Thursday, August 2, 2012

ഞങ്ങള്‍ ആദ്യം ..... നിങ്ങള്‍ ആദ്യം .... അല്ല ബുഫെ .......

ഞങ്ങള്‍  ആദ്യം ..... നിങ്ങള്‍  ആദ്യം .... അല്ല  ബുഫെ ....... കഴിഞ്ഞ  ദിവസം  ഞാന്‍  കോട്ടയത്ത്‌  ഒരു  കല്യാണത്തിന്  പോയിരുന്നു . പള്ളിയില്‍  വച്ചായിരുന്നു  കല്യാണം..... കല്യാണം  ഏകദേശം  ഒന്നര  മണിക്കൂര്‍  നീണ്ടു .... നിന്ന്  നിന്ന്  കാലു   ഒടിഞ്ഞു !! കല്യാണം  തീര്നപ്പോള്‍  മണി  ഒന്നര . അവിടെ  നിന്നും  അടുത്തുള്ള   ഓഡിറ്റൊരിയത്തിലേക്ക്   ചെന്നപ്പോള്‍  അവിടെ  ഒരു  പൂരത്തിന്  ഉള്ള  തിരക്ക് . ചെറിയ  ഉന്തും  തള്ളും ഒക്കെ  നടക്കുന്നു .   ചിലര്‍  ചേര്‍ന്ന്  വാക്ക്  തര്‍ക്കവും  നടക്കുന്നു ... ദുരെ  നിന്നും  വന്ന  പെണ്‍ കൂട്ടരാണോ   അതോ  അടുത്തുള്ള  ആണ്‍  കൂട്ടര്‍  ആണോ  ആദ്യം   ഹാളില്‍  കയറേണ്ടത്  എന്നതിനെ  പറ്റി!! ഞാന്‍  പതുക്കെ  അവിടെ  നിന്നും  മാറി  ഓഡിറ്റൊരിയത്തിന്നു   വശത്തേക്ക്   ചെന്നു..... അവിടെ  അതാ  ബുഫെ  നടക്കുന്നു ...... ഒരു  തള്ളും  ഇല്ല  .... ആളുകള്‍   വരി  വരിയായി  നിന്ന്  പ്ലേറ്റില്‍  ആഹാരം  വാങ്ങി  പുറത്തു  നിരത്തി  ഇട്ടിരിക്കുന്ന  കസേരയില്‍  പോയി  ഇരുന്നു  ശാന്തമായി  കഴിക്കുന്നു .... ഒരു  വഴാക്കും  ഇല്ല  വയ്യവേലിയും ഇല്ല ...... ഞാന്‍  ആദ്യം  ആയിട്ടാണ്  ബുഫെ യില്‍  നിന്നും  ആഹാരം  വാങ്ങുന്നത് .... ബുഫെ  എന്ന്  പറഞ്ഞാല്‍  ആളുകള്‍  ഇങ്ങനെ  വരിവരി  യായി  പ്ലേറ്റും പിടിച്ചു   ആഹാരം  വിതരണം  ചെയ്യുന്ന   കവുന്ടരിന്റെ മുന്‍പില്‍  നില്‍ക്കും ....  അരിക്കടക്ക്  മുന്‍പിലും , കള്ള് കടക്കു  മുന്‍പിലും , സപ്ലൈ  കോ  യുടെ  ഓണം  ക്രിസ്മസ്   റംസാന്‍  മേളക്ക്  മുന്‍പിലും  കാണുന്ന  അതെ  വരി ....... ആഹാരം  നമ്മുടെ  പ്ലേറ്റില്‍  കിട്ടിയാല്‍  സാവധാനം  ഒരു  കസേരയില്‍  ഇരുന്നു  അത്  കഴിക്കാം .... ഇത്രയും  ഞാന്‍  പറഞ്ഞത്  ബുഫെ  എന്നാല്‍  എന്താണെന്നു  അറിയാത്തവര്‍ക്ക്  വേണ്ടിയാണു ...... ബുഫെയില്‍   മുന്നോ  നാലോ  കവുണ്ടരുകള്‍ കാണും  . അതുകൊണ്ട്  ഒരു  തിരക്കും  ഇല്ല . ആഹാരവും  കഴിച്ചു   ഞാന്‍  തിരികെ   ഓഡിറ്റൊരിയത്തിലേക്ക്   ചെന്നപ്പോള്‍   അവിടെ  ഒരു   ഗാന്ധിയന്‍  നിരാഹരം  നടക്കുന്നു . ഞങ്ങളുടെ  ഭാഗത്തുനിന്നും  വന്നവര്‍  ആഹാരം  കഴിക്കാതെ  ഹാളിനു  പുറത്തു  കസേരയില്‍  ഇരുക്കുക  ആണ് . ഒന്നാം  പന്തി യില്‍  ഇരിക്കാന്‍  പറ്റാത്തതിന്റെ  പ്രതിഷേധം !........ആ  കൂട്ടത്തിലെ  പ്രധാനിയോടു  ഞാന്‍  പറഞ്ഞു ...... അപ്പുറത്ത്  നല്ല  ഒന്നാതരം  ബുഫെ  ഉള്ളപ്പോള്‍  നിങ്ങള്‍  പട്ടിണി  കിടക്കുന്നത്  എന്തിനു ..... ഞങ്ങള്‍  ആദ്യം ..... നിങ്ങള്‍  ആദ്യം ....എന്നൊരു  ചോദ്യം  ഉദിക്കുന്നതെ     ഇല്ലല്ലോ ..... ഒരു  വരിയില്‍  നില്‍ക്കുമ്പോള്‍  നമ്മള്‍  ഒന്നായി  തീരുന്നു ......... നന്ദി  ബുഫെ  നിനക്ക്  !!
                                            പ്രീയപ്പെട്ട  വായനക്കാരെ  ഒരു  ബുഫെ  കണ്ടപ്പോള്‍  എന്റെ  മനസില്‍  വന്ന  ചില  ചിന്തകള്‍  കുറിച്ചു.......നിങ്ങള്‍  വായിച്ചു  അഭിപ്രായം  പറയണം ..... നന്ദി  നമസ്കാരം .....  

4 comments:

  1. ഊണിനു മുമ്പെ, ചൂട്ടിനു പിറകെ

    ReplyDelete
  2. കാലം മാറുമ്പോള്‍ നമുക്കും മാറാതെ വയ്യല്ലോ .പലയിടത്തും ബുഫെയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ,എന്തായാലും മലബാറില്‍ കാണുന്ന പോലെ കല്യാണങ്ങള്‍ക്കു മേശയില്‍ ആവശ്യത്തിന് ഫുഡ്‌ നിരത്തി വെച്ച് നമുക്ക് വേണ്ടത് വിളമ്പി കഴിക്കുന്ന രീതി പോലെ സന്തോഷകരമായി തോന്നിയിട്ടില്ല .ബുഫെ എന്നില്‍ ജയിലില്‍ ഭക്ഷണത്തിനു ക്യൂ നില്‍ക്കുന്ന സിനിമാ രംഗങ്ങളുടെ ഓര്‍മ്മയുണര്‍ത്താറുണ്ട് പലപ്പോഴും .

    ReplyDelete
  3. എന്തോ....എന്നാലും....ഒരുപോരായ്മ ഇല്ലേ എന്ന തോന്നല്‍..
    ക്ഷണിക്കപ്പെട്ടവര്‍ അതിഥികളാണ് അവരെ യഥോചിതം......?
    ആശംസകള്‍

    ReplyDelete