ആറന്മുള വിമാനത്താവളം ചില ചിന്തകള്‍ . ആറന്മുള വിമാനത്താവളം വേണോ വേണ്ടയോ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും വേണ്ട ....വേണ്ട ..... വേണ്ട
വിമാനത്താവളത്തിന് വേണ്ടി വാദിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കു .......
നമ്മുടെ കുടിവെള്ളം മുട്ടിച്ചു വേണോ ഈ വിമാനത്താവളം ...... നമ്മുടെ നെല്‍വയലുകള്‍ നികത്തി വേണോ വിമാന താവളം ........ ടാറ്റാ , ബിര്‍ള , അമ്ബനിമാര്‍ .....തുടങ്ങിയ പണക്കാര്‍ക്ക് പത്തനംതിട്ടയില്‍ എത്തുവാന്‍ വേണ്ടി നാം നമ്മുടെ നിലനില്‍പ്പ് അപകടത്തില്‍ ആക്കണോ ...........
ലോകത്ത് ഒരിടത്തും വിമാനത്താവളം വികസനം കൊണ്ടുവന്നിട്ടില്ല .........നാടിനെ നശിപിചിട്ടെ ഒള്ളു ....... ആര്‍ക്കും വന്നു ചാടാനുള്ള ഒരു കുപ്പ തൊട്ടിയായി നമ്മുടെ ഗ്രാമം മാറും..... പാവനമായ നമ്മുടെ ശബരിമലക്ക് മുകളിലുടെ നാളെ വിമാനം ഇരമ്പി പറക്കും ............കൊടി വച്ച കാറില്‍ പോലീസ് അകമ്പടിയോടെ വി ഐ പി കള്‍ പറക്കും ....... അവര്‍ക്ക് വഴി ഒരുക്കാനായി നിങ്ങളുടെ വഴി തടയുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ പ്രാകും , ദൈവമേ ഈ വിമാനത്താവളം ഇവിടെ വേണ്ടിയിരുന്നില്ല ........
പഴയ നമ്മുടെ കാരണവന്മാരുടെ കോണകത്തിന്റെ വാല് പോലെ ഒരു കൊച്ചു സ്ഥലം ആണ് കേരളം .രണ്ടു മണിക്കൂര്‍ കൊണ്ട് മുറിച്ചു കടക്കാം ഒരു കാറില്‍ ....... അങ്ങനെ വീതി കുറഞ്ഞ ഈ ഇടത്ത് ഒരു മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ തന്നെ ഏതെങ്കിലും ഒരു വിമാനത്താവളത്തില്‍ എത്താം എന്നിരിക്കെ ഇനിയും ഒരു വിമാനത്താവളം കൂടി വേണം എന്ന് പറയുന്നത് ബാലിശം ആണ്
ഇനിയും നാടിനെ നശിപ്പിച്ചു കൊണ്ട് വിമാനത്താവളം ഉണ്ടാക്കരുത് . ഇനിയും നികത്താന്‍ നമുക്ക് വയലുകള്‍ ഇല്ല . ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ള വിമാനത്താവളങ്ങളിലെ അടിസ്ഥാന സവ്കര്യം നിങ്ങള്‍ വികസിപിക്കു . ......ചെലവ് കുറഞ്ഞ വിമാന സര്‍വിസുകള്‍ ആരംഭിക്കു . നമ്മുടെ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ എന്ന് കേള്‍കുമ്പോള്‍ തന്നെ ഭയം ആണ് ..... പുതിയ വിമാനത്താവളത്തിന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് നിങ്ങള്‍ എയര്‍ ഇന്ത്യയെ നവീകരിക്കു ..... നമ്മുടെ പ്രവാസികള്‍ കുറഞ്ഞ ചിലവില്‍ നാട്ടില്‍ വരട്ടെ .....
പുതിയ വിമാനത്താവളത്തിന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് ....... നിങ്ങള്‍ ഈ നാട്ടിലെ പട്ടിണി തൊഴില്‍ ഇല്ലായ്മ എന്നിവ പരിഹരിക്കു ..........ആദ്യം നമ്മുടെ പട്ടിണി മാറട്ടെ .... എന്നിട്ട് നമുക്ക് വിമാനത്താവളം പണിയാം ..............പ്രകൃതിയെ നശിപ്പിച്ചു നമുക്ക് മതിവരുനില്ല ......... നാടിന്‍റെ പച്ചപിനെ സ്നേഹിക്കുന്ന ഒരു പ്രവാസിയും ഈ തലതിരിഞ്ഞ വികസനത്തെ സമ്മതിക്കുക ഇല്ല എന്നാണ് എന്റെ വിശ്വാസം ......നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ ...നന്ദി .... നമസ്കാരം .....
പൂർണ്ണമായും യോജിക്കുന്നു.
ReplyDelete