Monday, July 2, 2012

ദൈവം ഉണ്ടോ

ദൈവം  ഉണ്ടോ  എന്ന ചോദ്യം  തന്നെ  ഒരു   അര്‍ത്ഥം ഇല്ലാത്ത  ചോദ്യം  ആണ് . ഞാന്‍  ഉണ്ടോ  എന്ന്  ചോദിക്കുന്നത്  പോലെ  ആണിത് . എന്റെ  ഈശ്വര  സങ്കല്‍പ്പം  തന്നേ  കഴിഞ്ഞ  കുറെ  കാലത്തിനു  ഇടയില്‍   മാറ്റത്തിന്  വിധേയം  ആയി . ഈശ്വരന്‍  ഉണ്ടോ എന്നതില്‍  അല്ല  ഈശ്വര  സാന്നിധിയം  അനുഭവിക്കുന്നതില്‍  ആണ്  കാര്യം . ഞാന്‍  മുന്‍പ്  മറ്റു  പലരെയും  പോലെ  ദൈവത്തെ  പള്ളി , ബൈബിള്‍ , കുരിശു , ചിത്രങ്ങള്‍  ഇവയില്‍  ഒതുക്കി  നിര്‍ത്തിയിരുന്നു . എന്ന്  വച്ചാല്‍  ഇതൊക്കെ  കാണുമ്പോള്‍  മാത്രം  ദൈവം  എന്ന വിഷയം ചിന്തിക്കും . എന്നാല്‍  പിന്നീട്  ഞാന്‍  മനസ്സില്‍ ആക്കി , ദൈവം ഇങ്ങനെ  ഒതുക്ക പെടെന്ട  ആള്‍  അല്ല .
                 സകല  ചരാചരങ്ങളിലും  അടങ്ങിയിരിക്കുന്ന  ഒരു  ചൈതന്യം  ഉണ്ട് . ആ    ചൈതന്യം ആണ്  ശരിക്കും  ദൈവം . ഈ  സത്യം  മനസ്സില്‍  ആക്കിയ  ഞാന്‍ , എന്റെ  മുന്‍പില്‍  വരുന്ന  ഓരോ  മനുഷ്യനിലും , ഓരോ ജീവിയിലും ,  ഈശ്വരനെ  കണ്ടെത്തുവാന്‍  തുടങ്ങി . അത്  ഒരു  സവിശേഷ  അനുഭവം  ആണ് . ദൈവം  അങ്ങ്   സ്വര്‍ഗത്തില്‍  ആണ്  ഇരിക്കുന്നത്  എന്ന ചിന്തയോട്  എനിക്ക്  യോജിപ്പില്ല . ഈ  സ്വര്‍ഗം  ഇപ്പോള്‍  ഇവിടെ  തന്നെ  ഉണ്ട് . നരകവും  ഇപ്പോള്‍  ഇവിടെ തന്നെ  ഉണ്ട് . നമ്മുടെ  മനോഭാവം  ആണ്   സ്വര്‍ഗം , നരകം  ഇവയെ  തീരുമാനിക്കുന്നത്‌ .
                  ഒരാളെ  കാണുമ്പോള്‍  ഞാന്‍ പെട്ടെന്ന്  എന്റെ  മനസിനു  ഇങ്ങനെ  ഒരു  നിര്‍ദേശം  കൊടുക്കും , എന്റെ ദൈവം  ആണിത് . അയാളുടെ  ശരീരം  അല്ല പിന്നെയോ  അയാളിലെ  ചൈതന്യം  ആണ്  എനിക്ക്  പ്രസക്തം . വ്യക്തികളെ  വെറും  ശരീരം  ആയി   മാത്രം  കാണുന്ന  രീതിയില്‍  മാറ്റം  വരണം . വ്യക്തികളെ  വെറും  ശരീരം  ആയി  കാണാതെ  ചൈതന്യം ആയി  നാം  തിരിച്ചറിയണം .ശരീരം  മാത്രമായി  നാം  വ്യക്തികളെ  മനസ്സില്‍  ആകുമ്പോള്‍  ആണ്  കൊല പാതകം  നടക്കുന്നത്  . പീഡനം  നടക്കുന്നത് . ചീത്തവിളി  നടക്കുന്നത് . എന്നാല്‍  നമ്മുടെ  ദൈവം ആയി , ചൈതന്യം ആയി  അവരെ  തിരിച്ചു  അറിയുമ്പോള്‍  നാം  അവരെ   തിരിച്ചറിയുമ്പോള്‍ , നാം  അവരെ  ബഹുമാനിക്കാന്‍  തുടങ്ങുന്നു .
                  ഇത്  ഒരു മണ്ടന്‍  ആശയമായി  ആദ്യം  തോന്നിയേക്കാം . എന്നാല്‍  ആശയത്തിനു  അല്ല  പ്രസക്തി  മറിച്ചു അതിന്റെ  പ്രയോഗത്തിന്  ആണ് . ആദ്യം  നിങ്ങളുടെ  വീട്ടില്‍  തുടങ്ങുക , നിങ്ങളുടെ  പിതാവിനെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണ്  ഇത്  എന്ന്  മനസ്സില്‍  ഒരുവിടുക , ഭാര്യയെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണിത്  എന്ന്  മനസ്സില്‍ പറയുക   . മക്കളെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണിത്  എന്ന് പറയുക   . ക്രമേണ  നിങ്ങള്‍  കാണുന്ന  ഓരോരുത്തരിലും  ഈ ആശയം  പ്രയോഗിക്കുക . ഇത്   ഗവുരവമായി  എടുക്കാതെ  വെറും  കളി  ആയി  എടുക്കുക . ഞാന്‍  ഇത്  എന്റെ  വീട്ടില്‍  പരീക്ഷിക്കുന്നു . ഞാനുമായി  ഇടപെടുന്ന  എല്ലാവരിലും  പരീക്ഷിക്കുന്നു . അതിന്റെ  സന്തോഷം  അനുഭവിക്കുന്നു . അപ്പോള്‍  ഞാന്‍ പറഞ്ഞു  വന്നത്  നിങ്ങളാണ്  എന്റെ  ദൈവം  എന്നാണ് . എന്നില്‍  ആണ്  ദൈവ   ചൈതന്യം  അടങ്ങിയിരിക്കുന്നത്  എന്നാണ് . തൊട്ടു  മുന്‍പില്‍ ഉള്ള  മനുഷ്യരില്‍  ദൈവത്തെ  കാണാതെ , ആകാശത്തേക്ക്  നോക്കി  പിറ് പിരുക്കുവാന്‍  ഞാന്‍  ആഗ്രഹിക്കുന്നില്ല . ദൈവം ഇപ്പോള്‍ ഇവിടെ  നമുക്ക്  ചുറ്റിലും  നമ്മളിലും  ഉണ്ട്  അതിനെ  തിരിച്ചു  അറിയുക  ആണ്  പ്രധാനം .  ദൈവത്തെ  പറ്റിയുള്ള  എന്റെ  അഭിപ്രായം  ഞാന്‍  പറഞ്ഞു , ബഹുമാനപ്പെട്ട  വായനക്കാര്‍  നിങ്ങളുടെ  അഭിപ്രായം  പറയുമല്ലോ  . നന്ദി  ശുഭദിനം

6 comments:

 1. ആപത്തില്‍ സഹായിക്കുന്ന, വിശക്കുന്നവന് ആഹാരം നല്‍കുന്ന. കാരുണ്യവും സ്നേഹവും ദയയും സാന്ത്വനവും പരിചരണവും നല്കുന്നവനായിരിക്കണം ദൈവം.

  ReplyDelete
 2. പക്ഷെ ഈ ദൈവങ്ങളെപ്പറ്റിയൊന്നും ഇപ്പോള്‍ ഒരു വാര്‍ത്തയും വരുന്നില്ല. ഇപ്പോ കാണുന്നതെല്ലാം പലതരം ദൈവങ്ങള്‍. കൊടിസുനി ദൈവം, കണ്ണാടിഷാജി ദൈവം, രജീഷ് ദൈവം മണിദൈവം റിപ്പര്‍ ദൈവം, ആട് ആന്റണി ദൈവം..

  ReplyDelete
 3. അഭിപ്രായത്തിനു നന്ദി , ഇനിയും വരണം

  ReplyDelete
 4. ആശയം കൊള്ളാം. പക്ഷെ...

  പക്ഷെ, നമ്മെ അടിച്ചു വീഴ്ത്തി നമ്മുടെ പേഴ്സ് കട്ടുകൊണ്ടു പോകാന്‍ വരുന്നവനെ നമ്മള്‍ ദൈവം എന്ന് കരുതി ബഹുമാനിച്ചിട്ടു കാര്യമില്ലല്ലോ... രാത്രി ഒറ്റപ്പെട്ടുപോയ സ്ത്രീയെ നോക്കി കാമത്തിന്റെ വാലുപൊക്കുന്ന "കാള" യെ നോക്കി അതും ദൈവം എന്ന് കരുതിയിട്ടു കാര്യമില്ലല്ലോ.

  ദൈവം പോലെ തന്നെയാണല്ലോ ചെകുത്താനും. അപ്പൊ നമുക്കിടയില്‍ ദൈവം ഉണ്ടെങ്കില്‍ ചെകുത്താന്മാരും ഉണ്ട്.

  "നമുക്ക് ചുറ്റുമുള്ള ദൈവത്തെ അറിയുക" എന്നതിനേക്കാള്‍ "നമുക്ക് ചുറ്റുമുള്ള ദൈവത്തെയും ചെകുത്താന്മാരെയും തിരിച്ചറിയുക" എന്നതായിരിക്കും കൂടുതല്‍ നല്ല ഐഡിയ! അതിനാകും കൂടുതല്‍ കാലികപ്രസക്തി എന്ന് തോന്നുന്നു!

  വീണ്ടും ഐഡിയാസ് വരട്ടെ! ആശംസകള്‍!

  ReplyDelete
 5. ഇങ്ങനെകാണാന്‍ കഴിയുന്നെങ്കില്‍ ഭാരമില്ലാത്ത മനസ്സോടെ ജീവിക്കാം.
  നല്ല ചിന്തകള്‍ .
  പ്രവൃത്തിയും അങ്ങനെയാവുമെന്നു അറിയാം.
  ( ഒരു വര്‍ഷം ഒന്നിച്ചു പഠിച്ച ഒരു ഓര്‍മ ! )
  ആശംസകള്‍

  ReplyDelete
 6. ഒള്ള ദൈവങ്ങളെ കൊണ്ട് തന്നെ ഇവിടെ ജീവിക്കാന്‍ വയ്യ ,അപ്പോഴാ ഇനി പുതിയ ദൈവങ്ങള്‍ ,,,

  ReplyDelete