്‍ കൈലിയുടുക്കും
ReplyDeleteനാട്ടില്‍ എത്തിയാല്‍ മുണ്ട് തന്നെ. പക്ഷെ പുറത്തു പോകുമ്പോള്‍ പാന്‍റ് ആണ് വേഷം. പ്രത്യേകിച്ച് ബസ് യാത്രയില്‍. പിന്നെ മുണ്ട് ഉടുത്താല്‍ പ്രായക്കൂടുതലുള്ളവരെ കണ്ടാല്‍ മടക്കികുത്ത് അഴിച്ച്ചിടാന്‍ നില്‍ക്കണം. പാന്‍റ് ഇട്ടാല്‍ അത് വേണ്ട. പിന്നെ തിരക്കുള്ള പൊതു വാഹങ്ങളിലും പിന്നെ ഓടി രക്ഷപ്പെടെണ്ട ഒരു സാഹചര്യത്തിലും പാന്‍റ് തന്നെ സൗകര്യം.
ReplyDeleteമുണ്ടോ പാന്റോ ജീന്‍സോ അന്നന്ന് നന്നെന്ന് തോന്നിയത് ഏതായാലും ഉടുക്കാന്‍ സ്വാതന്ത്യമുണ്ട് നമുക്ക്. പല സമയത്തും പലതാണ് ഗുണം. ഇങ്ങനെ മഴ പെയ്യുന്ന ഇക്കാലത്ത് മുണ്ടാവുമ്പോള്‍ മടക്കിക്കുത്തി ക്ലീനായി നടക്കാമെന്ന ഗുണമുണ്ട്. വസ്ത്രത്തിനു വേണ്ടിയല്ല നാം. നമുക്ക് വേണ്ടിയാണ് വസ്ത്രം
ReplyDeleteപണ്ട് ചെലവു ചുരുക്കലിന്റെ ഭാഗമായി ഞാന്‍ ഒന്നു പരീക്ഷിച്ചിരുന്നു.
ReplyDeleteഞങ്ങളുടെ തന്നെ ഗ്രാമത്തില്‍ ഒരു ചെറിയ ഡിസ്പെന്‍സറി തുടങ്ങി.
ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഗ്രാമത്തില്‍ സൈക്കിളിന്റെ ആവശുമെ ഉള്ളൂ. അന്നു പെറ്റ്രോളിന് 7.50 പൈസ.
അതു കൊണ്ട് വേഷം മുണ്ടും വാഹനം സൈക്കിളും ആക്കി.
അന്നു തന്നെ അടുത്ത ചായക്കടയില്‍ അഭിപ്രായം വന്നു " ഹേ ഇവന്‍ MBBS ഒന്നും പഠിച്ചു കാണില്ല"
വലിയ താമസം ഒന്നുമുണ്ടായില്ല ഞാന്‍ അതും പൂട്ടിക്കെട്ടി വേറെ വഴിനോക്കേണ്ടി വന്നു
സര്‍ക്കാര്‍ ജോലി ആണെങ്കില്‍ കുഴപ്പമില്ല മുണ്ടുടൂക്കാം
:)
ഒരു മുണ്ടില്‍ ഇത്ര മാത്രം കാര്യങ്ങള്‍ ഉണ്ടെന്നു വളരെ വിശദമായി ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍. പലപ്പോഴും കൊച്ചു കൊച്ചു ചിന്താ വിഷയമാണ് ഇന്സൈറ്റില്‍ പ്രതിപാദിക്കുന്നത് എങ്കില്‍ കൂടി , വ്യകതമായ വിവരണം കൊണ്ട് ഓരോ ചിന്തകളും ശ്രദ്ധേയമാണ് . അത് പ്രശംസനീയം തന്നെ. ഒരാളുടെ ലാളിത്യം അയാളുടെ വസ്ത്രധാരണത്തില്‍ കൂടി മനസിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.
ReplyDeleteആശംസകള്‍. വീണ്ടും വരാം.
ഒരു തനി നാടന്‍ മലയാളി മനസ്സുള്ള എനിക്ക് പക്ഷെ ഓഫീസില്‍ പാന്റ്സ് ആണ്ടു പ്രിയം. ഇന്നുവരെ ഞാന്‍ അങ്ങനെയാണ് പോകുന്നത്. പാന്റ്സ് എന്റെ മലയാളിത്തത്തിനു ഒരു വിഘാതമായി ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ ഓഫീസില്‍ പാന്റ്സ് ഇടുന്നതിനു കാരണമുണ്ട്. (1 ) ഞാന്‍ വളരെ പവിത്രമായി കരുതുന്ന പണിയിടത്തില്‍ മുണ്ടും മടക്കിക്കുത്തി നടക്കുന്നത് എനിക്ക് ഇഷ്ടമല്ല. പല മുണ്ടന്‍ സാറന്മാരും അങ്ങനെ ചന്തക്കുള്ളില്‍ നടക്കുന്നത് പോലെ മുണ്ടും പൊക്കിയുടുത്തു കൊണ്ട് ഓഫീസിനുള്ളില്‍ കറങ്ങി നടക്കുമ്പോള്‍ എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. (2 ) തിരക്കു പിടിച്ച ജോലികള്‍ക്കിടയില്‍ ഇടക്കിടെ അഴിഞ്ഞു വീഴുന്ന മടക്കിക്കുത്തു തിരിച്ചു കുത്താന്‍ സമയമില്ല. കുഴി മടിയന്‍ ഗുമസ്തന്മാര്‍ക്ക് അതിനൊക്കെ സമയം കിട്ടും. (3 ) പാന്റ്സ് ധരിച്ചാല്‍ മഹാരാജാവ് വന്നാലും സ്വന്തം വസ്ത്രം എങ്ങനെ ഉടുക്കണമെന്നു ചിന്തിച്ചു വിഷമിക്കണ്ടാ.... ആപ്പീസ്സിനു പുറത്ത് തീര്‍ച്ചയായും മലയാളിത്തം മുണ്ടില്‍... (ജഗന്നാഥന്‍ മുണ്ടും ബാലരാമപുരം കൈത്തറി മുണ്ടും) എം സീ ആര്‍ മുണ്ടും വീ കെ സീ മുണ്ടും ഉദയം മുണ്ടും രാമരാജ് മുണ്ടും മറ്റനേകം സിനിമാ താരങ്ങളാല്‍ ഇഷ്ടപ്പെടുന്ന മുണ്ടുകളും നീണാള്‍ വാഴട്ടെ...... ഇതി മുണ്ടു കമന്റു സമാപ്തം ......
ReplyDeleteനല്ലതാ, വയര്‍ കുറയാനും നല്ലതാണെന്നാ... :)
ReplyDeleteമുണ്ട് –ഒരു വിവിധോദ്ദേശ സാമഗ്രി.മുണ്ടിന്റെ നാനാവതാരങ്ങൾ
ReplyDeletehttps://sites.google.com/site/sujanikamalayalamschool/muntinre-nanavataranna-
തമിഴ് നാട്ടിലെ കലാലയങ്ങളില്‍ ഇനി ഡ്രസ്സ് കോഡ് വരാന്‍ പോകുന്നു .വസ്ത്രധാരണവും അതിന്റെ ശരിയായ ഉപയോഗവും എക്കാലവും ചര്‍ച്ച വിഷയമാണ് .കര്‍ണാടകയില്‍ സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഇപ്പോള്‍ ഡ്രസ്സ് കോഡ് ഉണ്ട്.പുരുഷന്മാര്‍ക്ക് പാന്‍റ്‌സും ഷര്‍ട്ടും അല്ലെങ്കില്‍ പൈജാമയും കുര്‍ത്തയും. സ്ത്രീകള്‍ക്ക് സാരി അല്ലെങ്കില്‍ ചുരിദാര്‍. കേരളത്തിലെ സ്ത്രി അധ്യാപകര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു . മുണ്ടുടുത്തു കോളജില്‍ വന്ന കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടിഎടുക്കുന്ന കലാലയങ്ങള്‍ വാര്‍ത്തയാകുന്നു.മാന്യവും കാലാവസ്ഥക്ക് അനുയോജ്യമായ, ധരിക്കാന്‍ സുഖപ്രദവുമായ വസ്ത്രം തിരഞ്ഞു എടുക്കാനും അത് ധരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ വ്യക്തികള്‍ക്കും ഉണ്ട് . കേരളിയ വസ്ത്രമായ മുണ്ട് ഉടുക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്.മുണ്ട് ഉടുക്കുന്നത് മോശമായ വസ്ത്ര ധാരണ രീതിയാണെങ്കില്‍ പിന്നെ ഓണത്തിനും ,വിഷുവിനും , കേരള പിറവി ദിനത്തിലും ഉടുക്കന്നത് എന്തിന് ?ഓണത്തിനും ,വിഷുവിനും , കേരള പിറവി ദിനത്തിലും മുണ്ട് ഉടുക്കാമെങ്കില്‍ യുണിഫോം നിര്‍ബന്ധമില്ലാത്ത ദിവസങ്ങളില്‍ മുണ്ട് ഉടുക്കുന്നതില്‍ തെറ്റില്ല .
ReplyDeletemalayalatthanima.blogspot.in