Friday, June 15, 2012

നിങ്ങളുടെ സ്നേഹം എന്നെന്നും നില നിര്‍ത്തുവാനുള്ള ഒരു രഹസ്യം ഞാന്‍ പറഞ്ഞു തരാം


 നിങ്ങള്‍  ആരെ  എങ്കിലും സ്നേഹി ക്കുന്നുണ്ടോ ? അത്  നിങ്ങളുടെ  പിതാവ്  ആകട്ടെ  മാതാവ്‌  ആകട്ടെ , ഭാര്യ  ആകട്ടെ , ഭര്‍ത്താവു  ആകട്ടെ , മക്കള്‍  ആകട്ടെ , സഹോദരങ്ങള്‍  ആകട്ടെ , കാമുകി  ആകട്ടെ ,കുട്ടുകാരന്‍  ആകട്ടെ , ആരും  ആയികൊള്ളട്ടെ , ഇനി  ഞാന്‍  പറയുന്നത്  കേള്‍കുക . നിങ്ങളുടെ  സ്നേഹം  എന്നെന്നും നില   നിര്‍ത്തുവാനുള്ള  ഒരു  രഹസ്യം  ഞാന്‍  പറഞ്ഞു  തരാം 
        
                  ആദ്യം  നിങ്ങള്‍  സ്നേഹിക്കുന്ന  ആളെ  മനസ്സില്‍  കാണുക . ഇനി  അയാള്‍  നിങ്ങളെ  ചീത്ത  പറയുന്ന , തല്ലുന്ന ,  ഒരു  രംഗം  മനസില്‍  കാണുക . അയാള്‍  എന്തൊക്കെ  ചെയ്തിട്ടും  നിങ്ങള്‍ ശാന്തമായി  പുന്ജിരിക്കുന്നതും  ഭാവനയില്‍  കാണുക . നിങ്ങള്‍  ഒരിക്കലും  അയാളെ  വെറുക്കുന്നില്ല .  നിങ്ങള്‍  സ്നേഹിക്കുന്ന  ആളെ  കാണുമ്പോള്‍  എല്ലാം  ഇത്  ഭാവനയില്‍  ആവര്‍ത്തിക്കുക  ഇതാണ്  ആ  രഹസ്യം 

                  ഈ  രഹസ്യം എങ്ങനെ  നിങ്ങള്ക്ക് ഉപയോഗപ്പെടുന്നു  എന്നും  പറഞ്ഞു  തരാം . നാളെ  നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍  നിങ്ങളോട്  മോശമായി  പെരുമാറിയാലും  അയാളെ  ഉള്‍കൊള്ളാന്‍  നിങ്ങള്ക്ക്   കഴിയും . കാരണം  നിങ്ങള്‍  എത്രയോ  തവണ  ഇത്  ഭാവനയില്‍  കണ്ടതാണ് . നിങ്ങളുടെ  മനസ്  ഒരിക്കലും  മുറിപ്പെടുക ഇല്ല . അയാളോട്  പൊറുക്കാനും  തുടര്‍ന്ന്  അയാളെ സ്നേഹിക്കുവാനും  നിങ്ങള്ക്ക് കഴിയും , നിങ്ങളുടെ  അഭിപ്രായം  പറയുമല്ലോ , ആശംസകള്‍  

7 comments:

  1. ഇത് ഒരു വശം.
    സമൂഹത്തെ സ്നേഹിക്കാന്‍ സ്വാര്‍ത്ഥത അടക്കണം.
    നല്ല ചിന്ത.
    ആശംസകള്‍

    ReplyDelete
  2. നാളെ അയാള്‍ എന്നെ വെറുക്കണമെങ്കില്‍ ഞാന്‍ അയാളോട് എന്തെങ്കിലും നേരി കേടു കാനിചിടുണ്ടാവട്ടെ? അപ്പോള്‍ ഞാന്‍ ആദ്യം എന്നിലെക്കല്ലേ നോക്കേണ്ടത്?

    ReplyDelete
  3. ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റില്‍ മുട്ടയിടുന്നു

    ReplyDelete
  4. ഇന്നലെ ഞാന്‍ "ഈ അടുത്ത കാലത്ത്‌" സിനിമ കണ്ടു. അതില്‍ നിന്നും കുറെയധികം പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ട്. അതിലൊരെണ്ണം ആണ് ഇപ്പൊ വായിച്ചതും.

    ഒരു കുടുംബത്തില്‍ സകലസൌഭാഗ്യങ്ങളും ഉണ്ടെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ അടി. വീട്ടില്‍ ഒരു സമാധാനവും ഇല്ല.

    വേറൊരു കുടുംബത്തില്‍ ഭര്‍ത്താവ് ചവറു പെറുക്കിവിറ്റ്‌ ജീവിക്കുന്നു. അവിടെ ഭാര്യ എപ്പോ കുത്തുവാക്കുകള്‍ പറഞ്ഞാലും ഭര്‍ത്താവ് പുഞ്ചിരിയോടെ കേട്ടുനില്‍ക്കും. പക്ഷെ അവര്‍ക്കിടയില്‍ അപാരമായ സ്നേഹബന്ധം.

    ചില പാഠങ്ങള്‍ ഇതുപോലെ കുറിച്ചിടുന്നത് എല്ലാര്‍ക്കും വായിക്കാലോ :-)

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്ക് നന്ദി , അവ എനിക്ക് പ്രാണ വായു പോലെയാണ്

    ReplyDelete
  6. ഒരാഴ്ച കഴിയട്ടെ, വിവരം അറിയിക്കാം.. :)

    ReplyDelete