ഇന്ന് ഞാന്‍
അംഗ ന വാടി യെപ്പറ്റി
ചിലത് പറയാം . എന്റെ ഇളയ മകള്‍ കിങ്ങിന അംഗ ന വാടിയില്‍ ആണ് പഠിക്കുന്നത് . ഞങ്ങളുടെ വീടിനോട് ചെര്നുള്ള കെട്ടിടത്തിലാണ്
അംഗ ന വാടി പ്രവര്ത്തികുന്നത്. ഒന്‍പതു കുട്ടികള്‍ ഉണ്ട് . ഈ
അംഗ ന വാടി
ഏതാണ്ട് ഒരു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നു . കെട്ടിടം
അംഗ ന വാടിക്ക് കൊടുക്കുന്നതിനു ആദ്യം എന്റെ അച്ഛന് താല്പര്യം ഇല്ലായിരുന്നു . എന്നാല്‍ എനിക്കും ഭാര്യക്കും താല്പര്യം ആയിരുന്നു . ഞങ്ങള്‍ അച്ഛനെ സോപ്പിട്ടു . ഞങ്ങള്‍ പറഞ്ഞു , ഇവിടെ വരുന്ന കുട്ടികളുടെ കളിയും ചിരിയും കണ്ടാല്‍ നമ്മള്‍ നമ്മുടെ ദുഃഖം മറക്കും . അവരെ എന്നും കാണുന്നത് നമ്മുടെ പ്രായം കുറയ്ക്കും . ഈ വാക്കുകള്‍ ഫലിച്ചു . അച്ഛന്‍ സമ്മതിച്ചു . ഇന്ന്
അംഗ ന വാടി യുടെ ഏതു കാര്യത്തിനും അച്ഛനാണ് മുന്നില്‍ .
അംഗ ന വാടിയില്‍ ഞാന്‍ കണ്ട ചില സവിശേഷതകള്‍ നിങ്ങളുമായി പങ്കു വക്കട്ടെ
ഒന്ന് - നമ്മുടെ നാട്ടിലെ സാധാരണക്കാരെന്റെ മക്കളുടെ പ്രീ പ്രൈമറി സ്കൂള്‍ തന്നെയാണ്
അംഗ ന വാടി. നാട്ടില്‍ പല സ്വകാര്യ നേഴ്സ് രീ സ്കൂള്‍ കള്‍ പൊട്ടി മുളചിട്ടുണ്ട് എങ്കിലും യൂനിഫോരം , വണ്ടി ഇവയുടെ പകിട്ടിനു അപ്പുറം
അംഗ ന വാടി യെക്കാള്‍ അവ മികച്ചത് ആണെന്ന് എനിക്ക് തോന്നുനില്ല
രണ്ടു -- പണക്കാരും പാവപ്പെട്ടവരും എല്ലാം ചേര്‍ന്ന്
അംഗ ന വാടിയില്‍
പഠിക്കുമ്പോള്‍ , കുട്ടികള്‍ കുടുതല്‍ വിശാലമായ മനസുള്ളവരായി മാറുന്നു
മുന്ന് --
അംഗ ന വാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്ക് ചോറും നാലുമണിക്ക് ഉപ്പുമാവും കൊടുക്കാറുണ്ട് . ചോറിനു വേണ്ട കറികള്‍ തോരന്‍ എന്നിവ കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നു പരസ്പരം പങ്കു വച്ചാണ് കഴിക്കുന്നത് . ഈ പങ്കു വക്കല്‍ എത്ര ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടക്കാറുണ്ട് ?
കുട്ടികള്‍ മാലഖ മാരാണ്. നമ്മുടെ ദുഃഖങ്ങള്‍ അകറ്റാന്‍ വന്നവരാന് അവര്‍ . അംഗ ന മാരുടെ വാടി അഥവാ പൂന്തോട്ടം ആണ്
അംഗ ന വാടി
. നമ്മുടെ ചെറ്യ ഇടപെടലുകള്‍
അംഗ ന വാടി യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും .
അംഗ ന വാടി ടീച്ചര്‍ , ഹെല്പേര്‍ ഇവരെപ്പറ്റി ഒരു വാക്ക് , വളരെ കുറഞ്ഞ വേതനം കൈപ്പറ്റി നമ്മുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്നവര്‍ ആണിവര്‍ . അംഗ ന വാടി യെപ്പറ്റി ഞാന്‍ ചിലത് കുറിച്ചു, നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ , ആശംസകള്‍ ശുഭദിനം!!! തറ പറ
അംഗ ന വാടി
അറിയില്ല. ഞാനൊക്കെ ആശാന്‍ കളരിയിലാണ് പഠിച്ചത്.
ReplyDeleteThe post made me feel years younger
ReplyDeleteഅംഗന്‍വാടികളുടെ പ്രവര്‍ത്തനത്തില്‍ മതിപ്പുള്ളവരാണ് മിക്കവരും.
ReplyDeleteആശംസകള്‍
എന്റെ മകന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ്. പങ്കുവയ്ക്കല്‍ ഇന്നും നടക്കുന്നുണ്ട്, അടിച്ചുമാറ്റലിന്റെ രൂപത്തില്‍ ആണെന്ന് മാത്രം.
ReplyDelete