Saturday, June 16, 2012

ഞാന്‍ നിങ്ങളെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കാം

ഞാന്‍  നിങ്ങളെ  പുഞ്ചിരിക്കാന്‍  പഠിപ്പിക്കാം പുഞ്ചിരിക്കാന്‍  മറന്നു  പോകുമ്പോള്‍  , ചിലപ്പോള്‍  നാം  അങ്ങനെ  ആണ് , മുഖം  വീര്പിച്ച്  , എന്തൊക്കെയോ  ചിന്തിച്ചു  അങ്ങനെ  ഇരിക്കും , മനോ രാജ്യത്തില്‍  ആയതു  കൊണ്ട്  തൊട്ടു  മുന്‍പില്‍  നില്‍കുന്ന  ആളിനെ  ഒന്ന്  നോക്കാനോ, അയാള്‍ക്ക്  ഒരു  പുഞ്ചിരി  സമ്മാനിക്കാ നോ , നാം  മറന്നു പോകും . നമുക്ക്  മുന്‍പിലുള്ള  ആള്‍  നമ്മുടെ  കൂട്ടുകാരന്‍  ആണെങ്കില്‍, അയാള്‍  തീര്‍ച്ചയായും  നമ്മെ   തെറ്റിദ്ധരിക്കും . ഇത്  ഞാനും  അനുഭവിക്കുന്നുണ്ട് .  പുഞ്ചിരി  നിങ്ങളുടെ  ശീലമായി  മാറ്റുക . അതിനു  നിങ്ങള്‍  നിങ്ങളെ  ആദ്യം  ഇഷ്ട്ട പെടണം . അതിനു ഒരു വിദ്യ  ഉണ്ട് , ദിവസവും  കുറച്ചു  നേരം ഒരു മുറിയില്‍  കയറി , കണ്ണാടിക്കു  മുമ്പില്‍  നിന്ന്  നിങ്ങളെ  തന്നെ  ഒന്ന്  നോക്കുക , എന്നിട്ട്  ബോധപൂര്‍വം  പുഞ്ചിരിക്കുക . ഞാന്‍  മിടുക്കനാണ്  എന്ന്   സ്വയം  പറയുക . ഇത്  ആവര്‍ത്തിക്കുമ്പോള്‍  നിങ്ങള്‍  നിങ്ങള്ക്ക്  സ്വീകാര്യന്‍  ആകുന്നു  , നിങ്ങള്‍  നിങ്ങള്ക്ക്  വിലപ്പെട്ടവാന്‍  ആകുന്നു . നിങ്ങളോട്  ചിരിച്ചു  തുടങ്ങുക  ആദ്യം , പിന്നീടു  ആ ചിരി  നിങ്ങളുടെ  വീട്ടില്‍  ഉള്ളവര്‍ക്ക്  കൊടുക്കുക , ചിരിച്ചു  കൊണ്ടല്ലാതെ  ആരും  നിങ്ങളെ  കാണരുത് . എല്ലാവരോടും  ചിരിക്കുക  തമാശ  പറയുക , ആളുകളുടെ  കണ്ണുകളില്‍   നോക്കി  സംസാരിക്കുക , കണ്ണുകളില്‍  നോക്കി ചിരിക്കുക , അപരിചിതര്‍ക്കും  പുഞ്ചിരി  സമ്മാനിക്കുക , അങ്ങനെ  അവര്‍  നിങ്ങളുടെ  പരിചയക്കാര്‍  ആകും . പുഞ്ചിരി  നിങ്ങളുടെ  ആനന്ദത്തിന്റെ  ബഹീര്‍ ഗമനം  ആണ് . ഒരിക്കലും  തിരച്ചു  ഒരു പുഞ്ചിരി  ആരില്‍  നിന്നും  പ്രതീക്ഷിക്കാതെ   മറ്റുളവര്‍ക്ക്  ഒരു  പുഞ്ചിരി നല്‍കുക  .  ഇന്ന്  മുതല്‍  ഇത്  ശീലിക്കുക . ഇനി എന്റെ  കാര്യം  പറയാം , ഒരു ആറു മാസം  മുമ്പ് വരെ  ഞാനും  ആരോടും  അധികം  ചിരിക്കുക  ഇല്ലായിരുന്നു . മുഖം  വീര്പിച്ച്  അങ്ങനെ  ഇരിക്കും  , പെട്ടന്ന്  എനിക്ക്  മനസ്സില്‍  ആയി  ഞാന്‍ ചെയ്യുന്നത്  ശരി  അല്ല  എന്ന് . പിന്നീട്  ഞാന്‍ അറിഞ്ഞു  കൊണ്ട്  എല്ലാവരോടും  ചിരിച്ചു  തുടങ്ങി  ആദ്യം ഒക്കെ  അത്  അല്പം  പ്രയാസം  ആയിരുന്നു  പിന്നീടു  അത്  ശീലം  ആയി  അത്  എന്റെ  കുടുംബ  ജീവിതത്തെയും   ജോലിയെയും  നന്നായി  സഹായിച്ചു . ചിരിച്ചു  കൊണ്ട്  മരിക്കണം  എന്നാണ്  എന്റെ  ആഗ്രഹം . അഭിപ്രായം  എഴുതുമല്ലോ ആശംസകള്‍

4 comments:

  1. മുഖം വീര്‍പ്പിച്ച് നടക്കുന്നതിനേക്കാള്‍ മുഖത്ത് സ്ഥായിയായി ഒരു മന്ദഹാസം സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.

    ReplyDelete
  2. ha ha aha.
    ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഇതുപോലെ ഒരു അപരിചിതയുടെ നേരെ നോക്കി പുഞ്ചിരിച്ചതിന്റെ പരിണിതഫലം പറഞ്ഞാല്‍.....

    ReplyDelete
  3. നല്ല കാര്യം!കണ്ടോര്‍ കണ്ടാല്‍ വട്ടെന്ന് കണക്കൂട്ടും!
    ആശംസകള്‍

    ReplyDelete
  4. :) പുഞ്ചിരി മുഖത്തിന്‌ നല്‍കും വര്‍ണ്ണ നിറങ്ങള്‍

    ReplyDelete