Tuesday, June 12, 2012

കുടുംബത്തിലെ ധന മന്ത്രി സ്ഥാനം ഞാന്‍ രാജി വച്ചു, ഭാര്യ പുതിയ ധന മന്ത്രി,

കുടുംബത്തിലെ ധന മന്ത്രി സ്ഥാനം ഞാന്‍ രാജി വച്ചു, ഭാര്യ പുതിയ ധന മന്ത്രി, സംഗതി സത്യമാണ് , ഇത്രയും നാള്‍ പണം ക യ്കാര്യം ചെയ്തത് ഞാന്‍ ആയിരുന്നു ,ഇനി അത് വേണ്ട . പണം ഭാര്യ വിനിയോഗിക്കട്ടെ . ഓരോ മാസവും ശ മ്പളം കിട്ടുമ്പോള്‍ ,വട്ട ചിലവിനു വല്ലതും എടുത്തു ബാക്കി മുഴുവന്‍ ഞാന്‍ ഭാര്യയെ ഏല്പിക്കും , ചെലവ് അവള്‍ ചെയ്യും , നമുക്ക് തല വേദന ഇല്ല . സാരി , ചീപ്പ് , കണ്ണാടി , ഉടുപ്പ് , എല്ലാം അവള്‍ വാങ്ങും. ഇനി പണം മാസത്തിനു മുന്‍പ് തീര്‍ന്നു പോയാലോ , സ്വന്തമായി ക യ്കാര്യം ചെയ്യുന്നത് കൊണ്ട് ഭാര്യക്ക്‌ പരാതി ഇല്ല അഥവാ പരാതി പറയാന്‍ കഴിയുക ഇല്ല . എന്തൊരു നല്ല കാര്യം ആയെന്നോ . ഇതിനു മുന്‍പ് അയ്യോ പണം ഇല്ലിയോ , നിങ്ങള്‍ ഇതെല്ലാം എന്തോ ചെയ്തു , എന്ന് പരാതി പറഞ്ഞിരുന്ന ഭാര്യ ഇപ്പോള്‍ മാസാവസാനം ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും പറയുമോ എന്ന് പേടിയോടെ ആണ് ഇരിക്കുന്നത് . വരവ് അറിഞ്ഞു ചെലവ് ചെയ്യുമ്പോള്‍ ഭാര്യ പണം സുക്ഷിച്ചു മാത്രമേ ചിലവാക്കു, അതുകൊണ്ട് വിവാഹിതരോട് എനിക്ക് പറയാന്‍ ഉള്ളത് ഇത്ര മാത്രം , ആശാനെ ഖജ നാവ് ഭാര്യയെ ഏല്പിക്കു , നിങ്ങള്‍ സന്തോഷം അനുഭവിക്കു. എല്ലാത്തിനും ഒരു മാറ്റം വേണ്ടേ , ഭാര്യ ഭര്‍ത്താവിനു തുല്ല്യ ആണ് , അവളെയും ബഹുമാനിക്കുക , അപ്പോള്‍ അവള്‍ തിരിച്ചു നിങ്ങളെ സ്നേഹിക്കും , അഭിപ്രായം എഴുതുമല്ലോ ആശംസകള്‍  

6 comments:

  1. പാവം!ഇനി എന്തൊക്കെ വെട്ടിച്ചുരുക്കണം എന്ന
    ചിന്തയിലായിരിക്കും.
    ആശംസകള്‍

    ReplyDelete
  2. എന്നെ എന്റെ ഭാര്യ സ്നേഹിച്ചാലും ഇല്ലെങ്കിലും ധനമന്ത്രി സ്ഥാനം രാജി വെക്കുന്ന പ്രശ്നമില്ല .....

    ReplyDelete
  3. വേണമെങ്കില്‍ അസിസ്റ്റന്റ് മന്ത്രിയാക്കാം..

    ReplyDelete
  4. ഞാന്‍ ധനമന്ത്രി സ്ഥാനം രാജി വെക്കാന്‍ എന്നേ ഒരുക്കമാണ്. പക്ഷെ ആരും ആ വകുപ്പ് ഏറ്റെടുക്കുന്നില്ല.

    ReplyDelete
  5. രണ്ടാൾക്കും ജോലിയുണ്ടെങ്കിൽ രണ്ട് പേർക്കും മന്ത്രിമാരാകാമല്ലോ ? ഇല്ലെങ്കിൽ ഭാര്യ ആഭ്യന്തരമന്ത്രി ആകട്ടെ എന്നാണെന്റെ അഭിപ്രായം

    ReplyDelete
  6. ഞാനും എത്രയോ നാളായി ഇങ്ങനെ ആലോചിക്കുന്നു. പക്ഷെ, അലക്ക് തീര്‍ന്നിട്ട് വേണ്ടേ രാമേശ്വരത്ത് പോകാന്‍ എന്ന് പറഞ്ഞത് പോലെ ആണ് കാര്യം..... ഒരു ക്ലീന്‍ സ്ലൈട്ടില്‍ തുടങ്ങാനാ... ബട്ട്‌ നോ ഹോപ്‌

    ReplyDelete