Thursday, July 26, 2012

മഴ നനയാത്തവര്‍ക്കായി ........

                                            മഴ നനയാത്തവര്‍ക്കായി ......... അതെ  ഈ  പോസ്റ്റ്‌  മഴ   നനയാത്തവര്‍ക്കായി സമര്പിക്കുകയാണ് . ഞാന്‍  ഇതുവരെ  ബോധപൂര്‍വം  മഴ  നനന്ച്ചിട്ടില്ല. കുട  എടുക്കാതെ  പുറത്തു പോകുമ്പോഴോ ,സൈക്കിളില്‍  പോകുമ്പോഴോ  ഒന്ന്  മഴ പെയ്യുമ്പോള്‍  മനസ്സില്‍  പറയും ....നശിച്ച  മഴ...... അങ്ങനെ  ഇരുന്നപ്പോള്‍  ആണ്   പെട്ടന്ന്  മനസ്സില്‍  ഒരു  ചിന്ത .....ഒന്ന്  മഴ  നനഞ്ഞാല്‍  എന്താ ?..... മഴയത്ത്  ഒന്ന്  കുളിച്ചാല്‍   എന്താ ....... കുട്ടിയായിരുന്നപ്പോള്‍  എല്ലാവരും  പേടി പിച്ചു....... എടാ  മഴ  നനയല്ലേ  പനി വരും ........ഒന്ന്  പരീക്ഷിച്ചു  നോക്കുക  തന്നെ .......... സമയം  രാവിലെ  ഒന്‍പതുമണി ...... ആകാശത്ത്  മഴയുടെ  മണികിലുക്കം ...... രാത്രി  മുഴുവന്‍  ഇടവിട്ട്‌  മഴ  ആയിരുന്നു ...... പെട്ടെന്ന്  മഴ പൊഴിയാന്‍  തുടങ്ങി .... ഞാന്‍  ഒരു  കയിലി യും  ഉടുത്തു പതുക്കെ  പുറത്തിറങ്ങി ........ നല്ല  പഞ്ഞി  പോലത്തെ  കുഞ്ഞു  മഴ..... എന്റെ  അച്ഛന്‍  ഞാന്‍  മഴയത്തു നില്കുന്നത്  കണ്ടു  ....... എടാ  നീ  എന്താ  കുരങ്ങന്‍  ആണോ  മഴ നനയാന്‍ ... അയല്പക്കതുകാര്‍  വല്ലവരും  കണ്ടാല്‍  എന്തോ   പറയുമെട ...... ഞാന്‍  ചിരിച്ചു  .... എന്നിട്ട്  പറഞ്ഞു .... കുരങ്ങനും  ഞാനും   കൂട്ടുകാരാണ് .....ഒരു  വാലിന്റെ കുറവേ  ഉള്ളൂ ..... ഒരു  അന്‍പതിനായിരം  വര്ഷം  മുന്‍പ്  എന്റെ  മുത്ത  ച്ഛന്‍   ഇത്  പോലെ  മരത്തിന്മേല്‍  വാലും  ചുറ്റി  മഴ  കൊണ്ട്  കിടന്നിട്ടുണ്ടാവും ............അച്ഛന്‍  പിന്നീട്  ഒന്നും  പറഞ്ഞില്ല . എന്റെ  ഏറ്റവും  വലിയ  വിമര്‍ശകനും   ഏറ്റവും വലിയ  പ്രചോ  ദ  നവും  എന്റെ  അച്ഛനാണ് ....... മഴ പിന്നെയും  തുടര്‍ന്നു..... മാനത്ത് നിന്ന്  ആരോ  ഒരു  പൂവാളിയില്‍   വെള്ളം  തളിക്കുന്നതുപോലെ .......... ഞാന്‍  കണ്ണുകള്‍  അടച്ചു ....... മഴതുള്ളികള്‍ എന്റെ  കണ്ണ്‍ പോളകളില്‍  ഉമ്മ  വച്ചു.......

                                                    ഞാന്‍  ഓര്‍ത്തു ...... ഈ  മഴ തുള്ളി  എവിടെ  നിന്നും  വരുന്നതാണ് ..... ഏതോ  കടലിലെ  വെള്ളം  .... ഏതോ പുഴയിലെ  വെള്ളം  അത്  കാര്‍മേഘമായി  .....മഴതുള്ളിയായി  വീണ്ടും  എന്റെ  അരികില്‍  എത്തി ..... ഇനി  വീണ്ടും  ഇത്  കടലില്‍  ചെല്ലും .... സുര്യനെ  കാണും ..... കാര്‍മേഘം  ആകും  വീണ്ടും  മഴയായി  എന്റെ  അരികില്‍  വരും ........ മഴ തുള്ളി  ശരിക്കും  ഞാന്‍  തന്നെയാണ് .... ഞാന്‍  ഈ ശരീരം  വിട്ടു  മറ്റൊരു  ശരീരത്തില്‍  പുനര്‍  ജനിക്കുന്നതുപോലെ   മഴതുള്ളിയും  പുനര്‍ ജനിക്കുന്നു ....അതിനു  മരണം  ഇല്ല .........ഞാന്‍  കണ്ണ്  തുറന്നു ....... മുറ്റത്തുള്ള  മരത്തിന്റെ  ചില്ലയില്‍  ഒരു  കാക്ക  വന്നിരുന്നു  മഴ നനയുന്നു ......നല്ല  തണുപ്പ് .... ഇതുവരെയും   അനുഭവിച്ചിട്ടില്ലാത്ത  ഒരു  സന്തോഷം  മനസ്സില്‍ ..... മഴ നനയാതെ  പോയിരുന്നെന്ഗില്‍ അത്  ഒരു  നഷ്ട്ടം  ആയി  മാറിയേനെ ..... ഇനിയും  മഴ നനയണം  ബോധപൂര്‍വം ...... കിണറ്റില്‍  നിന്നും  ഒരു  തൊട്ടി  വെള്ളം കൂടി  കോരി  തലയില്‍  ഒഴിച്ചു  .... തോര്‍ത്തി  കയറി ....
                             

                                                ..പ്രിയ  വായനക്കാരെ   ഞാന്‍  ഇത്രയും  പങ്കു  വച്ചതിനു  കാരണം , നിങ്ങളും  ഈ  ആനന്ദം  അനുഭവിക്കണം  എന്ന്  എനിക്ക്  ആഗ്രഹം  ഉള്ളത്  കൊണ്ടാണ് ..പ്രവാസികളുടെ  കാര്യം ഓര്‍കുമ്പോള്‍ എനിക്ക് വിഷമം  ഉണ്ട്...... ഇടവപാതി  മഴ കൊള്ളാന്‍  അവര്‍ക്ക്  ആവില്ലലോ .... സാരമില്ല  ഒരു  മണ്‍സൂണ്‍  കാലത്ത്  നിങ്ങള്‍  അവധിക്കു  വരണം .... ആവോളം  മഴ നനഞ്ഞു  പാട വര മ്പ  തുകൂടോ പറ മ്പി  ലൂടോ   കുട്ടികളും  ഒത്തു  നടക്കണം ...... അതിനു  വാട്ടര്‍  തീം  പാര്‍കില്‍  പോയി  കാശു  കളയേണ്ട .............അപ്പോള്‍  നിങ്ങള്‍  അടുത്ത  മഴ നനഞ്ഞിട്ടു അഭിപ്രായം  പറയുമല്ലോ ... പനി  പിടിക്കില്ല  ഞാന്‍ ഗ്യാരണ്ടി ..........നന്ദി  .... നമസ്കാരം .....  

7 comments:

  1. എത്ര മഴ നനഞ്ഞാലും അതുകഴിഞ്ഞുടനെ നല്ല വെള്ളമെടുത്ത് തലയൊന്ന് കഴുകിത്തോര്‍ത്തിയാല്‍ ഒരു പനിയും വരില്ല. ഞാനും ഗാരന്റി.

    (കുറെ ദിവസമായല്ലോ കണ്ടിട്ട്...)

    ReplyDelete
  2. Oru padu miss cheyunnudu aa nalla mazhakkalangal...

    ReplyDelete
  3. Oru padu miss cheyunnudu aa nalla mazhakkalangal...

    ReplyDelete
  4. "നല്ല പഞ്ഞി പോലത്തെ കുഞ്ഞു മഴ". ഒന്നു നനയാതെ എത്ര വര്‍ഷമാണ് പാഴാക്കി കളഞ്ഞത് എന്നും തോന്നീല്ലേ? :(

    ReplyDelete
  5. മഴ നനഞ്ഞാല്‍ പനിപിടിക്കുമെന്ന് കുട്ടിക്കാലത്ത് പലരും പറഞ്ഞുപേടിപ്പിച്ചിരുന്നത് വെറുതെയാണെന്ന് തോന്നിയിരുന്നു. എന്തുരസമാണ് മഴയില്‍ നനഞ്ഞങ്ങനെ ഇരിക്കാന്‍... ചുറ്റുപാടും മഴയുടെ കാതടപ്പിക്കുന്ന ശബ്ദം മാത്രം.. എല്ലാം മറന്ന് മഴയില്‍ ലയിച്ചങ്ങനെ....

    ReplyDelete
  6. മഴ ആസ്വദിച്ചല്ലോ!നല്ല കാര്യം.
    ആശംസകള്‍

    ReplyDelete
  7. അച്ഛന്‍ പിന്നീട് ഒന്നും പറഞ്ഞില്ല . എന്റെ ഏറ്റവും വലിയ വിമര്‍ശകനും ഏറ്റവും വലിയ പ്രചോ ദ നവും എന്റെ അച്ഛനാണ് NICE, TOUCHING

    ReplyDelete