Monday, June 25, 2012

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ ആണ് ഇന്ന് ഞാന്‍ പങ്കു വക്കുന്നത് . കേരളത്തിലെ ഭുരിഭാഗം സര്‍കാര്‍ ജീവനക്കാര്‍കും എന്നത് പോലെ ജാതി സെന്സസ് എടുക്കുവാന്‍ ഒരു എനുമരെട്ടോര്‍ ആയി എനിക്കും നിയമനം കിട്ടി . വീട്ടില്‍ നിന്നും ഒരു ഏഴു കിലോമീറ്റര്‍ മാറി അടുത്ത പഞ്ചായത്തില്‍ ആണ് പോകേണ്ടത് . ഓരോ വീട്ടിലും, ചെന്ന് ജാതി അടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു , അത് ഒരു ടാബ്ലെറ്റ് കംപുട്ടരില്‍ രേഖപ്പെടുത്തണം . നമ്മുടെ കൂടെ ഒരു സഹായിയും ഉണ്ടാകും . ഒരു ദിവസം ഉച്ചയോടെ ഞാന്‍ തനിയെ ജാതി സെന്സസ് എടുക്കന്നതിനു ഒരു വീട്ടില്‍ ചെന്നു. രണ്ടു നില വീടാണ് . എന്റെ വേഷം കുടി പറയാം , മുണ്ട് , ഷര്ടു , തോളില്‍ തുണി സഞ്ചി , കയ്‌ കളില്‍ കുറച്ചു പേപ്പര്‍ , ഒരു കുട

ഞാന്‍ കാല്ലിംഗ് ബെല്‍ അമര്‍ത്തി . ഒരു സ്ത്രീ വന്നു വാതില്‍ തുറന്നിട്ട്‌ ഉച്ചത്തില്‍ എന്നോട് ചോദിക്കുകയാണ് , ഇന്നെന്ത ഇവിടെ പിച്ചക്കാരുടെ സംസ്ഥാന സമ്മേളനം വല്ലതും നടക്കുന്നുണ്ടോ , രാവിലെ തുടങ്ങി ഇത് നാലാമത്തവന്‍ ആണല്ലോ ,ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എന്ത് ചെയ്യും , തനിക്കു പോയി വല്ല പണിയും ചെയ്തു ജീവിച്ചു കൂടെ , നടക്കുവ ..@%&*^$%. എന്റെ പോന്നു വായനക്കാരെ ഞാന്‍ അങ്ങ് ഐസ് ആയി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ . പെട്ടെന്ന് ഞാന്‍ തത്വ ചിന്ത പ്രയോഗിച്ചു . ഞാന്‍ ചിന്തിച്ചു അവര്‍ പറയുന്നത് പറയട്ടെ , എല്ലാം എന്നിലുടെ കടന്നു പോകട്ടെ . ഞാന്‍ നന്നായി ചിരിച്ചു . പെട്ടെന്ന് അവരുടെ ഭര്‍ത്താവു വാതില്കല്‍ പ്രത്യക്ഷപെട്ടു . അയ്യാള്‍ എന്നെ ആകെയൊന്നു നോകി , അയാള്‍ക്ക് കാര്യം പിടികിട്ടി . എടി നിനക്ക് ആള് മാറി പോയി , ഇത് സെന്സ സ് എടുക്കാന്‍ പഞ്ചായത്തില്‍ നിന്നും വന്ന സാറാ

ഇപ്പോള്‍ ഐസ് ആയതു അവര്‍ ആയിരുന്നു . ക്ഷമിക്കണം എന്ന് ഭര്‍ത്താവും , സാരമില്ല എന്ന് ഞാനും പറഞ്ഞു . സെന്സസ് പൂര്‍ത്തിയാക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ സാധാരന്ക്കരെപറ്റി ഓര്‍ത്തു . നിങ്ങള്‍ അവരുടെ വീട്ടില്‍ ചെല്ലുക ആണെങ്കില്‍ , സന്തോഷത്തോടെ അവര്‍ നിങ്ങളെ സ്വീകരിക്കും . ആ വീട്ടിലെ ഏറ്റവും നല്ല കസേര നിങ്ങള്ക്ക് ഇരിക്കുവാന്‍ തരും . കട്ടന്‍ കാപി എടുക്കട്ടെ എന്ന് ചോദിക്കും . പാവപെട്ടവര്‍ നിങ്ങളെ ഒരു മകനായി കരുതി അവര്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രയാസങ്ങള്‍ വരെ നിങ്ങളോട് പറയും . എന്തായാലും സെന്സസ് ജോലി ഞാന്‍ ശരിക്കും ആസ്വദിച്ചു . ഒത്തിരി പേരുടെ പ്രയാസങ്ങള്‍ കേള്കുവാന്‍ , ഒത്തിരി പേരോട് സാരമില്ല എല്ലാം ശരി ആവും എന്ന് പറയുവാന്‍ കഴിഞ്ഞു . നമുക്ക് ഒരു നല്ല വാക്ക് പറയുവാനെ കഴിയുക ഉള്ളു എങ്കില്‍ അതെങ്കിലും പറയുവാന്‍ , ജാതി സെന്സസ് എനിക്ക് അവസരം തന്നു . അത് എന്റെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . നിങ്ങളുടെ അഭിപ്രായം അറിയുക്കുമല്ലോ . നന്ദി , ആശംസകള്‍

5 comments:

  1. നമ്മുടെ നാട്ടില്‍ എല്ലാ "ജാതി" ആള്‍ക്കാരും ഉണ്ടെന്നു മനസിലായില്ലേ,...???

    ReplyDelete
  2. നമ്മുടെ നാട്ടില്‍ എല്ലാ "ജാതി" ആള്‍ക്കാരും ഉണ്ടെന്നു മനസിലായില്ലേ,...???

    ReplyDelete
  3. ജാതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടവ..............
    ആശംസകള്‍

    ReplyDelete
  4. നന്നായി. ഒന്നും തന്നുവിട്ടില്ലല്ലോ.

    ReplyDelete
  5. അത് ശരിയാ, വാതില്‍ തുറന്ന ഉടനെ ഒരുരൂപ നാണയം കയ്യില്‍ വച്ച് തന്നിരുന്നെങ്കില്‍ എന്താവുമായിരുന്നു....!

    ReplyDelete