Thursday, June 7, 2012

ഷട്ടില്‍ കളിച്ചാല്‍ സ്വര്‍ഗത്തില്‍ എത്താം ,


ഷട്ടില്‍  കളിച്ചാല്‍ സ്വര്‍ഗത്തില്‍  എത്താം , ആശാനെ  എന്നോട്  ദേഷ്യപ്പെടല്ലേ  , ഷട്ടില്‍ കളിച്ചാല്‍  നമുക്ക്  കിട്ടുന്ന  പ്രയോജനം  ആണ്  ഞാന്‍  പറയാന്‍  തുടങ്ങുന്നത് ,
ഒന്ന് - ഷട്ടില്‍ കളി യില്‍  ചില  കൊച്ചു  നിയമങ്ങള്‍  ഉണ്ടല്ലോ , വരയുണ്ട് , നെറ്റുണ്ട്, അങ്ങനെ  പലതും  . ഇത്തരം  നിയമങ്ങള്‍  അനുസരിച്ച്  കളിക്കുന്നത് , സമൂഹത്തിലെ  നിയമങ്ങള്‍  അനുസരിക്കുന്നതിനുള്ള  ഒരു  പ്രാക്ടീസ്  ആയി  കാണണം , അതായതു  നിയമങ്ങള്‍  അനുസരിച്ചാല്‍  , കളിയില്‍  ആയാലും  ജീവിതത്തില്‍  ആയാലും  നമുക്ക് ഒന്നും  പേടിക്കേണ്ട .

രണ്ടു - ഒരാള്‍  മാത്രമായി  ഷട്ടില്‍  കളിയ്ക്കാന്‍  പറ്റുകയില്ലല്ലോ . അതിനു  നമ്മളോടൊപ്പം  ഒരാള്‍   കുടി  വേണം . അയാള്‍  കളിയില്‍  നമ്മുടെ  എതിര്‍  വശത്താണ്  എങ്കിലും  നാം  അയാളെ  ബഹുമാനിക്കണം . ജീവിതത്തിലും  ഇത് പോലെ  ആണ് , ചിലര്‍  നമുക്ക് എതിരാളികള്‍  ആയി തീരാം, പക്ഷെ  അവരെ  നാം വെറുക്കാതെ  ബഹുമാനിച്ചേ  പറ്റു

മൂന്നു - ഷട്ടില്‍  കളിയില്‍  ആരെന്ഗിലും ഒരാള്‍  ജയിക്കും  ഒരാള്‍  തോക്കും , തോക്കുന്നവരും , ജൈക്കുന്നവരും  പരസ്പരം  കഇകള്‍   കൊടുത്തു  പിരിയും . ഷട്ടില്‍ കളിയില്‍ തോറ്റു എന്ന്  പറഞ്ഞു  ആരും  ആത്മഹത്യ  ചെയ്യരില്ലലോ !!. ജീവിതവും  ഒരു കളിയാണ്‌ , ജയമോ  പരാജയമോ  ഏതെങ്കിലും  ഒന്ന് ഉറപ്പാണ്‌   രണ്ടില്‍  ഏതായാലും  സന്തോഷത്തോടെ  അതിനെ  സ്വീകരിക്കുക , അടുത്ത കളിയില്‍ ജയിക്കാമല്ലോ 

നാല്  - ഷട്ടില്‍  കളി നമുക്ക് ജാഗ്രത  തരും . കളിക്കുമ്പോള്‍  നിങ്ങളുടെ  കണ്ണില്‍  ഷട്ടില്‍ മാത്രമേ  ഉള്ളു , മറ്റു  ഒന്നും ഇല്ല . അത് പോലെ നാം എന്തെങ്ങിലും  ചെയ്യുമ്പോള്‍  അതില്‍  മാത്രം   നമ്മുടെ മനസ്  അര്പിക്കുക . അപ്പോള്‍  മാത്രമേ  നാം  വിജയിക്കു. മനസിനെ  നിയന്ത്രിക്കാന്‍  ഷട്ടില്‍ കളി നമ്മെ  സഹായിക്കുന്നു 

അഞ്ചു - ഷട്ടില്‍  കളി  നല്ല ഒരു  വ്യആമം ആണ് . നമ്മുടെ  ആരോഗ്യം  മെച്ചപ്പെടുന്നു . അമിത  വണ്ണം  ഒഴിവാകുന്നു . അതായതു  ഷട്ടില്‍  കളിച്ചാല്‍  ആരോഗ്യത്തോടെ  ജീവിക്കാം  എന്ന് അര്‍ഥം

 നല്ല മനസ് , നല്ല ആരോഗ്യം  ഇതു ഉള്ള  അവസ്ഥയാണ്‌  സ്വര്‍ഗം . ഷട്ടില്‍  കളി  ഇതു  രണ്ടും  നിങ്ങള്ക്ക്  തരുന്നു . അപ്പോള്‍  ഞാന്‍  പറഞ്ഞത്  സത്യം  ആയില്ലേ  ഷട്ടില്‍ കളിച്ചാല്‍  സ്വര്‍ഗത്തില്‍  എത്താം , ഇന്ന് മുതല്‍  ഷട്ടില്‍ കളിച്ചു  തുടങ്ങു  ആശംസകള്‍ 

4 comments:

  1. ചുരുക്കി പറഞ്ഞാല്‍ ഷട്ടില്‍ കളിച്ചാല്‍ ആരോഗ്യം നേടാം....

    ReplyDelete
  2. സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്....

    ReplyDelete
  3. കളി കഴിഞ്ഞാൾ “കാശുണ്ടെങ്കിൽ ഒരു നൂറു ഉറുപ്യ തന്നെ. നാളെ വരുമ്പൊ തരാം”എന്നു ചോദിക്കുകയും ചെയ്യാം. അതോടെ സ്വർഗ്ഗരാജയത്തിൽ നിന്നു വെഗം പുറത്തു കടക്കുകയും ചെയ്യാം.. :)
    നല്ല നിരീക്ഷണങ്ങൾ..

    ReplyDelete
  4. ഷട്ടിൽ കളി ശരീരത്തിനും മനസ്സിനും നല്ലത്

    ReplyDelete