Monday, June 11, 2012

കോഴികൊട്ടുകാരെ കണ്ടു പഠികണം

            കോഴികൊട്ടുകാരെ   കണ്ടു പഠികണം, നാം ചില കാരിയങ്ങളില്‍ എങ്കിലും , കഴിഞ്ഞ രണ്ടു ദിവസം ഞാന്‍ കൊഴികോട് ഉണ്ടായിരുന്നു . സര്‍വോദയ മണ്ഡലം മീടിങ്ങു .കൊഴികോട് ഞാന്‍ കണ്ട ചില നല്ല കരിയ്ങ്ങള്‍ പറയട്ടെ

ഒന്ന് - നല്ല വൃത്തി , അത് സമ്മതിച്ചേ പറ്റു. നമ്മുടെ ചില മഹാ നഗരങ്ങിളില്‍ എത്തിയാല്‍ മൂക്ക് പോത്തിയെ നടക്കാന്‍ പറ്റു . എന്നാല്‍ ഞാന്‍ കണ്ടിടത്തോളം കൊഴികോട്ടു അങ്ങനെ അല്ല . നല്ല വൃത്തി ഉള്ള തെരുവുകള്‍ , റോഡ്‌ , പൊതു സ്ഥാലം , റെയില്‍വേ സ്റ്റേഷന്‍ . ഒരിടത്തും ചപ്പു ചവറുകള്‍ കൂടി കിടപ്പില്ല . നടന്നു പോകാന്‍ തന്നെ ഒരു സുഖം ഉണ്ട്

രണ്ടു - സംഗീതത്തെ സ്നേഹികുന്നവര്‍ ആണ് കൊഴികൊട്ടുകാര്‍ , പ്രതേകിച്ചും ഗസലുകള്‍ , നടന്നു പോയപ്പോള്‍ നഗരത്തില്‍ ചില ഇടങ്ങളില്‍ ഗസല്‍ സന്ധ്യകള്‍ കണ്ടു . മാനസികമായി ഉയര്‍ന്ന നിലയില്‍ ഉള്ള സമൂഹത്തിനു മാത്രമേ സംഗീതത്തെ പ്രണയിക്കുവാന്‍ കഴിയു


മുന്ന് - മാനംചിര  എന്ന മനോഹരമായ   പാര്‍ക്ക്‌   കോഴികൊട്ടു കാരുടെ  ഷോക്ക്‌  അബ്സോര്‍ബര്‍  ആണ് . വിശാലമായ  പുല്‍ തകിടി , നടപാതകള്‍, തടാകം  ഇവ  മനസിന്‌  സന്തോഷം  നല്‍കുന്നു . മനംചിരയെലെ  പ്രായമായവരുടെ  കുട്ടായ്മ  മറ്റൊരിടത്തും  കാണുവാന്‍  കഴിയുമോ  എന്ന്  സംശയം  ആണ് . പാര്‍ക്കിലെ  ആനവാരിയും  പൊന്‍കുരിശും  എന്ന പ്രതിമയും  ഏറെ  നല്ലതാണു . കേരളത്തിലെ  ഓരോ  പഞ്ചായത്തും  ഇങ്ങനെ  കുറച്ചു  ഇടം  കണ്ടെത്തി  പാര്‍ക്ക്‌  ഉണ്ടാക്കണം 

  ഇതാണ്  കൊഴികോട്  കണ്ടപ്പോള്‍  എനിക്കുണ്ടായ  ചില  നേരനുഭവങ്ങള്‍ . വായനക്കാര്‍  പ്രതികരിക്കുമല്ലോ  ആശംസകള്‍ 


15 comments:

 1. ഇനി കാണേണ്ടതും ഉണ്ട്, എന്തയാലും കണ്ടതിൽ നല്ലത്

  ReplyDelete
 2. ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് അഭിമാനിക്കാം... നല്ലൊരു നഗരത്തിനുവേണ്ടി പ്രയത്‌നിച്ച കുറെ നല്ല ജില്ലാകലക്ടര്‍മാരെ കിട്ടിയതും കോഴിക്കോടിന്റെ ഭാഗ്യമായി കരുതുന്നു.

  ReplyDelete
 3. എല്ലാം കൊള്ളാം, പക്ഷെ അക്ഷരത്തെറ്റുകള്‍ തിരുത്തണം. ഇത് മാതൃകയും ഉദാത്തമായ ആശയങ്ങളും പറഞ്ഞുകൊടുക്കുന്ന ബ്ലോഗാണല്ലോ. ആശാനക്ഷരമൊന്നുപിഴച്ചാല്‍.....

  ReplyDelete
  Replies
  1. തീര്‍ ച്ചയായും, കഴിവതും തെറ്റില്ലാതെ എഴുതാം , ചിലപ്പോള്‍ പറ്റി പോകുന്നതാണ് , സമയം കിട്ടാതെയും വരും , ഫോണ്ട് ചിലപ്പോള്‍ ചതിക്കും അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

   Delete
 4. the most important thing, i feel , why calict is blessed is that 90% of our literary greats are one way or another do owe something to that city. basheer, thikkodiyan,vkn,mt,punathil,devan,as,aravindan,man the list is endless.

  ReplyDelete
 5. നന്നായി. എന്റെ ഒരു സുഹൃത്ത് അവിടെയുണ്ട്. ഞാൻ പറയൂന്നുണ്ട്. ഈ കാര്യങ്ങൾ. കുറച്ചുനാളുണ്ട്, നാട്ടിൽ വരുമ്പോൾ ചെല്ലണമെന്നവരു ക്ഷണിക്കുന്നു. പോകാൻ ഇതു വരെ പറ്റിയില്ല്.ഇനിയിപ്പോൾ അതിനൊരു പ്രചോദനവുമായി. പോയി വന്നൊട്ട് ഒരുപോസ്റ്റെഴുതണം.:)

  ReplyDelete
 6. ഇത് തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ കണ്ട എഴുതിയപോലെ മാത്രമേ ആയുള്ളൂ, ശരിക്കുമുള്ള വെടിക്കെട്ട്‌ കാണാന്‍,എന്തെലാം നന്മകള്‍ കോഴിക്കോട് ഉണ്ടെന്നു നേരിട്ടറിയാന്‍ നിങ്ങളെ ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു. പ്രസിദ്ധമായ ഭക്ഷണവിഭവങ്ങള്‍, ആതിഥ്യം, മനുഷ്യസ്നേഹം, സാഹോദര്യം, കാഴ്ചകള്‍,,etc..എല്ലാം നിങ്ങള്ക്ക് അടുത്ത തവണകൂടുതല്‍ വ്യക്തവും കൃത്യവുമായരീതിയില്‍ ലഭിക്കാന്‍ സാധികട്ടെ. നിങ്ങള്‍ കണ്ടത് തുറന്നെഴുതിയത്തിനു പ്രത്യേകനന്ദി രേഖപ്പെടുത്തുന്നു.

  ReplyDelete
 7. പറഞ്ഞത് സത്യമാണ് കേട്ടോ. ഞങ്ങള് കുറച്ചു തിരോന്തരം കൂട്ടുകാര് കഴിഞ്ഞമാസം കോഴിക്കോട് പോയിരുന്നു. പറഞ്ഞപോലെ തന്നെ, നല്ല വൃത്തിയുള്ള നഗരമാണ് കോഴിക്കോട് എന്നതില്‍ സംശയമില്ല. മാനാഞ്ചിറ പുറത്തു നിന്ന് കാണാന്‍ മാത്രമേ കഴിഞ്ഞുള്ളൂ, എന്നാലും ഭംഗി ആസ്വദിച്ചു.

  വിശദമായി ഇവിടെ എഴുതിയിട്ടുണ്ട് - http://vishnulokam.com/?p=570

  ReplyDelete