Tuesday, August 28, 2012

ഓണം പരാജിതരുടെ ഉത്സവം

ഓണം സവിശേഷം ആയ ഒരു ഉത്സവം ആണ് ....... ഓണം പരാജിതരുടെ ഉത്സവം ആണ് ..... മാവേലി പഴം കഥയിലെ പരാജിതനാണ് ...... പക്ഷെ ഓണത്തിന് മാവേലിയാണ്‌ താരം........പരാജിതര്‍ക്ക് പ്രാധാന്യം ഉള്ള ലോകത്തിലെ ഏക ഉത്സവം ആകണം ഓണം ........ മാവേലി വാമാനനന്റെ കുരുട്ടു ബുദ്ധിക്കു മുന്‍പില്‍ പരാജയം സമ്മതിച്ചു എങ്കിലും യഥാര്‍ത്ഥ വിജയി അദ്ദേഹം ആയിരുന്നു ....... മാവേലി മനസില്‍ നന്മയുണ്ട് ....... മാവേലി മനസ്സില്‍ ലാളിത്യം ഉണ്ട് ......മാവേലി മനസ്സില്‍ സ്നേഹം ഉണ്ട് ....... എല്ലാവരും നടക്കുന്ന വഴിയില്‍ നിന്നും മാറി യാത്ര ചെയ്യുവാന്‍ ....... മനസ്സില്‍ നാട്ടു നന്മ നിറയുവാന്‍ ....... മാവേലി മനസുള്ളവര്‍ ആകുവാന്‍ ....... അഭിനവ വാമനന്മാര്‍ ചവുട്ടി താഴ്തിയാലും , മാവേലിയെപോലെ വീണ്ടും വരുവാന്‍ ......... ഈ ഓണം നമുക്ക് അതിനുള്ള കരുത്തു നല്‍കട്ടെ എന്ന് ആശംസിക്കുന്നു ............ പ്രിയ വായനക്കാര്‍ക്ക്‌ നന്മയുടെ നറുമണം നിറഞ്ഞ ഓണം ആശംസകള്‍ ..... നന്ദി .... നമസ്കാരം .....

2 comments:

  1. ഓണാശംസകള്‍ .. പരാജയത്തിലും സത്യം ഉയര്‍ത്തിപ്പിടിച്ചതിന്റെ ആഘോഷം എന്ന് പറയാം..

    ReplyDelete
  2. ഹൃദയം നിറഞ്ഞ ഓണാശംസകൾ

    ReplyDelete