സ്വാഭാവികതയെ കൊല്ലുന്നവനായി മലയാളി മാറിക്കഴിഞ്ഞു മുറ്റത്ത് ടൈല്‍ പാകുന്നത് വരും തലമുറയോടും ഭൂമിയോടും ചെയുന്ന ക്രൂരതയാണ് . വെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ ഒഴുകി നഷടപ്പെടുന്നു മണല്‍ വിരിച്ച മുറ്റത്ത് നടക്കുന്നത് പാദത്തിലെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു . കാലില്‍ അമരുന്ന മണല്‍തരികള്‍ രക്ത പ്രവാഹം കൂട്ടുന്നു . ബുദ്ദി വികാസം ഉണ്ടാകുന്നു . ഇതൊക്കെ അറിഞ്ഞതുകൊണ്ടാണ് നമ്മുടെ പിതാക്കന്മാര് പള്ളി, അമ്പലം ഇവക്കു ചുറ്റും മണല്‍ വിരിച്ച മുറ്റം ഉണ്ടാക്കിയത് . പരിഷ്കാരം പറഞ്ഞു കൊണ്ട് ഇതിനൊക്കെ മാറ്റം വരുത്തിയാല്‍ അവരുടെ ആത്മാവ് നമ്മോടെ പൊറുക്കില്ല തീര്‍ച്ച . നമ്മുടെ പള്ളി , അമ്പലം , വീട് , ഇവയുടെ മുറ്റം മണല്‍ വിരിച്ചു തന്നെ കിടക്കട്ടെ . നമുക്ക് മണ്ണില്‍ ചവുട്ടി നടക്കാം , കാരണം നമ്മളൊക്കെ മണ്ണാണ് .
No comments:
Post a Comment