ഭവാനിയും തുളസിയും പിന്നെ ഞാനും ........... ഭവാനി ഞങ്ങളുടെ അയലത്തുള്ള അമ്മുംമയാണ് . വയസു ഏകദേശം എണ്‍പത്തി അഞ്ചു . കൂനി കൂനിയാണ് നടത്തം . ഒരു കണ്ണടയും ഇല്ലാതെ ഇപ്പോളും പത്രം വായിക്കും . അത് മാത്രവും അല്ല വായിച്ച വാര്തയെപറ്റി നന്നായി സംസാരിക്കും . ഞാന്‍ ചിലപ്പോള്‍ വിചാരിക്കും ഈ അമ്മുമ്മ ജനറല്‍ നോലജില്‍ എന്നെ തോല്പിക്കും !!. ഭവാനി അമ്മുമ്മ രണ്ടോ മുന്നോ ദിവസം കൂടുമ്പോള്‍ വയ്കുന്നേരം വീട്ടില്‍ വരും അതിനു ഒരു ലക്‌ഷ്യം ഉണ്ട് ..... ഞങ്ങളുടെ മുറ്റത്ത്, പ്ലാസ്റ്റിക് കവറില്‍ ഞാന്‍ നട്ട് വളര്‍ത്തിയ തുളസിയുടെ ഇല പറിക്കാനാണു മുപ്പത്തി വരുന്നത് ....... സത്യം പറഞ്ഞാല്‍ ഞാന്‍ കവറില്‍ തുളസി നട്ട് വളര്‍ത്തിയിരിക്കുന്നത് തന്നേ ഈ അമ്മുമ്മയെ ലക്ഷ്യമാക്കി ആണ് .... അമ്മുമ്മ എന്നും വയ്കുന്നേരം വിളക്ക് കത്തിക്കുമ്പോള്‍ തുളസി ഇല കൂടി വച്ചാണ് പ്രാര്‍ത്ഥിക്കുന്നത് . ഞായര്‍ ദിവസം എന്നും രാവിലെ മുന്ന് കിലോമീറ്റര്‍ നടന്നു മഹാദേവര്‍ അമ്പലത്തില്‍ പോകും . കൂടെ തുളസി ഇലയും കൊണ്ടുപോകും .. നാട്ടില്‍ എങ്ങും തുളസി ഇല കിട്ടുവാന്‍ ഇല്ല എന്ന് പരാതി പറഞ്ഞപ്പോള്‍ ഞാന്‍ അമ്മൂമയോട് പറഞ്ഞു ..... അമ്മുമ്മ വിഷമിക്കേണ്ട ഞാന്‍ ഈ മുറ്റത്ത് പ്ലാസ്റ്റിക് കവറില്‍ അമ്മുംമക്ക് വേണ്ടി അഞ്ചു മൂട് തുളസി നടാം...... അങ്ങനെ ഞാന്‍ നട്ട തുളസി എല്ലാം വളര്‍ന്നു വലുതായി . ഒരു കണ്ടീഷന്‍ മാത്രം .... അമ്മുമ്മ എന്റെ വീട്ടില്‍ വന്നു തുളസി ഇല പറിക്കണം !തുളസി ഇല പറിക്കാന്‍ വരുന്ന അമ്മുംമ്ക്ക് ഞാന്‍ കാപ്പി ഇട്ടു കൊടുക്കും . എന്തെങ്കിലും കൊറിക്കാനും കൊടുക്കും . അമ്മുമ്മ പഴയ കാലത്തെപറ്റി ഒത്തിരി സംസാരിക്കും .... എന്റെ അമ്മയും അമ്മുമ്മയുടെ മകളും കളി കൂട്ടുകാര്‍ ആയിരുന്നു . അമ്മുമ്മയുടെ മകള്‍ ഇരുപത്തി ഒന്ന് വയസുള്ളപ്പോള്‍ മരിച്ചു പോയി . ആ ദുഃഖം ഇപ്പോളും അമ്മുംമക്ക് ഉണ്ട് . നാട്ട് നന്മയുടെ ജീവിക്കുന്ന പ്രതീകം ആണ് ഭവാനി അമ്മുമ്മ . ഇത്തരം ആളുകള്‍ ഇന്ന് കുറഞ്ഞു വരുന്നു . പുതിയ തലമുറ ഇവരെ ഒരു ഭാരം ആയി കണക്കാകുന്നു . അഗതി മന്തിരങ്ങളില്‍ ഇവരെ വലിച്ചു എറിയുവനാണ് പുതിയ തലമുറക്ക് താല്പരിയം....... എന്തായാലും ഞാന്‍ പുതിയതായി അഞ്ചു തുളസി തൈ കൂടി നട്ടു...... ഭവാനി അമ്മുമ്മയെ ഇനിയും വീട്ടിലേക്കു വരുത്താന്‍ വേണ്ടി .......
Wednesday, August 1, 2012
ഭവാനിയും തുളസിയും പിന്നെ ഞാനും ...........

Subscribe to:
Post Comments (Atom)
ഭവാനി മുത്തശ്ശിയോടുള്ള സ്നേഹം തുടരട്ടെ. അങ്ങിനെ താങ്കളുടെ വീടിന്റെ മുറ്റം തുളസിഎന്ന ഔഷധച്ചെടികള്‍ കൊണ്ട് നിറയട്ടെ. ആശംസകള്‍ !
ReplyDeleteതുളസിമണമുള്ള പോസ്റ്റ്. ഇഷ്ടമായി
ReplyDeleteനാട്ടു നന്മയുടെ ജീവിക്കുന്ന പ്രതീകത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ!
ReplyDeleteആശംസകള്‍
ജോണ്‍ സര്‍, ഇന്നത്തെ കാലത്ത് പ്രയമയവോരോട് സംസാരിക്കാന്‍ പോലും ആര്‍കും നേരമില്ല, മനസ്സില്‍ നന്മ ഉള്ളവര്‍ക്കെ ഇത് പറ്റൂ. ഈശ്വരന്‍ നല്ലത് വരുത്തട്ടെ
ReplyDelete