ഇന്ന് അത്തം .......പൂവേ പൊലി പൂവേ പൊലി ...... തുടങ്ങിയ പൂവിളികള്‍ ഇന്ന് മുഴങ്ങുന്നില്ല .......
എങ്കിലും അത്തത്തിനു മരണം ഇല്ല
തലേ ദിവസം കിടക്കുംപോഴെ നോനമോനോടും കിങ്ങിന മോളോടും ഞാന്‍ പറഞ്ഞു ....... മക്കളെ നാളെ അ
ത്ത
മാണ് .... നമുക്ക് രാവിലെ എണീക്കണം..... പൂവ് തേടി പോകണം ..... ഒരു കൊച്ചു അത്ത പൂകളം ഉണ്ടാക്കണം ......... അവരും സമ്മതിച്ചു ........
രാവിലെ ഞങ്ങള്‍ എണീറ്റ് ഒരു പൂകൊട്ടയുമായി ഞങ്ങളുടെ വീടിനു മുന്പിലെ നാട്ടു പാതയിലേക്ക് ഇറങ്ങി ..... ഇരു വശത്തും മണ്
കയി
യാലയില്‍ ധാരാളം നാട്ടു പൂക്കള്‍ ....... തൊട്ടാവാടി നല്ല പിങ്ക് നിറമുള്ള പൂക്കള്‍ വിടര്‍ത്തി ഞങ്ങളെ തല ആട്ടി വിളിച്ചു ..... മുള്ളിന്റെ ഇടയില്‍ നിന്നും സൂക്ഷിച്ചു പൂകള് പറിച്ചു ..........
പെരുവലം
വെള്ള പൂക്കള്‍ കാട്ടി ചിരിച്ചു ....... ഞങ്ങളുടെ അയല്കാരായ രാധംമയുടെയും , വസന്തംമയുടെയും , രഞ്ഞുവിന്റെയും വീട്ടില്‍ നിന്നും തെച്ചി ...... കോളാമ്പി പൂവ് ..... ചെമ്പരത്തി ഇവ പറിച്ചു ...... നോനമോനും കിങ്ങിനയും മത്സരിച്ചാണ് പൂവ് പറിച്ചത് ....... പൂവ് തേടി നടക്കുമ്പോള്‍ പോച്ച പുറത്തു മഞ്ഞു തുള്ളികള്‍ അലങ്കാര വേലകള്‍ ചെയ്തു മനോഹരം ആക്കിയ ചിലന്തി വലകള്‍ കണ്ടു ...... തുമ്പികളെയും ചിത്ര ശലഭതെയും കണ്ടു ...... കിങ്ങിന അവകൊക്കെ ടാറ്റാ കൊടുത്തു ........... ഞങ്ങള്‍ പൂകള് പറിച്ചു വീട്ടില്‍ തിരികെ എത്തി .......
വീട്ടില്‍ എത്തിയ ഞങ്ങള്‍ മുറ്റത്ത് ചരലുകള്‍ മാറ്റി ഒരു കളം വരച്ചു ....... പൂകള് ഓരോന്നായി മാറ്റി വച്ചു........ കളത്തിനു നടുക്ക് മണ്ണ് കൊണ്ട് ഒരു ഉരുള ഉണ്ടാക്കി വച്ചു ......... പിന്നെ ഉരുളയോടു ചേര്‍ന്ന് തെച്ചി പൂകള് നിരത്തി ...... പിന്നെ തൊട്ടാവാടി പൂകളുടെ നിര ....... തുടര്‍ന്ന് കോളാമ്പി പൂകള് മഞ്ഞ പട്ടു വിരിച്ചു ....... പിന്നെ വയലറ്റ് ചെമ്പരത്തി ചിറകു വിരിച്ചു ...... വഴിയരുകില്‍ വളര്‍ന്നു നിന്ന പച്ച പായലുകള്‍ അരിഞ്ഞു പുറത്തു വിരിച്ചു ....... അങ്ങനെ ഞങ്ങളുടെ പൂകളം ചിരിച്ചു തുടങ്ങി .......
ഞങ്ങള്‍ എല്ലാവരും കുളിച്ചു ..... കിങ്ങിന പട്ടു പാവാട ഉടുത്തു....... ഞാന്‍ ഒരു ചെമ്പരത്തി പൂവ് പറിച്ചു ഈര്കിലില് കോര്‍ത്ത് പൂകളത്തിന് നടുവിലെ മണ് കൂനയില്‍ ഉറപിച്ചു ......ഒരു വിളക്ക് കത്തിച്ചു പൂകളത്തിന് മുന്പില് വച്ചു .....ഒരു കിണ്ടിയില്‍ കിണറ്റില്‍ നിന്നും കോരിയ വെള്ളം നിറച്ചു അതും നില വിളക്കിനു അടുത്തായി വച്ചു . കിങ്ങിനയുടെ കൂട്ടുകാരി ഭാഗ്യയും വന്നു . ഞങ്ങള്‍ എല്ലാവരും അത്തപൂകളത്തിന് ചുറ്റുമായി നിന്നു. ഞാന്‍ പറഞ്ഞു മക്കളെ ഈ അത്ത കളം കാണുന്നത് തന്നെ ശുഭകരം ആണ് ..... പല നിറത്തില്‍ ഉള്ള പൂകളെ പോലെ ആണ് പല സ്വഭാവം ഉള്ള മനുഷ്യരും..... എല്ലാവരും ഒത്തു ചേരുമ്പോള്‍ ആണ് പൂകളം സുന്ദരം ആകുന്നതു . നാം എല്ലാം ഒന്നാണ് .... അത്ത പൂകളം ഈ പ്ര പന്ജം ആണ് ....... നാം അതിലെ ചെറു പൂകളും .......
അത്ത പൂകളം കുട്ടികളോടൊപ്പം ഇടുവാന്‍ പറ്റിയത് ഒരു ഭാഗ്യം ആയി ഞാന്‍ കരുതുന്നു ..... എന്റെ അനുഭവം ഞാന്‍ എഴുതി ....പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ..... നന്ദി ...... നമസ്കാരം ......
ഓണാശംസകള്‍ ......
ReplyDeleteഅത്ത പൂകളം കുട്ടികളോടൊപ്പം ഇടുവാന്‍ പറ്റിയത് ഒരു ഭാഗ്യം ആയി ഞാന്‍ കരുതുന്നു .....
ReplyDeleteഇനിയും അതിനുള്ള അവസരം വന്നു ചേരെട്ടെ
താങ്കള്‍ക്കും സഹദര്മണിക്കും കുഞ്ഞു വാവകള്‍ക്കും ,നേരുന്നു ഓണാശംസകള്‍
പൂ പറിയ്ക്കാന്‍ പോരുമോ പോരുമോ
ReplyDeleteഓണാശംസകള്‍
ഓണാശംസകൾ
ReplyDelete