എന്റെ മകനെ ഞാന്‍ സര്‍കാര് പള്ളിക്കുടത്തില്‍ ചേര്‍ത്തു, വളെരെ ആലോചിച്ചു എടുത്ത, സന്തോഷം നിറഞ്ഞ ഒരു തീരുമാനം ആയിരുന്നു അത് . മകന്‍ എല്‍ കെ ജി യില്‍ ചേര്‍ത്തത് ഒരു പേരുകേട്ട സ്വകാര്യ സ്കൂളില്‍ ആയിരുന്നു . നിറയെ വണ്ടിയും , ഇംഗ്ലീഷ് സംസാരിക്കുന്ന നാടന്‍ സായിപ്പന്‍ മാരും മദാമ്മ മാരും ഒക്കെയുള്ള പത്രാസുള്ള ഒരു സ്കൂള്‍ . അവിടുത്തെ പരെന്റ്സ് മീടിങ്ങ്നു പോകാന്‍ എനിക്ക് പേടിയായിരുന്നു , മറ്റൊന്നും അല്ല , എനിക്ക് ഇംഗ്ലീഷ് വെള്ളം പോലെ അറിയില്ല . എന്റെ മോന്റെ കാര്യം അതിലേറെ കഷ്ടം ആണെന്ന് ഞാന്‍ പിന്നീട് മനസില്‍ ആക്കി . അവന്റെ ചെറു പ്രായത്തില്‍ എടുക്കാന്‍ പറ്റാത്ത ചുമടാണ് ഞാന്‍ അവനെ എടുപ്പിക്കുന്നത് എന്ന് ഞാന്‍ തിരച്ചറിഞ്ഞു . ഓരോ മാസവും ഒരു വലിയ തുക പല ഇനത്തില്‍ എണ്ണി കൊടുത്തപ്പോള്‍ കണ്ണ് നിറഞ്ഞു പോയി . വീട്ടില്‍ ഭാര്യയുമായി ആലോചിച്ചു അവള്‍ നല്‍കിയ പിന്തുണ ആണ് നിര്‍ണയകമായത്. പഠിക്കുന്ന കുട്ടി എവിടെ ആയാലും പഠിക്കും . ദുരഭിമാനം വെടിഞ്ഞാല്‍ എല്ലാം നടക്കും . ഇപ്പോള്‍ മകന്‍ പടനിലം എല്‍ പീ സ്കൂളില്‍ പഠിക്കുന്നു . പിന്‍ വാതിലില്‍ കുടി കയറിയ സ്വകാരിയ ടീച്ചര്‍ മരെക്കള്‍ , എന്ത് മിടുക്കന്‍ മാരാണ് പരീക്ഷ എഴുതി കയറിയ സര്‍കാര്‍ ടീച്ചര്‍മാര്‍ . ഞങ്ങള്‍ സ്കൂളില്‍ ഇടക്കിടെ പോകാറുണ്ട് . മലയാളം പറഞ്ഞാല്‍ മതി !!! പൊങ്ങച്ചവും ഇല്ല. മകന്‍ മിടുക്കനായി പഠിക്കുന്നു . യാതൊരു ടെന്‍ഷനും ഇല്ല . പണവും വാരി വിതരേണ്ട . നിങ്ങള്‍ പിന്തുണ നല്‍കിയാല്‍ , സര്‍കാര്‍ പള്ളിക്കുടങ്ങള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും ആശംസകള്‍ . അഭിപ്രായം എഴുതുമല്ലോ
അത് കലക്കി..
ReplyDeleteദുരഭിമാനം തന്നെയാണ് പ്രശ്‌നം....
.......................................
ആര്‍ജവമുള്ളനിലപാടെടുക്കാന്‍ പറ്റണം...
ആശംസകള്‍ നേരുന്നു..
“പിന്തുണ നല്‍കിയാല്‍ , സര്‍കാര്‍ പള്ളിക്കുടങ്ങള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും “
ReplyDeleteതീര്‍ച്ചയായും.അഭിനന്ദനങ്ങള്‍
തീര്‍ച്ചയായും ഇത് നല്ല തീരുമാനം തന്നെ..
ReplyDeleteഞങ്ങളുടെ നാട്ടിലെ ഗവണ്മെന്റ് സ്കൂള്‍ സ്വകാര്യ സ്കൂളുകളേക്കാള്‍ മികച്ച പ്രകടനമാണ്
കാഴ്ച വെക്കുന്നത്. ആത്മാര്‍ത്ഥതയുള്ള അധ്യാപകാരാല്‍ സമ്പന്നമായ ഇടമാണത്.
കഴിഞ്ഞ വെക്കേഷനില്‍ എന്റെ സുഹൃത്തുമായി ഞാനിത് ചര്‍ച്ച ചെയ്തിരുന്നു.
ഈ തുറന്നെഴുത്ത് മറ്റുള്ളവര്‍ക്കും ഒരു സന്ദേശമാണ്.
ചില തീരുമാനങ്ങള്‍ക്ക് ആര്‍ജ്ജവം കൂടുതല്‍ വേണം.
അത് താങ്കള്‍ കാണിച്ചു.
അഭിനന്ദനങ്ങള്‍ ....
നല്ല തീരുമാനം.
ReplyDeleteഅഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍അഭിനന്ദനങ്ങള്‍
ReplyDeleteനന്നായി...10-20 വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടുകാരും ഇതുപോലെ ഒരു തീരുമാനമെടുത്തതാണ്..ഒരു കോൺവെന്റ് സ്കൂളിൽ നിന്ന് സർക്കാർ ഒന്നാം ക്ലാസ്സിലേക്ക്...അതുകൊണ്ടെനിക്കു നല്ലതുമാത്രമേ ഉണ്ടായിട്ടുള്ളൂ...
ReplyDeleteവളരെ നല്ല തീരുമാനം. ഗവണ്മെന്റ് ഒന്നു കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും നല്ല നിലവാരം പുലര്‍ത്തുമായിരുന്നു. ഒരു കണക്കിന് നോക്കിയാല്‍ ഞാനുള്‍പ്പെടെയുള്ള മലയാളിയുടെ ദുരഭിമാനം തന്നെയാണ് കനത്ത ഫീസും നല്‍കി അണ്‍ എയിഡഡ് സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വിടുന്നത്.
ReplyDeleteഎത്ര നല്ല ഒരു മാതൃക. അഭിനന്ദനങ്ങള്‍
ReplyDeletei totally agree with you in one thing. government school teachers are more qualified and they are more sincere in their work. for most of the un-aided school teachers' it's just a transit job.i'm not a big fan of english medium school.i myself studied in a malayalam medium school.but why i'm reluctant to put my 7 year old daughter in a government school? first,i'm little worried about the terrible environment of most of the government schools as well as the policies of the education ministry.but the most important reason for me not to have your courage is given the changing social,educational,economic scenario, if my daughter after 10 years ask me why she was not put in a good english medium school, what answer i'll have? how will i convince her? how can i play with her future without knowing what job prospects she will have in the changing environment being from a middle class family? most importantly how will i ever give her back those lost years?
ReplyDeleteനല്ല മാതൃക. അഭിനന്ദനങ്ങള്‍
ReplyDelete