Wednesday, August 29, 2012

ശരിക്കും നാം നാണിക്കണം......


ഓണത്തിന്  ഒരു  ആഴ്ച  മുന്‍പ്  ഞാന്‍  ആലപുഴ  വരെ  പോയി . അപ്പോള്‍  ഞാന്‍  കണ്ട  ഒരു  കാഴ്ച  ആണ്  ഇവിടെ  ചിത്രത്തില്‍ . കര്‍ണാടകയില്‍  നിന്നും  വരുന്ന  ഒരു  യാത്ര  ബസ്‌ .... അതിനു  മുകളില്‍  ചാക്ക്  കെട്ടുകള്‍  അടുക്കി  വച്ചിരിക്കുന്നു .... ആ  ചാക്കുകളില്‍ മലയാളിക്ക്  അത്തം  ഇടുവാനുള്ള  പൂക്കള്‍  ആണ് !!!......  ശരിക്കും  നാം  നാണിക്കണം...... നമ്മുടെ  നാട്  ശരിക്കും  ഒരു  ദരിദ്ര  നാടായി  തീര്‍ന്നിരിക്കുന്നു ....... നമ്മുടെ  ആഹാരമായ  ചോറിനുള്ള  അരി  പണ്ട്  നാം  നമ്മുടെ  നാട്ടില്‍  തന്നെ  കൃഷി  ചെയ്തു  ഉണ്ടാകിയിരിന്നു ....... എന്നാല്‍  ഇപ്പോള്‍  എന്താണ്  അവസ്ഥ ?..... നമ്മുടെ  അരിയാഹാരം  തമിള്‍  നാട്ടില്‍  നിന്നും , ബംഗാളില്‍  നിന്നും  ഒക്കെ  വരണം ....... ഇരു പൂവ്  കൃഷി  ചെയ്തിരുന്ന  നമ്മുടെ  നെല്‍  വയലുകളില്‍  ഇപ്പോള്‍  കൃഷി  ഇല്ല ..... പായലും  പോച്ചയും  വളര്‍ന്നു  വയലൊക്കെ  കാട്  പിടിച്ചു ........ അരിമില്ലുകാര്‍ ചാക്കില്‍  കെട്ടി  വച്ചിരിക്കുന്ന  അരി  ചോറ്  വച്ച്  കഴിച്ചു  നമുക്ക്  ശീലം  ആയിരിക്കുന്നു ........ 
                                 
                                      പാലിന്റെ  കാര്യം  പറയേണ്ട .....വെളുത്ത  എന്ത്  ലായനിയും  കവറില്‍  വച്ചാല്‍  അത് പാല്  ആണെന്ന്  കരുതി  മലയാളി  അത്  വാങ്ങി  കുടിക്കും ....... മുട്ടയോ  അതും  നമുക്ക്  അതിര്‍ത്തി  കടന്നു  വരണം .......പച്ചക റി യോ    അതും  പാണ്ടി  നാട്ടില്‍  നിന്നും  വരണം ..... കോഴിയോ  അതും  നമുക്ക്  തമിഴന്‍  തരണം ...... ഇപ്പോള്‍  അത്ത പൂവിടാനുള്ള  പൂവിനു  കൂടി  നാം  അന്യരെ  നോക്കി  കേന്ജുക ആണ് ...... കഷ്ടം ..... കുറെ  പണം  മാത്രം പോക്കറ്റില്‍  ഇട്ടു  കൊണ്ട് ,മറ്റുള്ളവനെ  എല്ലാത്തിനും  ആശ്രയിക്കുന്ന  എനിക്ക്  എന്ത്  അഭിമാന  ബോധം  ആണ്  ഉള്ളത് .....കഷ്ടം  എന്റെ  നാട്  ഇങ്ങനെ  അഭിമാന  ബോധം  ഇല്ലാത്ത  നാടായി  പോയല്ലോ ..... മാവേലി  തമ്പുരാന്‍  ഈ  നാടിന്റെ  ഇന്നത്തെ  അവസ്ഥ കണ്ടാല്‍  ഹൃദയം  പൊട്ടി  മരിച്ചു  പോകും

                                       പ്രവാസികള്‍  എന്നോട്  പൊറുക്കണം ..... പ്രവാസികള്‍  നമ്മുടെ  നാടിനു  വേണ്ടി  ചെയ്യുന്ന  സേവനത്തെ  ഞാന്‍  വില  കുറച്ചു  കാണുക  അല്ല ..... പക്ഷെ  അവരെ  ആശ്രയിച്ചു  കഴിയുന്ന  ഞങ്ങളെ  പോലുള്ളവര്‍ വഴി  തെറ്റി .... പണം  കണ്ടപ്പോള്‍  ഞങ്ങള്‍  പലതും  മറന്നു . ഇന്ന്  നമ്മുടെ  ഈ  നാട്  ഇങ്ങനെ  ആയതിനു  പിന്നില്‍  ഗള്‍ഫ്‌ പണത്തിനും    , അമേരിക്കന്‍  പണത്തിനും     ഒക്കെ  അതിന്റെതായ  ഒരു  പങ്കു  ഉണ്ട് ..... പ്രവാസികള്‍  ചോര  നീരാക്കി  അയക്കുന്ന  പണം  വാങ്ങിയ  അവരുടെ  വീട്ടുകാര്‍  മണ്ണില്‍  നിന്നും  കരക്ക്‌  കയറി .....പശുവിനെ  വിറ്റു....... എരുത്തില്‍  ഇടിച്ചു  പൊളിച്ചു  കളഞ്ഞു .....വയല്‍  നികത്തി ....പത്തായം  വെട്ടി  കീറി  അടുപ്പില്‍  വച്ചു.....പൊങ്ങച്ചം  പറഞ്ഞു  ഇരുന്നു  തുടങ്ങി ......എന്തും  പണം കൊടുത്തു  വാങ്ങാം എന്ന്  പറഞ്ഞു  തുടങ്ങി .......കൃഷി  അവര്‍  മറന്നു ..... നെല്ല് ....പശു .... കോഴി  ...... എല്ലാം  നാം  ഇല്ലാതാക്കി ...... ഓരോ  മാസവും  ബാങ്കില്‍  വരുന്ന  പണം  മാത്രം  എണ്ണി നാം ഇരിപ്പ്  തുടങ്ങി ..... ഷുഗര്‍ .....പ്രഷര്‍ ....കാന്‍സര്‍ .... തുടങ്ങിയ  പുതിയ  കൂട്ടുകാര്‍  നമുക്ക്  ഉണ്ടായി ...... നമ്മുടെ  പണം എല്ലാം  ആശ്പത്രിക്കാരും .... മരുന്ന്  കമ്പനിക്കാരും കൊണ്ട്  പോയി  തുടങ്ങി ....... അങ്ങനെ നാട്  മുടിയുവാന്‍  തുടങ്ങി ..... പീഡനവും , കൊലപാതകവും  സാധാരണം  ആയി ...... ഒന്നും  ചെയ്യുവാന്‍  ഇല്ലാത്ത  പുത്തന്‍  തലമുറ  വേറെ  എന്ത്  ചെയ്യുവാന്‍ ........

                                        ഒരു  മാറ്റം  നമുക്ക്  ആവശ്യം  ഇല്ലേ ..... എന്റെ  വീട്ടു  മുറ്റത്ത്‌ ഞാന്‍ ഒരു  അടുക്കള തോട്ടത്തിന്  ആരംഭം  ഇട്ടു  കഴിഞ്ഞു ...... ഉള്ള  ഇടതു  കുറച്ചു  പൂ  ചെടികള്‍ .... മുല്ല  .... ജമന്തി .... തുടങ്ങിയവ  നട്ട് പിടിപ്പിക്കാന്‍  ശ്രമം  തുടങ്ങി  ..... മതി  ഇങ്ങനെ  അടിമയെപ്പോലെ  പിച്ചക്കാരനെ  പോലെ  ജീവിച്ചത്  ...... തമിഴന്‍ എന്നെ  ഇനി  പറ്റിക്കാന്‍  ഞാന്‍  ഇനി  സമ്മതിക്കുക  ഇല്ല ..... അടുത്ത  ഓണത്തിന്  എന്റെ  പറമ്പില്‍  വിളഞ്ഞ  പച്ചക്കറി  കൊണ്ട്  ഞാന്‍  ഓണ  സദ്യ ഒരുക്കും ..... എന്റെ  മുറ്റത്ത്‌  വിരിഞ്ഞ  പൂക്കള്‍  കൊണ്ട്  ഞാന്‍  അത്ത പൂകളം ഒരുക്കും ......... മാവേലി  അത്  കണ്ടു  സന്തോഷിക്കും .......

                                           പ്രിയ  വായനക്കാരെ  എന്റെ  ചില  അനുഭവങ്ങള്‍  ഞാന്‍  എഴുതി .....നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  എഴുതുമല്ലോ .... നന്ദി  .... നമസ്കാരം ......

2 comments: